Month: August 2024

  • Crime

    ഇരിട്ടിയില്‍ വന്‍മയക്കുമരുന്ന് വേട്ട; അര ലക്ഷം വിലയുള്ള എം.ഡി.എം.എ പിടിച്ചു

    കണ്ണൂര്‍: ഇരിട്ടിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. അര ലക്ഷം രൂപ വിലയുള്ള MDMA യുമായി പഴയങ്ങാടി സ്വദേശി നൗഷാദ് കെ. പി(37) പിടിയിലായി. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി അനൂജ് പലിവാള്‍ IPS നു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ( ഡാന്‍സാഫ് ) ഇരിട്ടി SI ഷറഫുദീന്‍. കെ യുടെ നേതൃത്വത്തിലുള്ള ഇരിട്ടി പോലീസ് ഉം സംയുക്തമായി കൂട്ടുപ്പുഴയില്‍ വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് ഇന്നലെ വൈകിട്ട് 04:00 മണിയോടെ 14.139 ഗ്രാം MDMA യുമായി പ്രതി പിടിയിലായത്. നര്‍കോട്ടിക് സെല്‍ DYSP പി. കെ ധനഞ്ചയ ബാബു ന്റെ മേല്‍നോട്ടത്തില്‍ ഓപ്പറേഷന്‍ ഡി ഹണ്ട് ന്റെ ഭാഗമായി കണ്ണൂര്‍ റൂറല്‍ ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ വാഹന പരിശോധനയാണ് നടന്നു വരുന്നത്. പ്രതി പഴയങ്ങാടി, തളിപ്പറമ്പ് പരിയാരം ഭാഗങ്ങളില്‍ വ്യാപകമായി MDMA വില്‍പ്പന നടത്താറുണ്ടെന്ന് പ്രതിയെ ചോദ്യം ചെയ്തതില്‍…

    Read More »
  • LIFE

    കൊല്ലം സുധിയുടെ സ്വപ്നവീട് യാഥാര്‍ത്ഥ്യമായി; സുധിലയത്തില്‍ ഗൃഹപ്രവേശനം

    അകാലത്തില്‍ വിട പറഞ്ഞ നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ സ്വപ്ന വീട് യാഥാര്‍ത്ഥ്യമായി. കൊല്ലം സുധിയുടെ കുടുംബത്തിന് കെ.എച്ച്.ഡി.ഇ.സി എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ സുഹൃത്തുക്കളുടെയും ആരാധകരുടെയും പിന്തുണയോടെ പണി കഴിപ്പിച്ച സുധിലയം എന്ന വീടിന്റെ പാലുകാച്ചല്‍ ചടങ്ങായിരുന്നു ഇന്ന്. ബിഷപ്പ് നോബിള്‍ ഫിലിപ്പ് ഏഴു സെന്റ് സ്ഥലം സൗജന്യമായി നല്‍കി. മാ സംഘടനയുടെ പിന്തുണയും ലഭിച്ചു. ഏകദേശം 1050 സ്‌ക്വയര്‍ഫീറ്റില്‍ മുന്ന് ബെഡ്റൂമുകളോടെയാണ് വീടിന്റെ നിര്‍മ്മാണം. ഇതില്‍ രണ്ടെണ്ണം ബാത്ത് അറ്റാച്ച്ഡും ഒന്ന് കോമണ്‍ ബാത്ത് റൂമും ആണ്. ഒരു വാഷ് ഏരിയ, സിറ്റൗട്ട്, ലിവിംഗ്, ഡൈനിംഗ് റൂം തുടങ്ങിയവയും മനോഹരമായ കിച്ചണും വീടിന് അഴക് കൂട്ടുന്നു. വീടിന് അകത്തേക്ക് പ്രവേശിക്കുന്നത് മനോഹരമായ ലിവിംഗ് ഏരിയയിലേക്കാന്‍്. കാറ്റും വെളിച്ചവും ലഭിക്കുന്ന രീതിയിലാണ് ഇവിടം ഒരുക്കിയിരിക്കുന്നത്. കോര്‍ണര്‍ സോഫ, ടിവി യൂണിറ്റ് എന്നിവ ഇവിടെ നല്‍കിയിട്ടുണ്ട്. വൈറ്റ് കളര്‍തീമാണ് വീടിന്റെ അകത്തളങ്ങള്‍. ഴിലാളി യൂണിയന്റെ സ്നേഹോപഹാരമായ സുധിയുടെ ഗ്രാനൈറ്റില്‍ തീര്‍ത്ത…

    Read More »
  • NEWS

    ഹിസ്ബുല്ല ആക്രമണത്തില്‍ ഇസ്രായേല്‍ സൈനികന്‍ കൊല്ലപ്പെട്ടു; തെല്‍അവീവിലെ സൈനികതാവളത്തിലേക്കും റോക്കറ്റ് വര്‍ഷം

    തെല്‍അവീവ്: ലബനാന്‍ അതിര്‍ത്തിയില്‍ യുദ്ധസമാന സാഹചര്യം നിലനില്‍ക്കെ ഇസ്രായേലിലേക്ക് വീണ്ടും ഹിസ്ബുല്ല ആക്രമണം. പ്രാദേശിക സമയം ഇന്നു രാവിലെയുണ്ടായ ആക്രമണത്തില്‍ ഒരു നാവിക സൈനികന്‍ കൊല്ലപ്പെട്ടതായി ‘ടൈംസ് ഓഫ് ഇസ്രായേല്‍’ റിപ്പോര്‍ട്ട് ചെയ്തു. രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തെല്‍അവീവിലെ ഇസ്രായേല്‍ സൈനികതാവളത്തിനുനേരെയും ഹിസ്ബുല്ല ആക്രമണം നടന്നതായി റിപ്പോര്‍ട്ടുണ്ട്. ഇസ്രായേല്‍ നാവികസേനയില്‍ ഫസ്റ്റ് ക്ലാസ് പെറ്റി ഓഫീസറായ ഡേവിഡ് മോഷെ ബെന്‍ ഷിത്രിത് ആണു കൊല്ലപ്പെട്ടത്. വടക്കന്‍ ഇസ്രായേല്‍ തീരത്താണു സംഭവം. ഇസ്രായേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനമായ അയേണ്‍ ഡോമില്‍ തട്ടിച്ചിതറിയ ബോംബിന്റെ അവശിഷ്ടങ്ങള്‍ പതിച്ചാണു സൈനികന്‍ കൊല്ലപ്പെട്ടതെന്നും ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതുവഴി രണ്ട് ഹിസ്ബുല്ല ഡ്രോണുകള്‍ എത്തിയതായാണ് ഇസ്രായേല്‍ സൈന്യം പറയുന്നത്. ഇതിനെ നിര്‍വീര്യമാക്കുന്നതിനിടെയാണ് സ്ഫോടകവസ്തു ചിതറിത്തെറിക്കുകയായിരുന്നുവെന്നാണു വിശദീകരണം. തെല്‍അവീവിലെ ഇസ്രായേല്‍ സൈനിക താവളം ലക്ഷ്യമിട്ട് ഹിസ്ബുല്ല ഡ്രോണുകളും റോക്കറ്റുകളും എത്തിയതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇക്കാര്യം അവകാശപ്പെട്ട് ഹിസ്ബുല്ല മേധാവി ഹസന്‍ നസ്റുല്ലയും രംഗത്തെത്തിയിട്ടുണ്ട്. അതിര്‍ത്തിയില്‍നിന്ന് 100 കി.മീറ്റര്‍…

    Read More »
  • Crime

    പ്രണയം നടിച്ച് പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടുപോയി; യുവാവ് അറസ്റ്റില്‍

    തിരുവനന്തപുരം: പ്രണയം നടിച്ച് പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കാട്ടാക്കട സ്വദേശിയായ മുഷ്താഖ് എന്ന യുവാവാണ് അറസ്റ്റിലായത്. പ്രണയം നടിച്ച് ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് കുട്ടിയെ വീട്ടില്‍ നിന്ന് ഇറക്കി കൊണ്ടുപോയത്. പെണ്‍കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണത്തില്‍ യുവാവിനെയും പെണ്‍കുട്ടിയെയും പുലര്‍ച്ചെ മൂന്ന് മണിയോടെ കണ്ടെത്തി. യുവാവിനെതിരെ തട്ടിക്കൊണ്ട് പോകലുള്‍പ്പെടെ പോക്സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. യുവാവിന്റെ ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

    Read More »
  • Crime

    ഭാര്യയുമായുള്ള ബന്ധത്തെച്ചൊല്ലി തര്‍ക്കം; മരണവീട്ടില്‍നിന്ന് മടങ്ങിയ യുവാവിനെ പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തി

    കോട്ടയം: മറ്റകരയില്‍ ഭാര്യയുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന്റെ മര്‍ദ്ദനമേറ്റ് പാദുവാ സ്വദേശി മരിച്ചു. പാദുവ മറ്റക്കര നെല്ലിക്കുന്ന് തെക്കേക്കുന്നേല്‍ രതീഷ് മാധവന്‍ (40) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റക്കര ആനിക്കുന്നേല്‍ ശ്രീജിത്തിനെ (27) പള്ളിക്കത്തോട് പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയായ ശ്രീജിത്തിന് തന്റെ ഭാര്യയുമായി ബന്ധം ഉണ്ടെന്ന് രതീഷ് നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കവും നിലനിന്നിരുന്നു. ഇന്നലെ രാത്രി 10.30 ഓടെ ഒരു മരണവീട്ടില്‍ നിന്നും വീട്ടിലേക്ക് മടങ്ങി വരുകയായിരുന്ന രതീഷിനെ കാത്ത് റബ്ബര്‍ തോട്ടത്തില്‍ ശ്രീജിത്ത് പതുങ്ങിയിരുന്നു. തുടര്‍ന്ന് ആ വഴിയെത്തിയ രതീഷിനെ ശ്രീജിത്ത് ആക്രമിക്കുകയായിരുന്നു. രതീഷ് മരിച്ച് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിക്കുന്നത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസ് രതീഷിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി അയച്ചു. സംഭവം നടന്ന രാത്രി തന്നെ പ്രതി ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.  

    Read More »
  • NEWS

    കഴക്കൂട്ടത്തു നിന്ന് കാണാതായ 13 കാരിയെ തിരിച്ചെത്തിച്ചു, ഇന്ന് മാതാപിതാക്കൾക്കു കൈമാറും 

        തിരുവനന്തപുരം കഴക്കൂട്ടത്തു നിന്ന് ഈ മാസം 20ന്  കാണാതായ അസം സ്വദേശിനിയായ 13 വയസ്സുകാരിയെ ഇന്നലെ (ഞായർ ) രാത്രി 10.30 ന് തിരുവനന്തപുരത്ത് എത്തിച്ചു. കുട്ടിയെ വിശാഖപട്ടണത്തു നിന്നാണ് കണ്ടെത്തിയത്. തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വച്ച് ചൈൽഡ് വെൽഫെയർ കമ്മിറ്റി അദ്ധ്യക്ഷ ഷാനിബാ ബീഗത്തിന്, പൊലീസ് കുട്ടിയെ കൈമാറി. ഇന്നലെ  തൈക്കാട് ശിശുക്ഷേമ സമിതിയിൽ എത്തിച്ച കുട്ടി നിലവിൽ അവരുടെ സംരക്ഷണയിലാണ്. ഇന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി  യോഗം ചേർന്ന്, കുട്ടി വീടു വിട്ടിറങ്ങാനുണ്ടായ സാഹചര്യം, വീട്ടിൽ രക്ഷിതാക്കളിൽ നിന്നു നിരന്തരം വഴക്കും മർദ്ദനവും ഏൽക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ ചോദിച്ചറിയും. കുട്ടിയെ കേട്ട ശേഷം മാതാപിതാക്കളുടെ മൊഴിയുമെടുക്കും. പിന്നീട് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കു ഹാജരാക്കും. തുടർന്ന് ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം  മാതാപിതാക്കള്‍ക്കു കൈമാറും. കുട്ടിക്ക് കൗൺസിലിങ് നൽകും. തുടർ പഠനത്തിനു ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സിഡബ്ല്യുസി അധികൃതർ അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ച രാത്രി മുതല്‍ വിശാഖപട്ടണത്തെ ഒബ്‌സര്‍വേഷന്‍…

    Read More »
  • Crime

    നവവധു ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍; അസ്വഭാവിക മരണത്തിന് കേസ്

    ആലപ്പുഴ: നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ലജ്‌നത്ത് വാര്‍ഡില്‍ പനയ്ക്കല്‍ പുരയിടത്തില്‍ മുനീറിന്റെ ഭാര്യ കായംകുളം സ്വദേശി ആസിയയാണ് (22) മരിച്ചത്. ഇന്നലെ രാത്രി ഭര്‍ത്താവും വീട്ടുകാരും പുറത്തുപോയി മടങ്ങി വന്നപ്പോഴാണ് ആസിയയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. 4 മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. മൂവാറ്റുപുഴയില്‍ ഡെന്റല്‍ ടെക്‌നിഷ്യനായ ആസിയ അവിടെ താമസിച്ചാണ് ജോലി ചെയ്യുന്നത്. ആഴ്ചയിലൊരിക്കല്‍ മാത്രമാണ് ആലപ്പുഴയിലെ ഭര്‍ത്താവിന്റെ വീട്ടിലെത്തിയിരുന്നത്. ഭര്‍ത്താവ് മുനീര്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ്. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.  

    Read More »
  • India

    ആണ്‍കുട്ടികളോട് സംസാരിച്ചു എന്ന കുറ്റം: കുപിതനായ രണ്ടാനച്ഛന്‍ വിദ്യാര്‍ഥിനികളായ സഹോദരിമാരെ  കഴുത്തറത്തു കൊന്നു, സംഭവം ബെംഗളൂരുവിൽ

        സഹോദരിമാരായ സ്കൂൾ വിദ്യാർഥിനികളെ രണ്ടാനച്ഛൻ കഴുത്തറത്ത് കൊന്നു. ബെംഗളൂരുവിലാണ് സംഭവം. ദസറഹള്ളി സ്വദേശികളായ സോണി (16), ശ്രുതി (14) എന്നിവരെയാണ് വീട്ടിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവരുടെ രണ്ടാനച്ഛനായ മോഹൻ ഒളിവിലാണ്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് സംഭവസമയം മോഹൻ മാത്രമാണ് വീട്ടിലേക്ക് കയറിപ്പോകുകയും തിരികെ വരികയും ചെയ്തതെന്ന് വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കുട്ടികളുടെ അമ്മ അനിത മൂന്നുവർഷം മുമ്പാണ് മോഹനെ വിവാഹം ചെയ്തത്. ദേഷ്യം നിയന്ത്രിക്കാൻ കഴിയാത്തയാളാണത്രേ മോഹൻ. ഇവർ തമ്മിൽ സ്ഥിരമായി വഴക്കിടുമായിരുന്നു എന്ന് പൊലീസ് പറയുന്നു. അമ്മ അനിതയാണ് കുട്ടികളുടെ മൃതദേഹങ്ങൾ ആദ്യം കണ്ടത്. വീടിനകത്ത് കയറിയപ്പോൾ കഴുത്തറക്കപ്പെട്ട് രക്തത്തിൽ കുളിച്ച നിലയിലാണ് മക്കളെ കണ്ടതെന്ന് അനിത പറഞ്ഞു. മോഹനാണ് കൃത്യം ചെയ്തതെന്നും മക്കൾ ആൺകുട്ടികളോട് സംസാരിക്കുന്നതിനാലാണ് ഇയാൾ ഇത് ചെയ്തതെന്നും അവർ കൂട്ടിച്ചേർത്തു. മക്കൾ ആൺകുട്ടികളോട് സംസാരിക്കുന്നത് അയാൾക്ക് ഇഷ്ടമായിരുന്നില്ല. ”അവർ കുട്ടികളല്ലേ എന്നും, നിങ്ങൾക്ക് സ്ത്രീകളോട് സംസാരിക്കാമെങ്കിൽ അവർക്ക് എതിർലിംഗത്തിൽ…

    Read More »
  • Kerala

    യുവാവ് ഗര്‍ഭിണിയായ കാമുകിയുടെ വയറില്‍ ചവിട്ടി,  ഗര്‍ഭസ്ഥ ശിശു മരിച്ചു; കാമുകൻ പിടിയില്‍

       തിരുവല്ല: ഒപ്പം താമസിച്ചിരുന്ന യുവാവ് ഗര്‍ഭിണിയായ യുവതിയുടെ വയറില്‍ ചവിട്ടിയതിനെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിച്ചു. സംഭവത്തില്‍ തിരുവല്ല പൊടിയാടി കാരാത്ര കോളനിയില്‍ വിഷ്ണു ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.  സംഭവം നടന്നത് വ്യാഴാഴ്ചയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി കല്ലിശ്ശേരി സ്വദേശിനിയായ യുവതി വിഷ്ണുവിനൊപ്പമാണ് താമസം. നിയമപരമായി ഇവര്‍ വിവാഹം ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം വീട്ടില്‍ വെച്ച് വിഷ്ണുവും യുവതിയും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് വിഷ്ണു യുവതിയെ തൊഴിക്കുകയായിരുന്നു. ശക്തമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കാനിങ് നടത്തിയതോടെയാണ് 5 മാസം പ്രായമായ ഗര്‍ഭസ്ഥ ശിശു മരിച്ചതായി അറിയുന്നത്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ ഇന്ന് (ഞായർ) ഉച്ചയോടെയാണ് പൊലീസ് പിടികൂടിയത്. യുവതി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

    Read More »
  • Kerala

    ”ബാലിശ ആരോപണം, ടെസ് ജോസഫിനെ ഇതുവരെ കണ്ടിട്ടില്ല; എന്നെ ലക്ഷ്യംവെക്കുന്നത് CPM എംഎല്‍എ ആയതിനാല്‍”

    കൊല്ലം: തനിക്കെതിരെ ആരോപണം ഉന്നയിച്ച യുവതിയെ ഇതുവരെ കണ്ടിട്ടുപോലുമില്ലെന്ന് എം. മുകേഷ് എം.എല്‍.എ. താന്‍ സി.പി.എം എം.എല്‍.എ ആയതിനാല്‍ തന്നെ ലക്ഷ്യംവയ്ക്കുകയാണെന്നത് വ്യക്തമാണ്. ആരാണ് ഇത്തരം ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് അറിയില്ലെന്നും മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു. ”ആറുകൊല്ലം മുമ്പ് ഈ ആരോപണം വന്നപ്പോള്‍ ഇവിടെ സ്ഥാനാര്‍ഥിനിര്‍ണയംവരെ അടി നടന്നിരുന്നു. ഇയാള്‍ ഇപ്പോള്‍ രാജിവെച്ചു, പിടിക്കപ്പെട്ടു എന്നുവരെ പറഞ്ഞവരുണ്ട്. മൂന്ന് നേതാക്കള്‍ താനാണ് സ്ഥാനാര്‍ഥി എന്നുപറഞ്ഞ് നാണംകെട്ടില്ലേ. രാഷ്ട്രീയലക്ഷ്യമല്ലാതെ മറ്റൊന്നുമല്ല ഇതിന് പിന്നില്‍. സി.പി.എമ്മിന്റെ എം.എല്‍.എ. ആയതിനാല്‍ കേറിയിറങ്ങി എന്തുംപറയാമെന്നാണ്. ഇവരെ ഇതുവരെ കണ്ടിട്ടില്ല. ആറുകൊല്ലം മുമ്പേ ഇക്കാര്യം വ്യക്തമാക്കിയതാണ്. 26 കൊല്ലം മുമ്പ് നടന്ന കാര്യം ഇപ്പോള്‍ വീണ്ടും എടുത്തുപറയുന്നത് ബാലിശമാണ്. വളരെ മോശം. സി.പി.എമ്മിന്റെ എം.എല്‍.എ അല്ലായിരുന്നെങ്കില്‍ ഇവര്‍ തിരിഞ്ഞുനോക്കുമായിരുന്നോ. ഇത് എന്നെ ലക്ഷ്യംവെച്ചുള്ള കാര്യമാണ്. ആരാണ് ഇതിന് പിന്നിലെന്ന് അറിയില്ല” – മുകേഷ് പറഞ്ഞു. സിനിമാലോകത്തെ പിടിച്ചുലച്ച ‘മീ ടൂ’ ക്യാമ്പെയ്നിടെ 2018-ലായിരുന്നു കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ് മുകേഷിനെതിരേ…

    Read More »
Back to top button
error: