LIFELife Style

വീട്ടില്‍ കലണ്ടര്‍ തൂക്കിയിരിക്കുന്നത് ഏത് വശത്താണ്? ഇക്കാര്യങ്ങള്‍ അറിഞ്ഞേ മതിയാകൂ

വീടിന്റെ സ്ഥാനവും വീട്ടിലുള്ളവരുടെ ജീവിതവും തമ്മില്‍ വലിയ ബന്ധമാണ് വാസ്തു ശാസ്ത്രപ്രകാരം കല്‍പിക്കുന്നത്. വീടിനുള്ളിലുള്ള ഓരോ വസ്തുക്കളും ഇതുപോലെ കൃത്യമായ സ്ഥലത്ത് സ്ഥാപിക്കണം എന്നും വിശ്വാസമുണ്ട്. ചെറുതുമുതല്‍ വലുതുവരെ വസ്തുക്കള്‍ ഇങ്ങനെ കൃത്യമായി വച്ചില്ലെങ്കില്‍ അതിനുണ്ടാകുക മോശം ഫലമാണെന്ന് വാസ്തു പ്രകാരം സൂചനകള്‍ നല്‍കുന്നു വിദഗ്ദ്ധര്‍.

വീട്ടില്‍ ക്‌ളോക്കും ഈശ്വര വിഗ്രഹങ്ങളും എങ്ങനെ വയ്ക്കണം എന്ന് പറയുംപോലെ പ്രധാനമാണ് കലണ്ടറുകള്‍ എന്നാണ് വിശ്വാസം. ദിവസത്തെ കുറിക്കുന്നതായതിനാല്‍ ഇത് ഭാവിയെ സൂചിപ്പിക്കുന്നു. അതിനാല്‍ കൃത്യമായ സ്ഥാനം വേണമെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.

Signature-ad

ശരിയായ ദിശയില്‍ വച്ചാല്‍ സര്‍വ ഐശ്വര്യങ്ങളും അല്ലാത്തവയില്‍ കുഴപ്പവും ഉണ്ടാകുമെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. ഒരു കലണ്ടര്‍ സ്ഥാപിക്കാന്‍ ഏറ്റവും നല്ല ദിക്ക് കിഴക്കോ അല്ലെങ്കില്‍ വടക്കുകിഴക്കോ ആണ്. പടിഞ്ഞാറ് ദിശയിലും കലണ്ടര്‍ തൂക്കാം. വടക്ക് വശത്ത് തൂക്കുന്നത് മൂലം ധനസമ്പത്ത് ആര്‍ജിക്കുമെന്നാണ് വിശ്വാസം. കാരണം വടക്ക് കുബേരന്റെ ദിക്കാണ്. കിഴക്കോട്ടോ വടക്കോട്ടോ കലണ്ടര്‍ തിരിച്ചുവച്ചാല്‍ വീട്ടിലേക്ക് ധാരാളം പണം വന്നുചേരുമെന്ന് വിശ്വസിക്കപ്പെടുന്നു.

എന്നാല്‍ തെക്കുഭാഗത്തേക്ക് തിരിച്ചാണ് സ്ഥാപിക്കുന്നതെങ്കില്‍ കുഴപ്പങ്ങളിലേക്ക് നയിക്കും എന്നാണ് വിശ്വാസം. വീട്ടിലെ പ്രധാന വാതിലിനോട് ചേര്‍ന്ന് കലണ്ടര്‍ വയ്ക്കരുത്. മാത്രമല്ല വാതിലിന് പിന്നിലായും കലണ്ടര്‍ പാടില്ല. ഒരു ജനലിനോട് ചേര്‍ന്നും കലണ്ടര്‍ സ്ഥാപിക്കരുത്. ഇത് പറന്നുപോകുന്നതിനും കാരണമാകും.

പ്രകൃതിയിലെ കാഴ്ചകള്‍, മൃഗങ്ങള്‍ ഇവയുടെ ചിത്രമുള്ള കലണ്ടര്‍ ഉപയോഗിക്കാം. എന്നാല്‍ ദുഷ്ടമൃഗങ്ങളുടെ ചിത്രമുള്ളവ പാടില്ല.കലണ്ടര്‍ കീറിയിരിക്കുന്നത് ഉപയോഗിക്കുന്നതും വാസ്തു ശാസ്ത്രപ്രകാരം നല്ലതല്ല.

 

Back to top button
error: