ബംഗളൂരു: കാമുകിയോട് മോശമായി പെരുമാറിയ ആരാധകനെ കൊലപ്പെടുത്തിയതിനു ജയിലിലായ കന്നഡ നടന്‍ ദര്‍ശന്‍ തൊഗുദീപയ്ക്ക് പാരപ്പന അഗ്രഹാര ജയിലിനുള്ളില്‍ അനധികൃതമായി സൗകര്യങ്ങള്‍ നല്‍കുന്നതിന്റെ തെളിവുകള്‍ പുറത്ത്. കേസില്‍ അറസ്റ്റിലായ മാനേജര്‍ നാഗരാജ്, ഗുണ്ടാ നേതാവ് വില്‍സന്‍ ഗാര്‍ഡന്‍ നാഗ എന്നിവര്‍ക്കൊപ്പം ദര്‍ശന്‍ പുകവലിച്ചിരിക്കുന്ന ചിത്രമാണു പുറത്തുവന്നത്. ആരാധകനായ ചിത്രദുര്‍ഗ സ്വദേശി രേണുകാസ്വാമിയെയാണ് നടനും കൂട്ടാളികളും കൊലപ്പെടുത്തിയത്. ജൂണ്‍ 22 മുതല്‍ ദര്‍ശന്‍ ജയിലിലാണ്.
വനിതാ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് മോശം സന്ദേശം അയച്ചതിനെ തുടര്‍ന്നായിരുന്നു കൊലപാതകം. വിവാഹിതനായ ദര്‍ശനും പവിത്രയും തമ്മിലുള്ള ബന്ധം ഇഷ്ടപ്പെടാതെയാണ് ആരാധകനായ രേണുകാസ്വാമി സന്ദേശം അയച്ചത്. ഫോട്ടോഗ്രാഫിന്റെ ആധികാരികത പൊലീസ് പരിശോധിക്കുന്നു. ഫോട്ടോ പുറത്തുവന്ന സാഹചര്യത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങളില്‍ രേണുകാസ്വാമിയുടെ കുടുംബം ആശങ്ക പ്രകടിപ്പിച്ചു.