പത്ത് അംഗങ്ങളാണ് ജെജെപിക്കുള്ളത്.നേരത്തെ മൂന്നു സ്വതന്ത്ര എംഎല്‍എമാർ പിന്തുണ പിൻവലിച്ചതോടെയാണ് നായബ് സിംഗ് സെയ്നി സർക്കാർ ന്യൂനപക്ഷമായത്.
നിലവിലെ അംഗബലമനുസരിച്ച് സർക്കാരിനു ഭൂരിപക്ഷമില്ല.ഇതിന് പിന്നാലെയാണ് ഹരിയാന സർക്കാരിനെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പിന്തുണയ്ക്കുമെന്നു ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല അറിയിച്ചത്.
“ബിജെപി സർക്കാരിനെ വീഴ്ത്താനുള്ള നീക്കത്തെ ഞങ്ങള്‍ പിന്തുണയ്ക്കും. സർക്കാരിനെ പുറത്താക്കണമോയെന്ന് കോണ്‍ഗ്രസാണ് ചിന്തിക്കേണ്ടത്. സെയ്നി ഭൂരിപക്ഷം തെളിയിക്കുകയോ അല്ലെങ്കില്‍ രാജിവയ്ക്കുകയോ വേണം.ബിജെപിയുമായുള്ള സഖ്യം ഇനി പുനഃസ്ഥാപിക്കില്ല. -ദുഷ്യന്ത് പറഞ്ഞു. മാർച്ചിലാണ് ബിജെപി ബന്ധം ജെജെപി അവസാനിപ്പിച്ചത്.
ഇതിനിടെ, മുപ്പതംഗങ്ങളുള്ള കോണ്‍ഗ്രസിനെ പിളർത്താൻ ബിജെപി നീക്കമാരംഭിച്ചതായി റിപ്പോർട്ടുണ്ട്. ഒക്ടോബറിലാണ് ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. മുൻ മുഖ്യമന്ത്രി മനോഹർ ലാല്‍ ഖട്ടർ രാജിവച്ച കർണാല്‍ നിയമസഭാ മണ്ഡലത്തില്‍ ഈ മാസം 25ന് ഉപതെരഞ്ഞെടുപ്പും നടക്കുന്നുണ്ട്. മുഖ്യമന്ത്രി നായബ് സിംഗ് സെയ്നിയാണ് കർണാലിലെ ബിജെപി സ്ഥാനാർഥി.ഇതിനിടെയാണ് ഹരിയാനയിലെ പുതിയ രാഷ്ട്രീയ നീക്കങ്ങൾ.