KeralaNEWS

തലശ്ശേരിയില്‍ ആംബുലന്‍സും ഫയര്‍എഞ്ചിനും കൂട്ടിയിടിച്ചു; ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു

കണ്ണൂര്‍: തലശ്ശേരിയില്‍ ആംബുലന്‍സും ഫയര്‍എഞ്ചിനും കൂട്ടിയിടിച്ച് ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു. പരിയാരം ഏഴാം കൊട്ടില്‍ സ്വദേശി മിഥുനാണ് മരിച്ചത്. തലശ്ശേരി മൊയ്തുപാലത്തിന് സമീപം ഇന്നലെ രാത്രി 11 നായിരുന്നു അപകടം.

പരിയാരത്തു നിന്നും മൃതദേഹവുമായി വരികയായിരുന്നു ആംബുലന്‍സ്. തലശ്ശേരി കുളം ബസാറിലേക്ക് തീയ്യണക്കാന്‍ പോയ ഫയര്‍ഫോഴ്‌സിന്റെ ഫയര്‍എഞ്ചിനുമായാണ് കൂട്ടിയിടിച്ചത്. ഗുരുതര പരിക്കേറ്റ മിഥുനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Back to top button
error: