കൊച്ചി: പ്രമുഖ നടന്മാര്‍ക്കെതിരെ പീഡന ആരോപണവുമായി നടി മിനു. മുകേഷ്, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവര്‍ക്കെതിരെയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. അഡ്വ.ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരെയും ആരോപണമുണ്ട്. ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്ന് മിനു പറയുന്നു.
2013ലാണ് ദുരനുഭവം ഉണ്ടായത്. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറല്ലാത്തതിനാല്‍ മലയാള സിനിമ മേഖല ഉപേക്ഷിക്കേണ്ടി വന്നു. ഫേസ് ബുക്ക് പേജിലൂടെയാണ് നടി ആരോപണമുന്നയിച്ചിരിക്കുന്നത്. സിനിമയില്‍ തുടരാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഉപദ്രവം അസഹനീയമായതോടെ മലയാള സിനിമ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് താമസം മാറ്റാന്‍ താന്‍ നിര്‍ബന്ധിതയായി എന്നും മിനു പറയുന്നു. കേരളകൗമുദിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ അധിക്ഷേപത്തിനെതിരെ താന്‍ സംസാരിച്ചിരുന്നുവെന്നും ഫേസ്ബുക്കില്‍ കുറിച്ചു. തനിക്കുണ്ടായ മാനസികാഘാതത്തിനും വിഷമങ്ങള്‍ക്കും ഉത്തരവാദിയായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മിനു ആവശ്യപ്പെടുന്നു.