Month: June 2024

  • Kerala

    മന്ത്രിയാകും, സിനിമയിലും അഭിനയിക്കും: അടുത്തത് മമ്മൂട്ടി കമ്പനിയുടെ ചിത്രം: സുരേഷ് ഗോപി

        ബിജെപി കേന്ദ്ര നേതൃത്വത്തിൻ്റെ നിർദ്ദേശ പ്രകാരം സുരേഷ് ഗോപി ഡൽഹിക്ക് പുറപ്പെട്ടു. മന്ത്രിസഭാ രൂപീകരണത്തിനു മുന്നോടിയായാണ് സുരേഷ് ഗോപിയെ വിളിപ്പിച്ചിരിക്കുന്നത്. ദേശീയ നേതൃത്വത്തിന് പ്രിയപ്പെട്ടയാളാണ് സുരേഷ് ഗോപി. അതുകൊണ്ടു തന്നെ മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് സൂചന. അതിനിടെ പുതിയ സിനിമകളെക്കുറിച്ച് മനസ്സുതുറന്ന് സുരേഷ് ഗോപി. പുതിയ പ്രോജക്ടുകളിൽ മമ്മൂട്ടി കമ്പനി നിർമിക്കുന്ന സിനിമയാണ് തനിക്കേറ്റവും പ്രതീക്ഷ നൽകുന്നതെന്നും സുരേഷ് ഗോപി  പറഞ്ഞു. സിനിമകൾ തീർച്ചയായും ചെയ്യുമെന്നും അതിൽ നിന്നുണ്ടാക്കുന്ന പണത്തിൽ നിന്നും കുറച്ച് പാവങ്ങൾക്കും കൊടുക്കുമെന്നും അദ്ദേഹം പറയുന്നു. ‘‘സിനിമകൾ ഉണ്ടാകും. എണ്ണമൊന്നും അറിയില്ല, പക്ഷേ കുറെ അധികം സിനിമകൾ ഉണ്ട്. അതിൽ പ്രതീക്ഷ നൽകുന്നത് മമ്മൂക്കയുടെ മമ്മൂട്ടി കമ്പനി നിർമിക്കുന്ന സിനിമയാണ്. അത് ഓ​ഗസ്റ്റിൽ ചെയ്യണമെന്ന് പത്തു ദിവസം മുൻപെ വിളിച്ച് പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് ഫലത്തിന്റെ തലേദിവസം ആളെ വിട്ട് അതിന്റെ നീക്കങ്ങളും അവർ തുടങ്ങി കഴിഞ്ഞു. ഒറ്റക്കൊമ്പൻ ചെയ്യണം. സിനിമകൾ ചെയ്യും, കാശുമുണ്ടാക്കും. അതിൽ നിന്നും കുറച്ച് കാശ്…

    Read More »
  • Kerala

    ഇതര സംസ്ഥാന തൊഴിലാളികളുടെ പറുദീസയായ പെരുമ്പാവൂരിൽ ലഹരി മരുന്ന് വേട്ട: ഇന്ന് അഞ്ചര കിലോ കഞ്ചാവും ഇന്നലെ 81 കുപ്പി ഹെറോയിനും പിടിച്ചെടുത്തു

    ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ ഇന്ന് അഞ്ചര കിലോ കഞ്ചാവും ഇന്നലെ 81 കുപ്പി ഹെറോയിനും പിടിച്ചെടുത്തു. ഒഡീഷ കണ്ട മാൽ സ്വദേശി സമീർ ദിഗൽ(38) നെയാണ് കഞ്ചാവുമായി പിടികൂടിയത്. പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഒഡീഷയിൽ നിന്ന് കഞ്ചാവുമായി വരുന്ന വഴി മുടിക്കൽ പവർഹൗസ് ജംഗ്ഷന് സമീപം വച്ചാണ് ഇയാളെ പിടി കൂടിയത്. കിലോയ്ക്ക് 2500 രൂപയ്ക്ക് അവിടെ നിന്ന് വാങ്ങി ഇവിടെ 25000 രൂപയ്ക്കാണ് വിൽക്കുന്നത്. അതിഥി തൊഴിലാളികൾക്കും തദ്ദേശിയർക്കുമാണ് വിൽപ്പന. ഒഡീഷയിൽ നിന്നും ട്രയിൻ മാർഗം ആലുവയിലെത്തിയ സമീർ ദിഗൽ ഓട്ടോയിലാണ് പെരുമ്പാവൂരിലേയ്ക്ക് തിരിച്ചത്. ആസാം നാഗോൺ ദുപ്പാഗുരി പത്താർ സ്വദേശി അത്താബുർ റഹ്‌മാൻ (28) നെയാണ് അതീവ അപകട സാധ്യതയുള്ള ഹെറോയിനുമായി ഇന്നലെ പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കുറുപ്പംപടി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ…

    Read More »
  • Kerala

    സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

    തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പില്‍ മാറ്റം. തീവ്രമഴ കണക്കിലെടുത്ത് മലപ്പുറം വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. വെള്ളിയാഴ്ച ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായറാഴ്ച തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍,…

    Read More »
  • Kerala

    80ലക്ഷം രൂപയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

    തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പ് കാരുണ്യ പ്ലസ് KN 525 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. PV 203578 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ PU 186650 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. 3 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 40 രൂപയാണ് കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റ് വില. ലോട്ടറി വകുപ്പിന്റെ വെബ്‌സൈറ്റ് ആയ http://www.keralalotteries.comല്‍ ഫലം അറിയാം. ലഭിച്ചിരിക്കുന്ന സമ്മാനം 5,000 രൂപയില്‍ താഴെയാണെങ്കില്‍ ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5,000ത്തില്‍ കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും ലോട്ടറി ഓഫീസ് അല്ലെങ്കില്‍ ബാങ്കില്‍ ഏല്‍പ്പിക്കേണ്ടതുണ്ട്. സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനുള്ള ലോട്ടറി ടിക്കറ്റ് കൈമാറുകയും വേണം.

    Read More »
  • LIFE

    ഇതൊന്നും ആരോടും പറഞ്ഞിട്ടില്ല, ആദ്യമായിട്ടാണ് പങ്കുവയ്ക്കുന്നത്; തുറന്നുപറച്ചിലുമായി ഉര്‍വശി

    മലയാള സിനിമയുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രകടനം കാഴ്ചവച്ച നടിയാണ് ഉര്‍വശി. ഏത് തരം കഥാപാത്രത്തെയും തന്‍േ്‌റതായ ശൈലിയില്‍ അവതരിപ്പിക്കുന്നതില്‍ അസാധാരണമായ മികവാണ് ഉര്‍വശി പുലര്‍ത്തിയിരുന്നത്. മിഥുനം, സ്ഫടികം, തലയണ മന്ത്രം തുടങ്ങി നിരവധി സിനിമകള്‍ ഇതിന് ഉദാഹരണമാണ്. മറ്റു പലരെയും പലരും ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നു വിശേഷിപ്പിക്കുന്നുണ്ടെങ്കിലും അതിന് ഏറ്റവും അര്‍ഹ ഉര്‍വശി തന്നെ. നടന്‍ മനോജ് കെ ജയന്‍ ആയിരുന്നു ഉര്‍വശിയുടെ ആദ്യ ഭര്‍ത്താവ്. ഈ ബന്ധത്തില്‍ കുഞ്ഞാറ്റ (തേജാ ലക്ഷ്മി) എന്നൊരു മകള്‍ ഇവര്‍ക്കുണ്ട്. ആദ്യത്തെ കുഞ്ഞിനെ വരവേറ്റതിനെപ്പറ്റി ഒരു തമിഴ് മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഉര്‍വശി ഇപ്പോള്‍. ”എനിക്ക് സിസേറിയന്‍ പേടിയാണ്. അതിനാല്‍ ഗര്‍ഭിണിയായപ്പോഴേ വീട്ടിലേ പ്രസവിക്കുകയുള്ളൂവെന്ന് ഞാന്‍ പറഞ്ഞിരുന്നു. വീട്ടിലാണ് പ്രസവിച്ചതെന്ന് എന്റെ അത്തയും പാട്ടിയുമെല്ലാം പറഞ്ഞിരുന്നു. പഴയ ആളുകള്‍ പറഞ്ഞതെല്ലാം എന്റെ മനസിനെ സ്വാധീനിച്ചു. സമീപത്തെ ആശുപത്രിയിലെ നഴ്‌സ് വന്ന് രണ്ടേ രണ്ട് ടിടി മാത്രമേ എടുത്തിട്ടുള്ളൂ. ഫുള്‍ടൈം വര്‍ക്ക് ചെയ്തു.…

    Read More »
  • India

    കോടികളുടെ അനധികൃത ഇടപാട്; കര്‍ണാടക പട്ടികവര്‍ഗ ക്ഷേമ മന്ത്രി രാജിവച്ചു

    ബംഗളൂരു: കോടികളുടെ അനധികൃത പണമിടപാട് കേസില്‍ പങ്കുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് കര്‍ണാടകയിലെ പട്ടികവര്‍ഗ ക്ഷേമവകുപ്പ് മന്ത്രി ബി.നാഗേന്ദ്ര രാജി വച്ചു. കര്‍ണാടക മഹര്‍ഷി, വാല്‍മീകി പട്ടികവര്‍ഗ വികസന കോര്‍പറേഷനുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെത്തുടര്‍ന്നാണ് സിദ്ധരാമയ്യ സര്‍ക്കാരിലെ ആദ്യ രാജി. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും നേരിട്ട് രാജി ആവശ്യപ്പെടുകയായിരുന്നു. ആരോപണങ്ങള്‍ മന്ത്രി നിഷേധിച്ചിട്ടുണ്ടെന്നും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാതിരിക്കാനാണ് രാജിയെന്നും അവസാന തീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കുമെന്നും ഡി.കെ.ശിവകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. വാല്‍മീകി കോര്‍പറേഷന്റെ അക്കൗണ്ട്‌സ് സൂപ്രണ്ട് ചന്ദ്രശേഖറിന്റെ ആത്മഹത്യയെ തുടര്‍ന്ന് പുറത്തുവന്ന കോടികളുടെ അഴിമതിക്കേസിലാണ് നാഗേന്ദ്രയുടെ പേര് ഉയര്‍ന്നുവന്നത്. ആത്മഹത്യക്കുറിപ്പില്‍, ഗോത്ര വികസന വകുപ്പിന്റെ ക്ഷേമപദ്ധതിക്കായുള്ള 187 കോടി രൂപയില്‍ 90 കോടി രൂപ ചില ഐടി കമ്പനികളുടെയും ഹൈദരാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സഹകരണ ബാങ്കിന്റെയും അക്കൗണ്ടുകളിലേക്ക് അനധികൃതമായി മാറ്റിയതായി പറയുന്നുണ്ട്. മന്ത്രിയുടെയും ചില ഉദ്യോഗസ്ഥരുടെയും പേരുകളും പറയുന്നുണ്ട്. കേസില്‍ വാല്‍മീകി കോര്‍പറേഷന്‍ എംഡി ജെജി പത്മനാഭയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

    Read More »
  • Crime

    വാക്കുതര്‍ക്കത്തിനിടെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി; പൊള്ളലേറ്റ സഹോദരിമാര്‍ മരിച്ചു

    മലപ്പുറം: എടപ്പാള്‍ പോത്തനൂരില്‍ സഹോദരങ്ങളായ വീട്ടമ്മമാര്‍ പൊള്ളലേറ്റ് മരിച്ചു. പോത്തനൂര്‍ മാണിക്യപാലം സ്വദേശികളായ ചേലത്ത് പറമ്പില്‍ കല്ല്യാണി (60), സഹോദരി തങ്കമണി (52) എന്നിവരാണ് പൊള്ളലേറ്റ് ചികിത്സയിലിരിക്കെ തൃശൂര്‍ മെഡി. കോളജ് ആശുപത്രിയില്‍ മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറോടെ പോത്തനൂരിലെ വീട്ടില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ഇരുവരെയും നാട്ടുകാര്‍ ചേര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ മെഡി. കോളജിലേക്ക് മാറ്റുകയായിരുന്നു. അതിതീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ ഇരുവരും വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. വിധവയായ കല്ല്യാണി മാണിക്യപാലത്തെ വീട്ടില്‍ ഒറ്റക്കായിരുന്നു താമസം. മക്കളില്ല. കൂറ്റനാട് വാവനൂരില്‍ താമസിച്ചിരുന്ന സഹോദരി തങ്കമണി മരുമകള്‍ക്കൊപ്പം ബുധനാഴ്ചയാണ് മാണിക്യപാലത്തെ കല്ല്യാണി താമസിച്ചിരുന്ന വീട്ടിലെത്തിയത്. തങ്കമണിയുമായുണ്ടായ വാക്ക് തര്‍ക്കത്തിനിടെ കല്ല്യാണി മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തിയെന്നാണ് വിവരം. കല്യാണിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് സഹോദരി തങ്കമണിക്ക് പൊള്ളലേറ്റത് എന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പൊന്നാനി പൊലീസ് ഇന്‍ക്വസ്റ്റ്…

    Read More »
  • LIFE

    കടലില്‍ മുങ്ങി, ജീസസിനെ കണ്ടു; മതം മാറിയതിനെപ്പറ്റി ജയസുധയുടെ വെളിപ്പെടുത്തല്‍

    ‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ജയസുധ. 225 തെലുങ്ക് ചിത്രം അടക്കം മൂന്നൂറിലധികം ചിത്രങ്ങളില്‍ ജയസുധ അഭിനയിച്ചിട്ടുണ്ട്. മതം മാറിയതുമായി ബന്ധപ്പെട്ടുള്ള നടിയുടെ വെളിപ്പെടുത്തലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 1985ലായിരുന്നു നടിയുടെ വിവാഹം. നിധിന്‍ കപൂറിനെയാണ് ജയസുധ വിവാഹം കഴിച്ചത്. ഹണിമൂണിനായി തായ്ലാന്‍ഡില്‍ പോയപ്പോള്‍ നടന്ന ഒരു സംഭവമാണ് മതം മാറാന്‍ പ്രേരിപ്പിച്ചതെന്നാണ് താരം പറയുന്നത്. ”ഞങ്ങള്‍ ബാങ്കോക്കിലെ ഒരു റിസോര്‍ട്ടില്‍ പോയി. എനിക്ക് വെള്ളം പേടിയാണ്, നീന്താന്‍ കഴിയില്ല. അതിനാല്‍ത്തന്നെ കടലിനടുത്ത് നിന്ന് മാറി നില്‍ക്കാന്‍ ഞാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. ബീച്ച് റിസോര്‍ട്ടാണ്. വാട്ടര്‍ ആക്ടിവിറ്റീസില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവ് എന്നെ നിര്‍ബന്ധിച്ചു. കണ്ട് നില്‍ക്കാനാണ് ഇഷ്ടമെന്നും വാട്ടര്‍ ആക്ടിവിറ്റീസില്‍ പങ്കെടുക്കാന്‍ തയ്യാറല്ലെന്നും ഞാന്‍ പറഞ്ഞു. അദ്ദേഹം എല്ലാ റൈഡുകളും എന്‍ജോയ് ചെയ്തു. അവസാനത്തെ ദിവസം, നിനക്കൊപ്പം കടലിലെ ഒരു ആക്ടിവിറ്റിയിലെങ്കിലും പങ്കെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഞാനുണ്ട്, പേടിക്കേണ്ട, എല്ലാം നന്നായി വരുമെന്നും അദ്ദേഹം ധൈര്യം തന്നു. ഹണിമൂണാണ്…

    Read More »
  • Kerala

    കേരളാ കോൺഗ്രസ് ഇടതുപക്ഷത്തിന് ഒപ്പം, പക്ഷേ പരമ്പരാഗത കൃസ്ത്യൻ വോട്ടുകൾ കോൺഗ്രസിനും ബി.ജെ.പിക്കും മാത്രം: പലമണ്ഡലങ്ങളിലും നിർണായകമായത് ക്രൈസ്തവ വോട്ടുകൾ

        ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരവും ആറ്റിങ്ങലും പത്തനംതിട്ടയും കോട്ടയവും ഇടുക്കിയും എറണാകുളവും തൃശ്ശൂരും ഉൾപ്പടെ ഒട്ടേറെ മണ്ഡലങ്ങളിൽ നിർണായകമായത് ക്രൈസ്തവ വോട്ടുകൾ. തിരുവനന്തപുരത്ത് ലത്തീൻ അതിരൂപത വോട്ടുകൾ ബിജെപിക്കും കോൺഗ്രസിനും ഒരുപോലെ പോൾ ചെയ്തു. തൃശ്ശൂരിലും ക്രിസ്ത്യൻ വോട്ടുകൾ ബിജെപിക്ക് അനുകൂലമായി. പ്രതീക്ഷിച്ച ന്യൂനപക്ഷ വോട്ടുകൾ ലഭിക്കാത്തത് ഇടതുമുന്നണിക്ക് തിരിച്ചടിയായി തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ജയം വ്യക്തികേന്ദ്രീകൃതമാണ്, എങ്കിലും നിർണായക സ്വാധീനം ചെലുത്തിയത് ന്യൂനപക്ഷ വോട്ട് തന്നെ. തൃശ്ശൂർ അതിരൂപതയ്ക്ക് കീഴിൽ വരുന്ന ഒരു ലക്ഷത്തിലധികം വോട്ടുകളിൽ ഭൂരിഭാഗവും സുരേഷ് ഗോപിക്ക് ലഭിച്ചു. ചാവക്കാട് മുതൽ ഏങ്ങണ്ടിയൂർ വരെയുള്ള തീരദേശ മേഖലകളിലെ മുസ്ലിം വോട്ടുകളിലും വിള്ളൽ ഉണ്ടായി എന്നാണ് വിലയിരുത്തൽ. അതേ സാഹചര്യമാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലും പ്രകടമായത്. തോൽവി മുന്നിൽ കണ്ട തരൂരിനെ കൈപിടിച്ച് കയറ്റിയ തീരദേശ മേഖലയിൽ നിന്ന് പോലും പ്രതീക്ഷിച്ച വോട്ടുകൾ ലഭിച്ചില്ല. പരസ്യമായി ആർഎസ്എസ് വിരുദ്ധ നിലപാട് ലത്തീൻ അതിരൂപത സ്വീകരിച്ചെങ്കിലും ഒരു വിഭാഗം…

    Read More »
  • India

    സ്മൃതി ഇറാനിയുടെ ധാർഷ്ഠ്യത്തിനേറ്റ അടി: രാഹുൽ തോറ്റോടിയപ്പോൾ  നെഞ്ചു വിരിച്ചു നിന്ന കിഷോരി ലാൽ ശർമ എന്ന സൂപ്പർസ്റ്റാർ…!

        സ്മൃതി ഇറാനി എന്തൊക്കെയാണ്  വിളിച്ചു കൂവിയത്…? രാഷ്ട്രീയ രംഗത്തെ പരസ്പര ബഹുമാനവും മാന്യതയും തച്ചുടയ്ക്കുന്ന ഭാഷയായിരുന്നു അവരുടേത്. ഒടുവിൽ ആ അഹങ്കാരത്തിന് സ്മൃതിക്ക് കിട്ടിയത് ലോക് സഭാ ഇലക്ഷനിലെ കനത്ത പരാജയമാണ്. മുൻ ലോക് സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേഠിയിൽ ബി.ജെ.പിയിലെ സ്മൃതി ഇറാനിയോട്  പരാജയപ്പെട്ടപ്പോൾ ഹൃദയം നുറുങ്ങിയ അവസ്ഥയായിരുന്നു കോൺഗ്രസുകാർക്ക്. ഇനി കോൺഗ്രസിൻ്റെ പരമ്പരാഗത മണ്ഡലമായ അമേഠി ഒരിക്കലും  തിരിച്ചു കിട്ടില്ലെന്ന് പലരും കരുതി. രാഹുൽ ഗാന്ധി ഇക്കുറി അമേഠി ഉപേക്ഷിച്ച് വയനാടിനൊപ്പം റായ്ബറേലി തെരഞ്ഞെടുത്തു.  പക്ഷേ തോറ്റാലും ശരി രാഹുൽ ഗ അമേഠിയിൽ തന്നെ മത്സരിക്കണം എന്ന ചിന്താഗതിക്കാരായിരുന്നു കോൺഗ്രസുകാരിൽ ഭൂരിഭാഗവും.   രാഹുൽ അമേഠിയിൽ നിന്ന് ഭയന്നോടിയപ്പോൾ പിന്നെ ആരെന്നായി ചോദ്യം. അപ്പോഴാണ് പൊക്കം കുറഞ്ഞ ഒരു മനുഷ്യൻ രംഗത്തെത്തിയത്. കിഷോരി ലാൽ ശർമ…! ശരിക്കും അപ്പോഴാണ് ഇദ്ദേഹത്തെ എല്ലാവരും കാണുന്നതും അറിയുന്നതും. ഇദ്ദേഹം കോൺഗ്രസ് സ്ഥാനാർത്ഥിയായി അമേഠിയിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ മൂക്കത്ത് വിരൾ…

    Read More »
Back to top button
error: