KeralaNEWS

അമ്മ ഓടിച്ച കാർ മറിഞ്ഞ് വിദ്യാർത്ഥിനിയായ മകൾ മരിച്ചു, സംഭവം കൊട്ടാരക്കരയിൽ

    കൊട്ടാരക്കര വാളകത്ത് അമ്മ ഓടിച്ച കാർ നിയന്ത്രണം വിട്ട് റോഡരികിലെ കടത്തിണ്ണയിലേക്ക് ഇടിച്ചു കയറി മറിഞ്ഞു. അപകടത്തിൽ വിദ്യാർത്ഥിനിയായ മകൾക്ക് ദാരുണാന്ത്യം. കൊട്ടാരക്കര ലോവർ കരിക്കം ന്യൂ ഹൗസിൽ ജയിംസ് ജോർജിന്റെയും ബിസ്മിയുടെയും മകൾ ആന്റിയ (16) ആണ് മരിച്ചത്.

കാർ ഓടിച്ചിരുന്ന ബിസ്മി (39), ഒപ്പമുണ്ടായിരുന്ന മുത്തശ്ശി ശോശാമ്മ (76) എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക്  2 മണിയോടെ എം.സി റോഡിൽ വാളകം വില്ലേജ് ഓഫീസിന് സമീപമായിരുന്നു അപകടം.

Signature-ad

ശോശാമ്മയെ വെഞ്ഞാറമ്മൂട് മെഡിക്കൽ കോളജിൽ കാണിച്ച ശേഷം മടങ്ങും വഴിയാണ് അപകടം നടന്നത്. ബിസ്മി ഓടിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് സമീപത്തെ കടയുടെ പടികളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ കീഴ്മേൽ മറിഞ്ഞു. കാറിനടയിൽപ്പെട്ട ആന്റിയയുടെ തലയുടെ ഒരു ഭാഗം അറ്റുപോയ നിലയിലായിരുന്നു.

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ആന്റിയ പ്ലസ് വൺ പ്രവേശനം കാത്തിരിക്കുകയായിരുന്നു.  ആൻഡ്രിറ്റയും ആൻസണുമാണ് ആന്റിയയുടെ സഹോദരങ്ങൾ.

Back to top button
error: