മനുഷ്യന്റെ ആരോഗ്യത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതാണ് ഭക്ഷണം. നല്ല ഭക്ഷണവും കൃത്യമായ വ്യായാമവും ഉണ്ടെങ്കില്‍ ശരീരം ആരോഗ്യത്തോടെയിരിക്കും. എന്നാല്‍, അമിതമായ എണ്ണയും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ അത് ആരോഗ്യത്തിന് ഹാനികരവുമാണ്.
കേരളത്തിലെ ഭക്ഷണരീതിയനുസരിച്ച്, എണ്ണ ഒഴിവാക്കി നമുക്ക് ഭക്ഷണങ്ങള്‍ കഴിക്കാന്‍ സാധിക്കില്ല. ഏതൊരു വിഭവമെടുത്താലും അതില്‍ എണ്ണ ഉപയോഗിക്കേണ്ടതായി വരും. അതിനാല്‍, നിങ്ങളുടെ വീട്ടില്‍ പാചകത്തിനായി ഉപയോഗിക്കുന്ന എണ്ണയില്‍ മായം കലര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. എടടഅക റിപ്പോര്‍ട്ട് പ്രകാരം വിപണിയില്‍ ലഭ്യമായ എണ്ണകളില്‍ 24 ശതമാനവും മായം കലര്‍ന്നതാണ്.
വ്യാജ എണ്ണകള്‍ തിരിച്ചറിയാനുള്ള വഴികള്‍ :
കവറിന്റെ പിന്‍ഭാഗത്ത് സൂചിപ്പിച്ചിരിക്കുന്ന എണ്ണയിലെ ഘടകങ്ങള്‍ പരിശോധിക്കുക.
ഓര്‍ഗാനിക്, നോണ്‍ – ജിഎംഒ അല്ലെങ്കില്‍ മറ്റെന്തെങ്കിലും സര്‍ട്ടിഫിക്കേഷനുകള്‍ ഉണ്ടോയെന്ന് പരിശോധിക്കുക.
എക്സ്പയറി ഡേറ്റ് നോക്കാന്‍ ഒരിക്കലും മറക്കരുത്. കാലഹരണപ്പെട്ടതാണെങ്കില്‍ വാങ്ങരുത്.
സാധാരണ വാങ്ങുന്ന എണ്ണയെക്കാള്‍ വിലക്കുറവില്‍ ലഭിക്കുമ്പോള്‍ വാങ്ങരുത്. ഇത് മായം ചേര്‍ത്തതിന് തെളിവാണ്.
മായം കലരാത്ത എണ്ണകള്‍ക്ക് ചെറിയ രീതിയിലുള്ള മണമുണ്ടാകും. എന്നാല്‍, രൂക്ഷമായ മണം വരുകയാണെങ്കില്‍ അതില്‍ കെമിക്കലുകള്‍ ചേര്‍ത്തിട്ടുണ്ട്.
എണ്ണയില്‍ വെള്ള നിറത്തിലുള്ള പത കാണുകയാണെങ്കില്‍ അതിലും മായം ചേര്‍ത്തിട്ടുണ്ട്.
എണ്ണയ്ക്ക് കയ്പ്പോ രുചി വ്യത്യാസമോ അനുഭവപ്പെട്ടാല്‍ കഴിക്കരുത്.
കുറച്ച് എണ്ണയെടുത്ത് രണ്ട് മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. അത് കട്ടയാവുകയാണെങ്കില്‍ ശുദ്ധമാണ്. ദ്രാവക രൂപത്തിലാണെങ്കില്‍ അതില്‍ മായം കലര്‍ന്നിട്ടുണ്ട്.
വെള്ളപ്പേപ്പറില്‍ കുറച്ച് എണ്ണയൊഴിച്ച് ഉണങ്ങാന്‍ വയ്ക്കുക. ഒരേ രീതിയില്‍ പേപ്പറില്‍ പടരുകയാണെങ്കില്‍ അത് ശുദ്ധമാണ്.