Month: December 2024

  • Crime

    ഉമ്മയുടെ ചികിത്സയുടെ മറവില്‍ 17 കാരിക്ക് ക്രൂരപീഡനം; ‘വളാഞ്ചേരി ഉസ്താദി’ന് 54 വര്‍ഷം തടവ്

    മലപ്പുറം: മന്ത്രവാദ ചികിത്സയുടെ പേരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മന്ത്രവാദിക്ക് 54 വര്‍ഷം ശിക്ഷ വിധിച്ച് കോടതി. മഞ്ചേരി പോക്‌സോ കോടതിയാണ് തടവ് ശിക്ഷ വിധിച്ചത്. അമ്മയുടെ ചികിത്സയുടെ മറവിലാണ് പതിനേഴുകാരിയെ ഇയാള്‍ പീഡനത്തിനിരയാക്കിയത്. 54 വര്‍ഷം തടവും 2,95,000 രൂപ പിഴയുമാണ് കഴിഞ്ഞ ദിവസം പ്രതിക്ക് മഞ്ചേരി പോക്‌സോ കോടതി വിധിച്ചത്. 2021-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വളാഞ്ചേരി ഉസ്താദ് എന്നറിയപ്പെടുന്ന പി.സി മുഹമ്മദാണ് കേസിലെ പ്രതി. ഇയാള്‍ പെണ്‍കുട്ടിയുടെ അമ്മയുടെ ചികിത്സയ്ക്കായി വീട്ടില്‍ പതിവായി എത്തുമായിരുന്നു. ചികിത്സയ്ക്കാണെന്ന് പറഞ്ഞ് അമ്മയെ മറ്റൊരു മുറിയിലേക്ക് മാറ്റിയതിന് ശേഷമായിരുന്നു പീഡനം. കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കുന്നെന്നാണ് ഇയാള്‍ ബന്ധുക്കളോട് പറഞ്ഞത്. ഇത്തരത്തില്‍ രണ്ടു മാസത്തിനിടെ മൂന്നു തവണയാണ് ഇയാള്‍ കുട്ടിയെ ക്രൂര പീഡനത്തിനിരയാക്കിയത്. ഒടുവില്‍ സഹോദരിയോടാണ് പെണ്‍കുട്ടി സംഭവം വെളിപ്പെടുത്തിയത്. ഇതിനെ തുടര്‍ന്ന്, മാതാപിതാക്കളുടെ പരാതിയില്‍ കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.    

    Read More »
  • Kerala

    സ്‌കൂട്ടറില്‍നിന്ന് തെറിച്ച് ലോറിക്കടിയിലേക്ക് വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

    മലപ്പുറം: കടുങ്ങാത്തുകുണ്ട് കോട്ടയ്ക്കല്‍ റോഡില്‍ സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് ലോറിക്കടിയിലേക്ക് വീണ ബൈക്ക് യാത്രികന്‍ മരിച്ചു. വരമ്പനാല സ്വദേശി ഷാഹില്‍ (21) ആണ് മരിച്ചത്. ഷാഹില്‍ സഞ്ചരിച്ച ബൈക്ക് സ്‌കൂട്ടറില്‍ തട്ടി ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 2.30ന് ആയിരുന്നു അപകടമുണ്ടായത്. കോട്ടയ്ക്കല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് എതിര്‍ ദിശയില്‍ നിന്ന് വന്ന മറ്റൊരു സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് പുറകില്‍ നിന്ന് വന്ന് ലോറിയുടെ അടിയിലേക്ക് ഷാഹില്‍ വീഴുകയായിരുന്നു.  

    Read More »
  • Kerala

    ന്യൂയറിന് അടിച്ചു ഫിറ്റായാലും പ്രശ്‌നമില്ല; വീട്ടിലെത്തിക്കാന്‍ ആളെക്കിട്ടും വേണമെങ്കില്‍ ഉപദേശിക്കാനും!

    കൊച്ചി: പതുവത്സര ആഘോഷത്തിനു മദ്യപിച്ചു ഫിറ്റായാലും സാരമില്ല! വീട്ടിലെത്തിക്കാന്‍ ആളുണ്ട്. എറണാകുളം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് (ആര്‍ടിഒ) പുതുവഴിയാണ് ഇതിനായി ഒരുക്കിയത്. പുതുവത്സര ആഘോഷത്തോടനുബന്ധിച്ചു എറണാകുളത്തെ ബാര്‍ ഹോട്ടലുകളില്‍ പ്രൊഫഷണല്‍ ഡ്രൈവര്‍മാരുടെ സേവനം ലഭ്യമാക്കാനാണ് ആര്‍ടിഒ നിര്‍ദ്ദേശം. പുതുവത്സരത്തിനു മദ്യപിച്ചു വാഹനമോടിക്കുന്നതു തടയാനാണ് ആര്‍ടിഒ പുതുവഴി അവതരിപ്പിച്ചത്. മദ്യപിച്ചു വാഹനമോടിക്കുന്നതു മൂലമുണ്ടാകുന്ന റോഡപകടങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണു ബാറുകള്‍ ഉള്ള എല്ലാ ഹോട്ടലുകളും ഡ്രൈവര്‍മാരുടെ സേവനം ലഭ്യമാക്കണമെന്നു നിര്‍ദ്ദേശിച്ചത്. ഹോട്ടലുകള്‍ പ്രൊഫഷണല്‍ ഡ്രൈവര്‍മാരെ ഇതിനായി ക്രമീകരിക്കണം. ഹോട്ടലുകളില്‍ എത്തുന്നവരോട് ഇത്തരം ഡ്രൈവര്‍മാരുടെ സേവനമുണ്ടെന്നു അറിയിക്കണം. നേരത്തെ ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങളും ഒരുക്കണം. ഡ്രൈവറെ നല്‍കുക മാത്രമല്ല ഹോട്ടലുകാര്‍ വേണ്ടത്. മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ അപകടത്തെക്കുറിച്ചു ഉപഭോക്താക്കളുമായി ആശയ വിനിമയം നടത്തണമെന്നും ആര്‍ടിഒ നിര്‍ദ്ദേശത്തിലുണ്ട്. ഇക്കാര്യം ഹോട്ടലുകളില്‍ ശരിയായി കാണാവുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കണം. ഡ്രൈവര്‍മാരുടെ സേവനം ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ അതിനെക്കുറിച്ചു പറയുന്നത് രജിസ്റ്ററ് രേഖപ്പെടുത്തണം. ഇത് അധികൃതര്‍ പരിശോധിക്കും. ഡ്രൈവര്‍മാരുടെ സേവനം ഉപയോ?ഗിക്കാന്‍ വിസമ്മതിക്കുകയും മദ്യ…

    Read More »
  • Crime

    സൈറണ്‍ മുഴക്കിയിട്ടും വഴി കൊടുത്തില്ല, ബൈക്കുകാരന്‍ ആംബുലന്‍സിന് തടസ്സം സൃഷ്ടിച്ചത് 22 കിലോമീറ്റര്‍

    കോഴിക്കോട്: രോഗിയുമായി പോയ ആംബുലന്‍സിന് ബൈക്ക് യാത്രക്കാരന്‍ തടസ്സം സൃഷ്ടിച്ചതായി പരാതി. മേപ്പാടിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് വന്ന ആംബുലന്‍സിനാണ് തടസ്സം സൃഷ്ടിച്ചത്. നിരന്തരം ഹോണ്‍ അടിച്ചിട്ടും സൈറണ്‍ മുഴക്കിയിട്ടും വഴി തന്നില്ലെന്നും ഏകദേശം 22 കിലോമീറ്ററിലധികം ദൂരം ഇയാള്‍ തടസ്സം സൃഷ്ടിച്ചുവെന്നും ആംബുലന്‍സ് ഡ്രൈവര്‍ പറഞ്ഞു. ഒരു മണിക്കൂര്‍ വൈകിയാണ് രോഗിയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. അതേസമയം, ആംബുലന്‍സിന് വഴി നല്‍കാതെ അപകടകരമായ രീതിയില്‍ വാഹനമോടിച്ച സംഭവത്തില്‍ യുവാവിന്റെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കിയിരുന്നു. രോഗിയുമായി പോയ ആംബുലന്‍സിന് മുന്നില്‍ റിക്കവറി വാനുമായി അഭ്യാസപ്രകടനം നടത്തിയ സംഭവത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. റിക്കവറി വാനിന്റെ ഡ്രൈവര്‍ കോട്ടയം പനച്ചിക്കാട് സ്വദേശി വി.ആര്‍ ആനന്ദിന്റെ ലൈസന്‍സാണ് നേരത്തേ സസ്‌പെന്‍ഡ് ചെയ്തത്. എറണാകുളം വൈറ്റിലയില്‍ നിന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലന്‍സിന് മുന്നില്‍ ആയിരുന്നു യുവാവിന്റെ അഭ്യാസപ്രകടനം. ആംബുലന്‍സിന് വഴി നല്‍കാതെ അപകടകരമായ വിധത്തില്‍ കാറോടിച്ച യുവാവിന്റെ…

    Read More »
  • LIFE

    ഒറ്റ വര്‍ഷം മൂന്ന് കിരീടങ്ങള്‍! അമേരിക്കന്‍ സൗന്ദര്യ മത്സരങ്ങളില്‍ തിളങ്ങി മലയാളി വീട്ടമ്മ

    ന്യൂയോര്‍ക്ക്: യുഎസിലെ സൗന്ദര്യ വേദികളില്‍ തിളങ്ങി മലയാളി യുവതി. ഒറ്റ വര്‍ഷം കൊണ്ട് മൂന്നു കിരീടങ്ങള്‍ സ്വന്തമാക്കിയാണ് മൂന്നു കുട്ടികളുടെ അമ്മയായ സ്മിത ഭാസി സഞ്ജീവ് കുതിക്കുന്നത്. മിസിസ് യുഎസ്എ സൗന്ദര്യ മത്സരത്തിലാണ് സ്മിത കിരീടം ചാര്‍ത്തിയത്. നോര്‍ത്ത് കാരോലൈനയിലെ റാലിഹില്‍ മേയില്‍ നടന്ന സൗന്ദര്യ മത്സരത്തില്‍ മിസിസ് യുഎസ്എ എടിഎ നോര്‍ത്ത് കാരോലൈനയായി കിരീടം നേടിയാണ് സ്മിതയുടെ തുടക്കം. ജൂണില്‍ അറ്റ്‌ലാന്റയിലെ ജോര്‍ജിയ വേള്‍ഡ് കോണ്‍ഗ്രസ് സെന്ററില്‍ നടന്ന മിസിസ് യുഎസ്എ എടിഎ നാഷനല്‍സിലും കിരീടം നേടി. നവംബറില്‍ ന്യൂ ജഴ്‌സിയില്‍ നടന്ന മത്സരത്തില്‍ മിസിസ് യുഎസ്എ യൂണിവേഴ്‌സ് സൗത്ത് കാരോലൈനയായി തിരഞ്ഞെടുക്കപ്പെട്ടു. അതോടൊപ്പം കടുത്ത മത്സരം നടക്കുന്ന മിസിസ് യുഎസ്എ യൂണിവേഴ്‌സ് മത്സരത്തിലെ ടോപ് ഫൈവില്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സൗന്ദര്യമത്സര രംഗത്തെ നേട്ടങ്ങള്‍ക്കപ്പുറം കുച്ചിപ്പുടി നര്‍ത്തകി കൂടിയാണ് സ്മിത. സ്മിതയുടെ നേട്ടങ്ങള്‍ക്ക് പത്തരമാറ്റ് തിളക്കമുണ്ട്. കാരണം വേദനയുടെ ആഴക്കടല്‍ നീന്തിയാണ് അവര്‍ വിജയ തീരത്ത് അണഞ്ഞത്. സഹോദരന്റെ ദുരന്തപൂര്‍ണമായ…

    Read More »
  • Kerala

    സാബുവിന് മാനസിക പ്രശ്നമുണ്ടായിരുന്നോയെന്ന് പരിശോധിക്കണം! കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത നിക്ഷേപകനെ അധിക്ഷേപിച്ച് മണി

    ഇടുക്കി: നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് കട്ടപ്പന സഹകരണ സൊസൈറ്റിക്ക് മുന്നില്‍ ആത്മഹത്യ ചെയ്ത വ്യാപാരിയായ സാബു തോമസിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി എംഎം മണി എംഎല്‍എ. സാബുവിന് മാനസിക പ്രശ്നമുണ്ടായിരുന്നോയെന്ന് പരിശോധിക്കണമെന്നാണ് മണി പറഞ്ഞത്. സാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കട്ടപ്പനയില്‍ നടത്തിയ വിശദീകരണ യോഗത്തിലാണ് എംഎല്‍എയുടെ വിവാദപരാമര്‍ശം. ”സാബുവിന്റെ മരണത്തില്‍ ഞങ്ങള്‍ക്ക് അതിയായ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ മരണത്തില്‍ ഞങ്ങള്‍ക്കോ ഞങ്ങളുടെ ബോര്‍ഡിനോ ബോര്‍ഡ് പ്രസിഡന്റിനോ യാതൊരു പങ്കുമില്ല. അതിന് തക്കതായ ഒരു പ്രവൃത്തിയും ഞങ്ങള്‍ ചെയ്തിട്ടില്ല. ഇതെല്ലാം പറഞ്ഞ് വഴിയേപോകുന്ന വയ്യാവേലി ഞങ്ങളുടെ തലയില്‍ കെട്ടിവച്ച് അതിന്റെ പാപഭാരം മുഴുവന്‍ ഞങ്ങളെ ഏല്‍പ്പിക്കാന്‍ ആരും ശ്രമിക്കേണ്ട. അങ്ങനെയൊന്നും വീഴുന്ന പ്രസ്ഥാനമല്ല സിപിഎം. മാനമിടിഞ്ഞ് വന്നാലും തടയാമെന്ന മനോഭാവമാണ് ഞങ്ങള്‍ക്ക്. ഞങ്ങള്‍ക്ക് ഒരു പങ്കുമില്ല. സാബുവിന് മറ്റെന്തെങ്കിലും മാനസിക പ്രശ്നമുണ്ടോ, ചികിത്സ ചെയ്തിരുന്നോ, അതിന് ഡോക്ടറെ സമീപിച്ചിരുന്നോ എന്നുള്ള കാര്യങ്ങള്‍ പരിശോധിക്കേണ്ടതാണ്. അല്ലാതെ ഞങ്ങളുടെ മെക്കിട്ട് കേറാന്‍ വന്നാല്‍ ഞങ്ങളുടെ അടുത്ത് ചെലവാകില്ല”-…

    Read More »
  • Kerala

    പ്രതിഭയുടെ മകനെതിരായ ലഹരിക്കേസിനു പിന്നാലെ ഡെ. കമ്മീഷണര്‍ക്ക് സ്ഥലം മാറ്റം

    ആലപ്പുഴ: യു. പ്രതിഭ എംഎല്‍എയുടെ മകനെതിരെ കേസെടുത്തതിനു പിന്നാലെ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സ്ഥലം മാറ്റി. പി.കെ ജയരാജിനാണ് അടിയന്തര നടപടി. സര്‍വീസില്‍നിന്നു വിരമിക്കാന്‍ അഞ്ചുമാസം ശേഷിക്കെയാണ് മലപ്പുറത്തേക്ക് സ്ഥലം മാറ്റിയത്. കൊല്ലം സ്വദേശിയായ ഇദ്ദേഹം ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണറായി ചുമതല ഏറ്റെടുത്ത് മൂന്ന് മാസം തികയും മുന്‍പാണ് നടപടി. ഇതിനിടയില്‍, ലഹരിക്കേസുകളില്‍ നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ബിനാമി കള്ളുഷാപ്പുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രതിഭയുടെ മകന്‍ കനിവിനെതിരെ കഞ്ചാവ് കൈവശംവച്ചതിനു കേസെടുത്തത്. കനിവ് ഉള്‍പ്പെട്ട സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഒന്‍പതാം പ്രതിയാണ് എംഎല്‍എയുടെ മകന്‍. മകന്‍ നിരപരാധിയാണെന്ന് അവകാശപ്പെട്ട് ഫേസ്ബുക്ക് ലൈവിലൂടെ യു. പ്രതിഭ രംഗത്തെത്തിയിരുന്നു. മൂന്ന് ഗ്രാം കഞ്ചാവാണ് സംഘത്തില്‍നിന്ന് പിടിച്ചെടുത്തത്. സംഭവത്തില്‍ മാധ്യമങ്ങള്‍ക്കെതിരെയും എംഎല്‍എ വിമര്‍ശനമുയര്‍ത്തിയിരുന്നു.

    Read More »
  • Crime

    വീട്ടുകാര്‍ കല്യാണത്തിനു പോയി; വീട് കുത്തിത്തുറന്ന് 14 പവനും 88,000 രൂപയും മോഷ്ടിച്ചു

    കണ്ണൂര്‍: പൂട്ടിയിട്ട വീട്ടില്‍ നിന്നു സ്വര്‍ണവും പണവും മോഷണം പോയി. കണ്ണൂര്‍ തളാപ്പിലാണ് സംഭവം. 14 പവന്‍ സ്വര്‍ണവും 88,000 രൂപയുമാണ് മോഷണം പോയത്. കോട്ടാമ്മാര്‍കണ്ടിക്ക് സമീപം ഉമൈബയുടെ വീട്ടിലാണ് മോഷണം. വീട്ടുകാര്‍ ഒരു വിവാഹ ചടങ്ങിനായി പുറത്തു പോയപ്പോഴാണ് മോഷണം നടന്നത് എന്നാണ് നി?ഗമനം. വീടിന്റെ മുന്‍ വാതില്‍ കുത്തിത്തുറന്നാണ് കള്ളന്‍ അകത്തു കയറിയത്. മുറികളിലെ അലമാരകളുടെ പൂട്ട് തകര്‍ത്ത് 12 സ്വര്‍ണ നാണയങ്ങളും 2 പവന്‍ മാലയും 88,000 രൂപയുമാണ് മോഷ്ടിച്ചത്. വീട്ടുടമസ്ഥ ഉമൈബയും കുടുംബവും വിദേശത്താണ്. ഇവരുടെ മകന്‍ നാദിര്‍ തന്റെ സുഹൃത്തിന്റെ കല്യാണത്തില്‍ പങ്കെടുക്കാനായി കഴിഞ്ഞ ആഴ്ച നാട്ടിലെത്തിയിരുന്നു. ചെറുകുന്നിലെ കല്യാണത്തില്‍ പങ്കെടുക്കാനായി നാദിര്‍ തലേ ദിവസം തന്നെ വാതില്‍ പൂട്ടി പോയി. വിവാഹ ആഘോഷം കഴിഞ്ഞ് നാദിര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. പ്രദേശത്തെ സിസിടിവി…

    Read More »
  • Crime

    കുണ്ടറയില്‍ അമ്മയെയും മുത്തച്ഛനേയും കൊലപ്പെടുത്തി നാടുവിട്ടു; പ്രതി ജമ്മുകശ്മീരില്‍ പിടിയില്‍

    കൊല്ലം: കുണ്ടറ പടപ്പക്കരയില്‍ അമ്മയേയും മുത്തച്ഛനേയും കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍. കൊല്ലപ്പെട്ട സ്ത്രീയുടെ മകന്‍ അഖില്‍ കുമാറാണ് ജമ്മു കശ്മീരില്‍ പിടിയിലായത്. 2024 ഓഗസ്റ്റ് 17 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സെന്റ് ജോസഫ് പള്ളിക്കുസമീപം പുഷ്പവിലാസത്തില്‍ പുഷ്പലതയും പിതാവ് ആന്റണിയുമാണ് കൊല്ലപ്പെട്ടത്. ലഹരിക്ക് അടിമയായ അഖില്‍ പണം ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇരുവരെയും ആക്രമിച്ചത്. പുഷ്പലത സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുത്തച്ഛന്‍ ആന്റണി രണ്ടാഴ്ചയോളം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ശേഷമാണ് മരണപ്പെട്ടത്. ആക്രമണശേഷം അമ്മയുടെ മൊബൈല്‍ ഫോണും മോഷ്ടിച്ചാണ് അഖില്‍ കടന്നുകളഞ്ഞത്. കൊട്ടിയത്തെ ഒരു കടയില്‍ ഈ മൊബൈല്‍ ഫോണ്‍ വിറ്റു. അതിന് ശേഷം ഇയാള്‍ മൊബൈല്‍ ഫോണും മറ്റും ഉപയോഗിച്ചിരുന്നില്ല. മുമ്പ് പലതവണ ഇന്ത്യയിലുടനീളം യാത്ര ചെയ്തിട്ടുള്ള അഖിലിന് പല സ്ഥലങ്ങളും പരിചിതമായിരുന്നു. ആദ്യം പോയത് ഡല്‍ഹിയിലേക്കാണ്. അമ്മയുടെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് അവിടെ നിന്ന്…

    Read More »
  • Kerala

    ഉമാ തോമസ് കണ്ണു തുറന്നു, കൈകാലുകള്‍ അനക്കി; ആരോഗ്യനിലയില്‍ പുരോഗതി

    കൊച്ചി: കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍നിന്ന് വീണു പരുക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി. ഉമ കണ്ണു തുറന്നതായും കൈകാലുകള്‍ അനക്കിയതായും അവരോട് അടുപ്പമുള്ള വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. രാവിലെ പത്തു മണിക്ക് മെഡിക്കല്‍ ബുള്ളറ്റിന്‍ വരുമ്പോള്‍ മാത്രമേ ആരോഗ്യനിലയിലെ പുരോഗതി വ്യക്തമാകൂ. റിനെ മെഡിസിറ്റിയില്‍ വെന്റിലേറ്ററിലാണ് ഉമാ തോമസ്. ഡിസംബര്‍ 29നായിരുന്നു അപകടം. നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ടു 11,600 നര്‍ത്തകരുടെ ഭരതനാട്യം പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിന് എത്തിയതായിരുന്നു ഉമ തോമസ്. മന്ത്രി സജി ചെറിയാന്‍ ഉള്‍പ്പെടെയുള്ളവര്‍ വേദിയിലിരിക്കെയാണ് അപകടം. എംഎല്‍എ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ ഇന്നലെ അറിയിച്ചിരുന്നു. ശ്വാസകോശത്തിനേറ്റ പരുക്കു ഗുരുതരമായതിനാല്‍ കൂടുതല്‍ ദിവസം വെന്റിലേറ്റര്‍ ചികിത്സ വേണ്ടി വന്നേക്കാമെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. മസ്തിഷ്‌കത്തിലെ പരുക്കുകള്‍ ഗുരുതരമല്ലെന്നത് ആശ്വാസമാണ്. ശ്വാസകോശത്തിലെ ചതവും രക്തസ്രാവവുമാണു വെല്ലുവിളിയെന്നു റിനൈ മെഡിസിറ്റി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കൃഷ്ണനുണ്ണി പോളക്കുളത്ത് പറഞ്ഞു. മൂക്കിലെ എല്ലിനും വാരിയെല്ലുകള്‍ക്കും…

    Read More »
Back to top button
error: