Month: July 2024
-
Crime
മക്കളുടെ വിവാഹം നിശ്ചയിച്ചത് രണ്ടു മാസം മുന്‍പ്; പെണ്ണിന്റെ അമ്മയ്‌ക്കൊപ്പം ചെറുക്കന്റെ അച്ഛന്‍ ഒളിച്ചോടി
ലഖ്‌നൗ: വിവാഹനിശ്ചയം കഴിഞ്ഞ യുവതിയുടെ മാതാവും പ്രതിശ്രുത വരന്റെ പിതാവും ഒളിച്ചോടിയെന്ന് പരാതി. ഉത്തര്‍പ്രദേശിലെ കസ്ഗഞ്ചിലാണ് സംഭവം. മക്കള്‍ തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ് രണ്ടുമാസത്തിന് ശേഷമാണ് ഇരുവരും ഒളിച്ചോടിയത്. സംഭവത്തില്‍ സ്ത്രീയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ ഷക്കീല്‍ എന്നയാള്‍ക്കെതിരേ പോലീസ് കേസെടുത്തു. ഷക്കീലിന്റെ മകനും ഗഞ്ച്ദുന്ദ്വാര സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം രണ്ടുമാസം മുന്‍പാണ് നിശ്ചയിച്ചത്. വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ ഷക്കീലും ഭാവിമരുമകളുടെ മാതാവും തമ്മില്‍ ഫോണിലൂടെ സൗഹൃദം ആരംഭിച്ചെന്നാണ് പോലീസ് പറയുന്നത്. ഇരുവരും തമ്മില്‍ രഹസ്യമായാണ് ഫോണ്‍വഴി ബന്ധപ്പെട്ടിരുന്നത്. തുടര്‍ന്ന് ജൂണ്‍ മൂന്നാം തീയതി മുതലാണ് രണ്ടുപേരെയും കാണാതായത്. ഇരുവരെയും കാണാതായതോടെ ബന്ധുക്കള്‍ വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍, ഒരുമാസം കഴിഞ്ഞിട്ടും ഭാര്യയെയും ഭാവിമരുമകന്റെ പിതാവിനെയും കണ്ടെത്താന്‍ കഴിയാതിരുന്നതോടെയാണ് ഒളിച്ചോടിയ സ്ത്രീയുടെ ഭര്‍ത്താവ് പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ ഷക്കീലിനെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. കാണാതായ സ്ത്രീ ഷക്കീലിനൊപ്പം സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്നാണ് പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തലെന്നും ഇവരെക്കുറിച്ച് ചില സൂചനകള്‍…
Read More » -
Crime
അഭിമന്യു വധക്കേസ്: 6 വര്‍ഷം കഴിഞ്ഞിട്ടും വിചാരണ തുടങ്ങിയില്ല
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥി എം.അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികള്‍ വീണ്ടും വൈകുന്നു. കഴിഞ്ഞ ദിവസം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസ് പരിഗണിച്ചെങ്കിലും പ്രതിഭാഗം അഭിഭാഷകന്‍ രോഗബാധിതനായതിനാല്‍ കേസ് ഈ മാസം 27ലേക്കു മാറ്റി. കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്ത് 6 വര്‍ഷം കഴിഞ്ഞു. 2018 സെപ്റ്റംബര്‍ 26നു കുറ്റപത്രം സമര്‍പ്പിച്ചിട്ടും കുറ്റപത്രം വായിച്ചു സാക്ഷി വിസ്താരത്തിനുള്ള തീയതി നിശ്ചയിക്കാന്‍ കഴിഞ്ഞിട്ടില്ല. സാക്ഷി വിസ്താരം തുടങ്ങുമ്പോഴാണു പ്രോസിക്യൂഷന്റെ യഥാര്‍ഥ വെല്ലുവിളി. കേസിലെ നിര്‍ണായക സാക്ഷികളായ 25 പേര്‍ മഹാരാജാസ് കോളജ് വിദ്യാര്‍ഥികളാണ്. ഇവരില്‍ പലരും മറ്റു ജില്ലകളില്‍ നിന്നുള്ളവരാണ്. എല്ലാവരും തന്നെ പഠനം പൂര്‍ത്തിയാക്കി കോളജ് വിട്ടു. ഉപരിപഠനത്തിനും ജോലിക്കുമായി ചിലര്‍ വിദേശത്തേക്കും പോയി. ഇവരെ കണ്ടെത്തി സമന്‍സ് നല്‍കാന്‍ പോലും ബുദ്ധിമുട്ടാണ്. കേസിലാകെ 125 സാക്ഷികളുണ്ട്. ഇവരില്‍ പലരെയും സ്വാധീനിക്കാന്‍ പ്രതിഭാഗം ശ്രമിക്കുന്നതായി സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും പൊലീസ് നടപടി സ്വീകരിച്ചിട്ടില്ല. ഇതിനെല്ലാം പുറമേയാണു വിചാരണക്കോടതിയുടെ സേഫ്…
Read More » -
India
100 കോടിയുടെ ഭൂമിതട്ടിപ്പ്, തമിഴ്നാട് മുൻമന്ത്രി എംആർ വിജയഭാസ്‌കർ തൃശ്ശൂരിലെ ഒളിത്താവളത്തിൽ നിന്ന് അറസ്റ്റിൽ
100കോടിയുടെ ഭൂമിതട്ടിപ്പ് കേസിൽ തമിഴ്നാട് മുൻമന്ത്രി എം.ആർ വിജയഭാസ്‌കർ തൃശ്ശൂർ പീച്ചിയിലെ ഒളിതാവളത്തിൽ നിന്ന് അറസ്റ്റിൽ. വ്യാജരേഖയുണ്ടാക്കി 100 കോടിയിലേറെ രൂപയുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ തമിഴ്നാട് സി.ബി.സി.ഐ.ഡി ആണ് അറസ്റ്റ് ചെയ്തത്. എം.ആർ വിജയഭാസ്കർ കേരളത്തിലേക്ക് കടന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് അറസ്റ്റ്. അണ്ണാ ഡി.എം.കെയുടെ മുതിർന്ന നേതാവായ വിജയഭാസ്കർ കഴിഞ്ഞ എടപ്പാടി പളനിസ്വാമി സർക്കാരിൽ ഗതാഗതവകുപ്പ് മന്ത്രിയായിരുന്നു. പ്രകാശ് എന്നയാളുടെ കരൂരിലുള്ള ഭൂമി തട്ടിയെടുക്കാൻ മന്ത്രിയടക്കമുള്ള 8 പേർ ശ്രമിച്ചു എന്നാണ് കേസ്. വിജയ്ഭാസ്കറുടെ ഒപ്പം ഒരാൾ കൂടി പിടിയിലായിട്ടുണ്ട്. പീച്ചി വിലങ്ങന്നൂരിലെ വാടക വീട്ടിൽ നിന്നും തമിഴ്നാട് സിബി സിഐഡിയാണ് പിടികൂടിയത്. പീച്ചി പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി.
Read More » -
Crime
ശ്രീലങ്കന്‍ ക്രിക്കറ്റ് താരം വെടിയേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് മുന്‍ അണ്ടര്‍ 19 ടീം ക്യാപ്റ്റന്‍ ധമ്മിക നിരോഷണ
കൊളംബോ: ശ്രീലങ്കന്‍ മുന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ധമ്മിക നിരോഷണ വെടിയേറ്റ് മരിച്ചു. അമ്പലംഗോഡയിലെ കണ്ട മാവതയിലെ വസതിയില്‍ ചൊവ്വാഴ്ച രാത്രിയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച സംഭവം. സംഭവം നടക്കുമ്പോള്‍ നിരോഷണ ഭാര്യയ്ക്കും രണ്ട് കുട്ടികള്‍ക്കുമൊപ്പം വീട്ടിലായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 12 ബോറുള്ള തോക്കുപയോഗിച്ചാണ് അക്രമി വെടിവെച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അക്രമിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കളിക്കുന്ന കാലത്ത് ശ്രീലങ്കയിലെ മികച്ച പേസ് ബൗളിംഗ് ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായാണ് ധമ്മിക നിരോഷണ അറിയപ്പെട്ടിരുന്നത്. അണ്ടര്‍ 19 കാലഘട്ടത്തില്‍ ശ്രീലങ്കന്‍ താരങ്ങളായ ഫര്‍വേസ് മഹറൂഫ്, ഏയ്ഞ്ചലോ മാത്യൂസ്, ഉപുല്‍ തരംഗ എന്നിവരുള്‍പ്പെട്ട അണ്ടര്‍ 19 ടീമിനെ നയിച്ചത് ധമ്മിക നിരോഷണ ആയിരുന്നു. ശ്രീലങ്കയുടെ ഭാവി വാഗ്ദാനമായിരുന്നിട്ടും 20-ാം വയസ്സില്‍ കായികരംഗത്ത് നിന്ന് വിരമിച്ച നിരോഷണ ആരാധകരെ ഞെട്ടിച്ചിരുന്നു. 2004ലാണ് ധമ്മിക നിരോഷണ അവസാനമായി മത്സര ക്രിക്കറ്റ് കളിച്ചത്. 2001 നും 2004 നും ഇടയില്‍ ഗാലെ ക്രിക്കറ്റ് ക്ലബിനായി…
Read More » -
Crime
മെഡിക്കല്‍ ഷോപ്പില്‍ കള്ളനോട്ട് നല്‍കി മുങ്ങി; കയ്പമംഗലത്ത് ഗ്രാഫിക് ഡിസൈനര്‍ പിടിയില്‍
തൃശൂര്‍: കയ്പമംഗലം മൂന്നുപീടികയിലെ മെഡിക്കല്‍ ഷോപ്പില്‍ കള്ളനോട്ട് നല്‍കി തട്ടിപ്പ് നടത്തിയ ഗ്രാഫിക് ഡിസൈനറെ പൊലീസ് അറസ്റ്റ് ചെയ്തു. പാവറട്ടി നവോദയ നഗര്‍ കൊല്ലന്നൂര്‍ ജസ്റ്റിനെയാണ് (39) കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് മൂന്നുപീടികയിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്നും 110 രൂപയ്ക്ക് മരുന്നു വാങ്ങിയ ശേഷം അഞ്ഞൂറ് രൂപ കൊടുത്തത്. നോട്ടില്‍ സംശയം തോന്നിയ കടയുടമ ഇയാളെ ചോദ്യം ചെയ്തെങ്കിലും നോട്ട് മാറിയില്ലങ്കില്‍ ഈ നമ്പറില്‍ വിളിച്ചാല്‍ മതിയെന്നും പറഞ്ഞ് മൊബൈല്‍ നമ്പര്‍ നല്‍കി ഇയാള്‍ കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് കള്ളനോട്ടാണെന്ന് മനസിലാക്കിയ കടയുടമ ഫോണില്‍ വിളിച്ചെങ്കിലും നമ്പര്‍ നിലിവില്ലായിരുന്നു. കടയുടമ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് നടത്തിയയാള്‍ പിടിയിലായത്. ഇയാള്‍ സഞ്ചരിച്ചിരുന്ന കാറിന്റെ നമ്പറും സിസിടിവിയില്‍ പതിഞ്ഞ ചിത്രവും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പാവറട്ടിയിലെ ഇയാളുടെ സ്ഥാപനത്തില്‍ നിന്ന് പന്ത്രണ്ട് 500 ന്റെ കള്ളനോട്ടും മുദ്ര പേപ്പറില്‍ പ്രിന്റ് ചെയ്ത 500ന്റെ നോട്ടുകളും കണ്ടെടുത്തു.…
Read More » -
Crime
കുളിമുറിയില്‍ മറന്നുവച്ച 7 ലക്ഷത്തിന്റെ വജ്രമോതിരങ്ങള്‍ മോഷണം പോയി; ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ പരാതി
കാസര്‍കോട്: പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കവേ 7 ലക്ഷം രൂപ വിലയുള്ള വജ്ര മോതിരങ്ങള്‍ മോഷണം പോയതായി പരാതി. വജ്രം പതിച്ച നാലു മോതിരങ്ങളാണ് കാണാതായത്. ഹോട്ടലില്‍ താമസിക്കാനെത്തിയ മുംബൈ സ്വദേശി നിഖില്‍ പ്രശാന്ത് ഷാ ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കി. ഞായറാഴ്ചയാണ് സംഭവം നടന്നതെന്ന് ബേക്കല്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു. ഷായും കുടുംബവും താമസിച്ച മുറിയില്‍നിന്ന് മറ്റൊരു മുറിയിലേക്ക് മാറവേ, ഇദ്ദേഹത്തിന്റെ ഭാര്യ കുളിമുറിയില്‍ മറന്നുവച്ച മോതിരങ്ങളാണ് കാണാതായത്. മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാര്‍ മോഷ്ടിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ബേക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
LIFE
വീട്ടില്‍ കലണ്ടര്‍ തൂക്കിയിരിക്കുന്നത് ഏത് വശത്താണ്? ഇക്കാര്യങ്ങള്‍ അറിഞ്ഞേ മതിയാകൂ
വീടിന്റെ സ്ഥാനവും വീട്ടിലുള്ളവരുടെ ജീവിതവും തമ്മില്‍ വലിയ ബന്ധമാണ് വാസ്തു ശാസ്ത്രപ്രകാരം കല്‍പിക്കുന്നത്. വീടിനുള്ളിലുള്ള ഓരോ വസ്തുക്കളും ഇതുപോലെ കൃത്യമായ സ്ഥലത്ത് സ്ഥാപിക്കണം എന്നും വിശ്വാസമുണ്ട്. ചെറുതുമുതല്‍ വലുതുവരെ വസ്തുക്കള്‍ ഇങ്ങനെ കൃത്യമായി വച്ചില്ലെങ്കില്‍ അതിനുണ്ടാകുക മോശം ഫലമാണെന്ന് വാസ്തു പ്രകാരം സൂചനകള്‍ നല്‍കുന്നു വിദഗ്ദ്ധര്‍. വീട്ടില്‍ ക്‌ളോക്കും ഈശ്വര വിഗ്രഹങ്ങളും എങ്ങനെ വയ്ക്കണം എന്ന് പറയുംപോലെ പ്രധാനമാണ് കലണ്ടറുകള്‍ എന്നാണ് വിശ്വാസം. ദിവസത്തെ കുറിക്കുന്നതായതിനാല്‍ ഇത് ഭാവിയെ സൂചിപ്പിക്കുന്നു. അതിനാല്‍ കൃത്യമായ സ്ഥാനം വേണമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്. ശരിയായ ദിശയില്‍ വച്ചാല്‍ സര്‍വ ഐശ്വര്യങ്ങളും അല്ലാത്തവയില്‍ കുഴപ്പവും ഉണ്ടാകുമെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. ഒരു കലണ്ടര്‍ സ്ഥാപിക്കാന്‍ ഏറ്റവും നല്ല ദിക്ക് കിഴക്കോ അല്ലെങ്കില്‍ വടക്കുകിഴക്കോ ആണ്. പടിഞ്ഞാറ് ദിശയിലും കലണ്ടര്‍ തൂക്കാം. വടക്ക് വശത്ത് തൂക്കുന്നത് മൂലം ധനസമ്പത്ത് ആര്‍ജിക്കുമെന്നാണ് വിശ്വാസം. കാരണം വടക്ക് കുബേരന്റെ ദിക്കാണ്. കിഴക്കോട്ടോ വടക്കോട്ടോ കലണ്ടര്‍ തിരിച്ചുവച്ചാല്‍ വീട്ടിലേക്ക് ധാരാളം പണം വന്നുചേരുമെന്ന്…
Read More »


