KeralaNEWS

രാജു ഏബ്രഹാം സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി; ജില്ലാ കമ്മിറ്റിയില്‍ ആറു പുതുമുഖങ്ങള്‍

പത്തനംതിട്ട: രാജു എബ്രഹാം സിപിഎം ജില്ലാ സെക്രട്ടറി. മൂന്നു ടേം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് നിലവിലെ സെക്രട്ടറിയായ കെ.പി.ഉദയഭാനുവിനെ മാറ്റിയത്. ജില്ലാ കമ്മിറ്റിയില്‍ 6 പുതുമുഖങ്ങള്‍ ഇടം നേടി. തിരുവല്ല ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നും അച്ചടക്ക നടപടിയിലൂടെ നീക്കം ചെയ്യപ്പെട്ട ഫ്രാന്‍സിസ് വി. ആന്റണി ജില്ലാ കമ്മിറ്റിയിലെത്തി. കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി.വി.സ്റ്റാന്‍ലിന്‍, പികെഎസ് ജില്ലാ സെക്രട്ടറി സി.എം.രാജേഷ് (പട്ടികജാതി ക്ഷേമ സമിതി), ഇരവിപേരൂര്‍ ഏരിയാ സെക്രട്ടറി ടി.കെ.സുരേഷ് കുമാര്‍, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ബി.നിസാം എന്നിവരും ജില്ലാ കമ്മിറ്റിയിലെത്തി.

കെ.പി.ഉദയഭാനു, അഡ്വ. പീലിപ്പോസ് തോമസ്, മുന്‍ എംഎല്‍എ കെ.സി.രാജഗോപാല്‍, കൊടുമണ്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.ശ്രീധരന്‍, നിര്‍മലാദേവി, ബാബു കോയിക്കലേത്ത് എന്നിവര്‍ ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവായി. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ് രാജു എബ്രഹാം. 25 വര്‍ഷം റാന്നി എംഎല്‍എയായിരുന്നു. 1961 ജൂണ്‍ 30ന് ജനനം. എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയത്തിലെത്തി. സെന്റ് തോമസ് കോളജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. 1996ല്‍ ആദ്യമായി നിയമസഭയിലെത്തി.

Back to top button
error: