Month: August 2024

  • Crime

    പ്രതി രതിവൈകൃതത്തിനും അശ്ലീല വീഡിയോകള്‍ക്കും അടിമ; കുറ്റകൃത്യത്തില്‍ പശ്ചാത്താപവുമില്ലെന്ന് സിബിഐ

    ന്യൂഡല്‍ഹി: കൊല്‍ക്കത്ത ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പിടിയിലായ പ്രതി സഞ്ജയ് റോയ് മനോവൈകൃതമുള്ള ആളും അശ്ലീല വീഡിയോകള്‍ക്ക് അടിമയുമാണെന്ന് സിബിഐ ഉദ്യോഗസ്ഥന്‍. മൃഗങ്ങളേപ്പോലുള്ള പെരുമാറ്റമുള്ള ഇയാള്‍ ചോദ്യംചെയ്യലില്‍ ഒരു ഘട്ടത്തില്‍പോലും താന്‍ചെയ്ത കുറ്റകൃത്യത്തില്‍ പശ്ചാത്തപിച്ചിട്ടില്ലെന്നും കേസില്‍ അന്വേഷണം നടത്തുന്ന സിബിഐ സംഘത്തിലെ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. നടന്നകാര്യങ്ങള്‍ പൂര്‍ണമായും സഞ്ജയ് റോയ് അന്വേഷണ ഉഗ്യോഗസ്ഥര്‍ക്ക് മുന്നില്‍ വിവരിച്ചു. ഒരു പശ്ചാത്താപവും ഉണ്ടായിരുന്നില്ല. ഇയാള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണില്‍നിന്ന് നിരവധി അശ്ലീല വീഡിയോകളും സിബിഐ കേസ് ഏറ്റെടുക്കുംമുമ്പ് കൊല്‍ക്കത്ത പോലീസ് കണ്ടെടുത്തിയിരുന്നു. പ്രതി കുറ്റകൃത്യം നടന്ന സ്ഥലത്ത് ഉണ്ടായിരുന്നതിന് ശാസ്ത്രീയവും സാങ്കേതികവുമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നും സിബിഐ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഓഗസ്റ്റ് എട്ടിന് രാവിലെ 11 മണിയോടെ റോയിയെ ചെസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വാര്‍ഡിന് സമീപം സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. ഓഗസ്റ്റ് ഒമ്പതിന് പുലര്‍ച്ചെ നാലുമണിക്ക് അദ്ദേഹം വീണ്ടും അതേ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇത്…

    Read More »
  • India

    സുപ്രീം കോടതിയില്‍ വനിതാ വക്കീലിനെ കുരങ്ങ് കടിച്ചു

    ന്യൂഡല്‍ഹി: സുപ്രീം കോടതിക്കുള്ളില്‍ അപ്രതീക്ഷിത ആക്രമണം നേരിട്ടതിന്റെ ഞെട്ടലിലാണ് അഭിഭാഷക എസ്.സെല്‍വകുമാരി. കഴിഞ്ഞ ദിവസം സുപ്രീംകോടതി മ്യൂസിയത്തിനരികിലുള്ള ‘ജി’ ഗേറ്റിലൂടെ അകത്തേക്കു കടക്കമ്പോഴാണു സംഭവം. പെട്ടെന്ന് ഒരു സംഘം കുരങ്ങന്മാര്‍ പാഞ്ഞടുത്തു. ഭയന്നു നിലവിളിക്കുന്നതിനിടെ അതിലൊരെണ്ണം വലതുകാലില്‍ കടിച്ചു. ഉടന്‍ സുപ്രീം കോടതി ഡിസ്‌പെന്‍സറിയിലേക്ക് പോയെങ്കിലും അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ അടച്ചിട്ടിരിക്കുകയായിരുന്നു. നേരെ റജിസ്ട്രാര്‍ കോടതിയുടെ അടുത്തുള്ള പോളിക്ലിനിക്കിലേക്കു പോയി. അവിടെ ഡോക്ടര്‍മാരുണ്ട്. പക്ഷേ, മരുന്നില്ല. മുറിവു വച്ചുകെട്ടിയ ശേഷം ആര്‍എംഎല്‍ ആശുപത്രിയിലേക്ക് പോകാനാണ് അവര്‍ നിര്‍ദേശിച്ചത്. ഒടുവില്‍ ഹൈക്കോടതി ഡിസ്‌പെന്‍സറിയിലേക്ക് പോയി. അവിടെ മരുന്നുണ്ടായിരുന്നു. ടെറ്റനസ് കുത്തിവയ്പ്പും എടുത്തു. എങ്കിലും ഒരുറപ്പിന് വേണ്ടി ആര്‍എംഎലില്‍ ചെന്നു. അവിടെനിന്ന് 3 കുത്തിവയ്‌പ്പെടുത്തു. അടുത്ത ദിവസങ്ങളില്‍ വീണ്ടും കുത്തിവയ്‌പ്പെടുക്കണം. ‘ഇപ്പോള്‍ കടുത്ത പനിയുണ്ട്. പേടി വിട്ടുമാറിയിട്ടില്ല. സുപ്രീം കോടതിയുടെ ക്ലിനിക്കില്‍ പ്രാഥമിക ചികിത്സയ്ക്കുള്ള മരുന്നെങ്കിലും കരുതിവയ്ക്കണം. ഈ കുരങ്ങന്മാരെ തുരത്താന്‍ മരുന്നിനെങ്കിലും ഒരാളെ നിയമിക്കണം’ ബാര്‍ അസോസിയേഷനിലെ സ്ഥിരം അംഗമായ സെല്‍വകുമാരി പറഞ്ഞു. ജഡ്ജിമാരുടെ…

    Read More »
  • India

    വേദന മാറാനെത്തി, വിദ്യാര്‍ഥിയുടെ കാല്‍ മുറിച്ചു മാറ്റി; ആശുപത്രിയുടെ അംഗീകാരം റദ്ദാക്കി

    ചെന്നൈ: ചികിത്സാപ്പിഴവിനെ തുടര്‍ന്ന് ഏഴാം ക്ലാസ് വിദ്യാര്‍ഥിക്കു കാല്‍ നഷ്ടപ്പെട്ട സംഭവത്തില്‍ സ്വകാര്യ ആശുപത്രിയുടെ അക്രഡിറ്റേഷന്‍ തമിഴ്‌നാട് ആരോഗ്യവകുപ്പ് റദ്ദാക്കി. ആദംപാക്കത്തുള്ള ആശുപത്രിയോട് 15 ദിവസത്തിനകം വിശദീകരണം നല്‍കാനും നിര്‍ദേശിച്ചു. കാലുവേദനയെ തുടര്‍ന്നാണു ചിന്നയ്യയുടെ മകന്‍ ഹരികൃഷ്ണന്‍ ആശുപത്രിയിലെത്തിയത്. രക്തയോട്ടവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിനു ചികിത്സ ആരംഭിച്ചെങ്കിലും പിന്നീട് കാല്‍ മുറിച്ചുമാറ്റി. തുടര്‍ന്ന് പിതാവ് കേസ് നല്‍കുകയായിരുന്നു. മതിയായ നഷ്ടപരിഹാരം ആശുപത്രി നല്‍കിയില്ലെന്നും കുടുംബം പറഞ്ഞു. ചികിത്സയ്ക്കു പിന്നാലെ കാലില്‍ കറുപ്പുനിറം പടര്‍ന്നിരുന്നതായി ഹരികൃഷ്ണന്റെ മാതാപിതാക്കള്‍ പറഞ്ഞു. രക്തയോട്ടം കുറയുന്നതിന്റെ ലക്ഷണമാണിത്. ഇതു കണ്ടതോടെ, കാല്‍ മുറിച്ചു കളയണമെന്നും ഇല്ലെങ്കില്‍ ജീവനു ഭീഷണിയാണെന്നും ഡോക്ടര്‍ പറഞ്ഞു. ഇങ്ങനെ ഭയപ്പെടുത്തി വീട്ടുകാരുടെ സമ്മതം വാങ്ങിയാണു കാല്‍ മുറിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി തമിഴ്‌നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്‌മണ്യന്‍ പറഞ്ഞു. 2022ലും സമാനമായ സംഭവമുണ്ടായിരുന്നു. ആര്‍.പ്രിയ (17) എന്ന ഫുട്‌ബോളര്‍ക്കാണ് അന്നു കാല്‍ നഷ്ടമായത്.

    Read More »
  • Kerala

    ഷൂട്ടിങ്ങിനിടെ പരിക്കേറ്റു, 5.75 കോടി നഷ്ടപരിഹാരം വേണം; മഞ്ജുവിന്് നടി ശീതള്‍ തമ്പിയുടെ വക്കീല്‍ നോട്ടീസ്

    കൊച്ചി: ഷൂട്ടിങ് ലൊക്കേഷനില്‍ ആവശ്യമായ സുരക്ഷ ഒരുക്കിയില്ലെന്ന് ചൂണ്ടിക്കാട്ടി നടിയും നിര്‍മാണ പങ്കാളിയുമായ മഞ്ജു വാര്യര്‍ക്ക് നടി ശീതള്‍ തമ്പിയുടെ വക്കീല്‍ നോട്ടീസ്. ‘ഫൂട്ടേജ്’ എന്ന സിനിമാ ചിത്രീകരണത്തിനിടെ ശീതളിന് പരിക്കേറ്റിരുന്നു. ഇത് മതിയായ സുരക്ഷയൊരുക്കാത്തതിനെ തുടര്‍ന്നാണെന്നും 5.75 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസയച്ചത്. ‘ഫൂട്ടേജ്’ സിനിമ നിര്‍മിച്ച മൂവീ ബക്കറ്റ് എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെ പാര്‍ട്ണര്‍ ആണ് മഞ്ജു വാര്യര്‍. മഞ്ജു നായികയായ പുതിയ ചിത്രമായ ഫൂട്ടേജിന്റെ ചിത്രീകരണത്തിനിടെ ശീതളിന് പരിക്കേറ്റിരുന്നു. ഉയര്‍ന്ന ഭാഗത്തുനിന്ന് താഴേക്കു ചാടുന്ന ഷോട്ട് ആവര്‍ത്തിച്ച് എടുക്കാന്‍ നിര്‍ബന്ധിച്ചെന്നും എന്നാല്‍ അടിയില്‍ ഇട്ടിരുന്ന ഫോംബെഡ്ഡിന് മതിയായ കട്ടിയുണ്ടായിരുന്നില്ലെന്ന് അണിയറപ്രവര്‍ത്തകരെ അറിയിച്ചിരുന്നെന്നും ശീതള്‍ പറയുന്നു. പക്ഷേ, തന്നെ നിര്‍ബന്ധിച്ച് ചാടിക്കുകയും അവസാനത്തെ ഷോട്ടിനിടെ കാര്യമായി പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റതിനു പിന്നാലെ ആംബുലന്‍സ് പോലും ഒരുക്കാതെ കാട്ടിലൂടെ പുറത്തെത്തിക്കുകയും ചെയ്തു. ഇതില്‍ പരിക്ക് ഗുരുതരമാവുകയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലടക്കം ചികിത്സ തേടുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്തു.…

    Read More »
  • Crime

    സംവിധായകന്‍ കതകില്‍ മുട്ടി, മുറി തുറക്കാത്ത വിരോധംമൂലം സിനിമയിലെ രംഗങ്ങള്‍ വെട്ടിച്ചുരുക്കി, പ്രതിഫലം നല്‍കിയില്ല; പരാതിയുമായി നടി

    കൊച്ചി: സിനിമാ സംവിധായകന്‍ കതകില്‍ മുട്ടിയെന്ന വെളിപ്പെടുത്തലുമായി നടി. 2006 ല്‍ ഉണ്ടായ ദുരനുഭവമാണ് നടി വെളിപ്പെടുത്തിയത്. കതകു തുറക്കാത്തതിലെ വിരോധം കാരണം സിനിമയിലെ രംഗങ്ങള്‍ വെട്ടിച്ചുരുക്കി. ചിത്രത്തില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നും നായികനടി ചൂണ്ടിക്കാട്ടുന്നു. ലൈംഗികാതിക്രമ ശ്രമവും പ്രതിഫലവും നല്‍കാത്തതും സൂചിപ്പിച്ച് നടി 2018 ല്‍ താരസംഘടനയായ അമ്മയില്‍ പരാതി നല്‍കി. ഷൂട്ടിങ്ങിനോട് അനുബന്ധിച്ച് താമസിച്ചിരുന്ന ഹോട്ടലിന്റെ വാതിലില്‍ അര്‍ധരാത്രിയോടെ മുട്ടുകയായിരുന്നു. മൂന്നുനാലു ദിവസം ഇത് ആവര്‍ത്തിച്ചു. ആരാണ് തന്റെ മുറിയുടെ വാതിലില്‍ മുട്ടുന്നതെന്ന് ഹോട്ടല്‍ റിസപ്ഷനില്‍ വിളിച്ച് ചോദിച്ചു. ചിത്രത്തിന്റെ സംവിധായകനാണ് വാതിലില്‍ മുട്ടിയതെന്നാണ് ഹോട്ടല്‍ റിസപ്ഷനില്‍ നിന്നും അറിയിച്ചതെന്നും നടി പരാതിയില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് തൊട്ടടുത്ത ഫ്ലാറ്റില്‍ താമസിച്ചിരുന്ന, ചിത്രത്തില്‍ ഒപ്പം അഭിനയിച്ചുകൊണ്ടിരുന്ന നടനോട് കാര്യം പറഞ്ഞു. അദ്ദേഹത്തിന്റെ സഹായത്തോടെ ആ ഫ്ലാറ്റിലേക്ക് മാറിയാണ് രക്ഷപ്പെട്ടത്. ഈ സംഭവത്തിന് പുറമെ, താന്‍ അഭിനയിച്ച രണ്ടു ചിത്രങ്ങള്‍ക്ക് പ്രതിഫലം ലഭിച്ചില്ലെന്നും നടി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ആദ്യ സിനിമയില്‍ പുതുമുഖമായതിനാല്‍,…

    Read More »
  • Crime

    സ്വാമി തട്ടിപ്പാണേജീ! കോടികളുമായി ‘സ്വാമി’ മുങ്ങി; പണം പോയവരില്‍ വ്യവസായിയും റിട്ട. എസ്.ഐയും

    കൊച്ചി: വ്യവസായത്തിനായി കോടികള്‍ വായ്പ ശരിയാക്കി നല്‍കാമെന്നു വിശ്വസിപ്പിച്ച് പലരില്‍ നിന്നായി വന്‍ തുക തട്ടിയെടുത്തെന്ന പരാതിയില്‍ കാലടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിന്ദു ആചാര്യ സഭ ചാരിറ്റബിള്‍ ട്രസ്റ്റ് സ്ഥാപകന്‍ സൗപര്‍ണിക വിജേന്ദ്ര പുരി സ്വാമി, സെക്രട്ടറി പെരുമ്പാവൂര്‍ വെങ്ങോല ഗ്രീന്‍ലാന്‍ഡ് വില്ല നമ്പര്‍ 64-ല്‍ രാഹുല്‍ ആദിത്യ എന്നിവര്‍ക്കെതിരേ ഹില്‍പ്പാലസ് പോലീസ് കേസെടുത്തു. തൃപ്പൂണിത്തുറ സ്വദേശി ഹാന്‍സ് എന്ന വ്യവസായിയില്‍നിന്ന് 34 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി. 98 കോടിയുടെ വായ്പ ശരിയാക്കിക്കൊടുക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് പല തവണകളായി ഇത്രയും തുക തട്ടിച്ചു എന്നാണ് പരാതി. ഇതേ സ്വാമി കൊല്ലം ചവറയില്‍ ഒരു റിട്ട. എസ്.ഐ.യില്‍നിന്ന് 30 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതിലും പോലീസ് കേസുണ്ട്. ഹില്‍പ്പാലസ് സി.ഐ. ആനന്ദ് ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ആശ്രമത്തില്‍ പോലീസ് എത്തിയെങ്കിലും സ്വാമി മുങ്ങിയിരുന്നു. സ്വാമി സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി കോടികളുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

    Read More »
  • Crime

    മൂവാറ്റുപുഴയില്‍ ബന്ധുക്കള്‍ തമ്മില്‍ തര്‍ക്കം; വെടിവയ്പില്‍ ഒരാള്‍ക്ക് ഗുരുതര പരുക്ക്

    എറണാകുളം: വീട്ടില്‍ ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ ഒരാള്‍ക്ക് ഗുരുതര പരുക്ക്. മൂവാറ്റുപുഴ കടാതിയില്‍ വ്യാഴാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. കടാതി മംഗലത്ത് നവീനാണ് വെടിയേറ്റത്. നവീനും ബന്ധുവായ കിഷോറും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കിഷോര്‍ കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് നവീനെ വെടിവയ്ക്കുകയായിരുന്നു. വയറിനു വെടിയേറ്റ നവീന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നവീനെ ഉടന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. കിഷോര്‍ കഴിഞ്ഞ ദിവസമാണ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. സഹോദരിമാരുടെ മക്കളായ ഇരുവരും തമ്മില്‍ സ്ഥിരമായി വഴക്ക് ഉണ്ടാകാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ലൈസന്‍സുള്ള തോക്കാണ് കിഷോറിന്റെ കൈവശമുണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു. ഇരുവര്‍ക്കും ഒപ്പം വീട്ടിലുണ്ടായിരുന്ന മറ്റൊരാളാണ് വിവരം പുറത്തറിയിക്കുകയും നവീനെ ആശുപത്രിയിലാക്കുകയും ചെയ്തത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

    Read More »
  • Movie

    ഇന്ന് തീയേറ്ററുകളിൽ ഉത്സവം: മീര ജാസ്‍മിന്‍, ഭാവന, മഞ്ജു വാര്യർ എന്നിവരുടേത് ഉൾപ്പടെ 9 സിനിമകള്‍ റിലീസിനെത്തുന്നു

    സിനിമ വിവിധ ഭാഷകളില്‍ നിന്നായി ഇന്ന് കേരളത്തിലെ തീയറ്ററുകളില്‍ എത്തുന്നത് 9 സിനിമകള്‍. ഇതില്‍ 5 ചിത്രങ്ങള്‍ മലയാളത്തില്‍ നിന്ന്. ഒപ്പം തമിഴ്, ഇംഗ്ലീഷ് ചിത്രങ്ങളുമുണ്ട്. മലയാളികളുടെ എക്കാലത്തെയും പ്രിയ നായികമാരായ മഞ്ജു വാര്യർ, മീര ജാസ്മിൻ, ഭാവന എന്നിവരുടെ ചിത്രങ്ങള്‍ ഒരുമിച്ച് എത്തുന്നു. മഞ്ജു വാര്യരുടെ ഫൂട്ടേജ്, ഭാവനയുടെ ഹണ്ട്, മീര ജാസ്മിന്റെ പാലും പഴവും എന്നിവയാണ് ഇന്ന് എത്തുന്ന ചിത്രങ്ങൾ. ഇതിൽ ഏത് നടിയുടെ ചിത്രമാകും ബോക്സോഫീസിൽ ഹിറ്റാകുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫൂട്ടേജ്. വിശാഖ് നായരും ​ഗായത്രി അശോകുമാണ് മറ്റു പ്രധാന താരങ്ങൾ. ഓ​ഗസ്റ്റ് 2ന് റിലീസ് തീരുമാനിച്ചിരുന്ന ചിത്രം വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് 23ലേക്ക് മാറ്റിയത്. അഞ്ചാം പാതിര, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്‍റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററാണ് സൈജു ശ്രീധരൻ. ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് സംവിധാനം  ചെയ്യുന്ന…

    Read More »
  • NEWS

    ഇന്റിമേറ്റ് രംഗം ചെയ്യാന്‍ നകുല്‍ മറ്റൊരു കാര്യം ആവശ്യപ്പെട്ടു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ചന്ദ്രു

    കോളിവുഡില്‍ ഇന്നും പ്രേക്ഷകരുടെ പ്രിയ താരമാണ് നകുല്‍. നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടില്ല. എന്നാല്‍ ചെയ്ത സിനിമകളെല്ലാം വമ്പന്‍ ഹിറ്റായിരുന്നു. അഭിനേതാവ് മാത്രമല്ല സിനിമയില്‍ പിന്നണി ഗായകന്‍ കൂടിയാണ് നകുല്‍. അതിനാല്‍ തന്നെ നകുലിന്റെ പാട്ടുകള്‍ക്ക് പ്രത്യേക ഫാന്‍ ബേസുണ്ട്. തെന്നിന്ത്യന്‍ നായിക ദേവയാനിയുടെ സഹോദരനാണ് നകുല്‍. ഈയിടെ ഇരുവരും ചേര്‍ന്ന് നിരവധി അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോള്‍ മറ്റു ചില വിവാദങ്ങളുമായി ബന്ധപ്പെട്ട് നകുലിന്റെ പേര് ഉയര്‍ന്നു വരുന്നു. നകുല്‍ നായകനായി ഈ വര്‍ഷം റിലീസ് ചെയ്ത ചിത്രമാണ് ‘വാസ്‌കോഡ ഗാമ’. ആര്‍.ജി കൃഷ്ണ സംവിധാനം ചെയ്ത ചിത്രം ഒരു ഫാന്റസി കോമഡി ചിത്രമാണ്. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നിരവധി വേദികളില്‍ ഈയിടെ നകുല്‍ വന്നിരുന്നു. ഈ ചിത്രത്തിന്റെ ഭാഗമായി സഹോദരി ദേവയാനിയും വിവിധ മീഡിയയില്‍ എത്തിയിരുന്നു. വാസ്‌കോ ഡ ഗാമ ചിത്രത്തിലെ അസിസ്റ്റന്റ് ഡയറക്ടറായ ചന്ദ്രു ചില ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. വാസ്‌കോ ഡ ഗാമ ചിത്രത്തില്‍ ഒരു ഇന്റിമേറ്റ് രംഗം…

    Read More »
  • Kerala

    ഷീറ്റുമേഞ്ഞ കുടിലിലേക്ക് 75 ലക്ഷവുമായി ഭാഗ്യദേവത; സന്തോഷക്കൊടുമുടിയില്‍ രാജേഷും കുടുംബവും

    ആലപ്പുഴ: രാജേഷിന്റെ ഷീറ്റുമേഞ്ഞ വീട്ടിലേക്ക് കാലെടുത്ത് വെച്ച് ഭാഗ്യദേവത. പള്ളിപ്പുറം തിരുനല്ലൂര്‍ കോപ്പപറമ്പില്‍ ടി.എം. രാജേഷിനാണ് 75 ലക്ഷം രൂപയുടെ ലോട്ടറി സമ്മാനമായി അടിച്ചത്. ചൊവ്വാഴ്ച നറുക്കെടുത്ത സംസ്ഥാനസര്‍ക്കാരിന്റെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാംസമ്മാനമാണ് ചേര്‍ത്തലക്കാരനായ രാജേഷിന് ലഭിച്ചത്. മാലിന്യംനീക്കുന്ന വാഹനത്തില്‍ ജോലിചെയ്യുന്ന രാജേഷ് കുടുംബത്തോടൊപ്പം തകരഷീറ്റു മേഞ്ഞ വീട്ടിലാണു താമസം. പതിവായി ടിക്കറ്റ് എടുക്കാറുള്ള രാജേഷിന് ഇതിനു മുന്‍പ് 5,000 രൂപ വരെ സമ്മാനം ലഭിച്ചിട്ടുണ്ട്. സമ്മാനാര്‍ഹമായ ടിക്കറ്റ് തിരുനല്ലൂര്‍ സഹകരണബാങ്കിലെത്തി പ്രസിഡന്റ് ഡി.വി. വിമലിനു കൈമാറി. ഭാര്യ ടി.കെ. സജിനിയും മകള്‍ നിരഞ്ജനയും ചേര്‍ന്ന കുടുംബത്തിനു സുരക്ഷിതമായ ഒരു വീടുനിര്‍മിക്കണം -രാജേഷ് പറഞ്ഞു.

    Read More »
Back to top button
error: