Month: May 2024
-
India
പത്രിക പിൻവലിപ്പിക്കാൻ ശ്രമിച്ചു; ബിജെപിക്കെതിരെ ഇൻഡോറിലെ സ്ഥാനാര്‍ഥി
ഭോപ്പാല്‍: ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തില്‍ ചെയ്തതുപോലെ മധ്യപ്രദേശിലെ ഇൻഡോറിലും എതിർസ്ഥാനാർഥികളെ ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിക്കാൻ ബിജെപി ശ്രമിച്ചതായി വെളിപ്പെടുത്തല്‍. മധ്യപ്രദേശിലെ ഇൻഡോറില്‍ പത്രിക പിൻവലിക്കാൻ ബിജെപി ഭീഷണിപ്പെടുത്തിയെന്ന് എസ്‌യുസിഐ സ്ഥാനാർഥി അജിത് സിങ് പൻവറാണ് വെളിപ്പെടുത്തിയത്. കോണ്‍ഗ്രസ് സ്ഥാനാർഥി അക്ഷയ് കാന്തി ബം പത്രിക പിൻവലിച്ചു ബിജെപിയില്‍ ചേർന്നതിനു പിന്നാലെയാണ് എസ്‌യുസിഐ സ്ഥാനാർഥികളുടെയും സ്വതന്ത്രരുടെയും പത്രികകള്‍ പിൻവലിപ്പിച്ചു ബിജെപി സ്ഥാനാർഥിയെ എതിരില്ലാതെ ജയിപ്പിക്കാൻ ശ്രമം നടന്നത്. ‘പത്രികയില്‍ ഒപ്പിട്ടിട്ടില്ലെന്ന് പറയണമെന്നാവശ്യപ്പെട്ട് സ്ഥാനാർഥിയെ നാമനിർദേശം ചെയ്തവരെ ബിജെപി ഭീഷണിപ്പെടുത്തി. മാത്രമല്ല, വീടുകള്‍ ബുള്‍ഡോസർ ഉപയോഗിച്ച് തകർത്ത് കളയുമെന്നും ഭീഷണിപ്പെടുത്തി.’-എസ്‌യുസിഐ സംസ്ഥാന സമിതി അംഗം സുനില്‍ ഗോപാൽ പറഞ്ഞു.
Read More » -
India
ഹരിയാനയില്‍ ബിജെപി സർക്കാരിനെ വീഴ്ത്തി കോൺഗ്രസ് അധികാരത്തിലേക്ക്
ചണ്ഡീഗഢ്: ഹരിയാനയില്‍ ബിജെപി സർക്കാരിനെ വീഴ്ത്തി കോൺഗ്രസ് അധികാരത്തിലേക്ക്.കോണ്‍ഗ്രസിനെ പിന്തുണയ്ക്കാമെന്നു ജനനായക് ജനതാ പാർട്ടി (ജെജെപി) വ്യക്തമാക്കിയതോടെ നായബ് സിംഗ് സെയ്നി സർക്കാർ നിലം പതിക്കുമെന്ന് ഉറപ്പായി. പത്ത് അംഗങ്ങളാണ് ജെജെപിക്കുള്ളത്.നേരത്തെ മൂന്നു സ്വതന്ത്ര എംഎല്‍എമാർ പിന്തുണ പിൻവലിച്ചതോടെയാണ് നായബ് സിംഗ് സെയ്നി സർക്കാർ ന്യൂനപക്ഷമായത്. നിലവിലെ അംഗബലമനുസരിച്ച് സർക്കാരിനു ഭൂരിപക്ഷമില്ല.ഇതിന് പിന്നാലെയാണ് ഹരിയാന സർക്കാരിനെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പിന്തുണയ്ക്കുമെന്നു ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല അറിയിച്ചത്. “ബിജെപി സർക്കാരിനെ വീഴ്ത്താനുള്ള നീക്കത്തെ ഞങ്ങള്‍ പിന്തുണയ്ക്കും. സർക്കാരിനെ പുറത്താക്കണമോയെന്ന് കോണ്‍ഗ്രസാണ് ചിന്തിക്കേണ്ടത്. സെയ്നി ഭൂരിപക്ഷം തെളിയിക്കുകയോ അല്ലെങ്കില്‍ രാജിവയ്ക്കുകയോ വേണം.ബിജെപിയുമായുള്ള സഖ്യം ഇനി പുനഃസ്ഥാപിക്കില്ല. -ദുഷ്യന്ത് പറഞ്ഞു. മാർച്ചിലാണ് ബിജെപി ബന്ധം ജെജെപി അവസാനിപ്പിച്ചത്. ഇതിനിടെ, മുപ്പതംഗങ്ങളുള്ള കോണ്‍ഗ്രസിനെ പിളർത്താൻ ബിജെപി നീക്കമാരംഭിച്ചതായി റിപ്പോർട്ടുണ്ട്. ഒക്ടോബറിലാണ് ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. മുൻ മുഖ്യമന്ത്രി മനോഹർ ലാല്‍ ഖട്ടർ രാജിവച്ച കർണാല്‍ നിയമസഭാ മണ്ഡലത്തില്‍ ഈ മാസം 25ന് ഉപതെരഞ്ഞെടുപ്പും…
Read More » -
Kerala
കായല്‍ മത്സ്യങ്ങളില്‍ കാന്‍സറിന് കാരണമാകുന്ന വിഷാംശം; തീന്‍േമശയിലെ താരങ്ങളും സംശയനിഴലില്‍
കൊച്ചി: കൊച്ചി കായലിലെ മത്സ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന ഘനലോഹ മാലിന്യങ്ങള്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല(കുസാറ്റ്)യുടെ പഠനം. വ്യവസായ മേഖലയില്‍നിന്ന് തള്ളുന്ന മാലിന്യങ്ങളാണ് ഈ ഭീഷണി സൃഷ്ടിക്കുന്നത്. മത്സ്യവിഭവങ്ങളിലെ ഉയര്‍ന്ന കാഡ്മിയം സാന്നിദ്ധ്യവും ഇവയുടെ ദീര്‍ഘകാല ഉപയോഗവും ക്യാന്‍സറിന് കാരണമായേക്കുമെന്ന് മലിനീകരണസൂചിക മുന്‍നിറുത്തി ഗവേഷകര്‍ മുന്നറിയിപ്പുനല്‍കി. കായല്‍ജലത്തിലും അടിത്തട്ടിലെ മണ്ണിലും മത്സ്യങ്ങളിലും സിങ്കിന്റെ അളവാണ് ഏറ്റവും കൂടുതല്‍. സിങ്ക്, കാഡ്മിയം, ക്രോമിയം ഉള്‍പ്പെടെ വിവിധലോഹങ്ങള്‍ വിഷാംശപരിധികവിഞ്ഞ് കാണപ്പെടുന്നതായും പഠനത്തില്‍ പറയുന്നു. കായലില്‍ സാധാരണയായി കാണപ്പെടുന്ന മണങ്ങ്, കായല്‍കട്ല, കരിമീന്‍, പൂളമീന്‍, നച്ചുകരിമീന്‍, ചുണ്ടന്‍കൂരി, കരിപ്പെട്ടി, കണമ്പ്, പൂഴാന്‍, പാര, കാരച്ചെമ്മീന്‍, കാവാലന്‍ ഞണ്ട്, കറുത്തകക്ക തുടങ്ങിയ ഭക്ഷ്യയോഗ്യമായ ജലജീവികളെ കേന്ദ്രീകരിച്ചായിരുന്നു പഠനം. കുസാറ്റ് സീനിയര്‍ പ്രൊഫസറും കണ്ണൂര്‍ സര്‍വകലാശാല വി.സിയുമായ ഡോ. എസ്. ബിജോയ് നന്ദന്റെ നേതൃത്വത്തില്‍ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കായലിലെ വെള്ളം, എക്കല്‍ മണ്ണ്, മത്സ്യവിഭവങ്ങള്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ഘനലോഹങ്ങളുടെ തോത് വിലയിരുത്തി. പഠനം…
Read More » -
Crime
ഇ.വി.എമ്മിന്റെ വിശ്വാസ്യത ചോദ്യം ചെയ്തു; വയോധികനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
മലപ്പുറം: ഇ.വി.എമ്മിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തതിന് വയോധികനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു. മലപ്പുറം വളാഞ്ചേരി പൊലീസാണ് അബ്ദു സമദ് എന്ന 64കാരനെതിരെ കേസ് എടുത്തത്. പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഹാക്ക് ചെയ്യാന്‍ കഴിയുമെന്നും ഇലക്ഷന്‍ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനായി പ്രവര്‍ത്തിക്കുകയും ആണെന്ന വിമര്‍ശനമാണ് അബ്ദു സമദ് ഫെയ്‌സ്ബുക്കിലൂടെ ഉന്നയിച്ചത് . നിരവധി പേര്‍ പങ്കുവെച്ച അതെ പോസ്റ്റാണ് 64 കാരനായ അബ്ദു സമദും പങ്ക് വെച്ചത് . വളരെ കുറഞ്ഞ ആളുകള്‍ മാത്രം കണ്ട ഫെയ്‌സ്ബുക്ക് പോസിറ്റിന് എതിരെ സ്വമേധയാ പൊലീസ് കേസ് എടുത്തു. കേരള പൊലീസ് ആക്റ്റിലെ 120 (ഒ) വകുപ്പും , ഐ.പി.സിയിലെ 153ഉം കൂടാതെ, ജനപ്രാതിനിധ്യ നിയമത്തിലെ 125ഉം കൂടി ചുമത്തി . ജാമ്യമില്ലാ വകുപ്പായതിനാല്‍ പൊലീസ് അറസ്റ്റ് ചെയ്യാനും ശ്രമിച്ചു. 40 വര്‍ഷം പ്രവാസിയായ അബ്ദുസമദ് കന്നി വോട്ടാണ് ഇത്തവണ ചെയ്തത്. ഇദ്ദേഹത്തിന് എതിരെയാണ് ഇലക്ഷന്‍ കമ്മീഷന് അവമതിപ്പുണ്ടാക്കി,…
Read More » -
Crime
സിദ്ധാര്‍ത്ഥനെ മര്‍ദ്ദിക്കാന്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നു; അടിവസ്ത്രം മാത്രം ധരിപ്പിച്ച് സമൂഹവിചാരണയെന്നും സിബിഐ കുറ്റപത്രം
കൊച്ചി: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥന്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായെന്ന് സിബിഐ. സമൂഹവിചാരണയ്ക്കു വിധേയനാക്കി. സിദ്ധാര്‍ഥനെ ആക്രമിക്കാനും അപമാനിക്കാനും പ്രതികള്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയതായും സിബിഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കി. ലെതര്‍ ബെല്‍റ്റ്, ഗ്ലൂ ഗണ്ണിന്റെ കേബിള്‍ വയര്‍ തുടങ്ങിയവയെല്ലാം ഉപയോഗിച്ച് പ്രതികള്‍ സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ചു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് ഹോസ്റ്റലിന്റെ നടുമുറ്റത്ത് എത്തിച്ചശേഷം ചോദ്യം ചെയ്യുന്നതും മര്‍ദ്ദിക്കുന്നതും കാണാന്‍ മറ്റു വിദ്യാര്‍ത്ഥികളെ വിളിച്ചുകൂട്ടി. മര്‍ദ്ദനത്തിനിടെ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ തള്ളി താഴെയിട്ടു. പലവട്ടം മുഖത്തടിക്കുകയും തൊഴിക്കുകയും ചെയ്തു. ഡോര്‍മിറ്ററിയില്‍ കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. അപമാനിക്കലും മര്‍ദനവും സിദ്ധാര്‍ത്ഥന്റെ ആത്മാഭിമാനത്തെയും അന്തസ്സിനെയും മുറിവേല്‍പ്പിച്ചു. വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറി എന്നാരോപിച്ചായിരുന്നു കുറ്റവിചാരണ നടത്തിയതെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. തുടര്‍ച്ചയായി മര്‍ദനമേറ്റ സിദ്ധാര്‍ത്ഥന് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കിയില്ല. മാനസികാഘാതം മറികടക്കുന്നതിനും സഹായിച്ചില്ല. പ്രതികളുടെ മൊബൈല്‍ ഫോണുകളുടെ ഫൊറന്‍സിക് പരിശോധന നടത്തണം. കുറ്റകൃത്യത്തില്‍ കൂടുതല്‍പ്പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നത് സംബന്ധിച്ച് അന്വേഷണം നടത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍…
Read More » -
Kerala
സൂര്യാഘാതം; കേരളത്തില്‍ ചത്തുവീണത് 315 പശുക്കള്‍
തിരുവനന്തപുരം: കനത്ത ചൂടില്‍ സൂര്യാഘാതമേറ്റ് കേരളത്തില്‍ ചത്തുവീണത് 315 പശുക്കള്‍.മാർച്ച് മുതല്‍ മെയ് രണ്ടുവരെയുള്ള കണക്കാണിത്. സംസ്ഥാന മൃഗസംരക്ഷണവകുപ്പാണ് ഔദ്യോഗിക കണക്ക് പുറത്തുവിട്ടത്.കൂടുതല്‍ പശുക്കള്‍ ചത്തത് ആലപ്പുഴയിലാണ്. ആലപ്പുഴയില്‍ 69 പശുക്കളാണ് ചത്തത്. ഏറ്റവും കുറവ് വയനാട്ടിലും. സൂര്യാഘാതം മൂലം ചത്ത പശുക്കള്‍ (ജില്ലതിരിച്ച്) തിരുവനന്തപുരം 14 കൊല്ലം 53 പത്തനംതിട്ട 6 ആലപ്പുഴ 69 കോട്ടയം 11 ഇടുക്കി 13 എറണാകുളം 24 തൃശ്ശൂർ 37 മലപ്പുറം 23 പാലക്കാട് 16 കോഴിക്കോട് 25 കണ്ണൂർ 4 വയനാട് 3 കാസർകോട് 17
Read More » -
India
കൂട്ടഅവധി ആസൂത്രിതമെന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ്; മിന്നല്‍ സമരത്തില്‍ 25 ജീവനക്കാരുടെ ജോലിതെറിച്ചു
ന്യൂഡല്‍ഹി: എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ജീവനക്കാര്‍ കൂട്ടയവധിയെടുത്ത് പ്രതിഷേധിച്ച സംഭവത്തില്‍ നടപടിയുമായി വിമാന കമ്പനി. സംഭവത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 25 കാബിന്‍ ക്രൂ അംഗങ്ങളെ കമ്പനി പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ ജീവനക്കാര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഒരു ന്യായവുമില്ലാതെ മുന്‍കൂട്ടി നിശ്ചയിച്ച രീതിയില്‍ ഉദ്യോഗസ്ഥര്‍ ജോലിയില്‍ നിന്നും വിട്ടുനിന്നുവെന്നാണ് ക്രൂ അംഗങ്ങളെ പിരിച്ചുവിട്ടുകൊണ്ടുള്ള കത്തില്‍ കമ്പനി പറയുന്നത്. ഇതിന്റെ ഫലമായി ധാരാളം വിമാനങ്ങള്‍ റദ്ദ് ചെയ്യേണ്ടി വന്നു. നടപടി യാത്രക്കാര്‍ക്ക് വലിയ അസൗകര്യം സൃഷ്ടിച്ചു. ഇവരുടെ പ്രവൃത്തി പൊതുതാത്പര്യത്തിനെതിരായിരുന്നു എന്നുമാത്രമല്ല കമ്പനിക്ക് നാണക്കേടുണ്ടാക്കുകയും ധനനഷ്ടം വരുത്തിവയ്ക്കുകയും ചെയ്തു. അസുഖം ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയുള്ള കൂട്ടയവധി വിമാനസര്‍വീസുകള്‍ റദ്ദാക്കുന്നതിന് വേണ്ടിയുള്ള ആസൂത്രതിമായ നീക്കമായാണ് മനസ്സിലാക്കുന്നത്. ഇത് എയര്‍ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡ് എംപ്ലോയീസ് സര്‍വീസ് റൂളുകള്‍ ലംഘിക്കുന്ന നടപടിയാണെന്നും കത്തില്‍ പറയുന്നു. ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയുടെ ഉപസ്ഥാപനമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള വേതനം…
Read More » -
Crime
സിനിമാ നിര്‍മാതാവ് ചമഞ്ഞ് നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തും; യുവതികളെ ബ്ലാക്ക്‌മെയില്‍ ചെയ്ത യുവാവ് പിടിയില്‍
ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പര്‍ കൈക്കലാക്കി വീഡിയോ കോള്‍ ചെയ്ത് നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തുകയും വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. കൊല്ലം ശക്തികുളങ്ങര കാവനാട് ഐക്യ നഗറില്‍ ഹൗസ് നമ്പര്‍ 141 ല്‍ താമസിക്കുന്ന മുണ്ടയ്ക്കല്‍ വൈ നഗറില്‍ ബദരിയ മന്‍സിലില്‍ മുഹമ്മദ് ഹാരിസ് (36) ആണ് പിടിയിലായത്. അധ്യാപകരുടെ നമ്പര്‍ സംഘടിപ്പിച്ച് സിനിമാ നിര്‍മാതാവാണെന്നു പറഞ്ഞ് ബ്രോഷര്‍ അയച്ചു നല്‍കിയ ശേഷം അഭിനയിക്കാന്‍ താല്‍പര്യമുള്ള പെണ്‍കുട്ടികളുടെ ഓഡിഷന്‍ നടത്താനാണെന്ന രീതിയില്‍ അധ്യാപകരെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതി പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പര്‍ തരപ്പെടുത്തിയിരുന്നതെന്നു പൊലീസ് പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടികളെ ബന്ധപ്പെട്ട് സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് വീഡിയോ കോളില്‍ വിളിച്ച് ഒരു രംഗം അഭിനയിച്ചു കാണിക്കാന്‍ ആവശ്യപ്പെടും. ഇത് അഭിനയിച്ചു കാണിക്കുമ്പോള്‍ നന്നായിട്ടുണ്ട് എന്നും അടുത്തതായി വേഷം മാറുന്ന രംഗം അഭിനയിക്കാന്‍ ആവശ്യപ്പെടും. ഇത്തരം ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യുകയും…
Read More » -
NEWS
കാനഡയില്‍ കൊല്ലപ്പെട്ടത് ചാലക്കുടി സ്വദേശിനി ഡോണ; ഭര്‍ത്താവിനായി അന്വേഷണം
ഒട്ടാവ: കാനഡയിലെ ഓഷവയില്‍ മരിച്ചനിലയില്‍ കാണപ്പെട്ട യുവതി ചാലക്കുടി സ്വദേശി ഡോണ എന്ന് തിരിച്ചറിഞ്ഞു. ഡോണയുടെ ഭർത്താവ് ലാല്‍ കണ്ണമ്ബുഴ പൗലോസിനെ തേടി ഡറം റീജൻ പൊലീസിന്‍റെ അറിയിപ്പ് എത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വിവരം നല്‍കുന്നവർക്ക് 2,000 ഡോളർ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഇതേസമയം, ഒരു ദിവസം കഴിഞ്ഞിട്ടും യുവാവിനെക്കുറിച്ച് വിവരം ലഭിച്ചതായി സൂചനകളില്ല. സംശയാസ്പദ നിലയില്‍ വീട് പൂട്ടിക്കിടക്കുന്ന വിവരം അറിഞ്ഞ് പൊലീസ് എത്തി വാതില്‍തകർത്ത് പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലാല്‍ വിദ്യാർഥിയായാണ് ആദ്യം ഇവിടെയെത്തിയതെന്നും ഡോണയുടെ ബന്ധുക്കള്‍ ഇവിടെയുണ്ടെന്നും ഒന്നര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹമെന്നും പറയപ്പെടുന്നു. അപ്പാർട്ട്മെന്റില്‍ പലപ്പോഴും ഒച്ചപ്പാടും ബഹളവും ഉണ്ടായതായി അയല്‍ക്കാർ പോലീസിനെ അറിയിച്ചിട്ടുണ്ട്.
Read More » -
Kerala
കാണാതായ വിദ്യാര്‍ഥിനി പുഴയില്‍ മരിച്ചനിലയില്‍
ഇരിട്ടി: അറബിയില്‍ നിന്ന് ചൊവ്വാഴ്ച കാണാതായ വിദ്യാർഥിനിയെ ബാരാപ്പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. നടുവിലെ പുരയ്ക്കല്‍ രതീഷ്-സിന്ധു ദന്പതികളുടെ മകള്‍ ദുർഗ(15) യെയാണ് കൂട്ടുപുഴ പുതിയ പാലത്തിനു സമീപം ബാരപുഴയില്‍ ഇന്നലെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉളിക്കല്‍ ഗവ. ഹയർസെക്കൻഡറി സ്കൂളില്‍ നിന്ന് പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചമുതല്‍ ദുർഗയെ കാണാനില്ലായിരുന്നു.അച്ഛൻ രതീഷിന്‍റെ പരാതിയില്‍ ഉളിക്കല്‍ പോലീസും നാട്ടുകാരും അന്വേഷണം നടത്തി വരുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ കൂട്ടുപുഴ പുതിയ പാലത്തിന് സമീപം വാഹനം നിർത്തി പുഴയിലേക്ക് ഇറങ്ങിയ യുവാക്കളാണ് കമിഴ്ന്നു കിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടത്. ഉടൻ തന്നെ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഇരിട്ടി, ഉളിക്കല്‍ സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസും സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മരിച്ചത് ദുർഗയാണെന്ന് തിരിച്ചറിഞ്ഞത്.
Read More »