CrimeNEWS

കുളിമുറിയില്‍ മറന്നുവച്ച 7 ലക്ഷത്തിന്റെ വജ്രമോതിരങ്ങള്‍ മോഷണം പോയി; ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ പരാതി

കാസര്‍കോട്: പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കവേ 7 ലക്ഷം രൂപ വിലയുള്ള വജ്ര മോതിരങ്ങള്‍ മോഷണം പോയതായി പരാതി. വജ്രം പതിച്ച നാലു മോതിരങ്ങളാണ് കാണാതായത്. ഹോട്ടലില്‍ താമസിക്കാനെത്തിയ മുംബൈ സ്വദേശി നിഖില്‍ പ്രശാന്ത് ഷാ ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കി.

ഞായറാഴ്ചയാണ് സംഭവം നടന്നതെന്ന് ബേക്കല്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു. ഷായും കുടുംബവും താമസിച്ച മുറിയില്‍നിന്ന് മറ്റൊരു മുറിയിലേക്ക് മാറവേ, ഇദ്ദേഹത്തിന്റെ ഭാര്യ കുളിമുറിയില്‍ മറന്നുവച്ച മോതിരങ്ങളാണ് കാണാതായത്. മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാര്‍ മോഷ്ടിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ബേക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Signature-ad

 

Back to top button
error: