Month: June 2024

  • India

    സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും മന്ത്രിപ്പട്ടികയില്‍? ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക യോഗം

    ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക ചര്‍ച്ചകള്‍. എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗം രാവിലെ ചേരും. യോഗത്തില്‍ നരേന്ദ്ര മോദിയെ നേതാവായി തിരഞ്ഞെടുക്കും. യോഗത്തിനുശേഷം നരേന്ദ്രമോദിയും എംപിമാരും രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദമുന്നയിക്കും. എന്‍ഡിഎയിലെ നിര്‍ണായക കക്ഷികളായ ജെഡിയു നേതാവ് നിതീഷ് കുമാര്‍, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു എന്നിവരും മോദിക്കൊപ്പം രാഷ്ട്രപതിയെ കാണുമെന്നാണ് സൂചന. ആര്‍ക്കൊക്കെ മന്ത്രിസ്ഥാനങ്ങള്‍ നല്‍കണമെന്നതില്‍ വെള്ളിയാഴ്ച തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. കേരളത്തില്‍നിന്നുള്ള ഏക എംപി സുരേഷ് ഗോപിയെയും തിരുവനന്തപുരത്ത് രണ്ടാം സ്ഥാനത്തെത്തിയ രാജീവ് ചന്ദ്രശേഖറെയും മന്ത്രിസഭയിലേക്ക് പരിഗണിക്കുമെന്നാണ് സൂചന. സുരേഷ് ഗോപിക്ക് കാബിനറ്റ് പദവിയുള്ള മന്ത്രിസ്ഥാനം നല്‍കുമെന്ന് അഭ്യൂഹങ്ങളുയര്‍ന്നിട്ടുണ്ട്. തെലുങ്കുദേശം പാര്‍ട്ടിക്ക് 3 കാബിനറ്റ് പദവിയുള്‍പ്പെടെ 5 മന്ത്രിസ്ഥാനങ്ങളും സ്പീക്കര്‍ സ്ഥാനവും നല്‍കാമെന്നാണ് ബിജെപി അറിയിച്ചിട്ടുള്ളത്. എന്നാല്‍ ജെഡിയു 5 അഞ്ച് മന്ത്രിസ്ഥാനം ആവശ്യപ്പെടാനാണ് സാധ്യത. നിലവില്‍ ജെഡിയുവിന് 2 കാബിനറ്റ് പദവിയും സഹമന്ത്രിസ്ഥാനവും ബിഹാറിന് പ്രത്യേകപദവിയുമാണ് ബിജെപി വാഗ്ദാനം…

    Read More »
  • Kerala

    എംവിഡി നോട്ടീസ് അയച്ചിട്ടും ഇതുവരെ പിഴ അടച്ചില്ലേ; പിന്നാലെ വരുന്നത് മുട്ടന്‍ പണി

    കോട്ടയം: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ജില്ലയില്‍ കണ്ടെത്തിയത് 3.11 ലക്ഷം നിയമലംഘനങ്ങള്‍. നോട്ടീസ് അയച്ചിട്ടും ഭൂരിപക്ഷം വാഹന ഉടമകളും പിഴയടച്ചിട്ടില്ല. മുട്ടന്‍ പണിയാണ് ഇവരെ കാത്തിരിക്കുന്നത്. ജില്ലയില്‍ 44 കാമറകളാണുള്ളത്. ഇതിന് പുറമേ എ.ഐ കാമറ ഘടിപ്പിച്ച മോട്ടോര്‍ വാഹനവകുപ്പിന്റെ വാഹനവും റോഡുകളില്‍ പരിശോധനയ്ക്കുണ്ട്. ഇങ്ങനെ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്കുള്ള പിഴയും ഇതേവിഭാഗത്തിലാണ് ഉള്‍പ്പെടുക. തെള്ളകത്തെ ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലാണ് ദൃശ്യങ്ങളില്‍ തുടര്‍നടപടി. അതേസമയം ക്യാമറകള്‍ സ്ഥാപിച്ച ശേഷം നിയമലംഘനങ്ങള്‍ കുറഞ്ഞതായാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ കണ്ടെത്തല്‍. ഹെല്‍മറ്റ് ഇല്ലാതെയുള്ള ഇരുചക്ര വാഹനയാത്രയാണ് നിയമലംഘനങ്ങളില്‍ ഏറെയും. ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചവര്‍ക്കും പണികിട്ടി. അമിതവേഗതയ്ക്കും നോട്ടീസ് കിട്ടിയവരും ഏറെയാണ്. സീറ്റ് ബെല്‍റ്റ് ഇടാതെയുള്ള യാത്ര, ഇരുചക്ര വാഹനത്തില്‍ ഹെല്‍മറ്റ് ധരിക്കാതെ രണ്ടിലേറെ പേരുടെ യാത്ര എന്നിവയും ക്യാമറ ഒപ്പിയെടുത്തു. നിശ്ചിത കാലാവധി കഴിഞ്ഞിട്ടും പിഴ അടച്ചില്ലെങ്കില്‍ നോട്ടീസ് കോടതിയില്‍ കൈമാറും. അവിടെ നിന്ന് വാഹന ഉടമയ്ക്ക് സന്ദേശം…

    Read More »
  • Crime

    ടോക്കണ്‍ വിളിക്കുന്നത് വൈകുന്നുവെന്നാരോപിച്ച് വനിതാ ഡോക്ടറെ മര്‍ദിച്ചു; പ്രതി പിടിയില്‍

    കൊല്ലം: മടത്തറ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വനിതാ ഡോക്ടറെ മര്‍ദിച്ച പ്രതി പിടിയില്‍. ടോക്കണ്‍ വിളിക്കുന്നത് വൈകുന്നുവെന്ന് പറഞ്ഞായിരുന്നു കൈയേറ്റം. പിലാഞ്ഞിയോട് സ്വദേശി ബിനുവിനെയാണ് ചിതറ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് മടത്തറ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വച്ച് ബിനു വനിതാ ഡോക്ടറെ മര്‍ദിച്ചത്. ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ എത്തിയ ബിനു ഏറെ സമയം കഴിഞ്ഞും ടോക്കണ്‍ വിളിക്കാത്തത്തില്‍ പ്രകോപിതനായി മര്‍ദിച്ചു എന്നാണ് പരാതി. ബിനു വനിതാ ഡോക്ടറെ ക്യാബിനുള്ളില്‍ കയറി മര്‍ദിക്കുകയായിരുന്നു. തടയാനെത്തിയ ജീവനക്കാരെയും രോഗികളെയും ഇയാള്‍ മര്‍ദിച്ചു. സ്ത്രീകളായ രോഗികളെ ഉള്‍പ്പെടെ പ്രതി അസഭ്യം പറഞ്ഞെന്നും പരാതി ഉണ്ട്. മദ്യ ലഹരിയില്‍ അക്രമാസക്തനായ പ്രതിയെ ആശുപത്രി ജീവനക്കാരും രോഗികളും ഏറെ പണിപെട്ട് പിടികൂടി പൊലീസിലേല്‍പിച്ചു. ആശുപത്രി സംരക്ഷണ നിയമം, സ്ത്രീകള്‍ക്കെതിരായ അതിക്രമം, ഡ്യൂട്ടി തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു ബിനുവിന്റെ അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.  

    Read More »
  • Kerala

    മാര്‍ക്‌സിസ്റ്റ് ബന്ധം അവസാനിപ്പിക്കാന്‍ സമയമായി; സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് ‘ചന്ദ്രിക’

    കോഴിക്കോട്: ഇടതുമുന്നണിയിലെ പ്രധാന കക്ഷിയായ സിപിഐയെ യുഡിഎഫിലേക്കു ക്ഷണിച്ച് ലീഗ് മുഖപത്രം. സിപിഐയ്ക്ക് മാര്‍ക്‌സിസ്റ്റ് ബന്ധം അവസാനിപ്പിക്കാന്‍ സമയമായി. ആദ്യപടിയെന്ന നിലയില്‍ നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്ക് ആയി ഇരിക്കാം. യുഡിഎഫിനോട് സഹകരിക്കാമെന്നും ലീഗ് നേതാവ് കെഎന്‍എ ഖാദര്‍ ചന്ദ്രികയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ നിന്ന് ഇടതുപക്ഷ പ്രസ്ഥാനങ്ങളെ പുറമ്പോക്കിലേക്ക് തള്ളിയത് സിപിഎം നയങ്ങളാണ്. സിപിഐ അതിനു വഴിപ്പെടാതിരുന്ന കാലത്ത് അവര്‍ക്ക് ഭരണത്തിലും പുറത്തും അര്‍ഹമായ പദവികളും അന്തസ്സും കൂടുതല്‍ ജനപിന്തുണയും പ്രാതിനിധ്യവും ഉണ്ടായിരുന്നു. കേരളത്തിന് പുറത്തും അതുണ്ടായിരുന്നു. സിപിഎമ്മിനോടു നിരന്തരമായ ആശയ സംഘട്ടനത്തിലായിരുന്ന സിപിഐ അവരോട് സന്ധി ചെയ്തതോടെ അവരുടെ ഭൗതികവും ആത്മീയവുമായ രാഷ്ട്രീയചൈതന്യം കെട്ടുപോയി. സാഹചര്യം നന്നായി മുതലെടുത്ത സിപിഎം സിപിഐ എന്ന പാര്‍ട്ടിയെ വരുതിയില്‍ നിര്‍ത്തി. കേരളത്തില്‍ സിപിഐയുടെ രാഷ്ട്രീയ നിലപാടില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ അവര്‍ക്കു ഗുണം ചെയ്യുമെന്നും ലേഖനത്തില്‍ പറയുന്നു. ഇടതുപാര്‍ട്ടികള്‍ ഇന്ത്യയില്‍ ശക്തിപ്പെടേണ്ടത് ആവശ്യം തന്നെയാണ്. മോദിക്കും ബിജെപിക്കും അവരുടെ…

    Read More »
  • Kerala

    ‘ഡോറ-ബുജി’ മോഡലില്‍ നാടുകാണാനിറങ്ങിയ നാലാംക്ലാസുകാരെ ഓട്ടോഡ്രൈവര്‍ വീട്ടിലെത്തിച്ചു

    എറണാകുളം: കാര്‍ട്ടൂണ്‍ ചാനലിലെ ഡോറ-ബുജിയെ അനുകരിച്ച് നാടുകാണാനിറങ്ങിയ നാലാംക്ലാസുകാരെ രക്ഷിതാക്കള്‍ക്കരികിലെത്തിച്ച് ഓട്ടോഡ്രൈവര്‍. ബുധനാഴ്ച വൈകീട്ട് ആമ്പല്ലൂരിലാണ് സംഭവം. സ്‌കൂള്‍ വിട്ടശേഷമാണ് രണ്ടു കൂട്ടൂകാരുംകൂടി ഊരുചുറ്റാനിറങ്ങിയത്. സ്വകാര്യ ബസില്‍ കയറിയ ഇരുവരും കറങ്ങിത്തിരിഞ്ഞ് ഒടുവില്‍ ആമ്പല്ലൂരിലെത്തി. അപ്പോഴേക്കും കൈയിലെ കാശ് തീര്‍ന്നു. അളഗപ്പ പോളിടെക്‌നിക്കിന് സമീപത്തെ ഓട്ടോ സ്റ്റാന്‍ഡില്‍ എത്തിയ ഇരുവരും കോക്കാടന്‍ ജെയ്‌സന്റെ ഓട്ടോറിക്ഷയില്‍ കയറി, സമീപത്തെ കല്യാണവീട്ടിലേക്ക് പോകണമെന്നും കൈയില്‍ പണമില്ലെന്നും പറഞ്ഞു. സാരമില്ല, കൊണ്ടുചെന്നാക്കാമെന്നായി ജെയ്‌സണ്‍. എന്നാല്‍, കുട്ടികള്‍ക്ക് തീരെ സ്ഥലപരിചയമില്ലാത്തതും പെരുമാറ്റത്തിലെ പന്തികേടും കണ്ടപ്പോള്‍ ജെയ്‌സണ് സംശയമായി. സ്‌കൂള്‍ ഐ.ഡി. കാര്‍ഡിലെ ഫോണ്‍ നമ്പറില്‍ വിളിച്ച് വിവരം പറഞ്ഞു. തുടര്‍ന്ന് ജെയ്‌സണ്‍ തന്നെ കുട്ടികളെ രക്ഷിതാക്കള്‍ക്കരികിലെത്തിച്ചു. ഈ സമയം കുട്ടികളെ കാണാതെ രക്ഷിതാക്കള്‍ സ്‌കൂളിലെത്തിയിരുന്നു.

    Read More »
  • Kerala

    വിജയത്തിനിടയിലും കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; തൃശൂരിലെ നേതാക്കള്‍ക്ക് എതിരെ മുരളീധരന്‍

    തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വലിയ വിജയം നേടിയെങ്കിലും തോറ്റ മണ്ഡലങ്ങളിലും ഭൂരിപക്ഷം കുറഞ്ഞിയിടങ്ങളിലും കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. തൃശൂര്‍, ആലത്തൂര്‍, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലാണു പിന്നോട്ടു പോയതിന്റെ കാരണമായി സംഘടനാ പ്രശ്‌നങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്ഥാനാര്‍ഥിയും പാര്‍ട്ടി സംവിധാനവും തമ്മിലുള്ള ഭിന്നതകളും മറനീക്കി. തോല്‍വിക്കു പിന്നാലെ തൃശൂര്‍ ജില്ലയിലെ നേതാക്കള്‍ക്കെതിരെ കെ. മുരളീധരന്‍ പരസ്യമായി രംഗത്തുവന്നു. മുന്‍ എംപി ടി.എന്‍.പ്രതാപന്റെയും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിന്റെയും രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിലേക്കു വരെ കാര്യങ്ങളെത്തി. ഡിസിസി ഓഫിസിനു മുന്നില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മുന്‍ എം.എല്‍.എ. അനില്‍ അക്കരയോടും പ്രതാപനോടും കെ.മുരളീധരന്‍ അദ്ദേഹത്തിന്റെ വീട്ടില്‍നിന്നു പോകാന്‍ ആവശ്യപ്പെട്ട സംഭവവുമുണ്ടായി. ലീഗും അടിയന്തര യോഗം ചേര്‍ന്നു കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിഷേധം അറിയിക്കാന്‍ തീരുമാനിച്ചു. രാഷ്ട്രീയത്തില്‍നിന്ന് ഇടവേളയെടുക്കുന്നുവെന്നു പ്രഖ്യാപിച്ച മുരളീധരനെ മെരുക്കാന്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പി.കെ.കുഞ്ഞാലിക്കുട്ടിയുമെല്ലാം രംഗത്തിറങ്ങേണ്ടിവന്നു. ആലത്തൂരിലെ പരാജയത്തിനു കാരണം സംഘടനാപ്രശ്‌നമല്ലെന്നും സ്ഥാനാര്‍ഥിയായ രമ്യ ഹരിദാസിന്റെ ഭാഗത്തുനിന്നു വീഴ്ചകൊണ്ടാണെന്നും ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്റെ വാക്കുകള്‍ പാലക്കാടും തര്‍ക്കത്തിനു…

    Read More »
  • NEWS

    മലയാളികൾ കുട്ടത്തോടെ മടങ്ങേണ്ടിവരും: കുവൈത്തിൽ ഇനി നിലവിലുള്ളതിലും ഇരട്ടി സ്വദേശിവൽക്കരണം

       കുവൈത്തിൽ സ്വകാര്യമേഖലയിൽ സ്വദേശിവൽക്കരണം  ഇരട്ടിയാക്കാൻ  ആലോചന. വിദ്യാഭ്യാസം പൂർത്തിയാക്കി ഇറങ്ങുന്ന മുഴുവൻ സ്വദേശികൾക്കും സർക്കാർ ജോലി ലഭ്യമാക്കാൻ  സാധിക്കാത്ത സാഹചര്യത്തിലാണ് സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണം  ഊർജിതമാക്കുന്നത്. നിലവിൽ സ്വകാര്യമേഖലയിൽ 25 ശതമാനം സ്വദേശികളെ നിയമിക്കണം എന്നാണ് നിയമം. ഇതു 50 ശതമാനമായി ഉയർത്തും. മാത്രമല്ല പെട്രോളിയം മേഖലയിൽ 30 ശതമാനത്തിൽ നിന്ന് 60 ശതമാനം ആക്കി ഉയർത്തും. ഇതുസംബന്ധിച്ച് സ്വകാര്യ, പെട്രോളിയം മേഖലാ യൂണിയനുകളുമായി മാനവശേഷി അതോറിറ്റി ഉപ മേധാവി നജാത്ത് അൽ യൂസഫ് ചർച്ച നടത്തി. സ്വദേശിവൽക്കരണം നടപ്പാക്കാത്ത കമ്പനികളുടെ ഫയൽ റദ്ദാക്കും. പിഴ 3 ഇരട്ടിയാക്കി വർധിപ്പിക്കുമെന്നും സൂചനയുണ്ട്. എന്നു മുതൽ നടപ്പാക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും സ്വദേശിവൽക്കരണം ശക്തമാകുന്നതോടെ മലയാളികൾ ഉൾപ്പെടെ വിദേശികളുടെ തൊഴിൽ നഷ്ടമാകും. പുതിയ ജോലി സാധ്യതകളും നഷ്ടപ്പെടും. സ്വദേശികൾക്ക് മൂന്നും നാലും ഇരട്ടി ശമ്പളം നൽകേണ്ടതിനാൽ വിദേശികളുടെ ചെറുകിട കമ്പനികളുടെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്നും ഉറപ്പാണ്.

    Read More »
  • India

    ജാഗ്രത: കയ്യിലുള്ള മൊബൈൽ ഫോൺ ഏതു നിമിഷവും പൊട്ടിത്തെറിക്കാം, ഇന്നലെയും  യുവാവിന് പരുക്ക്

         കാസർകോട് കള്ളാറിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം. ഓപ്പോ A5s സീരിസിൽപ്പെട്ട ഫോൺ ആണ് പൊട്ടിത്തെറിച്ചത്. ഫോൺ ഉടമ കള്ളാർ സ്വദേശി പ്രജിൽ മാത്യുവിന് കൈയ്ക്കും കാലിലും പൊള്ളലേറ്റു.   പോക്കറ്റിൽ കിടന്ന മൊബൈൽ  ചൂടാകുന്നത് ശ്രദ്ധയിൽ പെട്ട പ്രജിൽ മാത്യു ഉടൻ പുറത്തെടുത്തെങ്കിലും ഫോൺ പൊട്ടിത്തെറിച്ചു. ഫോൺ പൂർണമായും കത്തിപ്പോയി. *           *          * സ​ന്ദേ​ശ​വി​നി​മ​യ​രം​ഗ​ത്തെ ഇ​ള​ക്കി​മ​റി​ച്ച ഒ​ന്നാ​ണ് മൊ​ബൈ​ൽ ഫോൺ. കൊ​ണ്ടുന​ട​ക്കാ​വു​ന്ന ത​രം ഫോ​ണു​ക​ൾ വ​ന്ന​തോ​ടെ ലോ​കം കൈ​പ്പി​ടി​യി​ലൊ​തു​ങ്ങു​ന്ന അ​വ​സ്ഥ​യാ​യി. പക്ഷേ അത്യന്തം അപകടകരമായ ചില ദൂഷ്യഫലങ്ങളും ഉണ്ട് ഇതിന്. തൃശൂരിലെ തിരുവില്വാമലയില്‍ വിഡിയോ കണ്ടുകൊണ്ടിരുന്ന 8 വയസുകാരി മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു മരിച്ച വാർത്ത മലയാളി മറന്നിട്ടുണ്ടാവില്ല. മൊബൈൽ ഫോൺ മൂലം സംഭവിക്കുന്ന അപകടങ്ങൾ ഒന്നും രണ്ടുമല്ല, നിരവധിയാണ്. മൊബൈൽ ഫോണുകൾ കുഞ്ഞുങ്ങളുടെ കളിക്കൂട്ടുകാരായ ഇക്കാലത്ത് അവർ ഫോണിൽ ചെയ്യാത്തതായി ഒന്നുമുണ്ടാകില്ല, അതുകൊണ്ടുതന്നെ ഏത് ഫോൺ കയ്യിൽ കിട്ടിയാലും അതിലെ സകലതും നിമിഷനേരംകൊണ്ട് പുഷ്പം…

    Read More »
  • India

    കനത്ത തിരിച്ചടി: 7 സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക്  എം.പിമാരില്ല

       ന്യൂഡൽഹി: ലോക്സഭയിൽ 400 സീറ്റ് ലക്ഷ്യവുമായി തിരഞ്ഞെടുപ്പിനിറങ്ങിയ ബി.ജെ.പി പല സംസ്ഥാനങ്ങളിലും നേരിട്ടത് വൻ തിരിച്ചടി. ചില സംസ്ഥാനങ്ങളിൽ വലിയ തോതിൽ സീറ്റ് നഷ്ടമുണ്ടായപ്പോൾ 7 സംസ്ഥാനങ്ങളിൽ ഒരു സീറ്റ് പോലും അവർക്ക് ലഭിച്ചില്ല. തമിഴ്‌നാട്, പഞ്ചാബ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, സിക്കിം എന്നിവിടങ്ങളിലാണ് ബി.ജെ.പിക്ക് ഒരാളെപ്പോലും ജയിപ്പിക്കാൻ കഴിയാതെ വന്നത്. ചണ്ഡീഗഢ്, ലഡാക്ക്, ലക്ഷദ്വീപ്, പുതുച്ചേരി എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളിലും ബി.ജെ.പിക്ക് നിലംതൊടാനായില്ല. ചിലയിടങ്ങളിൽ ബി.ജെ.പി മത്സര രംഗത്തുണ്ടായിരുന്നില്ല. ചണ്ഡീഗഢിലെ ഏക സീറ്റിൽ കോൺഗ്രസ്സ് സ്ഥാനാർഥി മനീഷ് തിവാരിയോട് ബി.ജെ.പിയുടെ സഞ്ജയ് ടണ്ടൻ തോറ്റു. ലഡാക്കിലെ ഏക സീറ്റിലും ബി.ജെ.പി തോറ്റു. മണിപ്പൂരിലെ ഇന്നർ മണിപ്പൂർ മണ്ഡലത്തിൽ കോൺഗ്രസ്സിനോട് തോറ്റപ്പോൾ ഔട്ടർ മണിപ്പൂരിൽ എൻ.ഡി.എ സഖ്യകക്ഷിയായ എൻ.പി.എഫ് സ്ഥാനാർഥിയും പരാജയമറിഞ്ഞു. മേഘാലയിലും നാഗാലാൻഡിലും ബി.ജെ.പിയുടെ പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥികളുണ്ടായിരുന്നില്ല. ഒരു മണ്ഡലം മാത്രമുള്ള മിസോറാമിലും പുതുച്ചേരിയിലും സിക്കിമിലും ബി.ജെ.പി സ്ഥാനാർഥികൾ തോറ്റു. പുതുച്ചേരിയിൽ കോൺഗ്രസ്സ് സ്ഥാനാർഥിയോടായിരുന്നു തോൽവി.…

    Read More »
  • Kerala

    അമ്മ ഓടിച്ച കാർ മറിഞ്ഞ് വിദ്യാർത്ഥിനിയായ മകൾ മരിച്ചു, സംഭവം കൊട്ടാരക്കരയിൽ

        കൊട്ടാരക്കര വാളകത്ത് അമ്മ ഓടിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ കടത്തിണ്ണയിലേക്ക് ഇടിച്ചു കയറി മറിഞ്ഞു. അപകടത്തിൽ വിദ്യാർത്ഥിനിയായ മകൾക്ക് ദാരുണാന്ത്യം. കൊട്ടാരക്കര ലോവർ കരിക്കം ന്യൂ ഹൗസിൽ ജയിംസ് ജോർജിന്റെയും ബിസ്മിയുടെയും മകൾ ആന്റിയ (16) ആണ് മരിച്ചത്. കാർ ഓടിച്ചിരുന്ന ബിസ്മി (39), ഒപ്പമുണ്ടായിരുന്ന മുത്തശ്ശി ശോശാമ്മ (76) എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക്  2 മണിയോടെ എം.സി റോഡിൽ വാളകം വില്ലേജ് ഓഫീസിന് സമീപമായിരുന്നു അപകടം. ശോശാമ്മയെ വെഞ്ഞാറമ്മൂട് മെഡിക്കൽ കോളജിൽ കാണിച്ച ശേഷം മടങ്ങും വഴിയാണ് അപകടം നടന്നത്. ബിസ്മി ഓടിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് സമീപത്തെ കടയുടെ പടികളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ കീഴ്മേൽ മറിഞ്ഞു. കാറിനടയിൽപ്പെട്ട ആന്റിയയുടെ തലയുടെ ഒരു ഭാഗം അറ്റുപോയ നിലയിലായിരുന്നു. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ആന്റിയ പ്ലസ് വൺ പ്രവേശനം കാത്തിരിക്കുകയായിരുന്നു.  ആൻഡ്രിറ്റയും ആൻസണുമാണ്…

    Read More »
Back to top button
error: