CrimeNEWS

മജിസ്ട്രേറ്റിനെ അസഭ്യം പറഞ്ഞു, ആക്രമിക്കാനും ശ്രമം; കോട്ടയത്ത് ദമ്പതിമാര്‍ അറസ്റ്റില്‍

കോട്ടയം: ഔദ്യോഗിക വാഹനത്തിലെത്തിയ മജിസ്‌ട്രേറ്റിനെ അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. അയ്മനം പാണ്ഡവം ശ്രീനവമിയില്‍ നിധിന്‍ പ്രകാശ് (ചക്കര-27), ഇയാളുടെ ഭാര്യ സുരലത സുരേന്ദ്രന്‍ (23) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റുചെയ്തത്.

കഴിഞ്ഞദിവസം രാത്രി 7.30-ഓടെ കോട്ടയം ബേക്കര്‍ ജങ്ഷന് സമീപമുള്ള കെട്ടിടത്തിന്റെ പാര്‍ക്കിങ് ഏരിയയിലാണ് സംഭവം. ഇവര്‍ക്കെതിരേ പോലീസ് കൊലപാതകശ്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.

Signature-ad

നിതിന്‍ പ്രകാശിന്റെ പേരില്‍ കോട്ടയം വെസ്റ്റ്, ഏറ്റുമാനൂര്‍, കോട്ടയം ഈസ്റ്റ് എന്നീ സ്റ്റേഷനുകളിലായി കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: