KeralaNEWS

കൊച്ചി സ്മാർട്ട് സിറ്റിയില്‍ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു; മൂന്നു തൊഴിലാളികൾക്ക് ഗുരുതര പരിക്ക് 

എറണാകുളം: കൊച്ചി സ്മാർട്ട് സിറ്റിയില്‍ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണു. തകർന്നു വീണ കെട്ടിടാവിഷ്ടങ്ങളില്‍ കുടുങ്ങിയ മൂന്നു പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറ്റൊരാളെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗിക്കുകയാണ്. അപകട സ്ഥലത്തേക്ക് അഗ്നിശമന സേനയും ആംബുലൻസും എത്തിയിട്ടുണ്ട്. അന്യ സംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

Signature-ad

കൊച്ചി ഇൻഫോ പാർക്കിനോട് ചേർന്നുള്ള സ്മാർട്ട് സിറ്റി മേഖലയിലാണ് അപകടമുണ്ടായത്. നിർമാണത്തിലിരുന്ന കെട്ടിടത്തിന്‍റെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു.

Back to top button
error: