Month: May 2024
-
NEWS
ഹമാസിന്റെ ഉപാധികള്‍ക്ക് വഴങ്ങില്ലെന്ന് ഇസ്രായേല്‍; ഗസ്സയില്‍ സമാധാനത്തിനായുള്ള ചര്‍ച്ച പരാജയം
കെയ്‌റോ: ഗസ്സയില്‍ വെടിനിര്‍ത്തലിനായി ഈജിപ്ത് തലസ്ഥാനമായ കെയ്റോയില്‍ നടന്ന സമാധാന ചര്‍ച്ച പരാജയം. ഹമാസിന്റെ ഉപാധികള്‍ക്ക് വഴങ്ങില്ലെന്ന് അറിയിച്ച ഇസ്രായേല്‍ കെയ്റോയിലേക്ക് പ്രതിനിധി സംഘത്തെ അയച്ചില്ല. ഈജിപ്ത് തലസ്ഥാനമായ കൈറോയില്‍ രണ്ടു ദിവസങ്ങളിലായി നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചയാണ് പരാജയപ്പെട്ടത്. കൈറോയിലേക്ക് സംഘത്തെ അയക്കാന്‍ വിസമ്മതിച്ച ഇസ്രായേല്‍ ഹമാസിന്റെ ഉപാധികള്‍ക്ക് വഴങ്ങില്ലെന്നും മുന്നറിയിപ്പ് നല്‍കി. തുടര്‍ ചര്‍ച്ചകള്‍ക്ക് ഇനി ഖത്തര്‍ വേദിയായേക്കും. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും നടത്തിയ ശക്തമായ സമ്മര്‍ദങ്ങള്‍ക്കൊടുവിലും ഗസ്സയില്‍ വെടിനിര്‍ത്തലിന് വിസമ്മതിക്കുകയാണ് ഇസ്രായേല്‍. ബന്ദിമോചനം മുന്‍നിര്‍ത്തി താല്‍ക്കാലിക വെടിനിര്‍ത്തലിന് സന്നദ്ധമാണെങ്കിലും ഹമാസിന്റെ ഉപാധികള്‍ അംഗീകരിക്കില്ലെന്നാണ് നെതന്യാഹുവിന്റെ നിലപാട്. ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുക, സൈന്യം ഗസ്സ വിടുക, വടക്കന്‍ ഗസ്സയിലേക്ക് ആളുകള്‍ക്ക് മടങ്ങാന്‍ അവസരം ഒരുക്കുക എന്നീ ഹമാസ് ഉപാധികള്‍ അംഗീകരിക്കില്ലെന്ന് നെതന്യാഹു അറിയിച്ചു. ഇന്നലെ ചേര്‍ന്ന യുദ്ധകാര്യ മന്ത്രിസഭാ യോഗത്തില്‍ ഗാന്റ്‌സ് ഉള്‍പ്പെടെ ഏതാനും മന്ത്രിമാര്‍ വെടിനിര്‍ത്തല്‍ കരാറിനു വേണ്ടി വാദിച്ചെങ്കിലും വിജയിച്ചില്ല. കീഴടങ്ങലിന് സമാനമായ ഉപാധികള്‍ ശരിയല്ലെന്നും ലക്ഷ്യം…
Read More » -
Kerala
‘ഇൻസ്പെക്ടർ രഞ്ജിത്ത്’ പടിയിറങ്ങി: രാഷ്ട്രീയത്തിലേക്കില്ല, എഴുത്തും സേവനവും തുടരുമെന്ന് നിലപാട്; കയ്യടിച്ച് സോഷ്യല്‍ മീഡിയ
ടി.പി രഞ്ജിത്ത് എന്ന പൊലീസ് ഓഫീസർ വിരമിച്ചത് കണ്ണൂര്‍ റൂറല്‍ അഡീഷണല്‍ സൂപ്രണ്ടായിട്ടാണ്. കണ്ണൂരിനു പുറമെ കാസര്‍കോട്, കോഴിക്കോട് ജില്ലകളിൽ ജോലി ചെയ്ത രഞ്ജിത്ത് പ്രഗത്ഭനായ പൊലീസ് ഉദ്യോഗസ്ഥർ എന്ന് പേരെടുത്ത വ്യക്തിയാണ്. ഔദ്യോഗികമായി വിരമിച്ച ദിവസം അദ്ദേഹം ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലായി. താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ലെന്നും ഇനി എഴുത്തും സേവനവുമായി തുടരും എന്നുമാണ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ഇതിന് പിന്തുണ അറിയിച്ച് സഹപ്രവര്‍ത്തകര്‍ അടക്കം നിരവധിപേര്‍ രംഗത്തെത്തി. പലവട്ടം പലരും തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ വിജയം എന്നും സത്യത്തിനായിരിക്കുമെന്നും ഫേസ് ബുക്ക് പോസ്റ്റില്‍ അദ്ദേഹം കുറിച്ചു. കാസര്‍കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ സേവനം അനുഷ്ഠിച്ച ടി.പി രജ്ഞിത്ത് എന്ന പൊലീസുദ്യോഗസ്ഥന്‍ ഏവര്‍ക്കും സുപരിചിതനാണ്. കുമ്പള, ഹൊസ്ദുര്‍ഗ്, രാജപുരം, മഞ്ചേശ്വരം, കാസര്‍കോട് എന്നീ സ്റ്റേഷനികളില്‍ എസ്.ഐആയും കുമ്പള, മഞ്ചേശ്വരം സ്റ്റേഷനുകളുടെ സ്റ്റേഷന്‍ ഹൗസ് ഓഫീസറായും പ്രവർത്തിച്ച രഞ്ജിത്ത് നിരവധി പ്രമാദമായ കുറ്റകൃത്യങ്ങളില്‍ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തി ശ്രദ്ധ…
Read More » -
NEWS
യുകെയില്‍ മലയാളി യുവതി കുഴഞ്ഞു വീണു മരിച്ചു
ലണ്ടൻ:യുകെയിലെ ഡെർബിയ്ക്ക് അടുത്ത് മലയാളി യുവതി വീടിനുള്ളില്‍ കുഴഞ്ഞു വീണു മരിച്ചു. ബർട്ടൻ ഓണ്‍ ട്രെന്‍റിലെ ജോർജ് വറീത്, റോസിലി ജോർജ് ദമ്ബതികളുടെ മകള്‍ ജെറീന ജോർജ് (25) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 9 മണിയോടെയാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീണതെന്നാണ് പ്രാഥമിക നിഗമനം. എറണാകുളം ജില്ലയിലെ അങ്കമാലി പാലിശ്ശേരി വെട്ടിക്കയില്‍ കുടുംബാംഗമാണ്. നോട്ടിങ്ഹാമില്‍ ചാർട്ടേഡ് അക്കൗണ്ടന്‍റായി ജോലി ചെയ്തു വരികയായിരുന്നു.
Read More » -
Crime
ഒലവക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍
പാലക്കാട്: ഒലവക്കോട് താണാവില്‍ ആസിഡ് ആക്രമണം. താണാവില്‍ ലോട്ടറി കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബര്‍ഷിനയ്ക്ക് നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. ബര്‍ഷിനയുടെ മുന്‍ ഭര്‍ത്താവ് തമിഴ്നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണം നടത്തിയത്. സാരമായി പൊള്ളലേറ്റ ബര്‍ഷിന പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കാജാ ഹുസൈനെ പാലക്കാട് നോര്‍ത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ കടയിലെത്തിയ കാജാ ഹുസൈനുമായി തര്‍ക്കമുണ്ടാകുകയും പിന്നീട് കൈയില്‍ കരുതിയ ആസിഡ് മുഖത്തൊഴിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിക്കുയായിരുന്നു. ബര്‍ഷിനയും ഭര്‍ത്താവും ഏറെക്കാലമായി പിരിഞ്ഞുതാമസിക്കുകയാണ്. ഇതിനെ തുടര്‍ന്നുണ്ടായ അസ്വാരസ്യങ്ങളാണ് അക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.
Read More » -
Crime
ഇന്‍സ്റ്റഗ്രാമില്‍ ലൊക്കേഷന്‍ സഹിതം പോസ്റ്റിട്ടു; പിന്നാലെ തേടിയെത്തിയ അക്രമികള്‍ മോഡലിനെ വെടിവെച്ച് കൊന്നു
കീറ്റോ: സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവന്‍സറും മോഡലുമായ യുവതി ഇക്വഡോറില്‍ വെടിയേറ്റ് മരിച്ചു. സൗന്ദര്യമത്സരങ്ങളിലടക്കം സജീവ സാന്നിധ്യമായിരുന്ന ലാന്‍ഡി പരാഗ ഗ്വൊയ്ബുരോ(23)യാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. പട്ടാപ്പകല്‍ ഒരു റസ്റ്ററന്റില്‍വെച്ചാണ് യുവതിയെ അക്രമികള്‍ വെടിവെച്ച് കൊന്നത്. സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യുവതി മറ്റൊരാള്‍ക്കൊപ്പം റസ്റ്ററന്റില്‍ സംസാരിച്ചുനില്‍ക്കവെയാണ് തോക്കുധാരികളായ രണ്ടുപേര്‍ ഇരച്ചെത്തിയത്. തുടര്‍ന്ന് ഇരുവരും യുവതിക്ക് നേരേ വെടിയുതിര്‍ക്കുകയായിരുന്നു. കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ ലൊക്കേഷന്‍ സഹിതം യുവതി ഒരു ചിത്രം പങ്കുവെച്ചിരുന്നു. റസ്റ്ററന്റില്‍നിന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചിത്രമായിരുന്നു പങ്കുവെച്ചത്. ഇതിലൂടെ യുവതി എവിടെയാണെന്ന് മനസിലാക്കിയ അക്രമികള്‍ റസ്റ്ററന്റിലെത്തി കൃത്യം നടത്തിയെന്നാണ് പോലീസ് കരുതുന്നത്. ഇന്‍സ്റ്റഗ്രാമില്‍ 1.76 ലക്ഷം ഫോളോവേഴ്സുള്ള ഇന്‍ഫ്ളുവന്‍സറാണ് കൊല്ലപ്പെട്ട ലാന്‍ഡി പരാഗ. അതേസമയം, കൊലപാതകത്തിന് കാരണം സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല. എന്നാല്‍, ഒരു ക്രിമിനല്‍ മയക്കുമരുന്ന് സംഘത്തിന്റെ തലവനുമായി യുവതിക്ക് നേരത്തെ അടുപ്പമുണ്ടായിരുന്നതായും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും അഭ്യൂഹങ്ങളുണ്ട്. മയക്കുമരുന്ന് മാഫിയ തലവന്റെ വിധവയായ ഭാര്യയാണ് കൊലപാതകം ആസൂത്രണംചെയ്തതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
Read More » -
India
മകൻ പെൺകുട്ടിയെ കടത്തി; അമ്മയെ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍
ബംഗളൂരു: മകൻ പെൺകുട്ടിയെ കടത്തിക്കൊണ്ടു പോയതിനെത്തുടർന്ന് അമ്മയെ പെണ്‍കുട്ടിയുടെ വീട്ടുകാർ തൂണില്‍ കെട്ടിയിട്ട് മർദിച്ചു. ഹാവേരി ജില്ലയിലെ അരെമല്ലപുർ ഗ്രാമത്തിലാണ് സംഭവം. ഹനുമവ്വ മെഡ്ലെരിക്കാണ് (50) മർദനമേറ്റത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാരായ മൂന്നു സ്ത്രീകളുള്‍പ്പെടെ ആറുപേരെ റാണെബെന്നൂർ പോലീസ് അറസ്റ്റുചെയ്തു. പരിക്കേറ്റ ഹനുമവ്വ ഹാവേരിയിലെ ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞദിവസം കുറുബ സമുദായത്തില്‍പ്പെട്ട ഹനുമവ്വയുടെ മകൻ മഞ്ജുനാഥ് മറാഠി പെണ്‍കുട്ടിക്കൊപ്പം പോകുകയായിരുന്നു. അരെമല്ലപുർ ഗ്രാമത്തിലെ ഒരേ വഴിയിലാണ് ഇരുവരുടെയും വീട്. പെണ്‍കുട്ടിയെ ഈവർഷം വിവാഹം കഴിപ്പിക്കാൻ വീട്ടുകാർ ആലോചിച്ചുവരുന്നതിനിടെയാണ് കാമുകനൊപ്പം പോയത്. ഇവർക്ക് പോകാൻ സഹായം ചെയ്തെന്നാരോപിച്ചാണ് ഹനുമവ്വയെ പെണ്‍കുട്ടിയുടെ വീട്ടുകാർ വീട്ടില്‍നിന്ന് വലിച്ചിറക്കി തൂണില്‍ കെട്ടിയിട്ട് മർദിച്ചത്. പിന്നീട് പ്രദേശവാസികളെത്തിയാണ് ഹനുമവ്വയെ രക്ഷിച്ചത്. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ പ്രതികൾ മുങ്ങിയെങ്കിലും കഴിഞ്ഞ ദിവസം വൈകിട്ട് ഇവരെ അറസ്റ്റുചെയ്യുകയായിരുന്നു.
Read More » -
Crime
200 സ്ത്രീകള്‍, 3000 അശ്ലീല ക്ലിപ്പുകള്‍, പ്രജ്വലിന്റെ പീഡനപരമ്പര: കലങ്ങിമറഞ്ഞ് ജെഡിഎസും ബിജെപിയും
ബംഗളൂരു: കര്‍ണാടകയിലെ മുഖ്യരാഷ്ട്രീയ പാര്‍ട്ടിയായ ജനതാദള്‍ എസും അതിനെ നിയന്ത്രിക്കുന്ന ദേവെഗൗഡ കുടുംബവും ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൂടെയാണു കടന്നുപോകുന്നത്. രണ്ടാം ഘട്ടത്തിലെ 14 മണ്ഡലങ്ങളിലെ പ്രചാരണത്തിനു നേതൃത്വം നല്‍കുന്ന സഖ്യകക്ഷിയായ ബിജെപിയെയും വിവാദങ്ങള്‍ വേട്ടയാടുന്നു. ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിച്ചതിനു പിന്നില്‍ ഹാസനിലെ ബിജെപി നേതാവ് ദേവരാജ ഗൗഡയാണെന്ന വെളിപ്പെടുത്തലും ഗൗഡ ഇതു സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടും പ്രജ്വലിന്റെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ക്കാത്തതും ബിജെപിയെ പ്രതിരോധത്തിലാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ പ്രജ്വലിനായി പ്രചാരണത്തിന് എത്തിയത് ചൂണ്ടിക്കാട്ടി ബിജെപി ദേശീയ നേതൃത്വത്തെ കടന്നാക്രമിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അങ്ങനെ ഹാസനിലെ പെന്‍ഡ്രൈവുകള്‍ തുറന്നു വിട്ട അശ്ലീല വീഡിയോ വിവാദം കര്‍ണാടക രാഷ്ട്രീയത്തിന്റെ ഗതി തന്നെ മാറ്റിയിരിക്കുകയാണ്. ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവെഗൗഡയുടെ കൊച്ചുമകനും പാര്‍ട്ടിയുടെ ഏക എംപിയുമായ പ്രജ്വല്‍ രേവണ്ണ, മൂവായിരത്തോളം അശ്ലീല വിഡിയോകള്‍ പുറത്തു വന്നതോടെ നാടുവിട്ടു. പിന്നാലെയാണ് ലൈംഗികമായി പീഡിപ്പിച്ചെന്നു 2 സ്ത്രീകളുടെ പരാതിയില്‍ കേസ് വന്നത്. അശ്ലീല വിഡിയോയില്‍…
Read More » -
Kerala
മുഖ്യമന്ത്രി ദുബൈയ്ക്കു പോയി, മകന്റെ കുടുംബത്തിനൊപ്പം ചെലവഴിക്കാനെന്നു വിശദീകരണം
മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വകാര്യ സന്ദര്‍ശനത്തിന് ദുബായിലേക്ക് പുറപ്പെട്ടു. ഇന്ന് രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് മുഖ്യമന്ത്രി ദുബായിലേക്ക് തിരിച്ചത്. സ്വകാര്യസന്ദര്‍ശനമാണെന്ന് കാണിച്ച് യാത്രയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. കഴിഞ്ഞ ദിവസമാണ് കേന്ദ്രസര്‍ക്കാര്‍ സന്ദര്‍ശനത്തിന് അനുമതി നല്‍കിയത്. ഔദ്യോഗിക ആവശ്യത്തിനായി വിദേശത്തേക്ക് പോകുന്ന വേളകളില്‍ സാധാരണ സര്‍ക്കാര്‍തന്നെ യാത്ര സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കുകയാണ് പതിവ്. സ്വകാര്യസന്ദര്‍ശനമായതിനാല്‍ മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല. മകന്റെ കുടുംബത്തിനൊപ്പം ചെലവഴിക്കാനാണ് യാത്രയെന്നാണ് വിശദീകരണം. അടുത്ത ദിവസങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരിപാടികള്‍ മാറ്റിവെച്ചാണ് യാത്ര. ഓഫീസില്‍ കുറച്ചുദിവസത്തേക്ക് മുഖ്യമന്ത്രി ഉണ്ടാവില്ലെന്ന സൂചന സ്റ്റാഫ് അംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാണ് മുഖ്യമന്ത്രി മടങ്ങി വരുന്നതെന്ന കാര്യത്തിലും വ്യക്തതയില്ല.
Read More » -
Kerala
മലപ്പുറത്ത് വീട്ടമ്മയുടെ ദുരൂഹ മരണം ; ഫാര്‍മസിയില്‍ നിന്നും മരുന്നു മാറി നല്‍കിയതിനെ തുടര്‍ന്നെന്ന് ആരോപണം
മലപ്പുറം : തിരൂരിൽ വീട്ടമ്മ ദുരുഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ പരാതിയുമായി കുടുംബം. ഫാർമസിയില്‍ നിന്നും മരുന്ന് മാറി നല്‍കിയതാണ് വീട്ടമ്മയുടെ മരണത്തിന് കാരണമായതെന്നാണ് കുടുംബം പരാതി ഉന്നയിക്കുന്നത്. തിരൂർ ആലത്തിയൂർ പൊയിലിശ്ശേരി സ്വദേശിനി ആയിഷുമ്മ ആണ് മരിച്ചത്.തിരൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയിരുന്ന ആയിഷുമ്മയ്ക്ക് ഡോക്ടർ എഴുതി നല്‍കിയ മരുന്നല്ല ഫാർമസിയില്‍ നിന്നും നല്‍കിയത് എന്നാണ് കുടുംബത്തിന്റെ ആരോപണം. പേശികള്‍ക്ക് അയവ് വരാൻ നല്‍കുന്ന ഗുളികക്ക് പകരം കാൻസർ രോഗികള്‍ക്ക് നല്‍കുന്ന ഗുളികയാണ് ഇവർക്ക് നല്‍കിയിരുന്നത്. ഇക്കാര്യം അറിയാതെ അഞ്ചുദിവസത്തോളം ആയിഷുമ്മ ഈ മരുന്ന് കഴിച്ചിരുന്നു. മരുന്നു മാറി കഴിച്ചതിനെ തുടർന്ന് ഇവർക്ക് വായിലും വയറിലും അലർജി ഉണ്ടായതായും കുടുംബം ആരോപിക്കുന്നു. ആയിഷുമ്മയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇവരെ പെരിന്തല്‍മണ്ണയിലെയും കോഴിക്കോട്ടെയും ആശുപത്രികളില്‍ എത്തിച്ചു ചികിത്സ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആയിഷുമ്മയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് തിരൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ആരോഗ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന്…
Read More »
