Social MediaTRENDING

”നേക്കഡ് പാര്‍ട്ടിയില്‍ പങ്കെടുത്തു, 20 മിനിറ്റ് കൊണ്ട് ഇറങ്ങിയോടി”

കിലുക്കാംപെട്ടി എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് സുചിത്ര കൃഷ്ണമൂര്‍ത്തി. ഷാരൂഖ് ഖാനൊപ്പം അഭിനയിച്ച കഭി ഹാന്‍ കഭി നാ എന്ന സിനിമയിലൂടെയാണ് താരം പ്രശസ്തിയിലേക്കുയര്‍ന്നത്. എന്നാല്‍ കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ വിവാഹിതയായ സുചിത്ര വെള്ളിത്തിരയില്‍ നിന്ന് അകന്നുനിന്നു.

ജര്‍മനിയില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തതിനെക്കുറിച്ചുള്ള സുചിത്രയുടെ കുറിപ്പാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയാകുന്നത്. ബെര്‍ലിനിലെ നേക്കഡ് പാര്‍ട്ടിയില്‍ ( പൂര്‍ണ നഗ്നരായി ആളുകള്‍ പങ്കെടുക്കുന്ന പാര്‍ട്ടികളെയാണ് നേക്കഡ് പാര്‍ട്ടി അഥവാ ന്യൂഡ് പാര്‍ട്ടി എന്ന് പറയുന്നത്) പങ്കെടുത്തുവെന്നും 20 മിനിറ്റുകൊണ്ട് അവിടെ നിന്ന് ഇറങ്ങിയെന്നും സുചിത്ര കൃഷ്ണമൂര്‍ത്തി പറയുന്നു. ”നിങ്ങളുടെ മസ്തിഷ്‌കം വേര്‍പെടുന്ന തരത്തില്‍ തുറന്ന മനസ്സുണ്ടാകരുത്. എല്ലായ്പ്പോഴും ഞാനൊരു ഇന്ത്യക്കാരി തന്നെ. ഒരു കുളിയും കുറച്ച് ഗായത്രി മന്ത്രം ജപവും ആവശ്യമായ വ്യക്തി”- സുചിത്ര കുറിച്ചു.

Signature-ad

പാശ്ചാത്യരാജ്യങ്ങളില്‍ ന്യൂഡ് പാര്‍ട്ടി അഥവാ നേക്കഡ് പാര്‍ട്ടി സ്വാഭാവികമാണ്. ബോഡി പോസിറ്റീവിറ്റി പാര്‍ട്ടി എന്നും വിശേഷിപ്പിക്കാറുണ്ട്. 1980 കളിലാണ് ഇവയുടെ തുടക്കമെന്ന് കരുതപ്പെടുന്നു. യൂണിവേഴ്‌സിറ്റി കാമ്പസുകളെ കേന്ദ്രീകരിച്ചും ഇത്തരം പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നു. ന്യൂഡ് പാര്‍ട്ടികള്‍ക്കെതിരേ വ്യാപകമായി വിമര്‍ശനം ഉയരാറുണ്ട്.

19 ാം വയസില്‍ സിനിമയിലെത്തിയ സുചിത്ര 22-ാം വയസിലാണ് വിവാഹിതയായത്. തന്‍െ്‌റ അമ്മയുടെ പ്രായക്കാരനായ ശേഖര്‍ കപൂറിനെയാണ് അവര്‍ പ്രണയിച്ച് വിവാഹം കഴിച്ചത്. ബോളിവുഡ് താരവും സംവിധായകനുമായ കപൂറിന് വിവാഹസമയത്ത് 52 വയസായിരുന്നു. ഈ ബന്ധത്തില്‍ ഒരു മകള്‍ ജനിച്ചുവെങ്കിലും എട്ടു വര്‍ഷത്തിനുശേഷം ദമ്പതികള്‍ പിരിഞ്ഞു.

2020ല്‍ ശേഖര്‍ കപൂറിനെതിരേ സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് സുചിത്ര കേസ് കൊടുത്തത് വാര്‍ത്തയായിരുന്നു. അഭിനയത്തിലേക്ക് തിരിച്ചെത്തിയ സുചിത്ര ഇപ്പോള്‍ സിനിമയിലും ടെലിവിഷന്‍ സീരിയലുകളിലും സജീവമാണ്. മകള്‍ കാവേരി കപൂറും സുചിത്രയ്ക്കൊപ്പമുണ്ട്.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: