Month: May 2024
-
Kerala
മുഖ്യമന്ത്രിക്കും മകള്‍ക്കും ആശ്വാസം; മാത്യു കുഴല്‍നാടൻ സമർപ്പിച്ച ഹർജി വിജിലൻസ് കോടതി തള്ളി
തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കും ആശ്വാസം. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും ഉള്‍പ്പെടെ ഏഴ് പേർക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടൻ സമർപ്പിച്ച ഹർജി വിജിലൻസ് കോടതി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി തള്ളിയതായി വിധി പ്രസ്താവിച്ചത്. ഇതോടെ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം ഉണ്ടാകില്ല. അതേസമയം മാസപ്പടി കേസില്‍ ഇ.ഡി അന്വേഷണം പുരോഗമിക്കുകയാണ്.
Read More » -
Kerala
കെഎസ്‌ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
പാലക്കാട്: കെഎസ്‌ആര്‍ടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അഗളി ജെല്ലിപ്പാറതെങ്ങും തോട്ടത്തില്‍ സാമുവലിന്റെ മകൻ മാത്യുവാണ് മരിച്ചത്. അറുപത് വയസായിരുന്നു. തച്ചംമ്ബാറ മച്ചാംതോടിന് സമീപത്ത് വച്ച് മാത്യു സഞ്ചരിച്ച സ്കൂട്ടറില്‍ കെഎസ്‌ആര്‍ടിസി ബസിടിച്ചാണ് അപകടം. മാത്യുവിനൊപ്പം ഉണ്ടായിരുന്ന മകള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read More » -
Kerala
കണ്ടക്ടർ കയറിയില്ല; കെഎസ്ആർടിസി യാത്രക്കാര്‍ പാതിവഴിയിൽ കുടുങ്ങി
കോട്ടയം: കണ്ടക്ടർ കയറും മുമ്ബേ കെ.എസ്.ആർ.ടി.സി ബസ് വിട്ടതോടെ നടുറോഡില്‍ കുടുങ്ങിയത് യാത്രക്കാർ. കട്ടപ്പനയില്‍നിന്ന് കോട്ടയത്തേക്ക് സർവീസ് നടത്തിയ കെഎസ്‌ആർടിസി ബസിലെ യാത്രക്കാരാണ് അരമണിക്കൂറോളം കണ്ടക്ടർക്കായി കാത്തിരുന്നത്. ഒടുവില്‍ സ്വകാര്യ ബസില്‍ കയറി കണ്ടക്ടർ എത്തിയ ശേഷമാണ് ബസ് സർവീസ് പുനരാരംഭിച്ചത്. ഞായറാഴ്ച വൈകീട്ട് ആറുമണിക്കായിരുന്നു സംഭവം. കട്ടപ്പനയില്‍നിന്ന് പുറപ്പെട്ട കെ.എസ്.ആർ.ടി.സി.ബസാണ് കണ്ടക്ടറെ കാണാതെവന്നതോടെ കൊടുങ്ങൂർ കവലയില്‍ പിടിച്ചിട്ടത്. പൊൻകുന്നത്ത് ഇറങ്ങിയ കണ്ടക്ടർ ബസില്‍ കയറിയെന്ന ധാരണയില്‍ ഡ്രൈവർ ബസോടിച്ച് കോട്ടയത്തിന് പോകുന്ന വഴിയിലാണ് കണ്ടക്ടർ കയറിയില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് ബസ് കൊടുങ്ങൂർ ക്ഷേത്രത്തിനുസമീപം നിർത്തിയിടുകയായിരുന്നു. അരമണിക്കൂറിനുശേഷം കണ്ടക്ടർ സ്വകാര്യ ബസില്‍ കൊടുങ്ങൂരിലെത്തി യാത്ര തുടർന്നു. ഇതിനോടകം ബസില്‍ ഉണ്ടായിരുന്ന പകുതിയിലധികം യാത്രക്കാർ മറ്റ് ബസുകളിൽ കയറിപോകുകയും ചെയ്തു.
Read More » -
Kerala
കനത്ത മഴയിൽ സ്വകാര്യ ബസ് റോഡില്‍നിന്ന് തെന്നിമാറി; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കട്ടപ്പന: കനത്ത മഴയില്‍ നിയന്തണം നഷ്ടപ്പെട്ട സ്വകാര്യ ബസ് റോഡില്‍നിന്ന് തെന്നി മാറിയെങ്കിലും മറിയാതെ ഇരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. എന്നാൽ റോഡരികില്‍ പാർക്ക് ചെയ്തിരുന്ന ബൈക്ക് ബസിനടിയില്‍ പെട്ട് തകർന്നു. ഇന്നലെ വൈകുന്നേരം നാലരയോടെ കുമളി-കട്ടപ്പന റോഡില്‍ മൂന്നാം മൈലിന് സമീപമായിരുന്നു സംഭവം. എറണാകുളത്തുനിന്ന് കട്ടപ്പന വഴി കുമളിയിലേക്ക് വന്ന ഇബിടി ബസാണ് തെന്നിമാറിയത്. മഴയില്‍ നിയന്ത്രണം നഷ്ടമായ ബസ് തെന്നിമാറിയെങ്കിലും താഴ്ചയിലേയ്ക്ക് പതിക്കാതിരുന്നതിനാല്‍ അപകടം ഒഴിവായി. പീരുമേട്, വണ്ടിപ്പെരിയാർ, കുമളി, അണക്കര തുടങ്ങി ഹൈറേഞ്ചിന്‍റെ മിക്ക മേഖലകളിലും ഇന്നലെ അര മണിക്കൂറിലധികം ഇടിമിന്നലോടുകൂടിയ കനത്ത മഴ ലഭിച്ചു. ഇടിമിന്നലില്‍ തെങ്ങടക്കമുള്ള മരങ്ങള്‍ പലയിടത്തും കത്തിനശിച്ചു.
Read More » -
Kerala
ഭര്‍ത്താവിന്‍റെ മര്‍ദനത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
പത്തനംതിട്ട: ഭര്‍ത്താവിന്‍റെ മര്‍ദനത്തെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഇലന്തൂര്‍ പരിയാരം കിഴക്ക് തുമ്ബമണ്‍തറ സ്വദേശിനി സുജ(50)യാണ് മരിച്ചത്. ഇവരെ മര്‍ദിച്ച കേസില്‍ ഭര്‍ത്താവ് സജി കൊട്ടാരക്കര (സൈക്കിള്‍ സജി) കൊട്ടാരക്കര സബ് ജയിലില്‍ റിമാൻഡില്‍ കഴിയുകയാണ്. ഒരു മാസം മുമ്ബാണ് പത്തനംതിട്ടയിലെ പെട്രോള്‍ പമ്ബിലെ തൊഴിലാളിയായ സജി മദ്യലഹരിയില്‍ ഭാര്യ സുജയെ ക്രൂരമായി മര്‍ദിച്ചത്. മര്‍ദനത്തെത്തുടര്‍ന്ന് നട്ടെല്ലിനും വാരിയെല്ലിനും പൊട്ടലുണ്ടായതടക്കം ഗുരുതരമായി പരിക്കേറ്റ സുജ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സംഭവത്തില്‍ ആറന്മുള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും സജിയെ അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യുകയുമായിരുന്നു. സജി മദ്യപിച്ച ശേഷം സുജയെ മര്‍ദിക്കുകയും സമീപവാസികളുമായി പ്രശ്‌നമുണ്ടാവുകയും ചെയ്യുന്നത് നിത്യസംഭവമാണെന്ന് പറയുന്നു. മക്കള്‍: സൗമ്യ, സ്വപ്‌ന.
Read More » -
India
പൂഞ്ച് ഭീകരാക്രമണം തിരഞ്ഞെടുപ്പ് സ്റ്റണ്ട് ; ബിജെപി ഇതിനപ്പുറവും ചെയ്യും: മുൻ പഞ്ചാബ് മുഖ്യമന്ത്രി
ചണ്ഡീഗഡ്: ജമ്മു-കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനവ്യൂഹത്തിനുനേരേയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികൻ കൊല്ലപ്പെട്ട സംഭവം തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് കോണ്‍ഗ്രസ് നേതാവും മുൻ പഞ്ചാബ് മുഖ്യമന്ത്രിയുമായ ചരണ്‍ജിത്ത് സിങ് ചന്നി. ജവാൻമാരുടെ ജീവൻവെച്ചാണ് ബി.ജെ.പി കളിക്കുന്നതെന്നും ഇത്തരത്തിൽ ഇനിയും കൂടുതൽ പ്രതീക്ഷിക്കാമെന്നും ജലന്ധറിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചന്നി പറഞ്ഞു. ഇത്തരം തീവ്രവാദ ആക്രമണങ്ങളൊന്നും യഥാർഥത്തില്‍ നടക്കുന്നില്ല. മറിച്ച്, ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനുള്ള ശ്രമങ്ങളാണിത്. തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യങ്ങളിലെല്ലാം ഇത്തരം സ്റ്റണ്ടുകള്‍ ബി.ജെ.പി കളിക്കുമെന്നും 2019-ലെ പുല്‍വാമ ആക്രമണം ചൂണ്ടിക്കാട്ടി ചന്നി പറഞ്ഞു. ശനിയാഴ്ച വൈകീട്ടായിരുന്നു പൂഞ്ചില്‍ വ്യോമസേനാ വാഹനവ്യൂഹത്തിനുനേരേയുള്ള ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ ഒരു സൈനികൻ കൊല്ലപ്പെട്ടു. നാല് സൈനികർക്ക് പരിക്കേറ്റു. മേയ് 25-ന് ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലത്തിന്റെ ഭാഗമാണ് പൂഞ്ച്.
Read More » -
Kerala
വയനാട്ടിൽ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
മാനന്തവാടി: തലപ്പുഴയില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. തൃശൂര്‍ പുറനാട്ടുകര അമ്ബലത്തിങ്കല്‍ വീട്ടില്‍ എആര്‍ വിജയ് (21) എന്നയാളെയാണ് തലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റാഗ്രാം വഴി പെണ്‍കുട്ടിയെ പരിചയപ്പെട്ട ശേഷം കുട്ടിക്കെതിരെ നിരവധി തവണ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്റ് ചെയ്തു.
Read More » -
Kerala
കൊച്ചി സ്മാർട്ട് സിറ്റിയില്‍ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു; മൂന്നു തൊഴിലാളികൾക്ക് ഗുരുതര പരിക്ക്
എറണാകുളം: കൊച്ചി സ്മാർട്ട് സിറ്റിയില്‍ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു. തകർന്നു വീണ കെട്ടിടാവിഷ്ടങ്ങളില്‍ കുടുങ്ങിയ മൂന്നു പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരാളെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗിക്കുകയാണ്. അപകട സ്ഥലത്തേക്ക് അഗ്നിശമന സേനയും ആംബുലൻസും എത്തിയിട്ടുണ്ട്. അന്യ സംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. കൊച്ചി ഇൻഫോ പാർക്കിനോട് ചേർന്നുള്ള സ്മാർട്ട് സിറ്റി മേഖലയിലാണ് അപകടമുണ്ടായത്. നിർമാണത്തിലിരുന്ന കെട്ടിടത്തിന്‍റെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു.
Read More » -
Life Style
‘നോ’ പറയാൻ ധൈര്യമുണ്ടോ…? ഇല്ലെങ്കിൽ പല ചതികളും പതിയിരിപ്പുണ്ട്
ലൈഫ്‌സ്റ്റൈൽ സുനിൽ കെ ചെറിയാൻ ചിട്ടിയിൽ നമ്മെ ചേർക്കാൻ ‘യാചിക്കുന്ന’ ആന്റി പറയുന്നത് ഈ ഒരു ചിട്ടി കൂടെ കിട്ടിയാലേ ആവശ്യത്തിനുള്ള റൗണ്ട് പൂർത്തിയാവൂ എന്നാണ്. ആന്റിയെ കഷ്‌ടപ്പെടുത്തേണ്ടെന്ന് വിചാരിച്ച് നമ്മൾ ആ ചിട്ടിയിൽ ചേരുന്നു. എൽ ഐ സി ഏജന്റായ ബന്ധുവും അത് തന്നെയാണ് പറഞ്ഞത്. ഈ ഒരു പോളിസി കിട്ടിയില്ലെങ്കിൽ അദ്ദേഹത്തിന്റെ ജോലി തന്നെ അപകടത്തിലാണെന്ന്! കുടുംബപ്രശ്‍നം ഉണ്ടാക്കേണ്ടെന്ന് കരുതി നാം നന്മമരമാവും. കൂട്ടുകാർ കൂടുമ്പോൾ ഒരു ഡ്രിങ്ക് ആരെങ്കിലും വച്ച് നീട്ടിയാൽ അദ്ദേഹത്തിന് അപമാനമാകേണ്ടെന്ന് വിചാരിച്ച് നമ്മൾ അത് വാങ്ങി വിഴുങ്ങുന്നു. കുടുംബത്തിലെ പ്രധാന കാരണവർ ഒരു കല്യാണാലോചനയുമായി വന്നാൽ ധിക്കാരിയാവേണ്ടെന്ന് കരുതി ആ കല്യാണത്തിന് സമ്മതം മൂളുന്നു. വീട് പണിയുമ്പോൾ അത്യാവശ്യം അന്തിയുറങ്ങാനൊരിടം എന്ന് മനസ്സിൽ കണക്ക് കൂട്ടുമ്പോൾ, ഇവിടെ ഒരു വരാന്ത നന്നായിരിക്കും; അവിടെ നാല് തൂണുകൾ പൊളിയായിരിക്കും എന്ന് പറയുന്ന കസിൻ… അവനിപ്പോൾ എൻജിനീയറാണ്, അവനോടാണല്ലോ വീടിന്റെ പ്ലാൻ വരയ്ക്കാൻ…
Read More » -
India
ഹേമന്ത് കർക്കരെ കൊല്ലപ്പെട്ടത് ആർ.എസ്.എസ് ബന്ധമുള്ള പൊലീസുകാരന്റെ വെടിയേറ്റ്: മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ്
മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പ് മൂന്നാംഘട്ട വോട്ടെടുപ്പിലേക്കു നീങ്ങുന്നതിനിടെ ബി.ജെ.പി സ്ഥാനാർഥിക്കെതിരെ ഗുരുതരമായ ആരോപണവുമായി മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാർ. 26/11 മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണ് ആരോപണം.ആക്രമണത്തിനിടെ മഹാരാഷ്ട്ര എ.ടി.എസ് മുൻ തലവൻ ഹേമന്ത് കർക്കരെ കൊല്ലപ്പെട്ടത് ആർ.എസ്.എസ് ബന്ധമുള്ള പൊലീസുകാരന്റെ വെടിയേറ്റാണെന്ന് അദ്ദേഹം ആരോപിച്ചു. നോർത്ത്-സെൻട്രല്‍ മുംബൈയിലെ ബി.ജെ.പി സ്ഥാനാർഥിയും മുംബൈ ഭീകരാക്രമണക്കേസില്‍ പ്രോസിക്യൂട്ടറുമായിരുന്ന ഉജ്ജ്വല്‍ നികത്തിന് ഇക്കാര്യം അറിയാമെന്നും അതു മറച്ചുവയ്ക്കുകയായിരുന്നുവെന്നും വഡേത്തിവാർ പറഞ്ഞു. ”ഉജ്ജ്വല്‍ നികം അഭിഭാഷകനല്ല. രാജ്യദ്രോഹിയാണ്. അജ്മല്‍ കസബിനെ പോലെയുള്ള ഭീകരവാദികളുടെ വെടിയേറ്റല്ല കർക്കരെ കൊല്ലപ്പെട്ടത്. സംഘ്പരിവാറുമായി അടുത്ത ബന്ധമുള്ള പൊലീസുകാരന്റെ വെടിയേറ്റാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഈ ഓഫിസറെ രക്ഷിക്കാനായി സ്‌പെഷല്‍ കോടതിയില്‍ നികം വിവരം മറച്ചുവയ്ക്കുകയാണു ചെയ്തത്.”-വിജയ് വഡേത്തിവാർ വാർത്താസമ്മേളനത്തില്‍ ആരോപിച്ചു.
Read More »