Month: July 2024
-
Crime
കുടുംബ പ്രശ്‌നം; യുവതി ബസ് യാത്രയ്ക്കിടെ വിഷം കഴിച്ചു
കല്‍പ്പറ്റ: ബസ് യാത്രയ്ക്കിടെ വിഷം കഴിച്ച് യുവതിയുടെ ആത്മഹത്യാ ശ്രമം. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. കോഴിക്കോട് നിന്ന് സുല്‍ത്താന്‍ബത്തേരിയിലേക്ക് വരികയായിരുന്ന ബസ് വൈത്തിരിയിലെത്തിയപ്പോള്‍ യുവതി കുഴഞ്ഞു വീഴുകയായിരുന്നു. കോഴിക്കോട് സ്വദേശിനി യാത്രയ്ക്കിടെ ബസ് ചുരത്തിലെത്തിയപ്പോഴാണ് കയ്യില്‍ കരുതിയ വിഷം കുടിച്ചത്. ബസില്‍ കീടനാശിനിയുടെ ദുര്‍ഗന്ധമുണ്ടായതിനെത്തുടര്‍ന്ന് കണ്ടക്ടര്‍ യാത്രക്കാരോട് ആരെങ്കിലും കീടനാശിനിപോലുള്ളവ കൈവശംവെച്ചിട്ടുണ്ടോയെന്ന് തിരക്കിയിരുന്നു. ബസ് വൈത്തിരിയെത്തിയപ്പോഴേക്കും യുവതി കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ബസ് ജീവനക്കാര്‍ യുവതി വൈത്തിരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈത്തിരി പൊലീസെത്തി ബന്ധുക്കളെ വിവരമറിയിച്ചു. തുടര്‍ന്ന് യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കുടുംബപ്രശ്‌നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് പൊലീസ് പൊലീസ് പറയുന്നത്.
Read More » -
Crime
കൊന്നത് ഭാര്യയെ ഉള്‍പ്പെടെ 42 സ്ത്രീകളെ; യൂറോകപ്പ് കാണുന്നതിനിടെ സീരിയല്‍കില്ലര്‍ പിടിയില്‍
നെയ്റോബി: കെനിയയില്‍ ഭാര്യയടക്കം 42 സ്ത്രീകളെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന പരമ്പരക്കൊലയാളി(സീരിയല്‍കില്ലര്‍)യെ പോലീസ് അറസ്റ്റുചെയ്തു. 33 വയസ്സുള്ള കൊളിന്‍സ് ജുമൈഷി ഖലുഷയാണ് പോലീസിന്റെ പിടിയിലായത്. രണ്ടുവര്‍ഷത്തിനുള്ളില്‍ ഭാര്യയടക്കം 42 സ്ത്രീകളെ കൊന്നശേഷം വികൃതമാക്കിയ മൃതദേഹങ്ങള്‍ മാലിന്യക്കൂമ്പാരത്തില്‍ വലിച്ചെറിഞ്ഞെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തിയതായി പോലീസ് പറഞ്ഞു. നെയ്‌റോബിയിലെ സുപ്രധാന പൊലീസ് ചെക്ക് പോസ്റ്റിനു സമീപത്തെ മാലിന്യക്കൂമ്പാരത്തില്‍നിന്നും വെള്ളിയാഴ്ചമുതല്‍ ആകെ ഒമ്പത് മൃതദേഹങ്ങളാണ് പ്ലാസ്റ്റിക് കവറുകളില്‍ കെട്ടിയനിലയില്‍ കണ്ടെടുത്തത്. ഇതിനെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഖലുഷി പിടിയിലായത്. നെയ്റോബിയിലെ ഒരു ബാറിലിരുന്ന് യൂറോകപ്പ് കാണുന്നതിനിടയിലാണ് ഇയാള്‍ അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. കൊലപ്പെടുത്തിയവരുടേതെന്ന് സംശയിക്കുന്ന സാധനങ്ങളും കയര്‍, കൈയുറ തുടങ്ങിയവയും ഖലുഷിയുടെ വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇയാള്‍ അടുത്ത ഇരയ്ക്കായുള്ള കരുനീക്കത്തിലായിരുന്നെന്ന് പോലീസ് അറിയിച്ചു. അതേസമയം, പോലീസ് ചെക്ക്‌പോസ്റ്റിനു തൊട്ടുസമീപത്തു നടന്ന സംഭവം എന്തുകൊണ്ട് അധികൃതര്‍ അറിയാതെ പോയെന്നാണു പ്രദേശവാസികളുടെ ചോദ്യം. മര്‍ദിച്ചാണ് കുറ്റസമ്മതം നടത്തിയതെന്ന് ഖലുഷയുടെ അഭിഭാഷകന്‍ പ്രതികരിച്ചു.
Read More » -
India
മുസ്ലിം പൊലീസുകാര്‍ക്ക് താടി വളര്‍ത്താം: മദ്രാസ് ഹൈക്കോടതി
ചെന്നൈ: വിവിധ മതങ്ങളുടെയും ആചാരങ്ങളുടെയും നാടാണ് ഇന്ത്യയെന്നും മതവിശ്വാസപ്രകാരം താടി വളര്‍ത്തിയതിനു മുസ്ലിം ഉദ്യോഗസ്ഥരെ ശിക്ഷിക്കാന്‍ പൊലീസിനു കഴിയില്ലെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. 1957 ലെ മദ്രാസ് പൊലീസ് ഗസറ്റ് അനുസരിച്ച്, സംസ്ഥാനത്തെ മുസ്ലിം പൊലീസുകാര്‍ക്ക് ഡ്യൂട്ടിയിലായിരിക്കുമ്പോഴും വെട്ടിയൊതുക്കിയ താടി വളര്‍ത്താന്‍ അനുവാദമുണ്ടെന്ന് ജസ്റ്റിസ് എല്‍.വിക്ടോറിയ ഗൗരി പറഞ്ഞു. മക്കയില്‍നിന്നു മടങ്ങിയ ശേഷം താടിയുമായി മേലുദ്യോഗസ്ഥനു മുന്നില്‍ ഹാജരായതിനു ശിക്ഷിക്കപ്പെട്ട പൊലീസുകാരന്റെ ഹര്‍ജിയിലാണ് ഉത്തരവ്. താടി വളര്‍ത്തിയ നിലയില്‍ അവധിക്ക് അപേക്ഷിക്കാന്‍ മേലധികാരിക്കു മുന്നിലെത്തിയപ്പോള്‍ അവധി നിഷേധിച്ചെന്നും ഇന്‍ക്രിമെന്റ് തടയാന്‍ ഉള്‍പ്പെടെ നടപടിയെടുത്തെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ശിക്ഷ റദ്ദാക്കിയ കോടതി, എട്ടാഴ്ചയ്ക്കുള്ളില്‍ പുതിയ ഉത്തരവു പുറപ്പെടുവിക്കാന്‍ കമ്മിഷണറോട് ആവശ്യപ്പെട്ടു.
Read More » -
India
ഉത്തര്‍പ്രദേശ് ബി.ജെ.പിയില്‍ ഭിന്നത രൂക്ഷം? നദ്ദയുമായി മൗര്യ കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി. മൗര്യയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മില്‍ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണിത്. കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാന്‍ മൗര്യ വിസമ്മതിച്ചു. സര്‍ക്കാര്‍ അല്ല പാര്‍ട്ടിയാണ് വലുതെന്ന് കഴിഞ്ഞ ദിവസം കേശവ് പ്രസാദ് മൗര്യ ബി.ജെ.പിയുടെ സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ യോഗത്തില്‍ ജെ.പി നദ്ദയും പങ്കെടുത്തിരുന്നു. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് യോഗി ആദിത്യനാഥിന്റെ അമിത ആത്മവിശ്വാസും കരണമായെന്ന വിമര്‍ശനം ഈ യോഗത്തില്‍ ഉയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പില്‍ തോറ്റ പല സ്ഥാനാര്‍ഥികളും തങ്ങളുടെ പരാജയത്തിന് കാരണം യോഗിയുടെ നിലപാടുകളാണെന്ന അഭിപ്രായം ഉളളവരാണ്. ഇതിനിടയിലാണ് യോഗിയുമായി ദീര്‍ഘകാലമായി അഭിപ്രായഭിന്നതയുള്ള കേശവ് പ്രസാദ് മൗര്യ, ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയത്. യു.പി. ബി.ജെ.പി. അധ്യക്ഷന്‍ ഭുപേന്ദ്ര സിങ് ചൗധരിയുമായി നദ്ദ കൂടിക്കാഴ്ച നടത്തിയേക്കും എന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ നടത്തുന്ന ബുള്‍ഡോസര്‍ ഇടിച്ച് നിരത്തല്‍ നയം തിരിച്ചടിയായെന്ന് സംസ്ഥാന മന്ത്രി…
Read More » -
Kerala
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് വാങ്ങിയ സ്വര്‍ണലോക്കറ്റ് വ്യാജമെന്ന പരാതി; സത്യാവസ്ഥ തെളിഞ്ഞു
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് വാങ്ങിയ സ്വര്‍ണലോക്കറ്റ് വ്യാജമെന്ന പരാതി തെറ്റെന്ന് തെളിഞ്ഞു. ഒറ്റപ്പാലം അമ്പലപ്പാറ ചെറുമുശ്ശേരി കരുവാന്‍തൊടി പുത്തന്‍വീട്ടില്‍ മോഹന്‍ദാസാണ് ദേവസ്വം ചെയര്‍മാന് പരാതി നല്‍കിയത്. ഇയാളെ ഇന്നലെ ദേവസ്വം ഭരണ സമിതി യോഗത്തിലേക്ക് വിളിച്ചുവരുത്തി. ദേവസ്വം അപ്രൈസര്‍ കെ. ഗോപാലകൃഷ്ണന്‍ ലോക്കറ്റ് പരിശോധിച്ച് സ്വര്‍ണമാണെന്ന് സ്ഥിരീകരിച്ചെങ്കിലും പരാതിക്കാരന്‍ വിശ്വസിക്കാന്‍ തയ്യാറായില്ല. പിന്നീട് കിഴക്കേ നടയിലെ ജ്വലറിയില്‍ പരിശോധിച്ച് സ്വര്‍ണമാണെന്ന് സ്ഥിരീകരിച്ചെങ്കിലും സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. കുന്നംകുളത്തെ സ്ഥാപനത്തിലെ പരിശോധനയിലും സ്ഥിരീകരിച്ചതോടെ സ്വര്‍ണമാണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കി. പിന്നീട് ദേവസ്വം ഓഫീസിലെത്തിയ മോഹന്‍ദാസ്, സ്വര്‍ണമാണെന്ന് ഇനിയും വിശ്വാസമായിട്ടില്ലെന്നാണ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. ലോക്കറ്റ് പണയം വയ്ക്കാന്‍ പാലക്കാട്ട് ജില്ലയിലെ മൂന്നിടങ്ങളില്‍ പോയെങ്കിലും സ്വര്‍ണമല്ലെന്ന് കണ്ടെത്തിയത്രേ. ഇയാള്‍ പോയ ശേഷം ലോക്കറ്റ് മാറ്റുമോയെന്ന ആശങ്കയില്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ പൊലീസില്‍ അറിയിച്ചു. ഗുരുവായൂര്‍ എ.സി.പി ടി.എസ്. സിനോജ്, എസ്.ഐമാരായ പി. രാജു, പി. കൃഷ്ണകുമാര്‍ എന്നിവര്‍ എത്തിയതോടെ തനിക്ക് തെറ്റ് പറ്റിയെന്നും ലോക്കറ്റ് സ്വര്‍ണമാണെന്ന് ഉറപ്പായെന്നും നിലപാട്…
Read More » -
Kerala
കനത്ത മഴയില്‍ മണ്ണിടിഞ്ഞു വീണ് വീട് തകര്‍ന്നു, വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
എറണാകുളം: പള്ളിക്കരയില്‍ കനത്ത മഴയില്‍ മണ്ണിടിഞ്ഞു വീണ് വീട് തകര്‍ന്നു. മുട്ടം തോട്ടച്ചില്‍ ജോമോന്‍ മാത്യുവിന്റെ വീടാണ് തകര്‍ന്നത്. വീടിന്റെ രണ്ട് മുറികള്‍ പൂര്‍ണമായും തകര്‍ന്നു. വീട്ടിലുള്ളവര്‍ ഭക്ഷണം കഴിക്കുന്നതിനിടെ രാത്രി 11 മണിയോടെയാണ് അപകടം ഉണ്ടായത്. വീട്ടിലുണ്ടായിരുന്നവര്‍ അല്‍പം സുരക്ഷിതമായ ഇടത്താണ് ഇരുന്നതെന്നതു കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. വീടിന്റെ പുറകു വശത്തേക്കാണ് മണ്ണിടിഞ്ഞു വീണത്. കിടപ്പുമുറിയടക്കം രണ്ട് മുറികള്‍ പൂര്‍ണമായും തകര്‍ന്നു. അലമാല, കട്ടില്‍, ജനാല തുടങ്ങിയ സാധനങ്ങള്‍ക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. ഇന്നും സംസ്ഥാനത്ത് കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് തീവ്ര മഴ മുന്നറിയിപ്പ്. ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read More » -
Crime
കാസര്‍കോട്ട് ബസ് യാത്രക്കിടെ നഗ്‌നതാ പ്രദര്‍ശനം; ദൃശ്യങ്ങള്‍ പകര്‍ത്തി യുവതി
കാസര്‍കോട്: ബേക്കലില്‍ ഓടുന്ന ബസില്‍ യുവതിക്കുനേരെ യുവാവിന്റെ നഗ്‌നതാപ്രദര്‍ശനം. അതിക്രമം നടത്തിയ ആളുടെ ദൃശ്യങ്ങള്‍ യുവതി മൊബൈലില്‍ പകര്‍ത്തി. ബേക്കല്‍ പൊലീസ് കേസെടുത്തു. തിങ്കള്‍ ഉച്ചയ്ക്ക് കാഞ്ഞങ്ങാടിനും ബേക്കലിനും ഇടയിലാണ് സംഭവം. സ്വകാര്യ ബസില്‍ സഞ്ചരിക്കുമ്പോഴാണ് യുവാവ് നഗ്‌നതാ പ്രദര്‍ശനം നടത്തിയത്. ആറു വയസുള്ള മകള്‍ക്കൊപ്പം കാഞ്ഞങ്ങാട്ടേയ്ക്ക് പോകുകയായിരുന്നു യുവതി. ബസില്‍ തിരക്കില്ലായിരുന്നു. യുവതിയും മകളും ഇരുന്ന സീറ്റിന്റെ എതിര്‍വശത്തെ സീറ്റിലാണ് യുവാവ് ഇരുന്നത്. യുവതി സംഭവം മൊബൈലില്‍ പകര്‍ത്തി കണ്ടക്ടറെ അറിയിക്കാന്‍ ശ്രമിക്കുമ്പോഴേക്കും യുവാവ് ബസില്‍നിന്ന് ഇറങ്ങി രക്ഷപ്പെട്ടു. ബേക്കല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
India
വീട്ടിലിരുന്ന് ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന് വില കൂടും, സ്വിഗ്ഗിയും സൊമാറ്റോയും പ്ലാറ്റ്‌ഫോം ഫീ കൂട്ടി
മുംബൈ: സൊമാറ്റോയിലും സ്വിഗ്ഗിയിലും ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്നവരാണോ നിങ്ങള്‍? എന്നാൽ ഇനി മുതൽ ഭക്ഷണത്തിന് കാശ് കൂടുതല്‍ ചെലവാകും. സൊമാറ്റോയും സ്വിഗ്ഗിയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഫീസ് 6രൂപയാക്കി വര്‍ധിപ്പിച്ചിരിക്കുന്നു. നേരത്തെ ഇത് 5രൂപയായിരുന്നു. അതായത് 20 ശതമാനത്തിന്റെ വര്‍ധനവ്. ഒരു രൂപ കൂട്ടി എന്നത് മാത്രമല്ല. ഇതുവരെ ഡല്‍ഹി, ബെംഗളൂരു നഗരങ്ങളിൽ മാത്രമായിരുന്നു സൊമാറ്റോയും സ്വിഗ്ഗിയും പ്ലാറ്റ്ഫോം ഫീസ് ഈടാക്കിയിരുന്നത്. ഇനി മുതൽ ഇത് മറ്റ് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുയാണെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതായത് ഓണ്‍ലൈന്‍ വഴി ഫുഡ് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ സ്വിഗ്ഗിയും സൊമാറ്റോയും ഈടാക്കുന്ന ഡെലിവറി ചാര്‍ജ്, ജിഎസ്.ടി, റസ്റ്ററന്റ് ചാര്‍ജ്, ഹാന്‍ഡ്ലിങ് ചാര്‍ജ് എന്നിവയ്ക്ക് പുറമേ പുതുതായി പ്ലാറ്റ്ഫോം ഫീസ് കൂടി ഇനി മുതല്‍ നല്‍കേണ്ടി വരും. കഴിഞ്ഞ വര്‍ഷം മുതലാണ് ഇരുകമ്പനികളും പ്ലാറ്റ്ഫോം ഫീസ് ഈടാക്കാന്‍ തുടങ്ങിയത്. തുടക്കത്തില്‍ ഇത് 2 രൂപയായിരുന്നു. പിന്നീട് ഘട്ടംഘട്ടമായി കൂട്ടിയാണ് ഇപ്പോള്‍ 6 രൂപയിലേക്കെത്തിയത്.
Read More » -
India
യു.പിയിലെ 10 സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പ്; ബി.ജെ.പിക്ക് വരാനിരിക്കുന്നത് അഗ്‌നിപരീക്ഷ
ലഖ്നോ: ഉത്തര്‍പ്രദേശിലെ 10 നിയമസഭാ സീറ്റുകളില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഭരണകക്ഷിയായ ബി.ജെ.പിക്ക് അഗ്‌നിപരീക്ഷയാകുമെന്ന് വിലയിരുത്തല്‍. ഏഴ് സംസ്ഥാനങ്ങളിലെ 13 സീറ്റുകളിലേക്ക് കഴിഞ്ഞ ആഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയേറ്റിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചതും യു.പിയാണ്. ആകെയുള്ള 80 സീറ്റില്‍ 33 ഇടത്ത് മാത്രമാണ് ബി.ജെ.പിക്ക് വിജയിക്കാനായത്. 2019ല്‍ എന്‍.ഡി.എ 62 സീറ്റുകള്‍ നേടിയിരുന്നു. പാര്‍ട്ടിയുടെ വോട്ട് വിഹിതം 50 ശതമാനത്തില്‍നിന്ന് 41.3 ശതമാനത്തിലേക്ക് ഇടിയുകയും ചെയ്തു. രാജ്യസഭയില്‍ അംഗബലം വര്‍ധിപ്പിക്കുന്നതിനും ബി.ജെ.പിക്ക് ഉപതെരഞ്ഞെടുപ്പ് വിജയം നിര്‍ണായകമാണ്. നാമനിര്‍ദേശം ചെയ്യപ്പെട്ട നാല് അംഗങ്ങളുടെ കാലാവധി കഴിഞ്ഞതോടെ ബി.ജെ.പിയുടെ അംഗസംഖ്യ 86 ആയി കുറഞ്ഞിരുന്നു. എന്‍.ഡി.എക്ക് 101 അംഗങ്ങളുണ്ട്. 245 അംഗ സഭയില്‍ നിലവില്‍ 226 അംഗങ്ങളുണ്ട്. ഭൂരിപക്ഷത്തിന് 114 പേരുടെ പിന്തുണ വേണം. എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് അടക്കം ഒമ്പത് എം.എല്‍.എമാര്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് സീറ്റുകള്‍ ഒഴിവ് വന്നത്. എസ്.പി എം.എല്‍.എ ഇര്‍ഫാന്‍ സോളങ്കി ക്രിമിനല്‍ കേസില്‍…
Read More »
