Month: July 2024

  • India

    യു.പി ബി.ജെ.പിയില്‍ പൊട്ടിത്തെറി രൂക്ഷം; സര്‍ക്കാരിനെ വിമര്‍ശിച്ച് പാര്‍ട്ടി അധ്യക്ഷന്റെ റിപ്പോര്‍ട്ട്

    ലഖ്‌നൗ: ഉത്തര്‍പ്രദേശ് ബി.ജെ.പിയില്‍ പൊട്ടിത്തെറി രൂക്ഷമാകുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയം വിശദീകരിക്കുന്ന റിപ്പോര്‍ട്ടില്‍ യോഗി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളാണുളളത്. 40,000 പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് തയാറാക്കിയ റിപ്പോര്‍ട്ട് യു.പി ബിജെപി അധ്യക്ഷന്‍ ഭൂപേന്ദ്ര ചൗധരിയാണ് കേന്ദ്ര നേതൃത്വത്തിന് കൈമാറിയത്. ഇന്നലെ കേന്ദ്ര നേതൃത്വത്തെ കണ്ടതിനുശേഷമാണ് അദ്ദേഹം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേന്ദ്ര മന്ത്രിയും ബി.ജെ.പി ദേശീയ അധ്യക്ഷനുമായ ജെ.പി. നഡ്ഡയുമായി മൗര്യ ന്യൂഡല്‍ഹിയില്‍ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ നഡ്ഡ യു.പി ബി.ജെ.പി അധ്യക്ഷന്‍ ഭൂപേന്ദര്‍ ചൗധരിയുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തി. ഉത്തപ്രദേശ് ബി.ജെ.പിയില്‍ ഭിന്നത രൂക്ഷമാണെന്ന റിപ്പോര്‍ട്ടിനിടെ ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെ പോസ്റ്റ് ചര്‍ച്ചയായിരുന്നു. ‘സര്‍ക്കാരിനെക്കാള്‍ വലുതാണ് സംഘടന. പ്രവര്‍ത്തകരുടെ വേദന എന്റെയും വേദനയാണ്. സംഘടനയെക്കാള്‍ വലുതല്ല ഒരാളും. പ്രവര്‍ത്തകരാണ് അഭിമാനം’ -എന്നായിരുന്നു മൗര്യ എക്‌സില്‍ കുറിച്ചത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും മൗര്യയും തമ്മില്‍ ഭിന്നത രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പുതിയ പോസ്റ്റ് വരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി.ജെ.പിക്ക് വലിയ…

    Read More »
  • Crime

    ജില്ലാ ജയിലിലെ സംഘട്ടനം; പരിക്കേറ്റയാള്‍ വെന്റിലേറ്ററില്‍

    കാസര്‍കോട്: കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലില്‍ ജയില്‍പുള്ളികള്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ പരിക്കേറ്റയാള്‍ ഗുരുതരനിലയില്‍ വെന്റിലേറ്ററില്‍. ചുമരില്‍ തലയിടിച്ച് വീണ് പരിക്കേറ്റ കാസര്‍കോട് ബേള കാറ്റത്തങ്ങാടി പെരിയടുക്കത്തെ ബി.എസ് മനുവിനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ചൊവ്വാഴ്ചയാണ് സംഭവം. മനുവിനെ തള്ളിയിട്ട സംഭവത്തില്‍ മൈലാട്ടി പൂവഞ്ചാലിലെ ശരണിനെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് വധശ്രമത്തിന് കേസെടുത്തു. പോക്‌സോ കേസ് പ്രതിയാണിയാള്‍. ജയില്‍ സൂപ്രണ്ട് വിനീത് വി പിള്ളയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.  

    Read More »
  • India

    ‘കൊച്ചുകളക്ടറുടെ’ അമ്മ അറസ്റ്റില്‍; പിടിയിലായത് ലോഡ്ജില്‍ ഒളിവില്‍കഴിയുന്നതിനിടെ

    മുംബൈ: വിവാദങ്ങളില്‍ ഉള്‍പ്പെട്ട ഐ.എ.എസ്. ട്രെയിനി പൂജ ഖേദ്കറിന്റെ അമ്മ മനോരമ ഖേദ്കറിനെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ഷകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് പുണെ പോലീസ് മനോരമയെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെയാണ് റായ്ഗഢിലെ ലോഡ്ജില്‍നിന്ന് ഇവരെ കസ്റ്റഡിയിലെടുത്തത്. പോലീസ് കേസെടുത്തതിന് പിന്നാലെ മനോരമ ഖേദ്കര്‍ റായ്ഗഢില്‍ ഒളിവില്‍കഴിഞ്ഞുവരികയായിരുന്നു. അനധികൃതമായി തോക്ക് കൈവശംവെച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് മനോരമയ്ക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. പൂജ ഖേദ്കറിനെതിരായ ആരോപണങ്ങള്‍ ശക്തമായതിനിടെയാണ് മനോരമ കര്‍ഷകര്‍ക്ക് നേരേ തോക്ക് ചൂണ്ടുന്ന വീഡിയോയും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഒരുവര്‍ഷം മുന്‍പ് നടന്ന സംഭവമാണെങ്കിലും വീഡിയോ പ്രചരിച്ചതോടെ പോലീസ് കേസെടുക്കുകയായിരുന്നു. മനോരമയുടെ ഭര്‍ത്താവ് ദിലീപ് ഖേദ്കറും ഈ കേസില്‍ പ്രതിയാണ്. എന്നാല്‍, ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ല. അതിനിടെ, പൂജ ഖേദ്കര്‍ നേരത്തെ സമര്‍പ്പിച്ചിരുന്ന റേഷന്‍ കാര്‍ഡും നല്‍കിയ മേല്‍വിലാസവും വ്യാജമാണെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുണെയിലെ വൈ.സി.എം. ആശുപത്രിയില്‍നിന്ന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി പൂജ നല്‍കിയ വിലാസം അടിമുടി വ്യാജമാണെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ‘നമ്പര്‍…

    Read More »
  • Crime

    കോട്ടയത്തേയ്ക്ക് യാത്ര തിരിച്ചത് ഡെങ്കി ബാധിച്ച മകളെ കാണാന്‍; ബസില്‍ മര്‍ദനമേറ്റ തൊടുപുഴക്കാരന്റെ ഇടതുകാല്‍ മുറിച്ചു മാറ്റി

    കോട്ടയം: ഡെങ്കിപ്പനി ബാധിച്ച മകളെ കാണാന്‍ ഹൈദരാബാദില്‍നിന്നു കോട്ടയത്തേക്കു ബസില്‍ വരവേ സേലത്തുവച്ച് പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ തൊടുപുഴ സ്വദേശിക്കു ബസില്‍ ക്രൂരമായി മര്‍ദനമേറ്റെന്നു പരാതി. പരുക്കേറ്റ തൊടുപുഴ കരിമണ്ണൂര്‍ മുളപ്പുറം നെല്ലിക്കാത്തടത്തില്‍ ആന്റണിയുടെ (42) നില ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ദിവസം ഇടതുകാല്‍ മുറിച്ചു മാറ്റി. അണുബാധ കൂടിയാല്‍ വലത്തേകാലും മുറിച്ചുമാറ്റണമെന്നാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ നല്‍കുന്ന സൂചന. വാരിയെല്ലുകള്‍ക്കു പരുക്കേറ്റിട്ടുമുണ്ട്. ഇപ്പോഴും അബോധാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. മൊഴി രേഖപ്പെടുത്തിയാലേ സംഭവം വ്യക്തമാകൂവെന്നു കരിമണ്ണൂര്‍ പൊലീസ് പറഞ്ഞു. ആന്റണിയുടെ മൊബൈല്‍ ഫോണ്‍ തമിഴ്‌നാട് സ്വദേശിയായ മറ്റൊരാളുടെ പക്കലായിരുന്നുവെന്നും ഇയാള്‍ ആന്റണിക്കൊപ്പം ബസിലുണ്ടായിരുന്നുവെന്നും ഭാര്യ ജോണ്‍സി പറയുന്നു. ബസിനുള്ളിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നു ജീവനക്കാര്‍ ആന്റണിയെ ക്രൂരമായി മര്‍ദിച്ചെന്നു തമിഴ്‌നാട് സ്വദേശി ഫോണിലൂടെ വെളിപ്പെടുത്തിയെന്നാണു ജോണ്‍സി പറയുന്നത്. വെല്‍ഡിങ് ജോലിക്കാരനായ ആന്റണിക്കു ഹൈദരാബാദിലാണു ജോലി.

    Read More »
  • Kerala

    സത്യം കണ്ടെത്താൻ മാധ്യമങ്ങൾക്ക് ‘ഒളിക്യാമറ’ വെയ്ക്കാം, ആരെയെങ്കിലും ദ്രോഹിക്കുകയോ അപമാനിക്കുകയോ ചെയ്താൽ നടപടി: ഹൈക്കോടതി

         ‘സ്റ്റിങ് ഓപ്പറേഷ’ന് മാധ്യമങ്ങൾ ‘ഒളിക്യാമറ’ വയ്ക്കുന്നത് സത്യം കണ്ടെത്താനും പൗരൻമാരെ അറിയിക്കാനുമുള്ള സദുദ്ദേശ്യത്തോടെയാണെങ്കിൽ പ്രോസിക്യൂഷൻ നടപടിയുണ്ടാകില്ല എന്ന് ഹൈക്കോടതി. പത്തനംതിട്ട ജില്ലാ ജയിലിൽ സോളർ കേസിലെ പ്രതിയുടെ മൊഴി റെക്കോർഡ് ചെയ്യാൻ ശ്രമിച്ച വാർത്താ ചാനൽ പ്രവർത്തകരായ പ്രദീപ് സി നെടുമണ്‍, പ്രശാന്ത് എന്നിവർക്കെതിരെയുള്ള കേസ് റദ്ദാക്കിയാണു ജസ്റ്റിസ് പി.വി കുഞ്ഞിക്കൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കിയത്. സത്യം കണ്ടെത്തുന്നതിനപ്പുറം ആരെയെങ്കിലും ദ്രോഹിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നത് ആയിരിക്കരുത് മാധ്യമങ്ങളുടെ ലക്ഷ്യമെന്നും കോടതി പറഞ്ഞു. മാധ്യമസ്വാതന്ത്ര്യം നിഷേധിച്ചാൽ ജനാധിപത്യം ഇല്ലാതാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. പേനയ്‌ക്ക് വാളിനെക്കാൾ കരുത്തുണ്ടെന്ന എഡ്വേർഡ് ബാൾവർ ലിട്ടന്റെ വാക്യങ്ങളും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ, അതുപയോഗിക്കുമ്പോൾ മാധ്യമങ്ങൾ അതിജാഗ്രത പുലർത്തണം. ചെറിയ തെറ്റുപോലും വ്യക്തിയുടെ സ്വകാര്യതയെയും ഭരണഘടനാപരമായ അവകാശത്തെയും ബാധിക്കുമെന്നും കോടതി ഓർമ്മിപ്പിച്ചു. ശരിയായ വിവരങ്ങൾ ജനങ്ങൾക്ക് നൽകുന്ന മാധ്യമങ്ങളാണ് ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാൻ പൗരന്മാരെ പ്രാപ്തരാക്കുന്നത്. ഇതിനായി നിയമം സാധാരണ അനുവദിക്കാത്ത ചില പ്രവൃത്തികൾ മാധ്യമങ്ങൾ സ്വീകരിക്കാറുണ്ട്.…

    Read More »
  • Movie

    കാർത്തിയുടെ ‘മെയ്യഴകൻ’ സെപ്റ്റംബർ 27 ന് തിയേറ്ററുകളിൽ !

      സിനിമ സി. കെ അജയ് കുമാർ, പി.ആർ.ഒ നടൻ കാർത്തിയുടെ 27-ാമത് സിനിമ ‘മെയ്യഴക’ൻ്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 27 നു ‘മെയ്യഴകൻ’ ലോകമെമ്പാടും റിലീസ് ചെയ്യും. കാർത്തിക്കൊപ്പം അരവിന്ദ് സാമിയും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നത് സവിശേഷതയാണ്. ശ്രിദിവ്യയാണ് നായിക. ’96 ‘ എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ സി. പ്രേംകുമാറാണ് ചിത്രത്തിൻ്റെ സംവിധായകൻ. ഇതിൻ്റെ ഫസ്റ്റ് ലുക്ക്, സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ കാർത്തിയുടെ ജന്മ ദിനം പ്രമാണിച്ചു അണിയറക്കാർ അടുത്തിടെ പുറത്തിറക്കിയത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സംഗീത സംവിധാനം ഗോവിന്ദ് വസന്ത. തമിഴകത്ത് വൻ വിജയം നേടിയ ‘വിരുമൻ’ എന്ന ചിത്രത്തിന് ശേഷം 2ഡി എൻ്റർടെയ്ൻമെൻ്റ് കാർത്തിയെ നായകനാക്കി നിർമ്മിക്കുന്ന സിനിമയാണിത്. സൂര്യയും ജ്യോതികയുമാണ് നിർമ്മാതാക്കൾ. രാജശേഖർ കർപ്പൂര പാണ്ഡ്യനാണ് സഹ നിർമ്മാതാവ്. കാർത്തി ,അരവിന്ദ സാമി, ശ്രിദിവ്യ, എന്നിവർക്കൊപ്പം രാജ് കിരൺ, ജയ പ്രകാശ്, ശരൻ എന്നിവർ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

    Read More »
  • Kerala

    ‘എരുമേലി എയര്‍പോര്‍ട്ട് ശുദ്ധമണ്ടത്തരം:’ കേരളത്തില്‍ ഇനിയൊരു വിമാനത്താവളം ആവശ്യമില്ലെന്ന് സിയാൽ  മുന്‍ എം.ഡി വി.ജെ കുര്യന്‍

        കേരളത്തില്‍ ഇനിയൊരു എയര്‍പോര്‍ട്ടിന്റെ ആവശ്യമില്ലെന്ന് സിയാൽ മുന്‍ മാനേജിംഗ് ഡയറക്ടര്‍ വി.ജെ കുര്യന്‍ ഐ.എ.എസ്. തിരുവനന്തപുരം- കൊച്ചി വിമാനത്താവളങ്ങള്‍ക്ക് ഇടയില്‍ സ്ഥിതി ചെയ്യുന്ന എരുമേലിയില്‍ ഇനിയൊരു വിമാനത്താവളം കൂടി പണിയുന്നത് ശുദ്ധമണ്ടത്തരമാണ്. കണ്ണൂര്‍ എയര്‍പോര്‍ട്ടിന്റെ അവസ്ഥ മനസിലാക്കണം. കണ്ണൂര്‍ നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കുതിക്കുകയാണ്. മികച്ച രീതിയില്‍ വളരാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിട്ടും കണ്ണൂര്‍ വിമാനത്താവളത്തിന് സംഭവിച്ച അവസ്ഥ ആഴത്തില്‍ പഠിക്കണമെന്നും കുര്യന്‍ മുന്നറിയിപ്പ് നല്‍കുന്നു. നിര്‍ദ്ദിഷ്ട എരുമേലി വിമാനത്താവളത്തിന് പ്രസക്തി ഇല്ലെന്ന് തുറന്നടിച്ച അദ്ദേഹം 20 വര്‍ഷത്തിലധികം കൊച്ചി അന്താരാഷ്ട വിമാനത്താവളം എംഡിയായിരുന്നു. ‘എന്റെ സര്‍വീസ് കാലയളവില്‍ ഉമ്മന്‍ ചാണ്ടിയോടൊപ്പം ജോലി ചെയ്തതാണ് ഏറ്റവും ആസ്വാദ്യകരമായിരുന്നത്. അത്രമാത്രം കരിസ്മാറ്റിക് ആയിരുന്നു അദ്ദേഹം. ഉമ്മന്‍ ചാണ്ടിയെപ്പോലെ ഇത്ര ബുദ്ധിശാലിയും അപാര ഓര്‍മ്മ ശക്തിയുമുള്ള ഒരു നേതാവും, മുഖ്യമന്ത്രിയും കേരളത്തില്‍ ഉണ്ടായിട്ടില്ല. സ്വന്തം അനുഭവത്തില്‍ നിന്നാണിത് പറയുന്നത്. അദ്ദേഹത്തിന്റെ പ്രായോഗിക ബുദ്ധിയുടേയും അനുഭവസമ്പത്തിന്റേയും പകുതി പോലും താനുള്‍പ്പടെയുള്ള ഐഎഎസുകാര്‍ക്കില്ല. എല്ലാവര്‍ക്കും…

    Read More »
  • Crime

    പ്രകോപനമില്ലാതെ തുറിച്ചുനോക്കി; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്

    ലഖ്‌നൗ: തന്നെ തുറിച്ച് നോക്കിയ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഉത്തര്‍പ്രദേശിലെ ജഹാഗീരാബാദില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. മഞ്ചു ദേവി എന്ന യുവതിയെ കൊലപ്പെടുത്തിയതിന് 32 കാരനായ ഭര്‍ത്താവ് സച്ചിന്‍ വാത്മീകി റിമാന്‍ഡിലായി. കോര്‍പ്പറേഷനില്‍ കരാര്‍ വ്യവസ്ഥയില്‍ ശുചീകരണ തൊഴിലാളികളായി ജോലി ചെയ്യുകയായിരുന്നു ഇരുവരും. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഇവര്‍ക്കൊപ്പം അഞ്ച് വയസ്സുള്ള മകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. വീട്ടിലെ മറ്റു ജോലികള്‍ ചെയ്യുന്നതിനിടെ മഞ്ചു ഒരു പ്രകോപനവുമില്ലാതെ തുറിച്ചു നോക്കിയെന്നും ഇതിനെ തുടര്‍ന്ന് ദേഷ്യം വന്ന താന്‍ മഞ്ചുവിനെ കൊലപ്പെടുത്തുകയായിരുന്നു എന്നും പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ സച്ചിന്‍ പറഞ്ഞു. കുറച്ച് കാലമായി തന്റെ ഭാര്യക്ക് ഇടയ്ക്കിടെ ഫോണ്‍ കോള്‍ വരുമായിരുന്നു എന്നും അവിഹിത ബന്ധമുള്ളതായി സംശയമുണ്ടായിരുന്നതായും സച്ചിന്‍ പൊലീസിനോട് പറഞ്ഞു. അഞ്ച് വയസ്സുള്ള കുഞ്ഞിന്റെ മുമ്പില്‍വെച്ചാണ് കൊല നടത്തിയതെന്നും സച്ചിന്‍ പറഞ്ഞു. ഈ കുട്ടിയെ കൂടാതെ ഇവര്‍ക്ക് മറ്റ് രണ്ട് പെണ്‍മക്കള്‍ കൂടിയുണ്ട്. സംഭവ സമയം ഇവര്‍…

    Read More »
  • Crime

    ഉത്തരാഖണ്ഡില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാ ചടങ്ങില്‍ ഇരച്ചുകയറി ആക്രമണം; കുരിശുരൂപം തകര്‍ത്തു

    ഡെഹ്‌റാഡൂണ്‍: ഉത്തരാഖണ്ഡില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാ ചടങ്ങില്‍ ആള്‍ക്കൂട്ടത്തിന്റെ ആക്രമണം. ചടങ്ങില്‍ പങ്കെടുത്ത സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വിശ്വാസികളെ അക്രമികള്‍ മര്‍ദിക്കുകയും മുറിയില്‍ സ്ഥാപിച്ചിരുന്ന കുരിശ് തകര്‍ക്കുകയും ചെയ്തു. മതപരിവര്‍ത്തനം നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഡെഹ്‌റാഡൂണ്‍ നഗരത്തോട് ചേര്‍ന്നുള്ള നെഹ്റു കോളനിയിലെ ഒരു വീട്ടില്‍ ഞായറാഴ്ച പ്രാര്‍ഥന നടക്കുന്നതിനിടെയാണ് സംഭവം. വീട്ടിലേക്ക് അതിക്രമിച്ചു കയറി അക്രമം അഴിച്ചുവിടുകയായിരുന്നു. സംഭവത്തില്‍ 11 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കലാപമുണ്ടാക്കല്‍, അതിക്രമിച്ചുകയറല്‍, മതവികാരം വ്രണപ്പെടുത്തല്‍, കലാപമുണ്ടാക്കല്‍, ഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍, ഇതുവരെയും ഒരാളെയും അറസ്റ്റ് ചെയ്തിട്ടില്ല. വൈദികനായ രാജേഷ് ഭൂമിയുടെയും ഭാര്യ ദീക്ഷ പോളിന്റെയും വീട്ടിലാണ് ആക്രമണം നടന്നത്. എല്ലാ ഞായറാഴ്ചയും ഇവരുടെ വീട്ടില്‍ പ്രാര്‍ഥനാ ചടങ്ങുകള്‍ നടക്കാറുണ്ട്. വീടിന്റെ പുറത്ത് ബഹളമുണ്ടാക്കുന്നത് കേട്ട് വാതില്‍ തുറന്നപ്പോഴാണ് അക്രമികള്‍ ഇരച്ചുകയറിയതെന്നാണ് ദീക്ഷാ പോള്‍ പ്രതികരിച്ചത്. എന്തു പ്രശ്നമുണ്ടെങ്കിലും ഇരുന്ന് സംസാരിച്ചു പരിഹാരം കണ്ടെത്താമെന്ന് പറഞ്ഞുനോക്കിയെങ്കിലും ഇവര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല.  തുടര്‍ന്നായിരുന്നു അതിക്രമമെന്നും ദീക്ഷ വെളിപ്പെടുത്തി.…

    Read More »
  • Kerala

    ചിറ്റൂരില്‍ മകള്‍ക്കൊപ്പം ആശുപത്രിയിലെത്തിയ യുവതിയെ പാമ്പുകടിച്ചു

    പാലക്കാട്: മകളുമായി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയ യുവതിയെ പാമ്പുകടിച്ചു. പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശി ഗായത്രി(27)യെയാണ് പാമ്പുകടിച്ചത്. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം. പനിയായതിനാല്‍ മകളെയുമായി ഇന്നലെയാണ് ഗായത്രി ആശുപത്രിയിലെത്തിയത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെ കുട്ടിയെ പരിചരിക്കുന്നതിനിടെയാണ് യുവതിയെ പാമ്പുകടിച്ചത്. കടിയേറ്റതിന് പിന്നാലെ ആശുപത്രി അധികൃതരെ അറിയിച്ചെങ്കിലും അവരുടെ ഭാഗത്തുനിന്ന് ഒരു സഹകരണവും ഉണ്ടായില്ലെന്ന് പഞ്ചായത്ത് അംഗം മാധ്യമങ്ങളോട് പറഞ്ഞു. കടിയേറ്റതിന് പിന്നാലെ യുവതിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഗായത്രിയുടെ ആരോഗ്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും 24 മണിക്കൂറും നിരീക്ഷണത്തില്‍ തുടരണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.  

    Read More »
Back to top button
error: