Month: August 2024

  • Kerala

    കേസും വഴക്കും ഭീഷണിയും…. പരാതി പ്രളയത്തില്‍ തുമ്പമണ്‍ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കി; തീരുമാനം എംവി ഗോവിന്ദന്റെ കര്‍ശന നിലപാടില്‍

    പത്തനംതിട്ട: സിപിഎം തുമ്പമണ്‍ ടൗണ്‍ സൗത്ത് ബ്രാഞ്ച് സെക്രട്ടറി ബി. അര്‍ജുന്‍ ദാസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ പന്തളം ഏരിയ കമ്മറ്റി ശിപാര്‍ശ ചെയ്തു. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സിപിഎം ജില്ലാ സെക്രട്ടറിക്കും അടക്കം ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കോണ്‍ഗ്രസ് നേതാവിന്റെ കൈയും കാലും തല്ലിയൊടിക്കുമെന്ന് ഭീഷണി മുഴക്കിയതിന് പന്തളം പോലീസ് അര്‍ജുന്‍ ദാസിനെതിരേ കേസ് എടുത്തതിന് പിന്നാലെയാണ് തീരുമാനം പുറത്തു വന്നിരിക്കുന്നത്. നിരവധി ക്രിമിനല്‍ കേസുകള്‍ ഇയാളുടെ പേരിലുണ്ട്. മലയാലപ്പുഴയില്‍ കൊച്ചു കുട്ടിലെ വടിവാള്‍ കൊണ്ട് വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതിന് അര്‍ജുന്‍ ദാസ്, ഭാര്യ അഡ്വ. എസ്. കാര്‍ത്തിക, സഹോദരന്‍ അരുണ്‍ ദാസ്, ഭാര്യ സലീഷ എന്നിവര്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസ് എടുത്തതിനുള്ള വിരോധനത്തിന് മലയാലപ്പുഴ എസ്.എച്ച്.ഓയ്ക്ക് എതിരേ അര്‍ജുന്‍ ദാസ് സോഷ്യല്‍ മീഡിയയില്‍ ഭീഷണി മുഴക്കിയതിനും കേസ് നിലവിലുണ്ട്. മാധ്യമപ്രവര്‍ത്തകന്‍ എന്ന ലേബലില്‍ അനധികൃത മണ്ണുഖനനം, പാറഖനനം എന്നിവ നടത്തി വരികയായിരുന്നുവെന്ന ആരോപണം അര്‍ജുന്‍ ദാസിനെതിരെ…

    Read More »
  • Social Media

    മണിച്ചിത്രത്താഴ് 100 വട്ടം കണ്ടിട്ടുള്ളവരും ഈ രഹസ്യം മനസിലാക്കിയിട്ടുണ്ടാവില്ല

    ഇന്ന് കണ്ടാലും നാളെ വീണ്ടും കാണാന്‍ തോന്നുന്ന ചുരുക്കം ചില സിനിമകളുണ്ട്. അതിലൊന്നാണ് മണിച്ചിത്രത്താഴ്. റീ റിലീസായി തിയേറ്ററിലെത്തിയിരിക്കുന്ന ചിത്രത്തിന് വമ്പന്‍ വരവേല്‍പ്പാണ് ലഭിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വെള്ളിത്തിരയില്‍ കണ്ടവരും ടിവിയില്‍ മാത്രം കണ്ടുകൊണ്ടിരിക്കുന്നവരും തിയേറ്റര്‍ അനുഭവം രുചിക്കാന്‍ കുടംബമായി എത്തുന്ന കാഴ്ചയാണ് കാണുന്നത്. എന്നാല്‍, മണിച്ചിത്രത്താഴിനെ കുറിച്ച് പുതിയൊരു നിര്‍വചനം എഴുതിയിരിക്കുകയാണ് പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ കലവൂര്‍ രവികുമാര്‍. ഗംഗ എന്ന കഥാപാത്രത്തിന്റെ മറ്റൊരു മുഖമാണ് രവികുമാര്‍ അനാവരണം ചെയ്യുന്നത്. എഴുത്തിന്റെ പൂര്‍ണരൂപം- ”നകുലന്റെ ലൈംഗികവിരക്തിയും ഗംഗയുടെ ആസക്തിയും പണ്ടു മണിച്ചിത്രത്താഴ് കണ്ട ഉടന്‍ യഥാര്‍ത്ഥത്തില്‍ അസുഖം ഗംഗക്കല്ല നകുലനാണെന്നും , നകുലന്‍ ഷണ്ഡനാണെന്ന് വാദിച്ചതും,അതു ഉറപ്പാക്കാന്‍ തിരക്കഥാകൃത്തു മധു മുട്ടത്തെ കാണാന്‍ പോയതും, ആ അഭിമുഖം വെള്ളിനക്ഷത്രത്തില്‍ അടിച്ചു വന്നതും ഓര്‍ത്തു. ഇപ്പോള്‍ അതിനൊരു പ്രസക്തി ഉണ്ടല്ലോ. അന്നു ഞാന്‍ തിരുവനന്തപുരത്തു കേരളകൗമുദിയില്‍ ജേര്‍ണലിസ്റ്റ് ട്രെയിനിയാണ്. മണിച്ചിത്രത്താഴു കണ്ടു വന്ന ഉടന്‍ വെള്ളിനക്ഷത്രം പത്രാധിപര്‍ പ്രസാദ് ലക്ഷ്മണോട് പറയുന്നു…

    Read More »
  • Crime

    നടിയെ വിളിച്ചുവരുത്തി മോശമായി പെരുമാറി, പിതാവ് മുറി തള്ളിത്തുറന്നു; കോളറില്‍ പിടിച്ചുയര്‍ത്തിയപ്പോള്‍ സംവിധായകന്‍ പറഞ്ഞത് ഒറ്റക്കാര്യം…

    നടി ആക്രമിക്കപ്പെടുന്നതിനും വര്‍ഷങ്ങള്‍ക്കു മുമ്പാണ് സംഭവം. ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തില്‍ നായിക പുതുമുഖം. സംവിധായകന്‍ പഴയ ആളും. നായിക നടിക്കൊപ്പം സെറ്റില്‍ വരുന്നത് പിതാവാണ്. അത്യാവശ്യം സമ്പത്തുള്ള വീട്ടിലെ കുട്ടിയാണ് നായിക. പെണ്‍കുട്ടികളോട് പ്രത്യേക ‘കരുതലു’ള്ള ആളാണ് സംവിധായകന്‍. അഭിനയത്തിനിടെ തെറ്റുകള്‍ സംഭവിക്കുമ്പോള്‍ ചാടിത്തുള്ളി ബഹളം വയ്ക്കാറില്ല. ഉച്ചത്തില്‍ സംസാരിക്കുന്നതു തന്നെ കുറവ്. ഷൂട്ടിംഗ് തീരാറായി വരുന്നു… ഒരു വൈകിട്ട് സംവിധായകന്‍ നായിക നടിയെ മുറിയിലേക്ക് വിളിപ്പിച്ചു. സംസാരത്തിനിടയില്‍, ഈ പടം ഹിറ്റാകുമെന്നും നടിക്ക് അവസരങ്ങള്‍ വന്നു നിറയുമെന്നും അദ്ദേഹം പറഞ്ഞു. നടിയാകട്ടെ, ഇതുകേട്ട് സന്തോഷിച്ചു നിന്നു. പിന്നീട് സംഭാഷണത്തിലെ വിഷയം മാറി. തന്റെ ഇംഗീതം പതിയെ സൂചിപ്പിച്ചു. അയാളുടെ കൈകള്‍ അവളിലേക്ക് നീണ്ടു… അടുത്ത സീന്‍ നടി പുറത്തേക്ക് ഓടുന്നതാണ്. കാര്യം വള്ളിപുള്ളി വിടാതെ അച്ഛനോടു പറഞ്ഞു. സാമാന്യം ഉയരമുള്ള ആ പിതാവ് സംവിധായന്റെ മുറി തള്ളിത്തുറന്നങ്ങ് എത്തി. സംവിധായകനെ കോളറില്‍ പിടിച്ചുയര്‍ത്തി. ‘കട്ട്…കട്ട്…’എന്നൊന്നും പറയാതെ ‘നാറ്റിക്കരുതേ’ എന്ന് അപേക്ഷിക്കാന്‍…

    Read More »
  • Crime

    യു.പിയില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതി അര്‍ധനഗ്‌നയായ നിലയില്‍ തെരുവില്‍

    ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ അര്‍ധനഗ്‌നയായ നിലയില്‍ തെരുവില്‍ കണ്ടെത്തി. ഗാസിയാബാദ് കമ്മീഷണറേറ്റിലെ വേവ്‌സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ലാല്‍കുവാന്‍ ചോക്കിക്ക് സമീപം റോഡരികിലാണ് യുവതിയെ അര്‍ധനഗ്‌നയായി കണ്ടെത്തിയത്. കീറിയ വസ്ത്രം ധരിച്ച നിലയില്‍ തെരുവില്‍ ഇരിക്കുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. വഴിയാത്രക്കാരന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ചോദിച്ചപ്പോഴാണ് യുവതി കാര്യങ്ങള്‍ പറഞ്ഞത്. ഒരു കൂട്ടം പുരുഷന്മാര്‍ തന്നെ തട്ടിക്കൊണ്ടുപോയി കുറ്റിക്കാട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് വഴിയരികില്‍ ഉപേക്ഷിക്കുകയും ചെയ്തതായി യുവതി പറഞ്ഞു. തുടര്‍ന്ന് യുവതിയെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ പൊലീസ്, കേസ് രജിസ്റ്റര്‍ ചെയ്ത് ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവില്‍ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. നന്ദിഗ്രാം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് യുവതിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ആളില്ലാത്ത സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്യുകയും അര്‍ധരാത്രിയോടെ യുവതിയെ ലാല്‍കുവാന്‍ പ്രദേശത്ത് ഉപേക്ഷിക്കുകയുമായിരുന്നു. മാനസികനിലതെറ്റിയ നിലയിലാണ് യുവതിയെ തെരുവില്‍ കണ്ടതെന്ന് സര്‍ക്കിള്‍…

    Read More »
  • Crime

    മണം പോരാ, തെളിവ് വേണമെന്ന് ഹൈക്കോടതി; കഞ്ചാവ് വലിച്ചതിന്റെ പേരിലുള്ള കേസ് റദ്ദാക്കി

    കൊച്ചി: കഞ്ചാവ് വലിച്ചതിന്റെ പേരിലുള്ള കേസ് നിലനില്‍ക്കണമെങ്കില്‍ മണം പോരാ തെളിവു വേണമെന്ന് ഹൈക്കോടതി. പാലക്കാട് സ്വദേശിയായ 22 കാരന്റെ പേരില്‍ മലമ്പുഴ പോലീസെടുത്ത കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് കേസെടുത്തത്. മലമ്പുഴ ഡാമിനരികിലിരുന്ന് പുക വലിക്കുകയായിരുന്ന യുവാവ് പോലീസിനെ കണ്ട് സിഗരറ്റ് ഡാമിലേയ്ക്ക് എറിഞ്ഞു. തുടര്‍ന്ന് യുവാവിന്റെ ശ്വാസത്തിന് കഞ്ചാവിന്റെ മണം ഉണ്ടെന്നതിന്റെ പേരില്‍ പോലീസ് എന്‍.ഡി.പി.എസ്. ആക്ട് പ്രകാരം കേസെടുത്തു. തുടര്‍ന്നാണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവാവ് ഹൈക്കോടതിയിലെത്തിയത്. ശ്വാസത്തിന് കഞ്ചാവിന്റെ മണമുണ്ടെന്ന പേരില്‍ കേസെടുക്കാനാകില്ലെന്നായിരുന്നു വാദം. എന്നാല്‍, തെളിവിന്റെ അഭാവത്തില്‍, ശ്വാസത്തിന് കഞ്ചാവിന്റെ ഗന്ധം ഉണ്ടെന്നതിന്റെ പേരില്‍ കേസ് നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു. ശ്വാസത്തിലെ ലഹരിയുടെ മണം സംശയത്തിന് അടിസ്ഥാനമാകാം. പക്ഷേ, തെളിവായി കണക്കാക്കാനാകില്ല. മണം തിരിച്ചറിയുക എന്നത് അന്തിമമായ ഒന്നല്ല. ഇക്കാര്യത്തിലുള്ള കഴിവ് ഓരോരുത്തര്‍ക്കും ഭിന്നമാണെന്നും കോടതി പറഞ്ഞു. ഹര്‍ജിക്കാരനെതിരായ കേസ് കോടതി നടപടികളുടെ ദുരുപയോഗമാണെന്നും വിലയിരുത്തി.

    Read More »
  • Crime

    ലോഡ്ജിലെ ജീവനക്കാരി കണ്ടത് ജെസ്‌നയെയോ? നുണപരിശോധനയ്ക്ക് സിബിഐ

    കൊച്ചി: ജെസ്‌ന മരിയ ജയിംസിനോടു സാദൃശ്യമുള്ള പെണ്‍കുട്ടിയെ മുണ്ടക്കയത്തെ ലോഡ്ജില്‍ കണ്ടെന്നു വെളിപ്പെടുത്തിയ മുന്‍ ജീവനക്കാരിയെ നുണപരിശോധനയ്ക്കു വിധേയയാക്കാന്‍ സിബിഐ തീരുമാനം. ആവശ്യമെങ്കില്‍ ലോഡ്ജ് ഉടമയെയും നുണപരിശോധനയ്ക്കു വിധേയനാക്കും. മുന്‍ ജീവനക്കാരിയുടെ മൊഴി സിബിഐ ഇന്‍സ്‌പെക്ടര്‍ നിപുണ്‍ ശങ്കറിന്റെ നേതൃത്വത്തില്‍ രേഖപ്പെടുത്തി. ലോഡ്ജ് ഉടമയുടെ മൊഴി ചൊവ്വാഴ്ച എടുത്തിരുന്നു. മുന്‍ ജീവനക്കാരിയും ലോഡ്ജ് ഉടമയും പറഞ്ഞ കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും വെളിപ്പെടുത്തലുകള്‍ മുന്‍പും ഉണ്ടായിട്ടുള്ളതിനാല്‍ ഏതു ചെറിയ വിവരവും സത്യമാണോ എന്നു കണ്ടെത്താനാണു ശ്രമമെന്നും ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. താന്‍ കണ്ടത് സിബിഐയെ അറിയിച്ചിട്ടുണ്ടെന്നും ലോഡ്ജ് ഉടമ തന്നെപ്പറ്റി അപവാദ പ്രചാരണം നടത്തിയതോടെയാണു ജെസ്‌നയെപ്പോലെ ഒരു പെണ്‍കുട്ടിയെ കണ്ട കാര്യം വീണ്ടും പറഞ്ഞതെന്നും ലോഡ്ജിലെ മുന്‍ ജീവനക്കാരി പറഞ്ഞു. ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന ജെസ്‌നയെ പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ കൊല്ലമുളയിലെ വീട്ടില്‍ നിന്ന് 2018 മാര്‍ച്ച് 22ന് ആണു കാണാതായത്. പറഞ്ഞത് നുണയോ? അറിയാന്‍ 3 വഴികള്‍ പറയുന്നതു സത്യമോ കള്ളമോ എന്നറിയാന്‍…

    Read More »
  • Kerala

    ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; നാലാം ദിനത്തിലും മൗനം തുടര്‍ന്ന് സിനിമാ സംഘടനകള്‍

    കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന് നാലാം ദിനത്തിലും മൗനം തുടര്‍ന്ന് സിനിമാ സംഘടനകള്‍. സംവിധായകരുടെ സംഘടനയായ ഫെഫ്ക യോഗം ചേര്‍ന്നെങ്കിലും പ്രതികരിക്കേണ്ടെന്നായിരുന്നു തീരുമാനം. റിപ്പോര്‍ട്ടില്‍ താരസംഘടനയായ ‘അമ്മ’യും കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടില്ല. റിപ്പോര്‍ട്ട് പഠിച്ച് മാത്രമേ വിശദായ മറുപടി ഉണ്ടാകൂവെന്നാണ് അമ്മയുടെ ജനറല്‍ സെക്രട്ടറിയായ സിദ്ദിഖ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. സിനിമ മേഖലയിലെ നല്ലതിനായി സര്‍ക്കാര്‍ നടത്തുന്ന ഏത് നീക്കത്തിനും പിന്തുണയുണ്ടാകുമെന്നും സിദ്ദിഖ് പ്രതികരിച്ചിരുന്നു. അതിനിടെ റിപ്പോര്‍ട്ടില്‍ സിനിമ സംഘടനകള്‍ നിലപാട് പറയണമെന്ന് ആവശ്യപ്പെട്ട് നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് രംഗത്തെത്തി. കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എന്തെല്ലാം പരിഹാര നടപടികള്‍ ഈ സംഘടനകള്‍ എടുക്കുന്നുവെന്ന് പൊതുവേദിയില്‍ വന്ന് വ്യക്തമാക്കണമെന്നും സാന്ദ്ര സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച് നടി പാര്‍വതി തിരുവോത്ത് രംഗത്ത് എത്തി. ഇരകള്‍ പരാതി നല്‍കട്ടെ എന്ന നിലപാട് സര്‍ക്കാര്‍ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷമുള്ള ആദ്യ അഭിമുഖത്തില്‍…

    Read More »
  • Kerala

    ”ഫോട്ടോ എടുത്തപ്പോള്‍ കുട്ടിക്ക് ദേഷ്യം, വേറെ കംപാര്‍ട്ട്‌മെന്റില്‍ ബന്ധുക്കളുണ്ടെന്ന് കരുതി; വളരെ സന്തോഷം”

    തിരുവനന്തപുരം: ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ കനത്ത കാറ്റില്‍ അപകടങ്ങള്‍ എന്തെങ്കിലും ഉണ്ടോയോ എന്നറിയാന്‍ ഓണ്‍ലൈന്‍ വാര്‍ത്ത നോക്കുമ്പോഴാണ് കുട്ടിയെ കാണാതായ വിവരമറിഞ്ഞതെന്ന് പതിമൂന്നുകാരിയെ കാണാതായ സംഭവത്തില്‍ നിര്‍ണായകമായ ചിത്രം പകര്‍ത്തിയ ബബിത. ”രാത്രി നല്ല കാറ്റും മഴയും ഉണ്ടായിരുന്നു. ആ സമയത്ത് ഉണര്‍ന്നു. മഴയില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്നറിയാന്‍ വാര്‍ത്ത നോക്കിയപ്പോഴാണ് കുട്ടിയെ കാണാതായെന്ന കാര്യം അറിയുന്നത്. പുലര്‍ച്ചെ 3 മണിയോടെ ആയിരുന്നു ഇത്. ഉടന്‍ കുട്ടിയെ ട്രെയിനില്‍ വച്ച് കണ്ട വിവരം പൊലീസിനെ അറിയിച്ചു. കുട്ടിയുടെ ഫോട്ടോ എടുക്കണമെന്ന് വെറുതെ തോന്നിയതാണ്. കുട്ടിയോട് സംസാരിക്കാന്‍ ശ്രമിച്ചില്ല. ഫോട്ടോ എടുത്തപ്പോള്‍ത്തന്നെ ദേഷ്യം കാണിച്ചു. ഭാഷയും പരിചിതമായിരുന്നില്ല. വേറെ കംപാര്‍ട്ട്‌മെന്റില്‍ ബന്ധുക്കളുണ്ടെന്നും അവരോട് പിണങ്ങി മാറിയിരിക്കുകയാണ് കുട്ടി എന്നുമാണ് കരുതിയത്. കയ്യില്‍ 40 രൂപ ചുരുട്ടിപ്പിടിച്ചിരുന്നു. വാര്‍ത്ത അറിഞ്ഞതു മുതല്‍ കുട്ടിയെ കിട്ടണമേ എന്ന പ്രാര്‍ഥനയിലായിരുന്നു. കുട്ടിയെ കണ്ടെത്തിയ വിവരം അറിഞ്ഞപ്പോള്‍ വളരെ സന്തോഷം.” ബബിത പറഞ്ഞു. ഇന്നലെ മാധ്യമങ്ങള്‍ക്കു മുന്നില്‍ വരാന്‍ തയാറായില്ലല്ലോ എന്ന…

    Read More »
  • Crime

    റമ്മി കളിച്ചു തുടങ്ങി, ആരതി ഉപയോഗിച്ചിരുന്നത് അഞ്ച് ലോണ്‍ ആപ്പുകള്‍; പ്രോസസിങ് ഫീ തിരിച്ചു ചോദിച്ചതോടെ ഭീഷണി

    കൊച്ചി: വേങ്ങൂരില്‍ യുവതിയുടെ ആത്മഹത്യയ്ക്ക് കാരണം ഉത്തരേന്ത്യന്‍ ഓണ്‍ലൈന്‍ ലോണ്‍ ആപ് സംഘത്തിന്റെ ഭീഷണിയെന്ന് പൊലീസ്. ലോണ്‍ എടുക്കുന്നതിനുവേണ്ടിയുള്ള പ്രോസസിങ് ഫീസ് തിരികെ ചോദിച്ചതോടെയാണ് യുവതിയെ ലോണ്‍ ആപ്പ് മാഫിയ ഭീഷണിപ്പെടുത്തിയത്. ഈസി ലോണ്‍, ഇന്‍സ്റ്റ ലോണ്‍ തുടങ്ങി അഞ്ചോളം ലോണ്‍ ആപ്പുകളാണ് ആരതി ഉപയോഗിച്ചിരുന്നത്. ലോണ്‍ ആപ് സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. ഓണ്‍ലൈന്‍ റമ്മികളിച്ച് സാമ്പത്തിക നേട്ടമുണ്ടായതാണ് ആരതിയെ ലോണ്‍ ആപ്പുകളിലേക്ക് എത്തിച്ചത്. റമ്മി കളിച്ച് ആദ്യം പണം ലഭിച്ചു. പിന്നീട് പണം നഷ്ടപ്പെടാന്‍ തുടങ്ങിയതോടെയാണ് ഓണ്‍ലൈന്‍ ആപ്പിലൂടെ പണം കടമെടുക്കാന്‍ തുടങ്ങിയത്. പതിനായിരത്തില്‍ താഴെ ലോണാണ് ആരതി എടുത്തത്. ഒരു ലക്ഷം രൂപ ലോണിനു വേണ്ടിയായി പിന്നീടുള്ള ശ്രമം. പ്രോസസിങ് ഫീസായി പതിനായിരം രൂപ നല്‍കിയെങ്കിലും ലോണ്‍ ലഭിച്ചില്ല. ഈ പണം തിരിച്ചു ചോദിച്ചതിനു പിന്നാലെയാണ് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയത്. മുന്‍പ് എടുത്ത ലോണുകള്‍ പെട്ടെന്ന് അടച്ചു തീര്‍ക്കാനാണ് ആവശ്യപ്പെട്ടത്. പിന്നാലെ…

    Read More »
  • Kerala

    ഭര്‍ത്താവില്‍നിന്ന് മാസം 6 ലക്ഷം രൂപ ചെലവിന് വേണം; പോയി പണിയെടുക്കെന്ന് വനിതാ ജഡ്ജി

    ബെംഗളൂരു: ഭര്‍ത്താവില്‍നിന്ന് പ്രതിമാസം ആറുലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ട സ്ത്രീയ്ക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം. ഇത്രയും തുക ഒരാള്‍ക്ക് ഒരുമാസം ചെലവിന് വേണമെങ്കില്‍ ഹര്‍ജിക്കാരി ഒറ്റയ്ക്ക് സമ്പാദിക്കട്ടെ എന്നായിരുന്നു കര്‍ണാടക ഹൈക്കോടതിയിലെ വനിതാ ജഡ്ജിയുടെ വാക്കുകള്‍. പ്രതിമാസം ന്യായമായ തുക ആവശ്യപ്പെടുകയാണെങ്കില്‍ ഹര്‍ജി പരിഗണിക്കാമെന്നും അല്ലെങ്കില്‍ ഹര്‍ജി തള്ളുമെന്നും കോടതി ഹര്‍ജിക്കാരിയുടെ അഭിഭാഷകനോട് വ്യക്തമാക്കി. ഓഗസ്റ്റ് 20-ന് നടന്ന കോടതി നടപടികളുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിലും വൈറലായി. കര്‍ണാടക സ്വദേശിനിയായ രാധ മുനുകുന്തളയാണ് ഭര്‍ത്താവ് നരസിംഹയില്‍നിന്ന് പ്രതിമാസം ജീവനാംശമായി ലഭിക്കേണ്ട തുക ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. 2023 സെപ്റ്റംബറില്‍ ബെംഗളൂരു കുടുംബകോടതി രാധയ്ക്ക് ഭര്‍ത്താവ് പ്രതിമാസം 50,000 രൂപ നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. ഈ തുക ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടാണ് രാധ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍, മാസം ആറ് ലക്ഷത്തിലേറെ രൂപ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി രൂക്ഷവിമര്‍ശനമുന്നയിക്കുകയായിരുന്നു. വസ്ത്രങ്ങളും വളകളും ചെരിപ്പുകളും വാങ്ങാന്‍ മാസം 15,000 രൂപ മാത്രം വേണ്ടിവരുമെന്നായിരുന്നു…

    Read More »
Back to top button
error: