”നാട്ടിന്‍പുറത്തെ പെണ്‍കുട്ടിയുടെ അതിയായമോഹം ജോയ് ചേട്ടന്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ നടത്തി തന്നു”
മലയാളികള്‍ക്ക് ആമുഖങ്ങള്‍ ആവശ്യമില്ലാത്തയാളാണ് നടി ബീന ആന്റണി. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും രസിപ്പിച്ചുമൊക്കെ നമ്മുടെ കൂടെത്തന്നെയുള്ളൊരാളായിട്ടെ ബീന ആന്റണിയുടെ മുഖം എപ്പോള്‍ കണ്ടാലും പ്രേക്ഷകര്‍ക്ക് തോന്നു. സിനിമ ഒരിക്കലും ബീന ആന്റണിയുടെ പാഷനായിരുന്നില്ല. സീരിയലുകളൊക്കെ കാണുമ്പോള്‍ ആഗ്രഹം തോന്നിയിരുന്നുവെന്ന് മാത്രം.
സ്‌കൂളിലൊക്കെ അഭിനയിക്കുകയും മോണോ ആക്ടൊക്കെ ചെയ്തിട്ടുമുണ്ട്. അവിടെ നിന്നാണ് ദൈവനിശ്ചയം പോലെ ബീന സിനിമയിലേക്കും പിന്നീട് സീരിയലേക്കും എത്തുന്നതും ഉയരങ്ങള്‍ താണ്ടുന്നതും. അമ്പത്തിരണ്ടുകാരിയായ ബീന ആന്റണി, ഗോഡ്ഫാദര്‍ സിനിമയില്‍ ചെറിയ വേഷം ചെയ്തുകൊണ്ടാണ് അഭിനയിച്ച് തുടങ്ങിയത്. പിന്നീട് അങ്ങോട്ട് തുടരെ തുടരെ ചിത്രങ്ങള്‍ ലഭിച്ചു.
യോദ്ധയിലെ മോഹന്‍ലാലിന്റെ സഹോദരി വേഷം ശ്രദ്ധിക്കപ്പെട്ടതോടെ പ്രാധാന്യം കൂടിയ സഹനടി കഥാപാത്രങ്ങള്‍ ബീനയെ തേടി എത്തുകയായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സിനിമകളെക്കാള്‍ സീരിയലിലാണ് ബീന തിളങ്ങുന്നത്. വില്ലത്തിയായും അമ്മ വേഷങ്ങളിലൂടെയും മിനിസ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുന്ന ബീന ആന്റണി സോഷ്യല്‍മീഡിയയില്‍ പങ്കിട്ട ഏറ്റവും പുതിയ കുറിപ്പാണ് വൈറലാകുന്നത്.
തന്റെ തുടക്കകാലത്ത് നടത്തിയ ഒരു ഫോട്ടോഷൂട്ടിന്റെ ഓര്‍മകളാണ് ബീന മനോഹരമായ കുറിപ്പിലൂടെ പങ്കിട്ടത്. അന്നത്തെ ഫോട്ടോഷൂട്ടില്‍ പകര്‍ത്തിയ ചില ചിത്രങ്ങളും നടി പങ്കിട്ടു. കുറച്ചധികം നാള്‍ മുന്നോട്ടുപോകണം ഇതിന്റെ കഥ അറിയാന്‍. ഒരു തനി നാട്ടുമ്പുറത്തെ പെണ്‍കുട്ടിയുടെ അതിയായ മോഹം കൊണ്ട് അഭിനയ മേഖല എത്തിപിടിക്കാനുള്ള ആദ്യ കാല്‍ വെയ്പ്.
ഇതിന്റെ പിന്നിലുള്ള കൈകള്‍ നിങ്ങള്‍ക്കൊക്കെ പറഞ്ഞാല്‍ അറിയാന്‍ പറ്റും സ്റ്റില്‍ ഫോട്ടഗ്രാഫര്‍ ജോയ്. ആദ്യ കാലത്തെ നാന സ്റ്റില്‍ ഫോട്ടഗ്രാഫര്‍. ആലുവ ജോയിയെന്ന് പറഞ്ഞാല്‍ എല്ലാവരും അറിയും. ജോയ് ചേട്ടന്‍ ഒരു രൂപ പോലും പ്രതഫലം വാങ്ങാതെയാണ് അന്ന് എനിക്ക് എല്ലാ ഫോട്ടോ ഷൂട്ടും ചെയ്ത് തന്നത്. ആ നല്ല മനസിന് ഇനിയും ഒരുപാട് അനുഗ്രങ്ങള്‍ ഈശ്വരന്‍ നല്‍കട്ടെ. ഒരിക്കലും മറക്കാന്‍ കഴിയില്ല ജോയി ചേട്ടാ.
എന്റെ മാത്രല്ല സിനിമ ഇന്‍ഡസ്ട്രിയിലെ ഒത്തിരി ആര്‍ട്ടിസ്റ്റുകളുണ്ട് ജോയിചേട്ടന്റെ ലിസ്റ്റില്‍. ഒരുപാട് വര്‍ഷങ്ങള്‍ക്കുശേഷം ജോയി ചേട്ടന്‍ ഈ ഫോട്ടോസ് അയച്ച് തന്നപ്പോള്‍ ഒരുപാട് സന്തോഷവും അതോടൊപ്പം ഒരുപാട് നന്ദിയും കടപ്പാടും. താങ്ക്യു ജോയിചേട്ട. താങ്ക്‌സ് എ ലോട്ട്. ഞാന്‍ ഇന്നൊരു കലാകാരിയായി അറിയുന്നതില്‍ ഒരു പങ്ക് ജോയിചേട്ടനുമാണ് എന്നാണ് ബീന ആന്റണി കുറിച്ചത്.
ബീന പങ്കിട്ട ഫോട്ടോകളില്‍ ഒന്നില്‍ ഹാഫ് സാരിയില്‍ തോണിയില്‍ കുടവുമായി ഇരിക്കുന്ന ബീന ആന്റണിയെയാണ് കാണാന്‍ സാധിക്കുക. മറ്റൊന്നില്‍ റോസ് നിറത്തിലുള്ള പട്ടുപാവാടയില്‍ സുന്ദരിയായി നില്‍ക്കുന്ന ബീനയേയും കാണാം. നിരവധി പേരാണ് ബീനയുടെ പോസ്റ്റ് ഏറ്റെടുത്ത് കമന്റുമായി എത്തിയത്. പലര്‍ക്കും ഫോട്ടോഷൂട്ട് സമയത്തെ ബീനയുടെ പ്രായമായിരുന്നു അറിയേണ്ടിയിരുന്നത്.
എന്നാല്‍, കമന്റുകളോടൊന്നും നടി പ്രതികരിച്ചിട്ടില്ല. സീരിയല്‍ താരവും ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുമായ മനോജാണ് ബീനയുടെ ഭര്‍ത്താവ്. 2003ലാണ് ബീനയും മനോജും വിവാഹിതരായത്. ഇരുവര്‍ക്കും വിദ്യാര്‍ത്ഥിയായ ഒരു മകനുണ്ട്. മനോജ് യുട്യൂബ് ചാനലുമായും സജീവമാണ്.