Breaking NewsKeralaLead NewsNEWS

മലപ്പുറത്തുനിന്നും വിനോദയാത്രയ്ക്കു പോയ സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലർ വാൽപ്പാറയിൽ അപകടത്തിൽപ്പെട്ടു; 8 പേർ മരിച്ചു; പരിക്കേറ്റവരുടെ നില ഗുരുതരം

തൃശ്ശൂർ: തമിഴ്നാട് വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ അപകടത്തിൽപ്പെട്ട് എട്ട് മലയാളികൾക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ഏഴു സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടുന്നു.

മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്കു പോയ അധ്യാപകസംഘമാണ് വാഹനത്തിലുണ്ടായിരുന്നത്. 12 അധ്യാപകരും ഡ്രൈവറും ഉൾപ്പെട്ടതായിരുന്നു സംഘം. അപകടത്തിൽ വാഹനം പൂർണമായി തകർന്നു.

Signature-ad

വാൽപ്പാറ-പൊള്ളാച്ചി റൂട്ടിൽ 13-ാം വളവിൽനിന്ന് 16-ാം വളവിലേക്കാണ് വാഹനം മറിഞ്ഞത്. പരിക്കേറ്റവരെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് വിവരം. വാൽപ്പാറയിൽനിന്ന് പൊള്ളാച്ചിയിലേക്കുള്ള ചുരമിറങ്ങുമ്പോഴായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: