Month: June 2024

  • India

    9 പേരുടെ പ്രാണൻ കവർന്ന ട്രക്കിങ്: മരിച്ച മലയാളികൾ 2; ‘പാണ്ഡവർ സ്വർഗ്ഗത്തിലേക്ക് പോയ’ 4400 മീറ്റർ ഉയരത്തിലുള്ള സഹസ്ത്ര താലിലേയ്ക്കായിരുന്നു യാത്ര

       ഉത്തരാഖണ്ഡിലെ ഉത്തരകാശി ട്രക്കിങ്ങിനിടെ സംഭവിച്ച അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം രണ്ടായി. പാലക്കാട് ചെർപ്പുളശേരി സ്വദേശിനി വി.കെ സിന്ധുവും തിരുവനന്തപുരം സ്വദേശിനി  ആശാ സുധാകറുമാണ് മരിച്ച മലയാളികൾ. എസ്. ബി.ഐ  സീനിയർ മാനേജരായി വിരമിച്ച ആശാ സുധാകർ (71) ബെംഗളൂരുവിലാണ്  താമസം. സോഫ്റ്റ് വെയർ എൻജിനിയറാണ് 45കാരിയായ സിന്ധു. ഉത്തരാഖണ്ഡിലെ ഹിമാലയൻ പർവതമേഖലയില്‍ ട്രക്കിങ്ങിനിടെ മോശം കാലാവസ്ഥയെ തുടർന്ന് മരണപ്പെട്ട 9 പേരില്‍ ബാക്കി 4 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. കർണാടക മൗണ്ടനിയറിങ് അസോസിയേഷന്റെ നേതൃത്വത്തില്‍ മലയാളികളടക്കം 18 പേരും മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരാളും 3 ഗൈഡുകളുമാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരില്‍ ബംഗളൂരു ജക്കൂരില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനി ആശ സുധാകർ (71), ബംഗളൂരു സ്വദേശികളായ അനിത രംഗപ്പ (55), കെ. വെങ്കടേശ് പ്രസാദ് (53), വിനായക് മുംഗുർവാടി (52), സുജാത മുംഗുർവാടി (52), കെ.പി. പത്മനാഭ (50), ചിത്ര പ്രണീത് (48), സിന്ധു വെക്‍ലാം (44), പത്മിനി ഹെഗ്ഡെ…

    Read More »
  • India

    ഇഎംഐ ആയി കൈക്കൂലി കൊടുക്കാം! ‘എന്ത് കരുതലാണീ’ ഉദ്യോഗസ്ഥര്‍ക്കെന്ന് ഗുജറാത്തികള്‍

    ഗാന്ധിനഗര്‍: കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും ശിക്ഷാര്‍ഹമായിരിക്കെ അഴിമതിയെ പ്രോത്സാഹിപ്പിക്കുന്ന പുതിയൊരു തന്ത്രവുമായി എത്തിയിരിക്കുകയാണ് ഗുജറാത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. കൈക്കൂലി കൊടുക്കാന്‍ പണമില്ലെങ്കില്‍ ബാങ്ക് മാതൃകയില്‍ തവണകളായി അടയ്ക്കാനുള്ള സൗകര്യമാണ് ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്യുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരത്തില്‍ ഇംഎംആയി കൈക്കൂലി സ്വീകരിക്കുന്നത് ഗുജറാത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണ്. പ്രതിമാസ തവണകളായാണ് കൈക്കൂലിയുടെ അടവ് വരുന്നത്. ഈ വര്‍ഷമാദ്യം എസ്ജിഎസ്ടി വ്യാജ ബില്ലിംഗ് തട്ടിപ്പില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അഹമ്മാദാബാദിലെ ഒരു മൊബൈല്‍ ഷോപ്പുടമയോട് 21 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു.മുഴുവന്‍ തുക ഒരുമിച്ചടക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ പ്രതിമാസം 2 ലക്ഷം രൂപ വീതം തവണകളായി അടച്ചാല്‍ മതിയെന്നായിരുന്നു ‘മനസാക്ഷിയുള്ള’ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. സമാനമായ മറ്റൊരു കേസില്‍ സൈബര്‍ ക്രൈം യൂണിറ്റിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ 10 ലക്ഷം രൂപ കൈക്കൂലിയാണ് ആവശ്യപ്പെട്ടത്. നാല് ഗഡുക്കളായി അടച്ചാല്‍ മതിയെന്ന വിട്ടുവീഴ്ചയും ചെയ്തു. സൂറത്തിലെ ഒരു ഡെപ്യൂട്ടി സര്‍പഞ്ചും…

    Read More »
  • India

    അഗ്‌നിപഥ് പദ്ധതി പുനഃപരിശോധിച്ചേക്കും; ജെഡിയുവിന്റെ സമ്മര്‍ദത്തില്‍ ബിജെപി വഴങ്ങിയക്കും

    ന്യൂഡല്‍ഹി: ജെഡിയുവിന്റെ സമ്മര്‍ദത്തിനു പിന്നാലെ സൈന്യത്തിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നതിനുള്ള അഗ്‌നിപഥ് പദ്ധതി ബിജെപി പുനഃപരിശോധിച്ചേക്കുമെന്ന് സൂചന. അഗ്‌നിപഥ് പദ്ധതിയില്‍ ഒട്ടേറെ പോരായ്മകളുണ്ടെന്നും അതില്‍ ഒരു വിഭാഗം വോട്ടര്‍മാര്‍ അസ്വസ്ഥരാണെന്നും നേരത്തെ ജെഡിയു വ്യക്തമാക്കിയിരുന്നു. പോരായ്മകള്‍ വിശദമായി ചര്‍ച്ച ചെയ്ത് നീക്കം ചെയ്യണമെന്നും ജെഡിയു ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. പുതിയ മന്ത്രിസഭ അധികാരമേറ്റയുടന്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ജെഡിയുവിന്റെ ആശങ്ക പരിഗണിക്കുമെന്നും സഖ്യകക്ഷി മര്യാദകള്‍ പാലിക്കുമെന്നുമാണ് ഇക്കാര്യത്തില്‍ ബിജെപി നിലപാട്. പദ്ധതിയില്‍ മാറ്റം വേണമെന്ന് എല്‍ജെപി(റാം വിലാസ്) പാര്‍ട്ടിയും ബിജെപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഗ്‌നിവീരന്മാര്‍ക്ക് 15 വര്‍ഷത്തേക്ക് നിയമനം, സാധാരണ സൈനികര്‍ക്ക് തുല്യമായുള്ള സാമ്പത്തിക സഹായം എന്നിവയടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചേക്കും. നിലവില്‍ 4 വര്‍ഷത്തെ സേവനത്തിനുശേഷം മികവ് പരിഗണിച്ച് 25% പേരെ മാത്രം 15 വര്‍ഷത്തേക്ക് നിയമിക്കുമെന്നാണ് പദ്ധതിയില്‍ പറയുന്നത്. സേവനകാലത്ത് സൈനികര്‍ വീരമൃത്യു വരിക്കുകയോ പരുക്കേല്‍ക്കുകയോ ചെയ്താല്‍ മറ്റു സൈനികര്‍ക്ക് ലഭിക്കുന്ന അത്രയും ആനുകൂല്യങ്ങള്‍ അഗ്‌നിവീരന്മാര്‍ക്ക് ഉണ്ടാവില്ലെന്നും പുതിയ പദ്ധതിയില്‍ വ്യവസ്ഥ ചെയ്തിരുന്നു.  

    Read More »
  • India

    ”കങ്കണ അതു പറയുമ്പോള്‍ എന്റെ അമ്മ കര്‍ഷക സമരത്തിലുണ്ടായിരുന്നു”! നിയുക്ത എം.പിയുടെ കരണത്തടിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥ

    ചണ്ഡീഗഡ്: നിയുക്ത എം.പിയും നടിയുമായ കങ്കണ റണാവത്തിന്റെ കരണത്തടിച്ച സംഭവത്തില്‍ വിശദീകരണവുമായി സിഐഎസ്എഫ് ഉദ്യോഗസ്ഥ കുല്‍വീന്ദര്‍ കൗര്‍. 100 രൂപ കൊടുത്തല്‍ കര്‍ഷക പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ആളുകള്‍ തയ്യാറെണന്ന് കങ്കണ പറയുമ്പോള്‍ തന്റെ അമ്മ അവിടെ സമരം ചെയ്യുകയായിരുന്നുവെന്ന് കൗര്‍ വ്യക്തമാക്കി. ”നൂറ് രൂപക്ക് വേണ്ടി കര്‍ഷകര്‍ സമരം ചെയ്യുന്നു. അങ്ങനെയാണെങ്കില്‍ അവര്‍ അവിടെ പോയി ഇരിക്കുമോ? അവരിത് പറയുമ്പോള്‍ എന്റെ അമ്മ അവിടെ ഇരുന്ന് പ്രതിഷേധിക്കുകയായിരുന്നു” -കുല്‍വിന്ദര്‍ പറഞ്ഞു. കുല്‍വിന്ദറിനെ സംഭവത്തിന് ശേഷം സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലെ മാണ്ഡി സീറ്റില്‍ വിജയിച്ച് ഡല്‍ഹിയിലേക്ക് പോകുന്ന കങ്കണ കര്‍ഷകരെ അപമാനിച്ചതിനെതിരെയാണ് താന്‍ പ്രതികരിച്ചതെന്നാണ് അവര്‍ പറഞ്ഞു. പഞ്ചാബില്‍ തീവ്രവാദം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് കങ്കണ പ്രതികരിച്ചു. ”സെക്യൂരിറ്റി ചെക്ക്-ഇന്‍ സമയത്താണ് സംഭവം നടന്നത്. വനിതാ ഗാര്‍ഡ് ഞാന്‍ കടന്നുപോകുന്നതുവരെ കാത്തുനിന്ന ശേഷം എന്നെ അടിച്ചു. എന്തിനാണ് എന്നെ അടിച്ചതെന്ന് ഞാന്‍ ചോദിച്ചു. താന്‍ കര്‍ഷകരെ പിന്തുണയ്ക്കുന്നുവെന്നായിരുന്നു മറുപടി. ഞാന്‍ സുരക്ഷിതയാണ്.പക്ഷെ പഞ്ചാബില്‍ തീവ്രവാദം…

    Read More »
  • Crime

    തൃത്താലയില്‍ അധ്യാപിക ജീവനൊടുക്കി; പിന്നാലെ മകളും ആത്മഹത്യക്ക് ശ്രമിച്ചു

    പാലക്കാട്: തൃത്താലയില്‍ അധ്യാപിക ആത്മഹത്യ ചെയ്തതിന് പിന്നാലെ മകളും ആത്മഹത്യ ശ്രമം നടത്തി. പരുതൂര്‍ മൂര്‍ക്കതൊടിയില്‍ സജിനി(44)യാണ് മരിച്ചത്. സജിനി വെസ്റ്റ് കൊടുമുണ്ട ഗവ. ഹൈസ്‌കൂളിലെ യു.പി. വിഭാഗം അധ്യാപികയായിരുന്നു. അമ്മയുടെ മരണത്തിന് പിന്നാലെയാണ് സജിനിയുടെ മകളും ആത്മഹത്യക്ക് ശ്രമിച്ചത്. മകള്‍ പട്ടാമ്പി ആശുപത്രിയില്‍ ചികിത്സയിലാണ്. കുടുംബ പ്രശ്‌നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. വീടിനകത്ത് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് സജിനിയെ കണ്ടെത്തിയത്. മകളാണ് അമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ ഇവരെ പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇതിന് ശേഷമാണ് അമിതമായി ഗുളികകള്‍ കഴിച്ച നിലയില്‍ മകളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അമ്മയും മകളും തമ്മില്‍ വീട്ടില്‍ വഴക്കുണ്ടായിരുന്നുവെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് സജിനി ജീവനൊടുക്കിയതെന്ന് പൊലീസ് സംശയിക്കുന്നു. അമ്മയുടെ മരണം ഉണ്ടാക്കിയ ആഘാതമാണ് മകളെയും ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും പൊലീസ് പറയുന്നു. സജിനിയുടെ ഭര്‍ത്താവ് പീതാംബരന്‍ മുന്‍ സൈനികനാണ്.  

    Read More »
  • LIFE

    ബാല്യകാലസുഹൃത്തിനൊപ്പം നാലു വര്‍ഷത്തെ ദാമ്പത്യം; ഗര്‍ഭിണിയായിരിക്കെ 44 വയസിനു മൂത്ത വിമുക്തഭടനുമായി പ്രണയം… ഇത് ബ്രിട്ടാനിയുടെ അപൂര്‍വപ്രണയകഥ

    ജീവിതത്തില്‍ ഒന്നിലധികം ആളുകളെ പ്രണയിച്ചിട്ടുള്ളവര്‍ ഉണ്ടാകും. അതില്‍ നിരവധി പേര്‍ പ്രണയിച്ച് വിവാഹം കഴിച്ചവരും ആകും. എന്നാല്‍ പ്രണയത്തിന് പ്രായമൊരു പ്രശ്‌നമല്ലെന്നും എപ്പോള്‍ വേണമെങ്കിലും ഒരാള്‍ പ്രണയത്തിലാകാം എന്നുള്ളതും തെളിയിക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്. യുഎസിലെ മിനസോട്ട ക്ലെയര്‍ ലേക്ക് സ്വദേശിനിയായ ബ്രിട്ടാനി ഉര്‍ലെ (31) തന്റെ 18-ാം വയസ്സിലാണ് വിവാഹിതയാകുന്നത്. ബാല്യകാലസുഹൃത്തായിരുന്നു വരന്‍. അങ്ങനെ ബ്രിട്ടാനി 22-ാം വയസ്സില്‍ ഒരു അമ്മയാകാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്ന കാലയളവിലാണ് എയര്‍ഫോഴ്‌സില്‍നിന്ന് വിരമിച്ച ഒരു സൈനികനുമായി വീണ്ടും പ്രണയത്തിലാകുന്നത്. അദ്ദേഹത്തിന് അപ്പോള്‍ 66 വയസ്സായിരുന്നു പ്രായം. മുന്‍ ഭര്‍ത്താവുമായി ഏകദേശം നാല് വര്‍ഷത്തോളം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിച്ച ശേഷമാണ് അവര്‍ മറ്റൊരു പ്രണയത്തിലായത്. അങ്ങനെ അധികം വൈകാതെ മുന്‍ ഭര്‍ത്താവുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞ് ബ്രിട്ടാനി, 44 വയസിനു മൂത്ത ഡഗ് ഉര്‍ലെയെ വിവാഹം കഴിക്കുകയും ചെയ്തു. ഡഗിന് 6 പേരക്കുട്ടികളും അവരുടെ 13 കൊച്ചുമക്കളും അടങ്ങുന്ന ഒരു വലിയ കുടുംബം…

    Read More »
  • LIFE

    ”ഇഷ്ടമുള്ള വസ്ത്രം ധരിക്കാനോ സ്വാതന്ത്ര്യത്തോടെ നടക്കാനോ കഴിയാത്ത…” ‘വാലിബനി’ലെ മാതംഗി മനസ് തുറക്കുന്നു

    വാനമ്പാടി എന്ന പരമ്പരയിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ അഭിനേത്രിയാണ് സുചിത്ര നായര്‍. ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയൊരു ആരാധകവൃന്ദം തന്നെ സുചിത്രയ്ക്കുണ്ട്. തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയായ സുചിത്ര നല്ലൊരു നര്‍ത്തകി കൂടിയാണ്. ബിഗ് ബോസ് നാലാം സീസണില്‍ മത്സരാര്‍ത്ഥിയായും സുചിത്ര എത്തിയിരുന്നു. ബിഗ് ബോസില്‍ വന്നശേഷം ഫൈനലിലേക്ക് എത്താന്‍ കഴിഞ്ഞില്ലെങ്കിലും സുചിത്ര പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച വിഷയമായിരുന്നു. സിനിമയിലെ അരങ്ങേറ്റം തന്നെ ഏതൊരു അഭിനേതാവും കൊതിക്കുന്ന ചിത്രത്തിലൂടെ ആയതിന്റെ സന്തോഷത്തിലാണ് സുചിത്ര ഇപ്പോള്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹന്‍ലാല്‍ ചിത്രം ‘മലൈക്കോട്ടൈ വാലിബനി’ലെ മാതംഗി എന്ന ശ്രദ്ധേയ കഥാപാത്രത്തെയാണ് സുചിത്ര അവതരിപ്പിച്ചിരിക്കുന്നത്. അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുചിത്ര. സിനിമാ വിശേഷങ്ങള്‍ക്കൊപ്പം ജീവിതത്തിലെ വിശേഷങ്ങളും സുചിത്ര പങ്കുവെച്ചു. ”മലൈക്കോട്ടൈ വാലിബനി’ല്‍ ചെറിയ ഒരു റോളാണ് ഞാന്‍ ചെയ്തത്. ബിഗ് ബോസ് റിയാലിറ്റി ഷോ കണ്ടിട്ട് തന്നെയാണ് ലിജോ സര്‍ എന്നെ വിളിച്ചത്. ആദ്യ സിനിമ തന്നെ ഇത്രയും വലിയ ഒരു ക്രൂവിനൊപ്പം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.…

    Read More »
  • Crime

    ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് വധക്കേസ്: 22-ാംപ്രതി പിടിയില്‍

    പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്ത് വധക്കേസില്‍ 22-ാംപ്രതി പിടിയില്‍. കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി ഷെയ്ഖ് അഫ്‌സലാണ് പിടിയിലായത്. എഎസ്പി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.പൊള്ളാച്ചിയില്‍ ഭാര്യ വീട്ടില്‍ നിന്നായിരുന്നു അറസ്റ്റ്. കേസില്‍ നേരത്തെ 21 പ്രതികള്‍ പിടിയിലായിരുന്നു. 2022 നവംബര്‍ 15 ന് രാവിലെയാണ് എലപ്പുള്ളി സ്വദേശിയും ആര്‍.എസ്.എസ് ബൗദ്ധിക് പ്രമുഖുമായ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കില്‍ ഭാര്യക്കൊപ്പം സഞ്ചരിക്കുകയായിരുന്ന സഞ്ജിത്തിലെ കാറിലെത്തിയ പ്രതികള്‍ ഇടിച്ചുവീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.    

    Read More »
  • Crime

    അര്‍മീനിയയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതിക്ക് നഷ്ടമായത് 5.5 ലക്ഷം

    പത്തനംതിട്ട: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് 5.5 ലക്ഷം രൂപ തട്ടിയെന്ന് പരാതി. മാരാമണ്‍ സ്വദേശി സോന സുരേഷാണ് തട്ടിപ്പിനിരയായത്. എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലൂടെ ജോലിക്കായി അര്‍മീനിയയിലെത്തിയ ശേഷമാണ് ചതിക്കപ്പെട്ട കാര്യം തിരിച്ചറിഞ്ഞത് എന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ജോലി വാഗ്ദാനം ചെയ്ത സ്ഥാപനത്തിലെ ജീവനക്കാരനും സുഹൃത്തുമായ കണ്ണൂര്‍ സ്വദേശി അനുരാജാണ് യുവതിയില്‍നിന്ന് പലതവണയായി പണം കൈപ്പറ്റിയത്. ഇവരുടെ സംഘത്തിലുണ്ടായിരുന്ന സ്ത്രീ ഉള്‍പ്പെടെയുള്ള മറ്റു 3 പേരുടെ വിവരങ്ങള്‍ ലഭ്യമല്ല. പച്ചക്കറി ഫാക്ടറിയില്‍ പാക്കേജിങ് ഡിവിഷനില്‍ ജോലി ശരിയാക്കിയെന്നു പറഞ്ഞാണ് സോനയെ അര്‍മീനിയയിലേക്ക് അയച്ചത്. അവിടെയെത്തിയ ശേഷമാണ് ജോലിയില്ലെന്നും താമസസ്ഥലം പോലും ഒരുക്കിയിട്ടില്ലെന്നും അറിഞ്ഞത്. പിന്നീട് അവിടെത്തന്നെയുള്ള ഒരു വീട്ടില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടു. അവിടെയുണ്ടായിരുന്നവരും ഇതുപോലെ ചതിക്കപ്പെട്ട് എത്തിയവരായിരുന്നു. വന്‍തുക മുടക്കി ജോലിക്കായി എത്തിയിട്ട് വെറുംകയ്യോടെ നാട്ടിലേക്ക് തിരിച്ചുപോകാന്‍ സാധിക്കാത്തതിനാല്‍, വിസ കാലാവധി അവസാനിച്ചിട്ടും അവിടെ തുടരുന്നവരായിരുന്നു അവര്‍. തുടര്‍ന്ന് നാട്ടില്‍ വിവരം അറിയിക്കുകയും അനുരാജുമായി…

    Read More »
  • Kerala

    പൊതുപ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനില്‍ക്കല്‍; അന്തിമ തീരുമാനം മുരളീധരന്‍ തിങ്കളാഴ്ച പ്രഖ്യാപിക്കും

    കോഴിക്കോട്: തൃശ്ശൂരിലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കുമെന്ന പ്രഖ്യപനത്തില്‍ കെ. മുരളീധരന്‍ തിങ്കളാഴ്ച അന്തിമ തീരുമാനം അറിയിക്കും. കെ.പി.സി.സി. അധ്യക്ഷന്‍ കെ സുധാകരന്‍ വ്യാഴാഴ്ച മുരളീധരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച മാധ്യമങ്ങളിലൂടെ നിലപാട് അറിയിക്കുമെന്ന് മുരളീധരന്‍ വ്യക്തമാക്കിയത്. മുരളീധരന്‍ ഉന്നയിച്ച പ്രശ്‌നം ഉള്‍പ്പടെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ അന്വേഷണം നടത്തുമെന്നും കെ മുരളീധരനെ പാര്‍ട്ടിയിലേക്ക് തിരിച്ച് കൊണ്ടുവരുമെന്നും കെ സുധാകരന്‍ കൂടിക്കാഴ്ചക്ക് ശേഷം അറിയിച്ചിരുന്നു. മുരളീധരന്‍ കെ.പി.സി.സി. അധ്യക്ഷ സ്ഥാനം ആവശ്യപ്പെട്ടേക്കുമെന്ന സൂചനകളില്‍, ഇത്തരം ഒരു ആവശ്യം അദ്ദേഹം ഉന്നയിച്ചിട്ടില്ലായെന്നും കെ.പി.സി.സി. അധ്യക്ഷ പദവി ഉള്‍പ്പടെ ഏത് സ്ഥാനത്തേക്കും അദ്ദേഹം യോഗ്യനാണെന്നും ഒന്നും തനിക്ക് ഒറ്റയ്ക്ക് തീരുമാനിക്കാന്‍ ആവില്ലെന്നുമായിരുന്നു കെ സുധാകരന്റെ പ്രതികരണം. തൃശ്ശൂരില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു മുരളീധരന്‍ പൊതുപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിക്ക് വീഴ്ചയുണ്ടായെന്ന് അദ്ദേഹം വിമര്‍ശിച്ചു. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും എന്‍.ഡി.എ. സ്ഥാനാര്‍ഥി…

    Read More »
Back to top button
error: