Month: May 2024
-
Kerala
ഓട്ടോറിക്ഷ ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഡ്രൈവർ മരിച്ചു, കാഞ്ഞങ്ങാട് നഗരത്തിലെ ഡ്രൈവറാണ്
കാഞ്ഞങ്ങാട് : ഓട്ടോറിക്ഷ ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഡ്രൈവർ മരിച്ചു. നഗരത്തിലെ ഓട്ടോ ഡ്രൈവറും മാവുങ്കാൽ നെല്ലിത്തറ എക്കാൽ സ്വദേശിയുമായ അനിൽ പുലിക്കോടൻ( 44) ആണ് മരിച്ചത്. ഇന്നലെ (ബുധൻ) രാത്രി 11 മണിയോടെ ഹോസ്‌ദുർഗ് ഹയർ സെക്കന്ററി സ്കൂളിന് മുന്നിലായുള്ള ഡിവൈഡറിൽ ഇടിച്ചാണ് അപകടം. ശബ്ദം കേട്ട് ഓടിക്കൂടിയ ആളുകൾ അനിലിനെ ഓട്ടോയിൽ നിന്ന് പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻ്റിന് എതിർവശത്തെ സ്റ്റാന്റിലെ ഡ്രൈവറാണ്. രാത്രി സമയത്ത് സർവീസ് നടത്താറാണ് പതിവ്. മൃതദേഹം ഇപ്പോൾ ജില്ലാശുപത്രിയിൽ.
Read More » -
India
തോല്‍ക്കുമെന്നു തിരിച്ചറിഞ്ഞ് മോദി മലക്കം മറിഞ്ഞു: പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: ഭരണഘടന മാറ്റാൻ ബിജെപി ആഗ്രഹിക്കുന്നുവെന്നും എന്നാല്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നു തിരിച്ചറിഞ്ഞപ്പോള്‍ അത്തരം പദ്ധതികളൊന്നുമില്ലെന്നു പറഞ്ഞ് പ്രധാനമന്ത്രി മോദി മലക്കം മറിഞ്ഞിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസിന്‍റെയും രാഹുല്‍ ഗാന്ധിയുടെയും പ്രസ്റ്റീജ് പോരാട്ടം നടക്കുന്ന റായ്ബറേലിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ചുക്കാൻ ഏറ്റെടുത്തു നടത്തിയ യോഗങ്ങളിലാണ് മോദിക്കും ബിജെപിക്കുമെതിരേ പ്രിയങ്ക ആഞ്ഞടിച്ചത്. ജാതി, മതം, ക്ഷേത്രം, മസ്ജിദ് എന്നിവയെക്കുറിച്ചാണ് ബിജെപി ആകെ സംസാരിക്കുന്നത്.ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് ബിജെപിക്കും പ്രധാനമന്ത്രി മോദിക്കും ഒന്നും പറയാനില്ല. എല്ലാ ദിവസവും ബിജെപി നേതാക്കൾക്ക് പറയാൻ ഇതല്ലാതെ മറ്റൊന്നുമില്ലെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. റായ്ബറേലിയിലെ ജനങ്ങളുമായുള്ള കോണ്‍ഗ്രസ് പാർട്ടിയുടെ 100 വർഷത്തെ ബന്ധം രാഹുലിന്‍റെ വിജയത്തിലൂടെ പുതിയൊരു യുഗത്തിലേക്കു പ്രവേശിക്കുകയാണെന്നും സഹോദരനുവേണ്ടി ഇന്നലെ റായ്ബറേലിയില്‍ നടത്തിയ പ്രചാരണയോഗങ്ങളില്‍ പ്രിയങ്ക പറഞ്ഞു.
Read More » -
Food
നാടൻ ബീഫ് മസാല ഉണ്ടാക്കുന്ന വിധം
പൊറോട്ടയ്ക്കൊപ്പം ബീഫ് മസാലയെപ്പോലൊരു കോമ്പിനേഷൻ വേറെയില്ല.ഇതാ അടിപൊളി ബീഫ് മസാല ഉണ്ടാക്കുന്ന വിധം 1.ബീഫ് – ഒരു കിലോ 2.മുളകുപൊടി – ഒരു ചെറിയ സ്പൂൺ പെരുംജീരകം – ഒരു ചെറിയ സ്പൂൺ കടുക് – ഒരു ചെറിയ സ്പൂൺ കുരുമുളക് – ഒരു ചെറിയ സ്പൂൺ ജീരകം – ഒരു ചെറിയ സ്പൂൺ കറുവാപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ – അൽപം വീതം 3.സവാള – മൂന്നു വലുത് തക്കാളി – രണ്ട് ഇടത്തരം ഇഞ്ചി – ഒരിഞ്ചു കഷണം വെളുത്തുള്ളി – ഒരു ചെറിയ കുടം 4.തേങ്ങ ചുരണ്ടിയത് – അരക്കപ്പ് കശുവണ്ടിപ്പരിപ്പ് – ആറ് 5.എണ്ണ – പാകത്തിന് 6.ഉപ്പ് – പാകത്തിന് 7.മുളകുപൊടി – രണ്ടു വലിയ സ്പൂൺ മല്ലിപ്പൊടി – രണ്ടു വലിയ സ്പൂൺ മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ 8.ഗരംമസാലപ്പൊടി – ഒന്നര ചെറിയ സ്പൂൺ പാകം ചെയ്യുന്ന വിധം ∙ബീഫ് കഴുകി…
Read More » -
Kerala
അയോധ്യയിലെത്തി രാംലല്ലയെ വണങ്ങി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തില്‍ ദർശനം നടത്തി കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബുധനാഴ്ച രാവിലെയാണ് അദ്ദേഹം രാംലല്ലയെ ദർശിക്കാൻ രാമക്ഷേത്രത്തിലെത്തിയത്. അയോദ്ധ്യയില്‍ മുൻപും എത്തിയിട്ടുണ്ടെന്നും ശാന്തി ലഭിക്കുന്നിടത്ത് എത്താൻ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഗവർണർ പ്രതികരിച്ചു. രാംലല്ലയെ ഗവർണർ സാഷ്ടാംഗം വണങ്ങുന്ന ദൃശ്യങ്ങളും അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രതിരൂപം ഏറ്റുവാങ്ങുന്ന ചിത്രവും സോഷ്യല്‍ മീഡിയയിലെ ഔദ്യോഗിക പേജില്‍ അദ്ദേഹം തന്നെ പങ്കുവച്ചിട്ടുമുണ്ട്.
Read More » -
Sports
അമ്പയറിംഗിലെ പിഴവ്; സഞ്ജുവിന്റെ പുറത്താകല്‍ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു വി. സാംസണിന്റെ പുറത്താകല്‍ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങൾ. ക്രിക്കറ്റില്‍ അംപയറുടെ തീരുമാനങ്ങള്‍ വിവാദമാകുന്നത് പുതിയ സംഭവമല്ല. അക്കൂട്ടത്തിലേക്ക് ഒന്ന് കൂടിയായിരിക്കുകയാണ് ദല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ സഞ്ജുവിന്റെ പുറത്താകല്‍. ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാന് മുന്നില്‍ ദല്‍ഹി 222 റണ്‍സ് വിജയലക്ഷ്യം വച്ചു. ഇതിനെതിരെ ബാറ്റ് ചെയ്ത് വരുന്നതിനിടെ രാജസ്ഥാന്‍ നായകന്‍ സഞ്ജു ക്രീസിലുണ്ടെങ്കില്‍ ജയിക്കുമെന്ന പ്രതീതിയാണ് സൃഷ്ടിച്ചത്. പക്ഷെ ജയിക്കാന്‍ 27 പന്തില്‍ 60 റണ്‍സ് വേണമെന്നിരിക്കെ സഞ്ജു പുറത്തായി. മുകേഷ് കുമാറിന്റെ പന്തില്‍ ഷായ് ഹോപ്പ് പിടിച്ചാണ് സഞ്ജു പുറത്തായത്. ഹോപ്പ് പിടികൂടുമ്ബോള്‍ കാല് ബൗണ്ടറി ലൈനിലായിരുന്നുവെന്ന് റേപ്ലേ കളില്‍ വ്യക്തമാണ് പക്ഷെ അംപയറുടെ തീരുമാനം സഞ്ജു പുറത്താണെന്നായിരുന്നു. 46 പന്തുകള്‍ നേരിട്ട സഞ്ജു 86 റണ്‍സെടുത്താണ് പുറത്തായത്.
Read More » -
Sports
വെറും 58 പന്തുകളില്‍ കളി തീര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
ഹൈദരാബാദ്: ജയിക്കാന്‍ വേണ്ടിയിരുന്നത് 166 റണ്‍സ്, ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ വെറും 58 പന്തുകളില്‍ കളി തീര്‍ത്ത് സൺറൈസ് ഹൈദരാബാദിന്റെ ട്രാവിസ് ഹെഡും, അഭിഷേക് ശര്‍മ്മയും. ജയത്തോടെ 14 പോയിന്റുമായി എസ്‌ആര്‍എച്ച് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു. അഭിഷേക് ശര്‍മ്മ ആറ് സിക്‌സും എട്ട് ഫോറും സഹിതം 75*(28) റണ്‍സും ട്രാവിസ് ഹെഡ് എട്ട് ഫോറും എട്ട് സിക്‌സും സഹിതം 89*(30) രണ്‍സും നേടി. ലക്‌നൗ ബൗളര്‍മാര്‍ ആകെ എറിഞ്ഞ 58 പന്തുകളില്‍ 30 എണ്ണവും ബൗണ്ടറി നേടിയാണ് ഹൈദരാബാദ് വിജയിച്ചത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് വേണ്ടി ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ 29(33), ക്രുണാല്‍ പാണ്ഡ്യ 24(21), നിക്കോളസ് പൂരന്‍ 48*(26), ആയുഷ് ബദോനി 55*(30) എന്നിവരുടെ പ്രകടനമാണ് സ്‌കോര്‍ 150 കടത്തിയത്.
Read More » -
India
അമ്മയുടെ കാമുകൻ മകളെ കുത്തിക്കൊലപ്പെടുത്തി
ന്യൂഡൽഹി: തന്നെ ഒഴിവാക്കി മറ്റൊരു പ്രണയ ബന്ധം തുടങ്ങിയതിന് അമ്മയുടെ കാമുകൻ മകളെ കുത്തിക്കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. 18-കാരിയായ ജ്യോതി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.ഇവരുടെ ഭർത്താവിനും ആക്രമണത്തില്‍ പരിക്കേറ്റു. ബോബി എന്ന യുവാവാണ് ആക്രമണം നടത്തിയത്. ഗാസിയാബാദിലെ ഇന്ദ്രപുരം ഏരിയയിലാണ് ക്രൂരകൃത്യം നടന്നത്.അർബുദ രോഗിയായ അമ്മ ചമ്ബാ ദേവിയെ പരിചരിക്കാനാണ് ജ്യോതിയും ഭർത്താവും ഇ-റിക്ഷാ ഡ്രൈവറുമായ ലളിതേഷും ഇവിടെയെത്തിയത്. അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ജ്യോതി കുത്തേറ്റ് മരിക്കുകയായിരുന്നു. ഭർത്താവ് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. ആറുമാസം മുൻപായിരുന്നു ഇവരുടെ വിവാഹം. ചമ്ബാ ദേവിയുമായി പ്രണയത്തിലായിരുന്നു ബോബി. ഇതിനിടെ ചമ്ബാ ദേവി അജയ് എന്നയാളുമായി പ്രണയത്തിലായി. ഇതറിഞ്ഞ ബോബി അജയിനെ ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെ ചമ്ബാ ദേവിയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു.
Read More » -
India
ബൂത്ത് കൈയ്യേറി ഇൻസ്റ്റഗ്രാം ലൈവ്; ഗുജറാത്തിലെ ബി.ജെ.പി. എം.പിയുടെ മകനെതിരെ പരാതി
അഹമ്മദാബാദ്: ബൂത്ത് കൈയ്യേറി കള്ളവോട്ട് രേഖപ്പെടുത്തിയെന്ന് ആരോപിച്ച് ഗുജറാത്തിലെ ബി.ജെ.പി. എം.പിയുടെ മകനെതിരെ പരാതി. ദാഹോദ് ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥിയും സിറ്റിങ് എം.പിയുമായ ജസ്വന്ത്സിങ് ഭാഭോറിന്റെ മകനും ബി.ജെ.പി. പ്രവർത്തകനുമായ വിജയ് ഭാഭോറിനെതിരെയാണ് കോണ്‍ഗ്രസ് സ്ഥാനാർഥി പരാതിയുമായി രംഗത്തെത്തിയത്. ബൂത്ത് കൈയ്യേറി വിജയ് ഭാഭോർ ഇൻസ്റ്റഗ്രമിലിട്ട ലൈവ് പിന്നീട് ഡിലീറ്റ് ചെയ്തു. തിരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ വിജയ് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. ഇലക്‌ട്രോണിക് വോട്ടിങ് മെഷീനിന്റേതടക്കം ഉടമസ്ഥത അവകാശപ്പെടുന്ന വിജയ്, യന്ത്രങ്ങള്‍ തന്റെ പിതാവിന്റേതാണെന്ന് പറയുന്നതായി പുറത്തുവന്ന വീഡിയോയിലുണ്ട്. വിജയ്ക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാർഥി പ്രഭാബേൻ കിശോർസിങ് തവിയാദ് ജില്ലാ കളക്ടർക്കും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നല്‍കി. സംഭവത്തില്‍ കർശനനടപടി വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
Read More » -
India
ഹരിയാനയിലെ ബി.ജെ.പി. സര്‍ക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കി ജെ.ജെ.പി നേതാവ്
ചണ്ഡീഗഢ്: ഹരിയാനയിലെ ബി.ജെ.പി. സര്‍ക്കാര്‍ പ്രതിസന്ധിയിലായതിന് പിന്നാലെ പ്രതികരണവുമായി മുന്‍സഖ്യകക്ഷിയായ ജെ.ജെ.പി(ജന്‍നായക് ജനതാ പാര്‍ട്ടി). എംഎൽഎ.ദുഷ്യന്ത് ചൗട്ടാല. പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നപക്ഷം ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യുമെന്ന് ജെ.ജെ.പി. നേതാവ് ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന ഏഴ് സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ ഹൂഡ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ ഞങ്ങളുടെ മുഴുവന്‍ എം.എല്‍.എമാരും ബി.ജെ.പി. സര്‍ക്കാരിനെതിരേ വോട്ട് ചെയ്യും, ദുഷ്യന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 90 അംഗ ഹരിയാണ നിയമസഭയില്‍ 10 അംഗങ്ങളാണ് ജെ.ജെ.പിക്ക് ഉള്ളത്. 2019-ല്‍ ബി.ജെ.പിയുമായി ജെ.ജെ.പി. സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചിരുന്നു. അങ്ങനെ നിലവില്‍വന്ന മനോഹര്‍ ലാല്‍ ഘട്ടര്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്നു ദുഷ്യന്ത്. എന്നാല്‍ ഇക്കൊല്ലം മാര്‍ച്ചില്‍ ഇരുകൂട്ടരും വഴി പിരിയുകയായിരുന്നു
Read More »
