Month: May 2024
-
Kerala
മദ്യപിച്ച് ബസ് ഓടിച്ച് അപകടം; പുനലൂരിൽ തമിഴ്നാട് ഡ്രൈവര്‍ പിടിയില്‍
പുനലൂർ: മദ്യപിച്ച് തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന്‍റെ ബസ് ഓടിച്ച് അപകടം സൃഷ്ടിച്ച ഡ്രൈവറെ പുനലൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകീട്ട് ആറോടെ പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപമായിരുന്നു സംഭവം. ഡിപ്പോയിലെത്തിയ ബസ് തിരികെ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനിടെ തെന്മല ഭാഗത്ത് നിന്നും മരുന്നുമായി എത്തിയ വാനില്‍ ഇടിക്കുകയായിരുന്നു. കൊല്ലത്തുനിന്ന് വേളാങ്കണ്ണിക്ക് പുറപ്പെട്ട ചെങ്കോട്ട ഡിപ്പോയിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. പൊലീസെത്തി പരിശോധന നടത്തിപ്പോഴാണ് ഡ്രൈവർ മധുര സെല്ലൂര്‍ പൂന്‍ന്തമ്മാള്‍ നഗർ ഡോർ നമ്ബർ 24 ല്‍ വടിവേല്‍ ഗാന്ധി മദ്യപിച്ചതായി മനസ്സിലായത്. തുടർന്ന് കേസെടുത്ത ശേഷം കണ്ടക്ടറുടെ ജാമ്യത്തില്‍ കണ്ടക്ടറെയും ഡ്രൈവറെയും രാത്രി എട്ടോടെ മടക്കി അയച്ചു.മടക്കയാത്രയില്‍ ബസിന്‍റെ കണ്ടക്ടറാണ് വാഹനം ഓടിച്ചത്.
Read More » -
Kerala
അമ്പലമുകള്‍ ബിപിസിഎല്ലില്‍ ഡ്രൈവര്‍മാര്‍ സമരത്തില്‍; ഏഴ് ജില്ലകളിലേക്കുള്ള എല്‍പിജി വിതരണം പ്രതിസന്ധിയില്‍
കൊച്ചി: അമ്പലമുകള്‍ ബിപിസിഎല്ലിലെ എല്‍പിജി ബോട്ടിലിങ് പ്ലാന്റില്‍ ഡ്രൈവര്‍മാര്‍ സമരത്തില്‍. സമരത്തെ തുടര്‍ന്ന് ഏഴ് ജില്ലകളിലേക്കുള്ള എല്‍പിജി ഗ്യാസ് സിലിണ്ടര്‍ വിതരണം പ്രതിസന്ധിയിലായി. തൃശ്ശൂര്‍ കൊടകരയിലെ സ്വകാര്യ ഏജന്‍സിയില്‍ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ട കൂലി തര്‍ക്കത്തെ തുടര്‍ന്ന് ഡ്രൈവറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഡ്രൈവര്‍മാര്‍ ഇന്ന് രാവിലെ മുതല്‍ പണിമുടക്ക് സമരം ആരംഭിച്ചത്. ഡ്രൈവര്‍ ശ്രീകുമാറിനാണ് മര്‍ദനമേറ്റത്. പരിക്കേറ്റ ഇയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്ലാന്റിലെ 200 ഓളം ഡ്രൈവര്‍മാരാണ് പണിമുടക്കുന്നത്. സമരത്തെതുടര്‍ന്ന് 7 ജില്ലകളിലേയ്ക്കുള്ള നൂറ്റി നാല്പതോളം ലോഡ് സര്‍വീസ് ആണ് മുടങ്ങിയത്. ഇതോടെ ഈ ഏഴു ജില്ലകളിലേക്കുള്ള എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വിതരണവും പ്രതിസന്ധിയിലായി.
Read More » -
India
ഇതാണ് ഇന്ത്യ; എക്‌സ്പ്രസ്‌വേയില്‍ യു-ടേണെടുത്ത ട്രക്കില്‍ കാര്‍ ഇടിച്ചുകയറി 6 മരണം
ജയ്പൂർ: രാജസ്ഥാനിലെ സവായ് മധോപൂരിൽ ഡല്‍ഹി-മുംബൈ എക്സ്‌പ്രസ് വേയിൽ ട്രക്കും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ആറുപേർ മരിച്ചു. രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മനിഷ് ശർമ, ഭാര്യ അനിത ശർമ, ഇവരുടെ കുടുംബാംഗങ്ങളായ സതീഷ് ശർമ, പൂനം സന്തോഷ്, സുഹൃത്ത് കൈലാഷ് എന്നിവരാണ് മരിച്ചത്. സവായ് മധോപുർ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം.എക്സ്പ്രസ് വേയിലൂടെ മുന്നോട്ടുപോകുകയായിരുന്ന ട്രക്ക് പെട്ടെന്ന് യു-ടേണ്‍ എടുത്തതാണ് അപകടത്തിനിടയാക്കിയത്. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പോലീസ് ട്രക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഡ്രൈവർ ഒളിവിലാണ്. സിക്കാർ ജില്ലയില്‍നിന്ന് രന്തംബോറിലുള്ള ത്രിനേത്ര ഗണേഷ് ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. വേഗത്തില്‍ ട്രക്ക് ഇടത്തേക്ക് തിരിഞ്ഞതിനാല്‍ ആ ട്രാക്കിലൂടെയെത്തിയ ഡ്രൈവർക്ക് പെട്ടെന്ന് കാർ നിർത്താൻ സാധിച്ചില്ല. അപകടത്തിന് ശേഷം ട്രക്ക് നിർത്താതെ പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
Read More » -
Movie
‘ആവേശം’ ശരിക്കും നേടിയത് എത്ര?, ഒടിടിയിലും പ്രദര്‍ശനത്തിനെത്തി
അടുത്തകാലത്ത് വമ്പന്‍ ഹിറ്റായ മലയാള ചിത്രമാണ് ആവേശം. എന്നാല്‍, അധികം വൈകാതെ ആവേശം ഒടിടിയിലും പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ആവേശം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. ആഗോളതലത്തില്‍ ഫഹദിന്റെ ആവേശം 150 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. ആടുജീവിതം, 2018 എന്നീ സിനിമകള്‍ക്ക് പുറമേ മഞ്ഞുമ്മല്‍ ബോയ്‌സ് മാത്രമാണ് ആഗോള കളക്ഷനില്‍ ആവേശത്തിനു മുന്നിലുള്ളത്. ഒരു സോളോ നായകന്‍ 150 കോടി ക്ലബില്‍ മലയാളത്തില്‍ നിന്ന് എത്തിയത് ആദ്യം പൃഥ്വിരാജായിരുന്നെങ്കില്‍ രണ്ടാമത് ഫഹദാണ്. എന്നാല്‍ ഫഹദിന്റെ ആവേശത്തിന്റെ തിയറ്റര്‍ കളക്ഷന്‍ കുതിപ്പിന് വേഗത കുറഞ്ഞേക്കാവുന്ന ഒന്നാണ് ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. ആവേശം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയില്‍ മെയ് ഒമ്പതിന് പ്രദര്‍ശനത്തിന് എത്തിയതിനാല്‍ ചിത്രം ഇനി മള്‍ടിപ്ലക്‌സുകളിലും ഫിയോക്കിന്റെ നിയന്ത്രണത്തിലില്ലാത്തതുമായ തിയറ്ററുകളിലും മാത്രമേ പ്രദര്‍ശിപ്പിക്കുകയുള്ളൂ എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ജീത്തു മാധവനാണ് ആവേശത്തിന്റെ സംവിധായകന്‍. ഫഹദ് നായനാകുന്ന ആവേശം എന്ന സിനിമയില്‍ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു,…
Read More » -
Kerala
പിതാവ് കൊലപ്പെടുത്തിയ ഗോപികയുടെ പത്താംക്ലാസ് ഫലം നൊമ്ബരമായി; ഒമ്ബത് എ പ്ലസും ഒരു എയും
പയ്യോളി: ഒരുമാസം മുൻപ് അച്ഛൻ കൊലപ്പെടുത്തിയ ഗോപിക നേടിയത് ഉന്നതവിജയം.എസ്എസ്എൽസി ഫലം വന്നപ്പോള്‍ ഗോപികയ്ക്ക് ഒമ്ബത് എ പ്ലസും ഒരു വിഷയത്തില്‍ എ യുമാണ് ലഭിച്ചത്. പരീക്ഷയെഴുതിയ അടുത്തദിവസമാണ് ഗോപികയെയും അനിയത്തി ജ്യോതികയെയും വിഷം നല്‍കി കൊലപ്പെടുത്തിയശേഷം അച്ഛൻ അയനിക്കാട് കുറ്റിയില്‍ പീടികയ്ക്കുസമീപം പുതിയോട്ടില്‍ വള്ളില്‍ ലക്ഷ്മിനിലയത്തില്‍ സുമേഷ് തീവണ്ടിക്ക് മുന്നില്‍ച്ചാടി മരിച്ചത്. ഗോപികയുടെ അമ്മ നേരത്തേ മരിച്ചിരുന്നു. 720 പേർ പരീക്ഷയെഴുതിയ പയ്യോളി ടി.എസ്. ജി.വി.എച്ച്.എസ്. സ്കൂളിലെ ഫലം വന്നപ്പോള്‍ എല്ലാവരും അന്വേഷിച്ചത് ഗോപികയുടെ റിസള്‍ട്ടായിരുന്നു. ഗോപികയുടെ വിജയം പ്രതീക്ഷിച്ചതാണ്. എങ്കിലും ആ വിജയം അധ്യാപകർക്കും സഹപാഠികള്‍ക്കും നാട്ടുകാർക്കുമെല്ലാം വേദനാജനകമായ അനുഭവമായി. പഠനത്തിലും പഠനേതരപ്രവർത്തനങ്ങളിലും മികവുപുലർത്തിയ ഗോപിക സ്കൂളിലെ മിടുക്കിയായ വിദ്യാർഥിയായിരുന്നു.സംഘഗാനത്തില്‍ സംസ്ഥാനകലോത്സവത്തില്‍ ഗോപിക നയിച്ച ടീം എ ഗ്രേഡ് നേടിയിരുന്നു. പരീക്ഷകഴിഞ്ഞ് അവധിക്കാലമാഘോഷിക്കാൻ ഒരുങ്ങവേയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.ഗോപികയുടെ അമ്മ സ്വപ്ന മൂന്നുവർഷംമുമ്ബ് കോവിഡ് ബാധിച്ചാണ് മരിച്ചത്.
Read More » -
Kerala
‘മഞ്ഞുമ്മല്‍ ബോയ്‌സി’നെ പൊലീസ് മര്‍ദ്ദിച്ച സംഭവം; 18 വര്‍ഷങ്ങള്‍ക്ക് ശേഷം അന്വേഷണം
കൊച്ചി: 18 വര്‍ഷം മുന്‍പ് യഥാര്‍ഥ ‘മഞ്ഞുമ്മല്‍ ബോയ്‌സി’ന് തമിഴ്‌നാട് പൊലീസില്‍ നിന്നും നേരിട്ട പീഡനത്തെക്കുറിച്ച് അന്വേഷണം. മലയാളി ആക്ടിവിസ്റ്റ് വി. ഷാജു എബ്രഹാം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി പൊലീസ് ഡയറക്ടര്‍ ജനറലിന് നിര്‍ദേശം നല്‍കിയത്. 2006ല്‍ നടന്ന യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കി ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ കേരളത്തിലും തമിഴ്‌നാട്ടിലും വന്‍ വിജയമായതിനു പിന്നാലെയാണ് ചിത്രത്തില്‍ പറഞ്ഞ യഥാര്‍ഥ സംഭവങ്ങള്‍ പൊലീസ് അന്വേഷിക്കാനൊരുങ്ങുന്നത്. എറണാകുളം മഞ്ഞുമ്മലില്‍ നിന്നും കൊടൈക്കനാല്‍ സന്ദര്‍ശിക്കാനെത്തിയ യുവാക്കളിലൊരാള്‍ ഗുണ കേവിലെ ഗര്‍ത്തത്തില്‍ വീണപ്പോള്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ കൊടൈക്കനാല്‍ പൊലീസ് സ്റ്റേഷനിലാണ് സഹായം തേടിയത്. എന്നാല്‍, ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവരെ ക്രൂര മര്‍ദനത്തിന് ഇരയാക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി പരാതിയുയര്‍ന്നിരുന്നു. ഇവര്‍ക്ക് സഹായത്തിനായി ഒരു പൊലീസ് ഉദ്യോഗസ്ഥനെ മാത്രമാണ് വിട്ടു നല്‍കിയത്.സുഹൃത്തിനെ രക്ഷിക്കാന്‍ സഹായത്തിനായി പൊലീസ് സ്റ്റേഷനിലെത്തിയ യുവാക്കളെ പോലീസ് ക്രൂരമായി മര്‍ദിക്കുന്നതും മര്‍ദിക്കുന്നതും സിനിമയില്‍ കാണിച്ചിരുന്നു.സിനിമയില്‍ ചില പീഡന…
Read More » -
Kerala
അഖില്‍ മാരാരുടെ കരണം നോക്കി പൊട്ടിക്കണം: ഹനാന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 6 ജേതാവും സംവിധായകനുമായ അഖില്‍ മാരാറിനെതിരെ രൂക്ഷ വിമർശനവുമായി ഹനാന്‍. അഖില്‍ മാരാർ അടുത്തിടെ ബിഗ് ബോസിനെതിരെ ഉയർത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് സീസണ് 5 ലെ സഹമത്സരാർത്ഥികൂടിയായിരുന്ന ഹനാന്റെ പ്രതികരണം. വിവാദ പ്രസ്താവനകള്‍ ഇന്നും ഇന്നലെയുമായി നടത്തുന്ന വ്യക്തിയല്ല അഖില്‍ മാരാർ. അഖില്‍ മാരാർ എന്ന വ്യക്തി റീച്ചുണ്ടാക്കുന്നതും തന്റെ ഐഡന്റിറ്റി കീപ്പ് ചെയ്യുന്നതും ഇത്തരം വിവാദങ്ങള്‍ സൃഷിടിച്ചുകൊണ്ടാണ്. ഒരോ വിഷയം കഴിയുമ്ബോഴും അയാള്‍ക്ക് അടുത്ത വിവാദങ്ങള്‍ വേണം എന്നതാണ് അവസ്ഥയെന്നും ഹനാന്‍ പറഞ്ഞു. ഈ വിഷയത്തില്‍ അഭിപ്രായം പറയുമ്ബോള്‍ അയാളുടെ കരണം നോക്കി ഒരെണ്ണം പൊട്ടിച്ചുകൊണ്ട് അഭിപ്രായം പറയണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ബിഗ് ബോസില്‍ മാത്രമല്ല, അതിന് പുറത്തും സ്ത്രീകള്‍ക്കെതിരെ വിവാദ പരാമർശങ്ങള്‍ നടത്താന്‍ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് അഖില്‍ മാരാർ. അദ്ദേഹത്തിന് ബിഗ് ബോസിലെ ചില മത്സരാർത്ഥികളോട് വിരോധമുള്ളതായിട്ട് എനിക്ക് നേരിട്ടറിയാം. ഷോയില്‍ ഉള്ളപ്പോള്‍ തന്നെ ചില മത്സരാർത്ഥികള്‍ക്കെതിരെ അഖില്‍ മാരാർ മോശമായ…
Read More » -
Kerala
തൃശൂരില്‍ ‘എസ്ജി’ 30,000 വോട്ടിന് ജയിക്കും; രാജീവ്ജിക്ക് 15,000 ഭൂരിപക്ഷം…
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ 15,000 വോട്ടുകള്‍ക്ക് വിജയിക്കുമെന്ന് ബിജെപി വിലയിരുത്തല്‍. പാര്‍ട്ടി നേതൃയോഗത്തില്‍ സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും കോണ്‍ഗ്രസിന്റെ ശശി തരൂരും തമ്മിലാണ് വാശിയേറിയ മത്സരം നടന്നത്. മണ്ഡലത്തില്‍ എല്‍ഡിഎഫ് രണ്ടാം സ്ഥാനത്തെത്താന്‍ സാധ്യതയില്ല. എല്ലാ അനുകൂല സാഹചര്യങ്ങളും യാഥാര്‍ത്ഥ്യമായാല്‍ രാജീവ് ചന്ദ്രശേഖറിന്റെ ഭൂരിപക്ഷം 60,000 വോട്ടായി ഉയരുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു. ബിജെപി വിജയം ഉറപ്പിച്ച രണ്ടാമത്തെ മണ്ഡലമായ തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി 30,000 വോട്ടുകള്‍ക്ക് വിജയിക്കുമെന്നാണ് വിലയിരുത്തല്‍. രാജീവ് ചന്ദ്രശേഖറിനേക്കാള്‍ സുരേഷ് ഗോപിയുടെ വിജയം ഉറപ്പാണെന്നാണ് ബിജെപിയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. സുരേഷ് ഗോപിയുടെ ഭൂരിപക്ഷം ഒരു ലക്ഷം വരെ ആയേക്കാമെന്നും ബിജെപി കണക്കുകൂട്ടുന്നു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട സമരം, നരേന്ദ്രമോദി പ്രചാരണത്തിനെത്തിയത് ഇതെല്ലാം സുരേഷ് ഗോപിക്ക് അനുകൂലമായ ജനവികാരം ഉണ്ടാക്കാന്‍ സഹായിച്ചു എന്നാണ് വിലയിരുത്തല്‍. ബിജെപി ഏറെ പ്രതീക്ഷ…
Read More » -
Crime
പരവൂരിലെ കൂട്ടക്കൊല പാലില്‍ മയക്കുപൊടി കലര്‍ത്തിനല്‍കിയശേഷം; കാരണം കടബാധ്യതയെന്ന് മൊഴി
കൊല്ലം: പരവൂരില്‍ ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തിയ ഗൃഹനാഥനെ പോലീസ് അറസ്റ്റ് ചെയ്തു. പൂതക്കുളം തെങ്ങില്‍വീട്ടില്‍ ശ്രീജു(50)വിനെയാണ് പരവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കൈഞരമ്പ് മുറിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ശ്രീജു. ഡിസ്ചാര്‍ജ് ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകവും കൊലപാതകശ്രമവുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഭാര്യ പ്രീതയെയും മകള്‍ ശ്രീനന്ദയെയുമാണ് തിങ്കളാഴ്ച രാത്രി കഴുത്തറത്തു കൊലപ്പെടുത്തിയത്. മകന്‍ ശ്രീരാഗ് കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കടബാധ്യതമൂലം കൂട്ട ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നെന്നാണ് ശ്രീജു പോലീസിനോട് പറഞ്ഞത്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് കൊലപാതകങ്ങള്‍ നടന്നത്. പാലില്‍ മയക്കുപൊടി ചേര്‍ത്ത് നല്‍കി കുടുംബാംഗങ്ങളെ മയക്കിയശേഷം കഴുത്തറക്കുകയായിരുന്നെന്നു സമ്മതിച്ചു. രാവിലെ ആരെയും പുറത്തു കാണാത്തതിനാല്‍ അടുത്തുള്ള സഹോദരന്‍ അന്വേഷിച്ചെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചനിലയില്‍ മൃതദേഹങ്ങള്‍ കണ്ടത്. ശ്രീരാഗ് അപകടനില തരണം ചെയ്തിട്ടുണ്ട്. പ്രീതയുടെയും ശ്രീനന്ദയുടെയും മൃതദേഹങ്ങള്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
Read More » -
Kerala
”ജോലിക്കിടെ പരുക്കേറ്റ തൊഴിലാളിക്ക് ഇഷ്ടമുള്ള ആശുപത്രിയില്‍ ചികിത്സ തേടാം”
കൊച്ചി: ജോലിക്കിടെ പരുക്കേറ്റ തൊഴിലാളിക്ക് സ്വന്തം താല്‍പര്യമനുസരിച്ചുള്ള ആശുപത്രിയില്‍ ചികിത്സ തേടാനുള്ള അവകാശം നിഷേധിക്കാനാവില്ലെന്നു ഹൈക്കോടതി. മികച്ച ചികിത്സ കിട്ടുന്ന ആശുപത്രിയില്‍ പോകുന്നതിനു പകരം സ്ഥാപനത്തിന്റെ പട്ടികയില്‍പെട്ട ആശുപത്രിയില്‍ ചികിത്സ തേടണമെന്നു പറയുന്നതു മനുഷ്യത്വപരമല്ലെന്നു ജസ്റ്റിസ് ജി. ഗിരീഷ് വ്യക്തമാക്കി. തൊഴിലാളി ക്ഷേമത്തിനായി രൂപീകരിച്ചിട്ടുള്ള എംപ്ലോയീസ് കോംപന്‍സേഷന്‍ നിയമത്തെ സ്ഥാപന അധികൃതരുടെ ആഭ്യന്തര സര്‍ക്കുലര്‍ വഴി അട്ടിമറിക്കാനാകില്ല. ജോലിക്കിടെയുണ്ടാകുന്ന അപകടത്തിന്റെ ചികിത്സാ ചെലവ് തൊഴിലുടമ നല്‍കണമെന്നുള്ള നിയമത്തിലെ 4 (2എ) വ്യവസ്ഥയ്ക്കു വിരുദ്ധമായ സര്‍ക്കുലര്‍ അനുവദനീയമല്ലെന്നു കോടതി പറഞ്ഞു. എഫ്‌സിഐയിലെ ചുമട്ടുതൊഴിലാളിയായ രാജീവന് 2014 ഡിസംബര്‍ 8നു ജോലിക്കിടെ അപകടത്തില്‍പെട്ട് നട്ടെല്ലിനു ഗുരുതരമായി പരുക്കേറ്റിരുന്നു. 35,001 രൂപ ചികിത്സാ ചെലവിനത്തില്‍ അനുവദിച്ച കോഴിക്കോട്ടെ എംപ്ലോയീസ് കോംപന്‍സേഷന്‍ കമ്മിഷണറുടെ 2017ലെ ഉത്തരവിനെതിരെ കോഴിക്കോട് ഫുഡ് കോര്‍പറേഷന്‍ ഏരിയ മാനേജര്‍ നല്‍കിയ അപ്പീലാണു ഹൈക്കോടതി പരിഗണിച്ചത്. ഇതിനൊപ്പം, 50,000 രൂപ നഷ്ടപരിഹാരം അനുവദിച്ചതു കുറവാണെന്നു കാണിച്ച് തൊഴിലാളിയും കോടതിയിലെത്തി. പയ്യോളി, കോഴിക്കോട്, മംഗളൂരു എന്നിവിടങ്ങളിലെ…
Read More »