Month: August 2024
-
Kerala
”ബാറിലെ കറിക്കാരനായിരുന്ന അങ്ങാണോ സന്യാസി? ഗായത്രീ മന്ത്രം ചൊല്ലാന്‍ അറിയുമോ?”
കൊല്ലം: കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമത്തിലെ സന്യാസി രാമാനന്ദ ഭാരതിക്കു നേരെ ആക്രമണം ഉണ്ടായ സംഭവത്തില്‍ സ്ഥലം സന്ദര്‍ശിച്ച് മന്ത്രി ഗണേഷ് കുമാര്‍. ആശ്രമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏറെക്കാലമായി ആക്ഷേപമുണ്ട്. ഹൈക്കോടതിയിലടക്കം കേസ് നടക്കുന്നുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം ഒരു സ്വാമിക്ക് മര്‍ദ്ദനമേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഗണേഷ് കുമാര്‍ സ്ഥലം സന്ദര്‍ശിച്ചത്. ആശ്രമത്തിലെ മുതിര്‍ന്ന സ്വാമിയെ കാണാനാണ് മന്ത്രി എത്തിയത്. മുതിര്‍ന്ന സ്വാമിക്ക് എതിരായി നിന്ന സ്വാമി രാമാനന്ദ ഭാരതിക്ക് ഇന്നലെ മര്‍ദ്ദനമേറ്റെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. കണ്ണില്‍ മുളകുപൊടി എറിഞ്ഞശേഷം അക്രമി മര്‍ദ്ദിക്കുകയായിരുന്നു എന്നു പറഞ്ഞ് സ്വാമി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പിന്നാലെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ആശ്രമത്തില്‍ സ്വാമിയുടെ താമസ സ്ഥലത്തെത്തിയ അക്രമി കതക് പൊളിച്ച് അകത്തുകടന്നു, ശബ്ദംകേട്ടെത്തിയ സ്വാമിയുടെ മുഖത്തെ കണ്ണാടി തട്ടിക്കളഞ്ഞശേഷം മുളകുപൊടി മുഖത്തേക്ക് എറിഞ്ഞു. കഴുത്തിന് കുത്തിപ്പിടിച്ച് മുഖത്തും മുതുകത്തുമടക്കം മര്‍ദ്ദിച്ചുവെന്നാണ് സ്വാമി പൊലീസിന് നല്‍കിയ പരാതി. കൊട്ടാരക്കര പൊലീസ്…
Read More » -
Kerala
ഇന്നും നാളെയും തീവ്രമഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്
തിരുവനന്തപുരം: തെക്കന്‍ ശ്രീലങ്കക്ക് മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് കണ്ണൂര്‍ ജില്ലയിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന പ്രവചനം കൂടി കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഞായറാഴ്ച വരെയുള്ള സംസ്ഥാനത്തിന്റെ മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തി. നേരത്തെ എറണാകുളം, തൃശൂര്‍ ജില്ലകളില്‍ മാത്രമാണ് ഇന്ന് തീവ്രമഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നത്. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ഒഴികെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ തെക്കന്‍ ജില്ലകള്‍ ഒഴികെയുള്ള ഇടങ്ങളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂര്‍,…
Read More » -
Kerala
പുഴയില്‍നിന്ന് ലോഹഭാഗങ്ങളും കയറും കണ്ടെത്തി; അര്‍ജുന്റെ ലോറിയിലേത് ആകാമെന്ന് നാവികസേന
ബംഗളുരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണായ കോഴിക്കോട് സ്വദേശി അര്‍ജുനുവേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ ഗംഗാവലി പുഴയില്‍നിന്ന് ലോറിയുടേതെന്ന് കരുതുന്ന ലോഹഭാഗങ്ങളും കയറിന്റെ ഭാഗവും കണ്ടെത്തി. നാവികസേനയുടെ ഡൈവര്‍മാരാണ് മൂന്ന് ലോഹഭാഗങ്ങളും കയറിന്റെ ഭാഗവും കണ്ടെത്തിയത്. ഇത് അര്‍ജുന്റെ ലോറിയുടേതാകാമെന്നാണ് നേവി അറിയിക്കുന്നത്. ലോഹഭാഗങ്ങളുടെ ചിത്രങ്ങള്‍ നാവികസേന എക്സില്‍ പങ്കുവെച്ചിട്ടുമുണ്ട്. ലോറിയുണ്ടെന്ന് സംശയിക്കുന്ന മൂന്ന് സ്പോട്ടുകളിലാണ് ബുധനാഴ്ച തിരച്ചില്‍ നടക്കുന്നത്. ഇതില്‍ ഒന്ന്, രണ്ട് സ്പോട്ടുകളിലാണ് പ്രധാനമായും പരിശോധന. ഇവിടെനിന്നാണ് ലോറിയുടെ ലോഹഭാഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ഈ മേഖല കേന്ദ്രീകരിച്ച് തിരച്ചില്‍ തുടരുമെന്ന് നാവികസേന അറിയിച്ചു. പുഴയില്‍നിന്ന് നാവികസേന കണ്ടെത്തിയ കയര്‍ അര്‍ജുന്റെ ലോറിയിലേതുതന്നെയാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പേയുടെ നേതൃത്വത്തിലുള്ള സംഘവും എസ്.ഡി.ആര്‍.എഫ് സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ചൊവ്വാഴ്ച നദിയില്‍നിന്ന് ലോറിയുടെ ജാക്കി ലിവര്‍ ഈശ്വര്‍ മാല്‍പേ സംഘം മുങ്ങിത്തപ്പിയെടുത്തിരുന്നു. നേരത്തേ ലോറിയുടെ സിഗ്നല്‍ ലഭിച്ച ഭാഗത്തുനിന്നുതന്നെയാണ് ജാക്കിലിവര്‍ കിട്ടിയത്. ഇത് അര്‍ജുന്‍ ഓടിച്ച ലോറിയുടേതാണെന്ന് ഉടമ…
Read More » -
India
ത്രിപുര പഞ്ചായത്ത് തിരഞ്ഞെടുപ്പ്: 97 ശതമാനം സീറ്റുകളിലും ബിജെപിക്ക് ജയം
അഗര്‍ത്തല: ത്രിപുരയില്‍ നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്ക് വന്‍വിജയം. 97 ശതമാനം സീറ്റുകളും ബിജെപി സ്വന്തമാക്കി. 606 ഗ്രാമപഞ്ചായത്തുകളില്‍ 584-ഉം 35 പഞ്ചായത്ത് സമിതികളില്‍ 34-ഉം എട്ടില്‍ എട്ട് ജില്ലാ പരിഷത്തുകളും ബിജെപി നേടി. ഗ്രാമപഞ്ചായത്ത്, പഞ്ചായത്ത് സമിതി, ജില്ലാ പരിഷത് എന്നിവിടങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 71 ശതമാനം സീറ്റുകളിലും ബിജെപി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ശേഷിക്കുന്ന 29 ശതമാനം സീറ്റുകളില്‍ ഓഗസ്റ്റ് എട്ടിനാണ് തിരഞ്ഞെടുപ്പ് നടന്നത്. ചൊവ്വാഴ്ച വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി ഇന്നാണ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എട്ട് ജില്ലാ പരിഷതുകളിലെ 96 സീറ്റുകളിലാണ് മത്സരം നടന്നത്. ഇതില്‍ 93 സീറ്റുകളും ബിജെപി നേടി. കോണ്‍ഗ്രസ് രണ്ട് സീറ്റുകളിലും ഒരിടത്ത് സിപിഎമ്മും വിജയിച്ചു. 188 പഞ്ചായത്ത് സമിതി സീറ്റുകളിലാണ് മത്സരമുണ്ടായിരുന്നത്. ഇതില്‍ 173 സീറ്റുകളും ബിജെപി നേടി. സിപിഎം ആറ് സീറ്റുകളിലും കോണ്‍ഗ്രസ് എട്ട് സീറ്റുകളിലും വിജയിച്ചു. 1819 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളില്‍ മത്സരം നടന്നപ്പോള്‍ 1476 ഇടങ്ങളില്‍…
Read More » -
Kerala
കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ആദ്യം പോസ്റ്റ് ചെയ്തത് ഡി.വൈ.എഫ്.ഐ നേതാവ്; ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി മുഖ്യമന്ത്രി
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് ആദ്യം പോസ്റ്റു ചെയ്തത് ഡി.വൈ.എഫ്.ഐ ഭാരവാഹി. വിവാദമായ സ്‌ക്രീന്‍ ഷോട്ട് വടകര ബ്ലോക്ക് പ്രസിഡന്റായ റിബേഷ് രാമകൃഷ്ണനാണ് ആദ്യം പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തല്‍. റെഡ് എന്‍കൌണ്ടര്‍ വാട്ട്‌സ്അപ്പ് ഗ്രൂപ്പ് അഡ്മിനായ റിബേഷിന്റെ ഫോണ്‍ പൊലീസ് ഫൊറന്‍സിക് പരിശോധനക്കയച്ചു. വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബര്‍ ഗ്രൂപ്പുകളിലാണെന്നാണ് പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. വടകര സി.ഐ സുനില്‍കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഡി.വൈ.എഫ്.ഐ നേതാവായ റിബേഷിന്റെ പേരുള്ളത്. ‘അമ്പാടിമുക്ക് സഖാക്കള്‍’ എന്ന ഫേസ്ബുക്ക് പേജിലാണ് സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് എന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്. 2024 ഏപ്രില്‍ 25ന് വൈകീട്ട് മൂന്നിനാണ് ‘അമ്പാടിമുക്ക് സഖാക്കള്‍’ എന്ന പേജില്‍ സ്‌ക്രീന്‍ഷോട്ട് പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ അഡ്മിന്‍ മനീഷിനെ ചോദ്യം ചെയ്തപ്പോള്‍ ‘റെഡ് ബറ്റാലിയന്‍’ എന്ന ഗ്രൂപ്പില്‍നിന്നാണ് തനിക്ക് ലഭിച്ചതെന്നാണ് അദ്ദേഹം വെളിപ്പെടുത്തി. ഏപ്രില്‍ 25 ഉച്ചക്ക് 2.34നാണ് ‘റെഡ് ബറ്റാലിയന്‍’ ഗ്രൂപ്പില്‍ സ്‌ക്രീന്‍ഷോട്ട് പ്രത്യക്ഷപ്പെട്ടത്. അമല്‍ റാം എന്ന വ്യക്തിയാണ്…
Read More » -
Crime
ചേലക്കരയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍; ഷാള്‍ കഴുത്തില്‍ കുടുങ്ങി അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയും
തൃശൂര്‍: ചേലക്കരയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചീപ്പാറ സ്വദേശി ചീപ്പാറ വീട്ടില്‍ അബ്ദുള്‍ സിയാദ് – ഷാജിത ദമ്പതികളുടെ മകന്‍ ആസിം സിയാദിനെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ ഉടന്‍ ചേലക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 10 വയസുകാരനായ ആസിം സിയാദ് ചേലക്കര എസ്എംടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. അതിനിടെ, കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുടുങ്ങി അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. ചേലക്കര വട്ടുള്ളി തുടുമ്മേല്‍ റെജിയുടെ മകള്‍ എല്‍വിന റെജി (10) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം മുറിയില്‍ ജനാലയുടെ അരികില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ കഴുത്തില്‍ അബദ്ധത്തില്‍ ഷാള്‍ കുരുങ്ങുകയായിരുന്നു. പുറത്ത് പോയി തിരിച്ചെത്തിയ അച്ഛന്‍ റെജിയാണ് കുട്ടിയെ ഷാള്‍ കുരുങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിരുവില്വാമല ക്രൈസ്റ്റ്…
Read More » -
NEWS
സ്വര്‍ണ മെഡല്‍ നേട്ടത്തിലൂടെ ഇന്ത്യയിലും താരമായി; നാട്ടിലെത്തിയ അര്‍ഷാദ് നദീം പാക് ഭീകരനൊപ്പം
ഇസ്ലാമാബാദ്: ഒളിമ്പിക്സില്‍ സ്വര്‍ണ മെഡല്‍ നേടുന്ന ആദ്യ പാകിസ്താന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയതിനു പിന്നാലെ പാക് ഭീകരനോട് സംസാരിക്കുന്ന ജാവലിന്‍ താരം അര്‍ഷാദ് നദീമിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇന്ത്യയും അമേരിക്കയുമടക്കം തീവ്രവാദിയായി പ്രഖ്യാപിച്ചിട്ടുള്ള ഭീകരന്‍ മുഹമ്മദ് ഹാരിസ് ധറിനൊപ്പമുള്ള നദീമിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇത് സൈബറിടത്ത് വലിയ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരിക്കുകയാണ്. ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ നല്‍കുന്ന വിവരമനുസരിച്ച് നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയുടെ (എല്‍ഇടി) രാഷ്ട്രീയ മുന്നണിയായ മിലി മുസ്ലീം ലീഗിന്റെ (എംഎംഎല്‍) ജോയിന്റ് സെക്രട്ടറിയാണ് ഹാരിസ് ധര്‍. പാരീസ് ഒളിമ്പിക്സിനു ശേഷം നദീം പാകിസ്താനില്‍ തിരിച്ചെത്തിയ ശേഷമായിരുന്നു ഈ കൂടിക്കാഴ്ചയെന്ന് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം അവകാശപ്പെടുന്നു. എന്നാല്‍, കൂടിക്കാഴ്ചയുടെ സമയം കൃത്യമായി സ്ഥിരീകരിക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ക്കായിട്ടില്ല. 166 പേരുടെ മരണത്തിനിടയാക്കിയ 2008-ലെ മുംബൈ ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്ന ഹാഫിസ് സയീദ് കൊണ്ടുവന്ന സംഘടനയാണ് മിലി മുസ്ലീം ലീഗ്. 2018-ല്‍ ഹാരിസ് ധര്‍ ഉള്‍പ്പടെ…
Read More » -
Kerala
പുഴയില്‍ ചാടാന്‍ എത്തി, മദ്യലഹരിയില്‍ ഉറങ്ങിപ്പോയി; മരണം വഴിമാറിപ്പോയി
എറണാകുളം: പുഴയില്‍ ചാടി മരിക്കാന്‍ തീരുമാനിച്ച് എത്തിയ യുവാവ് മദ്യ ലഹരിയില്‍ പാലത്തിനോടു ചേര്‍ന്നുള്ള ജല അതോറിറ്റി പൈപ്പുകള്‍ക്കിടയില്‍ കിടന്ന് ഉറങ്ങിപ്പോയി. പുഴയിലേക്കു വീഴുന്ന നിലയില്‍ കിടന്ന് ഉറങ്ങിയ ഇയാളെ പൊലീസ് എത്തി രക്ഷിച്ചു. മൂവാറ്റുപുഴ കച്ചേരിത്താഴത്ത് ഇന്നലെ മൂന്നോടെയായിരുന്നു സംഭവം. പള്ളുരുത്തി സ്വദേശി കല്ലുചിറ അസീബ് (38) ആണ് പാലത്തിന്റെ കൈവരിക്ക് അപ്പുറം പുഴയിലേക്കു വീഴാവുന്ന നിലയില്‍ പൈപ്പുകള്‍ക്കിടയില്‍ ഉറങ്ങിയത്. പാലത്തില്‍ നിന്നു പുഴയില്‍ ചാടി ജീവനൊടുക്കാന്‍ എത്തിയതായിരുന്നു അസീബ് എന്ന് പൊലീസ് പറഞ്ഞു. ചാടാനായി പഴയ പാലത്തിന്റെ കൈവരികള്‍ കടന്ന് ജല അതോറിറ്റി പൈപ്പുകളില്‍ നില്‍ക്കുമ്പോഴാണ് ഉറക്കം പിടികൂടിയത്. പാലത്തിലൂടെ നടന്നു പോയ ചിലരാണ് ഇയാളെ കണ്ട് പൊലീസിനു വിവരം കൈമാറിയത്. തുടര്‍ന്ന് എസ്‌ഐ കെ.കെ. രാജേഷിന്റെ നേതൃത്വത്തില്‍ എത്തിയ പൊലീസ് സംഘം അസീബിനെ ഇവിടെ നിന്നു പുറത്തെത്തിച്ച് സ്റ്റേഷനിലേക്ക് മാറ്റി. ഉറക്കത്തിനിടയില്‍ യുവാവ് മറുവശത്തേക്ക് തിരിയാതിരുന്ന കാരണമാണ് അപകടം ഒഴിവായത്.
Read More » -
Crime
അതിജീവിതയ്ക്ക് രണ്ടാമത്തെ കുഞ്ഞ്! ബലാത്സംഗക്കേസ് റദ്ദാക്കി കോടതി
ചെന്നൈ: ആദ്യകുഞ്ഞിന്റെ സംരക്ഷണത്തെക്കുറിച്ചുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ക്കിടെ അതിജീവിതയ്ക്ക് രണ്ടാമത്തെ കുഞ്ഞു പിറന്നു. ഇതേത്തുടര്‍ന്ന് കുഞ്ഞിന്റെ അച്ഛനെതിരായ ബലാത്സംഗക്കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ‘യുദ്ധത്തിലും പ്രണയത്തിലും നിയമങ്ങളൊന്നുമില്ല’എന്നു പറഞ്ഞാണ് ജസ്റ്റിസ് എന്‍. ശേഷസായി പ്രതിയെ കുറ്റവിമുക്തനാക്കിയത്. കടലൂര്‍ സ്വദേശിയായ അവിവാഹിതയായ യുവതി ഗര്‍ഭിണിയായതോടെയാണ് ഇവരുമായി ബന്ധമുണ്ടായിരുന്ന യുവാവിനെതിരേ 2014-ല്‍ ബലാത്സംഗക്കേസ് വന്നത്. ഡി.എന്‍.എ. പരിശോധനയില്‍ കുട്ടി പ്രതിയുടേതെന്നു തെളിഞ്ഞു. കടലൂരിലെ മഹിളാ സെഷന്‍സ് കോടതി 2015-ല്‍ പ്രതിക്ക് പത്തുവര്‍ഷം കഠിന തടവ് വിധിച്ചു. ഇതിനെതിരേ 2017-ല്‍ പ്രതി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. അതിജീവിതയുമായി താന്‍ പലതവണ ശാരീരികമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഒരിക്കല്‍പ്പോലും അവര്‍ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടില്ലെന്നുമായിരുന്നു പ്രതിയുടെ വാദം. അപ്പീലില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ആദ്യ കുഞ്ഞിനെ എങ്ങനെ സംരക്ഷിക്കും എന്ന പ്രശ്നം ഉയര്‍ന്നത്. ഇക്കാര്യം പ്രതിയും അതിജീവിതയും ചര്‍ച്ചചെയ്ത് തീരുമാനിക്കട്ടേയെന്ന് കോടതി നിര്‍ദേശിച്ചു. ചര്‍ച്ചകള്‍ക്കിടെ അതിജീവിതയ്ക്ക് രണ്ടാമതൊരു കുഞ്ഞുകൂടി ജനിച്ചു. കുഞ്ഞിന്റെ അച്ഛന്‍ പ്രതി തന്നെയാണെന്ന് കോടതി തീര്‍ച്ചപ്പെടുത്തി. ഇതോടെയാണ് ഹൈക്കോടതി ബലാത്സംഗക്കേസ് റദ്ദാക്കിയത്.…
Read More » -
Kerala
അര്‍ജുനായി തിരച്ചില്‍; ഈശ്വര്‍ മല്‍പെ പുഴയില്‍, ഒരു ലോഹഭാഗം കൂടി കണ്ടെത്തി
ബംഗളുരു: ഉത്തര കര്‍ണാടക ദേശീയ പാതയിലെ അങ്കോലയില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഉള്‍പ്പെടെയുള്ളവരെ കണ്ടെത്താനുള്ള തിരച്ചില്‍ പുനരാരംഭിച്ചു. മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ പുഴയിലിറങ്ങി. തിരച്ചിലില്‍ ഒരു ലോഹഭാഗം കൂടി കണ്ടെത്തിയിട്ടുണ്ട്. കണ്ടെത്തിയത് കണ്ടെയ്‌നറുടെ ലോക്ക് ആകാമെന്ന് ഉടമ മനാഫ് പറഞ്ഞു. ഇന്നലത്തെ തിരച്ചിലില്‍ ലോറിയുടെ ജാക്കി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ പുഴയില്‍ അനുകൂല സാഹചര്യമാണുള്ളത്. ജലനിരപ്പും ഒഴുക്കും കുറവാണ്.രാവിലെ നാവികസേനയുടെ വിദ?ഗ്ധ സംഘം സ്ഥലത്ത് പരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ജില്ലാ ഭരണകൂടം ഇതിന് അനുമതി നല്‍കിയില്ല. എന്നാല്‍ പിന്നീട് സ്ഥലം എം.എല്‍.എയും മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫും ഇടപെട്ട് ഈശ്വര്‍ മല്‍പെയെ ഇവിടെയെത്തിക്കുകയായിരുന്നു.
Read More »