തിരുവനന്തപുരം: മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കും ആശ്വാസം. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും ഉള്‍പ്പെടെ ഏഴ് പേർക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടൻ സമർപ്പിച്ച ഹർജി വിജിലൻസ് കോടതി തള്ളി.
തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി തള്ളിയതായി വിധി പ്രസ്താവിച്ചത്. ഇതോടെ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം ഉണ്ടാകില്ല.
അതേസമയം മാസപ്പടി കേസില്‍ ഇ.ഡി അന്വേഷണം പുരോഗമിക്കുകയാണ്.