Month: August 2024

  • Kerala

    ജഗദീഷിനെ ജനറല്‍ സെക്രട്ടറിയാക്കാന്‍ നീക്കം തകൃതി; ലാലേട്ടനൊഴിഞ്ഞാല്‍ കൂടുതല്‍ സങ്കീര്‍ണ്ണത, അമ്മയില്‍ അവ്യക്തത

    കൊച്ചി: താരസംഘടനയായ അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറിയെ ഉടന്‍ തിരഞ്ഞെടുക്കും. അതിനിടെ അമ്മയുടെ പ്രസിഡന്റ് സ്ഥാനം മോഹന്‍ലാല്‍ രാജിവയ്ക്കുമോ എന്ന ആശങ്കയും അംഗങ്ങള്‍ക്കിടയിലുണ്ട്. നാളെ അമ്മയുടെ എക്സിക്യുട്ടീവ് യോഗം കൊച്ചിയില്‍ ചേരും. ഇതോടെ കാര്യങ്ങളില്‍ വ്യക്തത വരും. നിലവില്‍ അമ്മയുടെ വൈസ് പ്രസിഡന്റായ ജഗദീഷിനെ ജനറല്‍ സെക്രട്ടറിയാക്കാന്‍ നീക്കം സജീവമാണ്. എന്നാല്‍ ജഗദീഷ് ഇക്കാര്യത്തില്‍ നിലപാട് വിശദീകരിക്കുന്നില്ല. കുക്കുപരമേശ്വരനേയും ഉണ്ണി ശിവപാലിനേയും തോല്‍പ്പിച്ചാണ് അമ്മയുടെ ജനറല്‍ സെക്രട്ടറിയായി സിദ്ദിഖിനെ തിരഞ്ഞെടുത്തത്. പുതിയ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് ഉണ്ടായാല്‍ മത്സരം കനക്കും. ഈ സാഹചര്യത്തില്‍ മോഹന്‍ലാലിന്റെ നിലപാടും നിര്‍ണ്ണായകമാണ്. പൊതു സമൂഹത്തിന് താല്‍പ്പര്യമുള്ള വ്യക്തിയെ അമ്മയുടെ ജനറല്‍ സെക്രട്ടറിയാക്കാന്‍ ലാലും തയ്യാറാകുമെന്നാണ് പൊതു വിലയിരുത്തല്‍. വിവാദങ്ങളെ തുടര്‍ന്നുള്ള ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരുന്ന രഞ്ജിത്തിന്റെയും സിദ്ദിഖിന്റെയും രാജിക്ക് പിന്നാലെ സിനിമാരംഗത്ത് കടുത്ത അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ലൈംഗിക ആരോപണത്തെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് സിദ്ദിഖ് രാജിവെച്ചതോടെ പുതിയ ജനറല്‍ സെക്രട്ടറിയെ കണ്ടെത്തുന്നതിനായി അമ്മ സംഘടനയുടെ…

    Read More »
  • India

    ‘പല്ല് കൊഴിഞ്ഞിട്ടും അഭിനയിക്കുന്നു, യുവതാരങ്ങള്‍ക്ക് അവസരമില്ല’; രജനീകാന്തിനെ പരിഹസിച്ച് ഡിഎംകെ മന്ത്രി

    ചെന്നൈ: ഡിഎംകെയിലെ മുതിര്‍ന്ന നേതാക്കളെ പരിഹസിച്ചുകൊണ്ടുള്ള സൂപ്പര്‍താരം രജനീകാന്തിന്റെ പ്രസ്താവന വിവാദമായിരിക്കുകയാണ്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ ‘പഴയ കാവല്‍ക്കാര്‍’ എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്. ഇതോടെ ഡിഎംകെയും താരത്തിനെതിരെ രംഗത്തെത്തിയതോടെ ചൂടേറിയ വാഗ്വാദത്തിന് വഴിവയ്ക്കുകയും ചെയ്തു. ഒരു പുസ്തക പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കുമ്പോഴായിരുന്നു രജനിയുടെ പരാമര്‍ശം. ‘ഒരു സ്‌കൂള്‍ അധ്യാപകനെ (സ്റ്റാലിന്‍) സംബന്ധിച്ചിടത്തോളം, പുതിയ വിദ്യാര്‍ത്ഥികളെ കൈകാര്യം ചെയ്യുന്നത് ഒരു പ്രശ്‌നമല്ല. എന്നാല്‍ പഴയ വിദ്യാര്‍ത്ഥികളെ (മുതിര്‍ന്ന നേതാക്കള്‍) കൈകാര്യം ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.ഇവിടെ (ഡിഎംകെയില്‍), ധാരാളം പഴയ വിദ്യാര്‍ത്ഥികളുണ്ട്. ഇവര്‍ സാധാരണ വിദ്യാര്‍ത്ഥികളല്ല.അവരെല്ലാം റാങ്ക് ഹോള്‍ഡര്‍മാരാണ്. അവരെ എങ്ങനെ കൈകാര്യം ചെയ്യും? പ്രത്യേകിച്ച് ദുരൈ മുരുകനെപ്പോലുള്ളവര്‍. സ്റ്റാലിന്‍ സാര്‍, സല്യൂട്ട്”എന്നായിരുന്നു രജനി പറഞ്ഞത്. എന്നാല്‍ രജനിയുടെ പരാമര്‍ശം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ ദുരൈ മുരുകന് അത്ര പിടിച്ചില്ല. താരത്തിനെതിരെ മുരുകന്‍ ആഞ്ഞടിച്ചു. സിനിമാ മേഖലയെ താരതമ്യം ചെയ്തുകൊണ്ടായിരുന്നു ദുരൈ മുരുകന്റെ പരിഹാസം. ”പല്ല് കൊഴിഞ്ഞിട്ടും ചിലര്‍ താടി വളര്‍ത്തിക്കൊണ്ട് ഇപ്പോഴും…

    Read More »
  • Kerala

    കാര്‍ യാത്ര; പിന്‍ സീറ്റിലും ‘ബെല്‍റ്റ്’ കര്‍ശനമാക്കുന്നു

    തിരുവനന്തപുരം: സുരക്ഷ പരിഗണിച്ച് കാറുകളുടെ പിന്നിലെ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കുന്നു. 2025 ഏപ്രില്‍ മുതല്‍ പുതിയ നിബന്ധനകള്‍ നിലവില്‍ വരും. എട്ട് സീറ്റുള്ള വാഹനങ്ങള്‍ക്കും ഇതു ബാധകമാണ്. സീറ്റ് ബെല്‍റ്റുകള്‍ക്കും പുതിയ അനുബന്ധ സാമഗ്രികള്‍ക്കും പുതിയ ഗുണനിലവാര വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താണ് കേന്ദ്ര തീരുമാനം. ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേഡ് പ്രകാരമുള്ള ഘടകങ്ങളാണ് നിലവില്‍ ഉപയോഗിക്കുന്നത്. പാശ്ചാത്യ നിലവാരത്തിലുള്ള ഇവയ്ക്കു പകരം കേന്ദ്രം നിഷ്‌കര്‍ഷിക്കുന്ന ഇന്ത്യന്‍ സ്റ്റാന്‍ഡേഡിലുള്ള സീറ്റ് ബെല്‍റ്റുകളും ആങ്കറുകളും വാഹനങ്ങളില്‍ ഘടിപ്പിക്കണം. നിര്‍മാണ വേളയില്‍ വാഹന നിര്‍മാതാക്കള്‍ ഇത് ഉറപ്പിക്കണം. നിലവില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണെങ്കിലും കര്‍ശനമനല്ല. വാഹന പരിശോധനയിലും എഐ ക്യാമറകളിലും മുന്‍നിര യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നുണ്ടോ എന്നു മാത്രമാണ് പരിശോധിക്കുന്നത്. നാല് ചക്ര വാഹനങ്ങളുടെ വിഭാ?ഗത്തില്‍പ്പെട്ട ക്വാഡ്രാ സൈക്കിളുകളിലെ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

    Read More »
  • Crime

    സ്ത്രീകള്‍ക്കെതിരായ അതിക്രമം: ആറുമാസത്തിനിടെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 9501 കേസുകള്‍

    തിരുവനന്തപുരം: കേരള, കേന്ദ്ര സര്‍ക്കാരുകള്‍ വിവിധ പദ്ധതികളും പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമ്പോഴും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കു കുറവില്ലെന്ന് കണക്കുകള്‍. ഈ വര്‍ഷം ജൂണ്‍വരെ മാത്രം സംസ്ഥാനത്ത് 9501 കേസുകളാണ് രജിസ്റ്റര്‍ചെയ്തത്. ഓരോ മണിക്കൂറിലും ശരാശരി രണ്ടു കേസുകളിലധികം വരുമിത്. ദിവസം 53 കേസുകളും. ഗാര്‍ഹികപീഡന നിരോധനനിയമം, സ്ത്രീധന നിരോധനനിയമം, തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ തുടങ്ങിയ ഒട്ടേറെ നിയമങ്ങള്‍ സ്ത്രീസംരക്ഷണത്തിനായി ഉള്ളപ്പോഴാണ് ഈ അതിക്രമങ്ങള്‍ അവസാനമില്ലാതെ തുടരുന്നത്. സംരക്ഷകരെന്നുകരുതുന്ന ഭര്‍ത്താക്കന്‍മാര്‍, കുടുംബക്കാര്‍ എന്നിവരില്‍നിന്നേറ്റ പീഡനങ്ങള്‍ക്കും കുറവില്ല; 2327 കേസുകളാണ് ഇത്തരത്തിലുണ്ടായത്. ബലാത്സംഗം, മാനഹാനിയുണ്ടാക്കല്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കേസുകളും എണ്ണത്തില്‍ പിന്നാലെയുണ്ട്. 2023-ല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ 18,980 കേസുകളാണ് സംസ്ഥാനത്താകെ പോലീസ് രജിസ്റ്റര്‍ചെയ്തത്.  

    Read More »
  • Crime

    അഴിക്കുള്ളിലും സൂപ്പര്‍ സ്റ്റാര്‍; നടന്‍ ദര്‍ശന് ജയിലില്‍ പഞ്ചനക്ഷത്ര സൗകര്യം

    ബംഗളൂരു: കാമുകിയോട് മോശമായി പെരുമാറിയ ആരാധകനെ കൊലപ്പെടുത്തിയതിനു ജയിലിലായ കന്നഡ നടന്‍ ദര്‍ശന്‍ തൊഗുദീപയ്ക്ക് പാരപ്പന അഗ്രഹാര ജയിലിനുള്ളില്‍ അനധികൃതമായി സൗകര്യങ്ങള്‍ നല്‍കുന്നതിന്റെ തെളിവുകള്‍ പുറത്ത്. കേസില്‍ അറസ്റ്റിലായ മാനേജര്‍ നാഗരാജ്, ഗുണ്ടാ നേതാവ് വില്‍സന്‍ ഗാര്‍ഡന്‍ നാഗ എന്നിവര്‍ക്കൊപ്പം ദര്‍ശന്‍ പുകവലിച്ചിരിക്കുന്ന ചിത്രമാണു പുറത്തുവന്നത്. ആരാധകനായ ചിത്രദുര്‍ഗ സ്വദേശി രേണുകാസ്വാമിയെയാണ് നടനും കൂട്ടാളികളും കൊലപ്പെടുത്തിയത്. ജൂണ്‍ 22 മുതല്‍ ദര്‍ശന്‍ ജയിലിലാണ്. വനിതാ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് മോശം സന്ദേശം അയച്ചതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. വിവാഹിതനായ ദര്‍ശനും പവിത്രയും തമ്മിലുള്ള ബന്ധം ഇഷ്ടപ്പെടാതെയാണ് ആരാധകനായ രേണുകാസ്വാമി സന്ദേശം അയച്ചത്. ഫോട്ടോഗ്രാഫിന്റെ ആധികാരികത പൊലീസ് പരിശോധിക്കുന്നു. ഫോട്ടോ പുറത്തുവന്ന സാഹചര്യത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങളില്‍ രേണുകാസ്വാമിയുടെ കുടുംബം ആശങ്ക പ്രകടിപ്പിച്ചു.

    Read More »
  • Kerala

    ”കിടക്ക പങ്കിട്ടാലേ ‘അമ്മ’യില്‍ അംഗത്വം തരൂവെന്ന് മുകേഷ് പറഞ്ഞു; ജയസൂര്യ കെട്ടിപ്പിടിച്ച് ചുംബിച്ചു, മണിയന്‍പിള്ളയും ഇടവേളയും…”

    കൊച്ചി: കിടക്ക പങ്കിട്ടാലേ അമ്മയില്‍ അംഗത്വം തരികയുള്ളുവെന്ന് നടന്‍ മുകേഷ് പറഞ്ഞതായി നടിയുടെ വെളിപ്പെടുത്തല്‍. നടന്മാരായ മുകേഷും ജയസൂര്യയും ഉള്‍പ്പടെയുള്ള ഏഴുപേര്‍ ലൈംഗികമായി ഉപദ്രവിച്ചെന്ന് നടി മിനു മുനീര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആദ്യത്തെ വില്ലന്‍ ജയസൂര്യയാണ്. തന്റെ ആദ്യ ചിത്രമായ ദേ ഇങ്ങോട്ട് നോക്കിയേയുടെ സെറ്റില്‍വച്ചാണ് ദുരനുഭവം ഉണ്ടായത്. ടോയ്ലറ്റില്‍ നിന്ന് വരുമ്പോള്‍ പുറകില്‍ നിന്ന് വന്ന് കെട്ടിപ്പിടിച്ച് ചുണ്ടില്‍ ചുംബിക്കുകയായിരുന്നു. അവിടെനിന്ന് പെട്ടന്ന് ഓടിപ്പോകുയായിരുന്നു. പിന്നാലെ വന്ന് ജയയസൂര്യ തിരുവനന്തപുരത്തെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു. മിനുവിനെ എനിക്ക് താത്പര്യം ഉണ്ട്. യസ്, ഓര്‍ നോ എന്ന് മാത്രം പറഞ്ഞാല്‍ മതിയെന്നാണ് ജയസൂര്യപറഞ്ഞതെന്ന് നടി പറഞ്ഞു മൂന്ന് സിനിമയില്‍ അഭിനയിച്ചാല്‍ അമ്മയില്‍ മെമ്പര്‍ഷിപ്പ് കിട്ടും. ആറ് സിനിമ കഴിഞ്ഞതോടെ മെമ്പര്‍ഷിപ്പിനായി ഇന്നസെന്റ് ചേട്ടനെ കണ്ടിരുന്നു. അവിടെ എത്തിയപ്പോള്‍ താന്‍ അറിയാതെ അമ്മയില്‍ മെമ്പര്‍ഷിപ്പ് കിട്ടില്ലെന്ന് മുകേഷ് പറഞ്ഞു. മെമ്പര്‍ഷിപ്പ് തരാത്തതിനെ കുറിച്ച് പിന്നീട് ചോദിച്ചപ്പോള്‍ മിനുവിനെ കമ്മറ്റി മെമ്പര്‍മാര്‍ക്ക് ആര്‍്ക്കും അറിയില്ലെന്നാണ് പറഞ്ഞത്.…

    Read More »
  • Crime

    മുകേഷ്, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ ‘ഓണ്‍ സ്‌റ്റേജ്’; പീഡന ആരോപണവുമായി നടി മിനു

    കൊച്ചി: ‘അമ്മ’ സംഘടനയില്‍ അംഗത്വം ലഭിക്കുന്നതിന് ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങണമെന്നു നടന്‍ ആവശ്യപ്പെട്ടതായി നടി മിനു മുനീര്‍. നടന്മാരായ ജയസൂര്യ, ഇടവേള ബാബു, മുകേഷ്, മണിയന്‍പിള്ള രാജു എന്നിവര്‍ മോശമായി പെരുമാറിയതായും നടി ആരോപിച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്മാരില്‍നിന്നും നേരിട്ട മോശമായ പെരുമാറ്റത്തെക്കുറിച്ചാണു മിനു മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. സിനിമയിലെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്താന്‍ കൂടുതല്‍പേര്‍ മുന്നോട്ടുവരണമെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് എല്ലാം തുറന്നു പറയുന്നതെന്നും നടി പറഞ്ഞു. ആദ്യത്തെ ദുരനുഭവം 2008ലാണു ഉണ്ടായതെന്നു മിനു മാധ്യമങ്ങളോട് പറഞ്ഞു. ജയസൂര്യയുടെ ഭാഗത്തുനിന്നാണ് മോശമായ പെരുമാറ്റം ഉണ്ടായത്. സെക്രട്ടേറിയറ്റിലായിരുന്നു ഷൂട്ടിങ്. റസ്റ്റ് റൂമില്‍ പോയിട്ടുവന്നപ്പോള്‍ ജയസൂര്യ പുറകില്‍നിന്നു കെട്ടിപ്പിടിച്ചു ചുംബിച്ചു. ഫ്‌ലാറ്റിലേക്ക് വരാന്‍ ക്ഷണിച്ചു. പിന്നീട് ശല്യം ഉണ്ടായില്ല. ആരോടെങ്കിലും ഇക്കാര്യം പറയാന്‍ പേടിയായിരുന്നെന്നും നടി പറഞ്ഞു. 2013 ആയപ്പോളേക്കും താന്‍ 6 സിനിമകളില്‍ അഭിനയിച്ചു. 3 സിനിമയില്‍ അഭിനയിച്ചാല്‍ അമ്മ സംഘടനയില്‍ അംഗത്വം ലഭിക്കും. ഇടവേള ബാബുവിനെ ഫോണില്‍ വിളിച്ചപ്പോള്‍ ഫോം പൂരിപ്പിക്കാന്‍ ഫ്‌ലാറ്റിലേക്ക് ക്ഷണിച്ചു.…

    Read More »
  • Kerala

    തലശ്ശേരിയില്‍ ആംബുലന്‍സും ഫയര്‍എഞ്ചിനും കൂട്ടിയിടിച്ചു; ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു

    കണ്ണൂര്‍: തലശ്ശേരിയില്‍ ആംബുലന്‍സും ഫയര്‍എഞ്ചിനും കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു. പരിയാരം ഏഴാം കൊട്ടില്‍ സ്വദേശി മിഥുനാണ് മരിച്ചത്. തലശ്ശേരി മൊയ്തുപാലത്തിന് സമീപം ഇന്നലെ രാത്രി 11 നായിരുന്നു അപകടം. പരിയാരത്തു നിന്നും മൃതദേഹവുമായി വരികയായിരുന്നു ആംബുലന്‍സ്. തലശ്ശേരി കുളം ബസാറിലേക്ക് തീയ്യണക്കാന്‍ പോയ ഫയര്‍ഫോഴ്‌സിന്റെ ഫയര്‍എഞ്ചിനുമായാണ് കൂട്ടിയിടിച്ചത്. ഗുരുതര പരിക്കേറ്റ മിഥുനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

    Read More »
  • Crime

    മജിസ്ട്രേറ്റിനെ അസഭ്യം പറഞ്ഞു, ആക്രമിക്കാനും ശ്രമം; കോട്ടയത്ത് ദമ്പതിമാര്‍ അറസ്റ്റില്‍

    കോട്ടയം: ഔദ്യോഗിക വാഹനത്തിലെത്തിയ മജിസ്‌ട്രേറ്റിനെ അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. അയ്മനം പാണ്ഡവം ശ്രീനവമിയില്‍ നിധിന്‍ പ്രകാശ് (ചക്കര-27), ഇയാളുടെ ഭാര്യ സുരലത സുരേന്ദ്രന്‍ (23) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞദിവസം രാത്രി 7.30-ഓടെ കോട്ടയം ബേക്കര്‍ ജങ്ഷന് സമീപമുള്ള കെട്ടിടത്തിന്റെ പാര്‍ക്കിങ് ഏരിയയിലാണ് സംഭവം. ഇവര്‍ക്കെതിരേ പോലീസ് കൊലപാതകശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. നിതിന്‍ പ്രകാശിന്റെ പേരില്‍ കോട്ടയം വെസ്റ്റ്, ഏറ്റുമാനൂര്‍, കോട്ടയം ഈസ്റ്റ് എന്നീ സ്റ്റേഷനുകളിലായി കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

    Read More »
  • Kerala

    ഭിന്നത, രാജി, എക്‌സിക്യൂട്ടീവ് നാളെ; ‘അമ്മ’യില്‍ പ്രതിസന്ധി കടുത്തു

    കൊച്ചി: വെള്ളിയാഴ്ച സംഘടനാ ആസ്ഥാനത്തു വാര്‍ത്താസമ്മേളനം നടത്തി നിലപാടു വ്യക്തമാക്കിയ ‘അമ്മ’ ജനറല്‍ സെക്രട്ടറി സിദ്ദിഖിനു തന്നെ ആരോപണങ്ങളുടെ മൂര്‍ച്ചയില്‍ അരങ്ങൊഴിയേണ്ടി വന്നത് 506 അംഗങ്ങളുള്ള സംഘടനയ്ക്കു കടുത്ത ക്ഷീണമായി. യുവനടിയുടെ ആരോപണം പൊലീസ് കേസിലേക്കു നീങ്ങിയാല്‍ സ്ഥിതി കുഴപ്പത്തിലാകുമെന്ന ആശങ്ക രാജി വേഗത്തിലാക്കി. പതിവില്‍നിന്നു വ്യത്യസ്തമായി അമ്മയിലെ അംഗങ്ങള്‍ക്കിടയിലുള്ള ഭിന്നസ്വരവും തുടക്കം മുതല്‍ പുറത്തുവന്നിരുന്നു. സിദ്ദിഖ് പറഞ്ഞതിനെ തള്ളിയില്ലെങ്കിലും ജഗദീഷിന്റെ നിലപാടുകള്‍ക്കാണു പൊതുസമൂഹം കയ്യടിച്ചത്. അമ്മ തിരഞ്ഞെടുപ്പില്‍ സിദ്ദിഖ് ഉള്‍പ്പെടെയുള്ളവരുടെ പാനലിനെ വെല്ലുവിളിച്ച് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചു ജയിച്ച ജയന്‍ ചേര്‍ത്തലയും മറ്റും സംഘടനയുടെ മൗനത്തെ ചോദ്യം ചെയ്തിരുന്നു. അമ്മയുടെ അപ്രഖ്യാപിത ശത്രുവായ ഡബ്ല്യുസിസിയുടെ നിലപാടിനെ ജയന്‍ പ്രശംസിച്ചപ്പോള്‍ ജഗദീഷ് അവരോടു മൃദുസമീപനം സ്വീകരിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അന്‍സിബ ഹസന്‍, ഉര്‍വശി, ശ്വേത മേനോന്‍ തുടങ്ങിയവരെല്ലാം തുറന്ന വിമര്‍ശനവുമായി രംഗത്തു വന്നതോടെ അമ്മ മുന്‍പെങ്ങുമില്ലാത്ത പ്രതിസന്ധിയാണു നേരിട്ടത്. സിദ്ദിഖിനെതിരെ ആരോപണം ഉയര്‍ന്ന ഉടനെ ജനറല്‍ സെക്രട്ടറിയെ മാറ്റണമെന്നാവശ്യപ്പെട്ട്…

    Read More »
Back to top button
error: