Month: August 2024

  • Kerala

    വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് തടസ്സമാകില്ല; വിദ്യയ്ക്ക് പിഎച്ച്ഡി പഠനം തുടരാമെന്ന് സമിതി റിപ്പോര്‍ട്ട്

    തൃശൂര്‍: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതിയായ മുന്‍ എസ്എഫ്‌ഐ നേതാവ് കെ. വിദ്യയ്ക്ക് പിഎച്ച്ഡി പഠനം തുടരാന്‍ വഴിയൊരുക്കി കാലടി സര്‍വകലാശാലയുടെ ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ട്. വിദ്യയ്ക്ക് ഗവേഷണം തുടരാന്‍ തടസമില്ലെന്ന് കാലടി സര്‍വകലാശാല നിയമിച്ച ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ട് നല്‍കി. വിദ്യ ഗവേഷണം തുടരുന്ന കാര്യത്തില്‍ അടുത്ത അക്കാദമിക് കൗണ്‍സില്‍ യോഗമാകും തീരുമാനമെടുക്കുക. വിദ്യയ്ക്ക് അനുകൂലമായ തീരുമാനം ഉണ്ടായേക്കുമെന്നാണ് വിവരം. ഗസ്റ്റ് ലക്ചറര്‍ നിയമനത്തിനു വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിലായിരുന്നു മുന്‍ എസ്എഫ്‌ഐ നേതാവായ കെ.വിദ്യയെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് നടക്കുന്ന ഘട്ടത്തില്‍ കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥിനിയായിരുന്നു വിദ്യ. ഇതോടെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തെ സംബന്ധിച്ചും വിവാദമുയര്‍ന്നു. സംവരണ മാനദണ്ഡങ്ങള്‍ പാലിക്കാതെ വിദ്യയ്ക്ക് പിഎച്ച്ഡി പ്രവേശനം നല്‍കിയെന്നായിരുന്നു ആരോപണം. ഇതോടെയാണ് സിന്‍ഡിക്കറ്റ് അംഗവും ഒറ്റപ്പാലം എംഎല്‍എയുമായ കെ.പ്രേംകുമാറിന്റെ നേതൃത്വത്തിലുളള സമിതിയെ സംഭവം അന്വേഷിക്കാന്‍ സര്‍വകലാശാല നിയോഗിച്ചത്. വിദ്യയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ്…

    Read More »
  • Crime

    ബോംബ് ഭീഷണി ശുചിമുറിയിലെ ടിഷ്യൂ പേപ്പറില്‍; 135 വിമാനയാത്രക്കാരെയും ചോദ്യംചെയ്യും

    തിരുവനന്തപുരം: മുംബൈ തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം കണ്ടത് ശുചിമുറിയിലെ ടിഷ്യൂ പേപ്പറില്‍. ഇതേത്തുടര്‍ന്നാണ് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ വിവരം അറിയിച്ചത്. സംഭവത്തിന്റെ അന്വേഷണം പൊലീസ് ഏറ്റെടുത്തു. വ്യാജ സന്ദേശമാണെന്നാണ് നിലവിലെ നിഗമനം. യാത്രക്കാരില്‍ ആരെങ്കിലുമാണോ സന്ദേശം എഴുതിയതെന്നാണ് സംശയം. ഇതോടെ 135 യാത്രക്കാരെയും ചോദ്യം ചെയ്യാനാണ് നീക്കം. ചോദ്യം ചെയ്യലിനുശേഷം മാത്രമേ ഇവരുടെ ലഗേജുള്‍പ്പടെ വിട്ടുനല്‍കൂ. ഇതുവരെയുള്ള പരിശോധനയില്‍ ബോംബ് കണ്ടെത്താനായില്ല. തിരുവനന്തപുരത്തുനിന്നും മുംബൈയിലേക്ക് പോകേണ്ടവര്‍ക്ക് പകരം വിമാനം ഏര്‍പ്പെടുത്തി. ഇന്നു രാവിലെ എട്ടു മണിക്കാണ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. മുംബൈയില്‍ നിന്നും വ്യാഴാഴ്ച പുലര്‍ച്ചെ 5.45നാണ് വിമാനം പുറപ്പെട്ടത്. 8.10നായിരുന്നു വിമാനം ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, 10 മിനിറ്റ് നേരത്തേ ലാന്‍ഡിങ് നടത്തുകയായിരുന്നു.

    Read More »
  • India

    കഥയല്ല, സത്യം: 18 വർഷം മുൻപ് മൂവാറ്റുപുഴ നിന്ന് 30 പവൻ കവർന്ന് നാട്ടുവിട്ട മോഷ്ടാവ് ഇന്ന് മുംബൈയിൽ 4 ജ്വല്ലറികളുടെ ഉടമയായ കോടീശ്വരൻ; ഒടുവിൽ കള്ളൻ  കുടുങ്ങി

    സിനിമാക്കഥ പോലെയാണ് സംഭവം. മൂവാറ്റുപുഴ കല്ലറയ്ക്കൽ ജ്വല്ലറിയിൽ നിന്ന്18 വർഷം മുൻപ് 30 പവൻ സ്വർണം മോഷ്ടിച്ചു മുങ്ങിയ  പ്രതിയെ തെരഞ്ഞാണ് കേരള പൊലീസ്  മുംബൈയിലെത്തിയത്.  പക്ഷേ കണ്ടത് അവിശ്വസിനീയമായ കാഴ്ചകൾ…! പഴയ മോഷ്ടാവ് ഇന്ന് 4 വൻ ജ്വല്ലറികളുടെ ഉടമ. ആഡംബര ബംഗ്ലാവിൽ താമസം. സംരക്ഷണത്തിന് ഗുണ്ടാസംഘങ്ങൾ…! ഒടുവിൽ എല്ലാ ഭീക്ഷണികളെയും അതിജീവച്ച് പ്രതിയെ സാഹസികമായി അറസ്റ്റ് ചെയ്ത് മൂവാറ്റുപുഴയിലെത്തിച്ചു.  2006ൽ മൂവാറ്റുപുഴ കല്ലറയ്ക്കൽ ജ്വല്ലറിയിൽ നടന്ന 30 പവൻ സ്വർണ മോഷണക്കേസിലാണു കടയിലെ മുൻ സ്വർണപ്പണിക്കാരൻ മഹീന്ദ്ര ഹശ്ബാ യാദവിനെ (53) മുംബൈ മുളുണ്ടിൽ നിന്ന് പിടികൂടിയത്. ജ്വല്ലറി ഉടമ നവകേരള സദസ്സിൽ നൽകിയ പരാതിയെത്തുടർന്നാണു പ്രതിയെ തേടി പ്രത്യേക അന്വേഷണ സംഘം മുംബൈയിലെത്തിയത്. മോഷ്ടിച്ചതിന്റെ ഇരട്ടി സ്വർണം നൽകാം, വിട്ടയയ്ക്കണമെന്ന് യാദവ് ആദ്യം അഭ്യർഥിച്ചു. കോടീശ്വരനായ  അയൽവാസി മോഷണക്കേസിൽ പൊലീസ് തിരയുന്ന പ്രതിയാണെന്നു നാട്ടുകാർ പോലും ആദ്യം വിശ്വസിച്ചില്ല.  വിശ്വസ്തനായ സ്വർണപ്പണിക്കാരനായിരുന്നു മഹീന്ദ്ര യാദവ്. മൂവാറ്റുപുഴയിൽ 15…

    Read More »
  • India

    സെപ്റ്റംബര്‍ മുതല്‍ മദ്യത്തിന് വില കുറയും; 34 മുതല്‍ 500 രൂപ വരെ കുറയ്ക്കാന്‍ തീരുമാനം

    ഗുവാഹത്തി: മദ്യ വില്‍പ്പനയില്‍ നിന്ന് വലിയ വരുമാനമാണ് രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങള്‍ക്കും ലഭിക്കുന്നത്. പ്രധാന വരുമാന മാര്‍ഗം പോലും മദ്യമാണെന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെക്കുറിച്ച് പറയാറുമുണ്ട്. അതുകൊണ്ട് തന്നെ വിവിധ ബ്രാന്‍ഡുകള്‍ക്ക് നികുതി ചുമത്തിയും സര്‍ചാര്‍ജ് ഈടാക്കിയുംഅടിക്കടി വില കൂട്ടാറുമുണ്ട് നിരവധി സംസ്ഥാനങ്ങള്‍. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ മാര്‍ഗം സ്വീകരിച്ച് വില കുറയ്ക്കാനുള്ള തീരുമാനമെടുത്തിരിക്കുകയാണ് വടക്ക് കിഴക്കന്‍ സംസ്ഥാനമായ അസം. സംസ്ഥാനത്ത് മദ്യ വില്‍പ്പന കുറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ മാസം മുതല്‍ വില കുറയ്ക്കാനാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. വില്‍പ്പനയുടെ തോത് കൂട്ടി വില കുറച്ചതിലുള്ള നഷ്ടം മറികടക്കാമെന്നും സര്‍ക്കാര്‍ കണക്ക് കൂട്ടുന്നു.34 രൂപ മുതല്‍ 500 രൂപ വരെയാണ് വിവിധ ബ്രാന്‍ഡുകള്‍ക്ക് കുറവ് വരുന്നത്. മദ്യ വില്‍പനയുടെ അളവ് കൂട്ടി വരുമാനം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അസം സര്‍ക്കാരിന്റെ നീക്കം. ഈ വര്‍ഷം മാര്‍ച്ചില്‍ വരുമാനം കൂട്ടാനായി മദ്യവില സംസ്ഥാന സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരുന്നു. ഇത്…

    Read More »
  • Kerala

    നാടകരംഗത്തെ അതികായന്‍; ജോസ് പായമ്മല്‍ അന്തരിച്ചു

    തൃശൂര്‍: നടനും നാടകകൃത്തും സംവിധായകനുമായ ജോസ് പായമ്മല്‍ (90) അന്തരിച്ചു. 200ലധികം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. ആറര പതിറ്റാണ്ടിലേറെ അരങ്ങിലും അണിയറയിലും നാടകത്തെ പ്രണയിച്ച് നടന്ന ജോസ് പായമ്മല്‍ കേരളത്തിനകത്തും പുറത്തുമായി 15,000ല്‍ ഏറെ വേദികളില്‍ കാണികളെ വിസ്മയപ്പെടുത്തി. 14 ാം വയസില്‍ ഇരിങ്ങാലക്കുട സെന്റ് തോമസ് ചര്‍ച്ചില്‍ പി.കേശവദേവിന്റെ ‘ കാശും കിട്ടി പെണ്ണും കിട്ടി ‘ എന്ന നാടകത്തില്‍ അഭിനയിച്ചാണ് അരങ്ങേറ്റം. പിന്നീട് പതിറ്റാണ്ടുകളോളം നാടകത്തിനൊപ്പം ജോസ് സഞ്ചരിച്ചു. നാടകം ജോസിനൊപ്പവും. അഭിനയത്തിന് ഒപ്പം രചനയും സംവിധാനവും സംഗീതവും ശബ്ദവും വെളിച്ചവുമെല്ലാം ജോസിനൊപ്പം ചേര്‍ന്നു. തൃശൂര്‍ പൂരം പ്രദര്‍ശനത്തില്‍ അമ്പത് വര്‍ഷത്തോളം പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. 80 ാം വയസ് വരെ അഭിനയം തുടര്‍ന്നു. കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം, ഗുരു പൂജ അവാര്‍ഡ്. ടിഎന്‍ നമ്പൂതിരി സ്മാരക അവാര്‍ഡ് ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഭാര്യ നാടക-സിനിമ അഭിനേത്രിയും നൃത്താധ്യാപകയുമായ കലാലയം…

    Read More »
  • Crime

    കഴക്കൂട്ടത്തുനിന്ന് കാണാതായ കുട്ടിയെ വിശാഖപട്ടണത്ത് കണ്ടെത്തി

    വിശാഖപട്ടണം: വീട്ടുകാരോട് പിണങ്ങി വീടുവിട്ട അസം സ്വദേശിയായ 13-കാരി തസ്മിത്ത് തംസിയെ കണ്ടെത്തി. വിശാഖപട്ടണത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. 37 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്. വിശാഖപട്ടണത്തുള്ള മലയാളി അസോസിയേഷന്‍ പ്രതിനിധികളാണ് കുട്ടിയെ കണ്ടെത്തിയത്. തംബരം എക്സ്പ്രസില്‍വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. ബര്‍ത്തില്‍ കിടക്കുകയായിരുന്ന കുട്ടിയെ മലയാളി അസോസിയേഷന്‍ പ്രതിനിധികള്‍ കണ്ടെത്തി വിശാഖപട്ടണത്ത് ഇറക്കുകയായിരുന്നു. കുട്ടിയെ പിന്നീട് ആര്‍പിഎഫിന് കൈമാറി. നേരത്തേ കന്യാകുമാരിയില്‍ നിന്ന് മറ്റൊരു ട്രെയിനില്‍ കയറി കുട്ടി ചെന്നൈയില്‍ എത്തിയതായി സ്ഥിരീകരണമുണ്ടായിരുന്നു. എന്നാല്‍ ഇവിടെ നിന്ന് കണ്ടെത്താനായിരുന്നില്ല. ഗുവാഹത്തി ട്രെയിനില്‍ കുട്ടി കയറിയതായി സംശയമുണ്ടായിരുന്നു. കഴക്കൂട്ടം ബ്ലോക്ക് ഓഫീസിനു സമീപം താമസിക്കുന്ന അസം സ്വദേശി അന്‍വര്‍ ഹുസൈന്റെ മകളാണ് തസ്മീക് തംസം. ചൊവ്വാഴ്ച രാവിലെ 10-മണിയോടെയാണ് കുട്ടിയെ കാണാതായത്. മാതാപിതാക്കള്‍ വൈകീട്ട് നാലോടെയാണ് വിവരം കഴക്കൂട്ടം പോലീസില്‍ അറിയിച്ചത്. പിന്നാലെ സിസിടിവി അടക്കം പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കുട്ടി കന്യാകുമാരിയിലേക്ക് പോയതായും കഴിഞ്ഞ ദിവസം തന്നെ വിവരം ലഭിച്ചിരുന്നു. ചൊവ്വാഴ്ച…

    Read More »
  • Crime

    കൊച്ചി നഗരത്തില്‍ യുവതിക്ക് ക്രൂരമര്‍ദനം; നിലവിളിച്ചിട്ടും നിലത്തിട്ട് ചവിട്ടി

    കൊച്ചി: നഗരത്തില്‍ യുവതിക്ക് അതിക്രൂരമര്‍ദനം. വൈറ്റിലയില്‍നിന്ന് കടവന്ത്രയിലേക്കു പോകുന്ന സഹോദരന്‍ അയ്യപ്പന്‍ റോഡിന്റെ വശത്തുള്ള ജനതാ റോഡില്‍ വച്ചാണ് നാലുപേര്‍ ചേര്‍ന്ന് യുവതിയെ ക്രൂരമായി മര്‍ദിച്ചത്. പെണ്‍കുട്ടി അലറി വിളിച്ചിട്ടും മര്‍ദനം തുടരുന്നതും നിലത്തിട്ടു ചവിട്ടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ബുധനാഴ്ച പുലര്‍ച്ചെ 4:30നാണ് സംഭവം. ആദ്യം ജനതാ റോഡില്‍ വച്ചും പിന്നീട് തൊട്ടടുത്തുള്ള പാര്‍ക്കിങ് ഗ്രൗണ്ടില്‍ വച്ചും മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. കുറച്ചു കഴിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇവരോട് സംസാരിച്ച ശേഷം തിരികെപ്പോയി എന്നും റിപ്പോര്‍ട്ടുണ്ട്. തനിക്ക് പരാതിയില്ലെന്ന് യുവതി പൊലീസിനോട് പറഞ്ഞതായാണ് വിവരം. മര്‍ദനമേറ്റ യുവതിയെയും മര്‍ദിച്ചവരെയും തിരിച്ചറിഞ്ഞിട്ടില്ല. എല്ലാവരും പരസ്പരം അറിയുന്നവരാണെന്നാണ് സംഭാഷണങ്ങളില്‍ നിന്നുള്ള സൂചന. സമീപത്തുള്ള ഷോപ്പിങ് കോംപ്ലക്‌സിലെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. നിറയെ വീടുകളും വ്യാപാരസ്ഥാപനങ്ങളുമുള്ളയിടത്താണ് അതിക്രമം നടന്നത്.

    Read More »
  • Kerala

    കുട്ടികളില്ല: ഭര്‍ത്താവ് ഗുരുതരാവസ്ഥയിൽ, ബീജം എടുത്ത് സൂക്ഷിക്കാന്‍ ഭാര്യയ്ക്ക് അനുമതി നല്‍കി ഹൈക്കോടതി

         ഗുരുതരാവസ്ഥയിൽ കിടക്കുന്ന ഭര്‍ത്താവിന്റെ ബീജം എടുത്ത് സൂക്ഷിക്കാന്‍ ഭാര്യയ്ക്ക് അനുമതി നല്‍കി ഹൈക്കോടതി. ഭര്‍ത്താവിന്റെ സമ്മതമില്ലാതെ എ.ആര്‍.ടി ആക്ട് പ്രകാരം നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് വി.ജി അരുണ്‍ ആണ് ഭാര്യയുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഭര്‍ത്താവിന്റെ ആരോഗ്യനില ഗുരുതരമാണെന്നും ഭര്‍ത്താവിന്റെ രേഖാമൂലമുള്ള സമ്മതം ലഭിക്കുക അസാധ്യമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മേല്‍പ്പറഞ്ഞ ഘടകങ്ങളെല്ലാം പരിഗണിച്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. കുട്ടികളില്ലാത്ത ദമ്പതികളാണിവര്‍. ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നതിനായാണ് അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി (എആര്‍ടി) റെഗുലേഷന്‍ ആക്ട് പ്രകാരം കോടതി ഉത്തരവിട്ടത്. സെപ്റ്റംബര്‍  9ന് ഇത് സംബന്ധിച്ച ഹര്‍ജി വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. എആര്‍ടി റെഗുലേഷന്‍ ആക്ടിന്റെ അനുമതിയില്ലാതെ ബീജം എടുക്കുകയും സൂക്ഷിക്കുകയും അല്ലാതെ ഒരുനടപടിയും സ്വീകരിക്കാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.

    Read More »
  • India

    മകന് ദയാവധം വേണം, ജീവന്‍ നിലനിര്‍ത്തുന്ന ട്യൂബ് എടുത്തുമാറ്റണം: 11 വർഷമായി ഒരേ കിടപ്പ്, ചികിത്സാ ചെലവ് താങ്ങാൻ കഴിയുന്നില്ല

      ഒരു ദശാബ്ദത്തിലേറെയായി ചലനമറ്റ് കിടക്കുന്ന 30 കാരനായ മകന് ദയാവധം  അനുവദിക്കണം എന്ന ആവശ്യവുമായി മാതാപിതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചു. കാലങ്ങളായി ഒരേ നിലയിൽ കിടക്കുന്ന മകന്  ഭക്ഷണത്തിൻ്റെയും മരുന്നുകളുടെയും ചെലവ് താങ്ങാൻ കഴിയുന്നില്ല. അതുകൊണ്ട് ജീവന്‍ നിലനിര്‍ത്താൻ ഉപയോഗിക്കുന്ന റൈല്‍സ് ട്യൂബ് നീക്കം ചെയ്യാൻ അനുമതി നൽകണമെന്നാണ് ആവശ്യം. മകന് 11 വർഷം മുമ്പ് ബിരുദ പഠനകാലത്ത് ഒരു അപകടത്തിൽപ്പെട്ട് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതേത്തുടർന്ന് ശരീരത്തിന്റെ താഴ്‌ഭാഗം ചലനശേഷി നഷ്ടപ്പെട്ടു. കിടപ്പിലായ മകനെ പരിചരിക്കാൻ വേണ്ടി ദമ്പതികൾ തങ്ങളുടെ എല്ലാ സമ്പാദ്യവും ചിലവഴിച്ചു കഴിഞ്ഞു. മകന്റെ ഈ അവസ്ഥയിൽ നിന്ന് മോചനം നൽകണമെന്നാണ് അവരുടെ അഭ്യർഥന. എന്നാല്‍, ട്യൂബ് നീക്കം ചെയ്താല്‍ രോഗി പട്ടിണി കിടന്ന് മരിക്കുമെന്നും ദയാവധം വളരെ വ്യത്യസ്തമെന്നും റൈല്‍സ് ട്യൂബ് ജീവന്‍ രക്ഷാ സംവിധാനമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം,  മാതാപിതാക്കള്‍ കഷ്ടപ്പെടുകയും അവരുടെ സമ്പാദ്യം മുഴുവന്‍ ചിലവഴിക്കുകയും ചെയ്തിട്ടും മകന്‍ ജീവിതത്തിലേക്ക്…

    Read More »
  • Crime

    ആര്‍.ജി കാര്‍ മെഡി. കോളജ് മുന്‍ പ്രിന്‍സിപ്പല്‍ അവകാശികളില്ലാത്ത മൃതദേഹങ്ങള്‍ വിറ്റു; ബലാത്സംഗക്കൊലക്കേസ് പ്രതി, സന്ദീപ് ഘോഷിന്റെ സുരക്ഷാംഗം

    കൊല്‍ക്കത്ത:  ആര്‍.ജി കാര്‍ മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെ രാജിവച്ച പ്രിന്‍സിപ്പലിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ ഉദ്യോഗസ്ഥന്‍. സന്ദീപ് ഘോഷ് പ്രിന്‍സിപ്പല്‍ ആയിരുന്ന കാലത്ത് മെഡിക്കല്‍ കോളജില്‍ സമാനതകളില്ലാത്ത അഴിമതിയും കുറ്റകൃത്യങ്ങളുമാണ് നടന്നതെന്നാണ് വെളിപ്പെടുത്തല്‍. മെഡിക്കല്‍ കോളജില്‍ മാഫിയയ്ക്ക് സമാനമായ നടപടികളാണ് നടന്നിരുന്നതെന്നാണ് ആരോപണം. രാജിവച്ച ഡോ. സന്ദീപ് ഘോഷ് അവകാശികളില്ലാത്ത മൃതദേഹങ്ങള്‍ വില്‍ക്കുന്നതുള്‍പ്പെടെ നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ആര്‍.ജി കര്‍ മെഡിക്കല്‍ കോളജ് മുന്‍ ഡെപ്യൂട്ടി സൂപ്രണ്ട് അക്തര്‍ അലി പറഞ്ഞു. മുന്‍ പ്രിന്‍സിപ്പലിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ആളായിരുന്നു ബലാത്സംഗക്കൊലക്കേസ് പ്രതിയായ സിവില്‍ വളണ്ടിയര്‍ സഞ്ജയ് റോയ്. ആശുപത്രിയിലെ ബയോമെഡിക്കല്‍ മാലിന്യങ്ങളും മെഡിക്കല്‍ സാമഗ്രികളും ഘോഷ് ബംഗ്ലാദേശിലേക്ക് കടത്തിയിരുന്നതായും അലി വെളിപ്പെടുത്തി. ‘സന്ദീപ് ഘോഷ് അവകാശികളില്ലാത്ത മൃതദേഹങ്ങളുടെ വില്‍പ്പനക്കാരനായിരുന്നു. അയാള്‍ക്കിതിരെ ഒരു കേസുമുണ്ട്. ബയോമെഡിക്കല്‍ വേസ്റ്റുകള്‍ കടത്തുന്നതിലും പങ്കാളിയായിരുന്നു അയാള്‍. തന്റെ അധിക സെക്യൂരിറ്റിയുടെ ഭാഗമായ ആളുകള്‍ക്ക്…

    Read More »
Back to top button
error: