IndiaNEWS

100 കോടിയുടെ ഭൂമിതട്ടിപ്പ്, തമിഴ്നാട് മുൻമന്ത്രി എംആർ വിജയഭാസ്‌കർ തൃശ്ശൂരിലെ ഒളിത്താവളത്തിൽ നിന്ന് അറസ്റ്റിൽ

  100കോടിയുടെ ഭൂമിതട്ടിപ്പ് കേസിൽ തമിഴ്നാട് മുൻമന്ത്രി എം.ആർ വിജയഭാസ്‌കർ തൃശ്ശൂർ പീച്ചിയിലെ ഒളിതാവളത്തിൽ നിന്ന് അറസ്റ്റിൽ. വ്യാജരേഖയുണ്ടാക്കി 100 കോടിയിലേറെ രൂപയുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ തമിഴ്നാട് സി.ബി.സി.ഐ.ഡി ആണ് അറസ്റ്റ് ചെയ്തത്.

എം.ആർ വിജയഭാസ്കർ കേരളത്തിലേക്ക് കടന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് അറസ്റ്റ്. അണ്ണാ ഡി.എം.കെയുടെ മുതിർന്ന നേതാവായ വിജയഭാസ്കർ കഴിഞ്ഞ എടപ്പാടി പളനിസ്വാമി സർക്കാരിൽ ഗതാഗതവകുപ്പ് മന്ത്രിയായിരുന്നു. പ്രകാശ് എന്നയാളുടെ കരൂരിലുള്ള ഭൂമി തട്ടിയെടുക്കാൻ മന്ത്രിയടക്കമുള്ള 8 പേർ ശ്രമിച്ചു എന്നാണ് കേസ്. വിജയ്ഭാസ്കറുടെ ഒപ്പം ഒരാൾ കൂടി പിടിയിലായിട്ടുണ്ട്. പീച്ചി വിലങ്ങന്നൂരിലെ വാടക വീട്ടിൽ നിന്നും തമിഴ്നാട് സിബി സിഐഡിയാണ് പിടികൂടിയത്. പീച്ചി പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി.

Back to top button
error: