NEWSPravasi

മലയാളികൾ കുട്ടത്തോടെ മടങ്ങേണ്ടിവരും: കുവൈത്തിൽ ഇനി നിലവിലുള്ളതിലും ഇരട്ടി സ്വദേശിവൽക്കരണം

   കുവൈത്തിൽ സ്വകാര്യമേഖലയിൽ സ്വദേശിവൽക്കരണം  ഇരട്ടിയാക്കാൻ  ആലോചന. വിദ്യാഭ്യാസം പൂർത്തിയാക്കി ഇറങ്ങുന്ന മുഴുവൻ സ്വദേശികൾക്കും സർക്കാർ ജോലി ലഭ്യമാക്കാൻ  സാധിക്കാത്ത സാഹചര്യത്തിലാണ് സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണം  ഊർജിതമാക്കുന്നത്. നിലവിൽ സ്വകാര്യമേഖലയിൽ 25 ശതമാനം സ്വദേശികളെ നിയമിക്കണം എന്നാണ് നിയമം. ഇതു 50 ശതമാനമായി ഉയർത്തും. മാത്രമല്ല

പെട്രോളിയം മേഖലയിൽ 30 ശതമാനത്തിൽ നിന്ന് 60 ശതമാനം ആക്കി ഉയർത്തും. ഇതുസംബന്ധിച്ച് സ്വകാര്യ, പെട്രോളിയം മേഖലാ യൂണിയനുകളുമായി മാനവശേഷി അതോറിറ്റി ഉപ മേധാവി നജാത്ത് അൽ യൂസഫ് ചർച്ച നടത്തി.

Signature-ad

സ്വദേശിവൽക്കരണം നടപ്പാക്കാത്ത കമ്പനികളുടെ ഫയൽ റദ്ദാക്കും. പിഴ 3 ഇരട്ടിയാക്കി വർധിപ്പിക്കുമെന്നും സൂചനയുണ്ട്.

എന്നു മുതൽ നടപ്പാക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും സ്വദേശിവൽക്കരണം ശക്തമാകുന്നതോടെ മലയാളികൾ ഉൾപ്പെടെ വിദേശികളുടെ തൊഴിൽ നഷ്ടമാകും. പുതിയ ജോലി സാധ്യതകളും നഷ്ടപ്പെടും. സ്വദേശികൾക്ക് മൂന്നും നാലും ഇരട്ടി ശമ്പളം നൽകേണ്ടതിനാൽ വിദേശികളുടെ ചെറുകിട കമ്പനികളുടെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്നും ഉറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: