IndiaNEWS

ജാഗ്രത: കയ്യിലുള്ള മൊബൈൽ ഫോൺ ഏതു നിമിഷവും പൊട്ടിത്തെറിക്കാം, ഇന്നലെയും  യുവാവിന് പരുക്ക്

     കാസർകോട് കള്ളാറിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം. ഓപ്പോ A5s സീരിസിൽപ്പെട്ട ഫോൺ ആണ് പൊട്ടിത്തെറിച്ചത്. ഫോൺ ഉടമ കള്ളാർ സ്വദേശി പ്രജിൽ മാത്യുവിന് കൈയ്ക്കും കാലിലും പൊള്ളലേറ്റു.

  പോക്കറ്റിൽ കിടന്ന മൊബൈൽ  ചൂടാകുന്നത് ശ്രദ്ധയിൽ പെട്ട പ്രജിൽ മാത്യു ഉടൻ പുറത്തെടുത്തെങ്കിലും ഫോൺ പൊട്ടിത്തെറിച്ചു. ഫോൺ പൂർണമായും കത്തിപ്പോയി.
*           *          *
സ​ന്ദേ​ശ​വി​നി​മ​യ​രം​ഗ​ത്തെ ഇ​ള​ക്കി​മ​റി​ച്ച ഒ​ന്നാ​ണ് മൊ​ബൈ​ൽ ഫോൺ. കൊ​ണ്ടുന​ട​ക്കാ​വു​ന്ന ത​രം ഫോ​ണു​ക​ൾ വ​ന്ന​തോ​ടെ ലോ​കം കൈ​പ്പി​ടി​യി​ലൊ​തു​ങ്ങു​ന്ന അ​വ​സ്ഥ​യാ​യി. പക്ഷേ അത്യന്തം അപകടകരമായ ചില ദൂഷ്യഫലങ്ങളും ഉണ്ട് ഇതിന്.

Signature-ad

തൃശൂരിലെ തിരുവില്വാമലയില്‍ വിഡിയോ കണ്ടുകൊണ്ടിരുന്ന 8 വയസുകാരി മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു മരിച്ച വാർത്ത മലയാളി മറന്നിട്ടുണ്ടാവില്ല.
മൊബൈൽ ഫോൺ മൂലം സംഭവിക്കുന്ന അപകടങ്ങൾ ഒന്നും രണ്ടുമല്ല, നിരവധിയാണ്.

മൊബൈൽ ഫോണുകൾ കുഞ്ഞുങ്ങളുടെ കളിക്കൂട്ടുകാരായ ഇക്കാലത്ത് അവർ ഫോണിൽ ചെയ്യാത്തതായി ഒന്നുമുണ്ടാകില്ല, അതുകൊണ്ടുതന്നെ ഏത് ഫോൺ കയ്യിൽ കിട്ടിയാലും അതിലെ സകലതും നിമിഷനേരംകൊണ്ട് പുഷ്പം പോലെ കൈകാര്യം ചെയ്യാനും മാതാപിതാക്കളെ കാണിച്ചു തരാനും മിടുക്കന്മാരാണ് ഇന്നത്തെ കുട്ടികൾ.
കുഞ്ഞുങ്ങൾ മാത്രമല്ല, മുതിർന്നവർ ഉപയോഗിക്കുമ്പോഴും നമ്മുടെ മൊബൈൽ ഫോണിൽ ശ്രദ്ധിക്കേണ്ടതായി ഒട്ടേറെ കാര്യങ്ങളുണ്ട്.

അപകടം വരുന്നതിനു മുൻപു മൊബൈൽ ഫോൺ തന്നെ പലവിധത്തിലും നമുക്ക് സിഗ്നൽ തരുന്നുണ്ട്. അത് വളരെ ശ്രദ്ധിക്കണം. മൊബൈൽ ഫോണിന്റെ ബാറ്ററിയാണ് പൊട്ടിത്തെറിയിൽ ഒട്ടുമിക്കപ്പോഴും പ്രതിസ്ഥാനത്തുള്ളത്. പോസിറ്റിവ്- നെഗറ്റീവ് ഇലക്ട്രോഡുകളടങ്ങിയ ലിഥിയം- അയൺ ബാറ്ററികളാണ് സ്മാർട്ട് ഫോണുകളിലേത്. ഇതിൽ ഏതെങ്കിലും ഒരു ഘടകത്തിന് തകരാരുണ്ടായാൽ അത് ഫോണിനെ മുഴുവൻ ബാധിക്കും. തുടക്കത്തിലേ ഇത് ശ്രദ്ധിച്ചാൽ വൻ അപകടങ്ങൾ ഒഴിവാക്കാം.

ഫോണിന് പതിവിലും ചൂട് കൂടുന്നു, ചാർജ് പെട്ടെന്ന് തീരുന്നു, ചാർജ് കയറാൻ താമസം എന്നിവയാണ് മൊബൈൽ ഫോണിന് തകരാറുണ്ട് എന്നതിന് ആദ്യം ലഭിക്കുന്ന സൂചന. മൊബൈൽ ഫോണുകൾ താഴെ വീഴുമ്പോൾ അതിന് ചെറുതോ വലുതോ ആയ തകരാർ സംഭവിക്കുന്നുണ്ട്. താഴെ വീണാൽ മൊബൈൽ ഒരു സർവീസ് സെന്ററിൽ കൊടുത്ത് പരിശോധിച്ച് പ്രശ്നമൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയേ വീണ്ടും ഉപയോഗിക്കാവൂ. ഇല്ലെങ്കിൽ ഫോണിലുണ്ടായ നേരിയ വിള്ളലോ പൊട്ടലോ വഴി വെള്ളമോ വിയർപ്പോ ബാറ്ററിയിലേക്ക് പ്രവേശിക്കാൻ കാരണമാകും. അത് ഡിസ്പ്ലേയിലൂടെയോ മറ്റ് ഭാഗങ്ങളിലൂടെയോ ആകാം. അതുകൊണ്ടു തന്നെ തകരാർ വന്ന മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അപകടകരമാണ്.

അതിവേഗം ചാർജ് കയറുന്ന അഡാപ്റ്ററുകൾക്കു പകരം   സ്മാർട്ട്ഫോണുകൾക്കൊപ്പം ലഭിക്കുന്ന ചാർജറുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. പവർ കൂടിയ ചാർജറുകൾ ഉപയോഗിക്കുന്നതിലൂടെ ബാറ്ററിയിലേക്കുള്ള സമ്മർദം കൂടാനും അത് മൊബൈൽ ഫോണിനെ പ്രതികൂലമായി ബാധിക്കാനും കാരണമാകും. ഡ്യൂപ്ലിക്കേറ്റ് ചാർജറുകൾ ഉപയോഗിക്കുന്നതും നല്ലതല്ല.

മൊബൈൽ ഫോണിലെ  ബാറ്ററിക്കു പകരം മറ്റ്ബാറ്ററികൾ ഉപയോഗിക്കാൻ പാടില്ല. മൊബൈൽ ഫോണിന്റെ സുരക്ഷയ്ക്കു തന്നെ ഇത് വെല്ലുവിളിയാണ്. ഗുണമേന്മയില്ലാത്ത ലിഥിയം-  അയൺ ബാറ്ററികൾ ഉപയോഗിക്കുന്നത് മൊബൈൽ പെട്ടെന്ന് ചൂടായി പൊട്ടിത്തെറിക്കാൻ കാരണമാകും.

ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോൾ മൊബൈൽ ഫോൺ പെട്ടെന്ന് പതിവിലും ചൂടാകുന്നതായി തോന്നിയാൽ അത് മാറ്റി വയ്ക്കുക. ചാർജ് ചെയ്യുകയാണെങ്കിൽ സ്വിച്ച് ഓഫ് ചെയ്ത് മാറ്റി വയ്ക്കുന്നതാണ് നല്ലത്.

ഡ്രൈവിങിനിടെ കാറിലെ ചാർജിങ് അഡാപ്റ്ററിൽ ഫോൺ കുത്തിയിടുന്നതിലും നല്ലത് പവര്‍ ബാങ്ക് ഉപയോഗിക്കുന്നതാണ്. കാറിൽ ഉപയോഗിച്ചിരിക്കുന്ന അഡാപ്റ്ററുകളും വയറിംങും മറ്റും അത്ര സുരക്ഷിതമാകണമെന്നില്ല. പവറിലുണ്ടാകുന്ന വ്യത്യാസം ചിലപ്പോൾ മൊബൈൽ ബാറ്ററിക്ക് തകരാറുണ്ടാക്കാം. തന്മൂലം മൊബൈൽ പൊട്ടിത്തെറിക്കുന്ന സാഹചര്യം വരെ കാര്യങ്ങളെത്തിയാൽ അത് വൻ ദുരന്തത്തിലാകും കലാശിക്കുക.

രാത്രി മുഴുവൻ മൊബൈൽ ഫോൺ ചാർജ് ചെയ്യാനായി കുത്തിയിടുന്നത് നന്നല്ല. എല്ലായ്പ്പോഴും നൂറ് ശതമാനം ചാർജ് കയറിയതിനു ശേഷം മാത്രമേ ഫോൺ ചാർജറിൽ നിന്ന് വേർപെടുത്താവൂ എന്നില്ല. തൊണ്ണൂറ് ശതമാനം ചാർജായാൽ മതി. ഇത് ബാറ്ററി ഈട് നിൽക്കാനും സഹായിക്കും. കൂടുതൽ സമയം മൊബൈൽ ഫോൺ ചാർജ് ചെയ്യാനിട്ടാൽ അത് ബാറ്ററിക്ക് തകരാറുണ്ടാക്കും എന്നതിൽ സംശയമില്ല.

ചാർജ് ചെയ്യാനായി കുത്തിയിടുമ്പോൾ മൊബൈൽ ഫോണിലേക്ക് ചൂട് നേരിട്ടടിക്കുന്ന സാഹചര്യം ഒഴിവാക്കണം. സൂര്യപ്രകാശമോ മറ്റെന്തെങ്കിലും തരത്തിലുള്ള ചൂടോ മൊബൈലിലേക്ക് നേരിട്ടടിക്കുന്നത് നല്ലതല്ല. ചാർജിങ്ങിനിടെ മൊബൈലിന്റെ മുകളിൽ എന്തെങ്കിലും വയ്ക്കുന്നതും ഒഴിവാക്കണം. പവർ സ്ട്രിപ്പുകൾ അല്ലെങ്കിൽ എക്സ്റ്റൻഷനുകൾ ഉപയോഗിച്ച് മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതും ഒഴിവാക്കണം. ഇത് ഷോട്ട് സർക്യൂട്ടിന് കാരണമായേക്കും.

  ഈ വക കാര്യങ്ങളിലെ കരുതൽ നമ്മുടെ കയ്യിലെ മൊബൈൽ ഫോണിലൂടെയുണ്ടാകാവുന്ന അപകടം ഇല്ലാതാക്കും.

Back to top button
error: