IndiaNEWS

പത്രിക പിൻവലിപ്പിക്കാൻ ശ്രമിച്ചു; ബിജെപിക്കെതിരെ ഇൻഡോറിലെ സ്ഥാനാര്‍ഥി

ഭോപ്പാല്‍: ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തില്‍ ചെയ്തതുപോലെ മധ്യപ്രദേശിലെ ഇൻഡോറിലും എതിർസ്ഥാനാർഥികളെ ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിക്കാൻ ബിജെപി ശ്രമിച്ചതായി വെളിപ്പെടുത്തല്‍.

മധ്യപ്രദേശിലെ ഇൻഡോറില്‍ പത്രിക പിൻവലിക്കാൻ ബിജെപി ഭീഷണിപ്പെടുത്തിയെന്ന് എസ്‌യുസിഐ സ്ഥാനാർഥി അജിത് സിങ് പൻവറാണ് വെളിപ്പെടുത്തിയത്.

Signature-ad

കോണ്‍ഗ്രസ് സ്ഥാനാർഥി അക്ഷയ് കാന്തി ബം പത്രിക പിൻവലിച്ചു ബിജെപിയില്‍ ചേർന്നതിനു പിന്നാലെയാണ് എസ്‌യുസിഐ സ്ഥാനാർഥികളുടെയും സ്വതന്ത്രരുടെയും പത്രികകള്‍ പിൻവലിപ്പിച്ചു ബിജെപി സ്ഥാനാർഥിയെ എതിരില്ലാതെ ജയിപ്പിക്കാൻ ശ്രമം നടന്നത്.

 ‘പത്രികയില്‍ ഒപ്പിട്ടിട്ടില്ലെന്ന് പറയണമെന്നാവശ്യപ്പെട്ട് സ്ഥാനാർഥിയെ നാമനിർദേശം ചെയ്തവരെ ബിജെപി ഭീഷണിപ്പെടുത്തി. മാത്രമല്ല, വീടുകള്‍ ബുള്‍ഡോസർ ഉപയോഗിച്ച്‌ തകർത്ത് കളയുമെന്നും ഭീഷണിപ്പെടുത്തി.’-എസ്‌യുസിഐ സംസ്ഥാന സമിതി അംഗം സുനില്‍ ഗോപാൽ പറഞ്ഞു.

Back to top button
error: