IndiaNEWS

പൂഞ്ച് ഭീകരാക്രമണം തിരഞ്ഞെടുപ്പ് സ്റ്റണ്ട് ; ബിജെപി ഇതിനപ്പുറവും ചെയ്യും: മുൻ പഞ്ചാബ് മുഖ്യമന്ത്രി 

ചണ്ഡീഗഡ്: ജമ്മു-കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനവ്യൂഹത്തിനുനേരേയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികൻ കൊല്ലപ്പെട്ട സംഭവം തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് കോണ്‍ഗ്രസ് നേതാവും മുൻ പഞ്ചാബ് മുഖ്യമന്ത്രിയുമായ ചരണ്‍ജിത്ത് സിങ് ചന്നി.

ജവാൻമാരുടെ ജീവൻവെച്ചാണ് ബി.ജെ.പി കളിക്കുന്നതെന്നും ഇത്തരത്തിൽ ഇനിയും കൂടുതൽ പ്രതീക്ഷിക്കാമെന്നും ജലന്ധറിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചന്നി പറഞ്ഞു.

ഇത്തരം തീവ്രവാദ ആക്രമണങ്ങളൊന്നും യഥാർഥത്തില്‍ നടക്കുന്നില്ല. മറിച്ച്‌, ബി.ജെ.പിക്ക് നേട്ടമുണ്ടാക്കാനുള്ള ശ്രമങ്ങളാണിത്. തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യങ്ങളിലെല്ലാം ഇത്തരം സ്റ്റണ്ടുകള്‍ ബി.ജെ.പി കളിക്കുമെന്നും 2019-ലെ പുല്‍വാമ ആക്രമണം ചൂണ്ടിക്കാട്ടി ചന്നി പറഞ്ഞു.

Signature-ad

 

ശനിയാഴ്ച വൈകീട്ടായിരുന്നു പൂഞ്ചില്‍ വ്യോമസേനാ വാഹനവ്യൂഹത്തിനുനേരേയുള്ള ഭീകരാക്രമണം നടന്നത്. ആക്രമണത്തില്‍ ഒരു സൈനികൻ കൊല്ലപ്പെട്ടു. നാല് സൈനികർക്ക് പരിക്കേറ്റു. മേയ് 25-ന് ആറാംഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലത്തിന്റെ ഭാഗമാണ് പൂഞ്ച്.

Back to top button
error: