KeralaNEWS

ലാവലിൻ കേസ് 41-ാം തവണയും മാറ്റിവെച്ചു

ന്യൂഡൽഹി:  പരിഗണിക്കാതെ വീണ്ടും എസ്‌എൻസി ലാവലിൻ കേസ്. 41-ാം തവണയാണ് ലാവലിൻ കേസ് മാറ്റിവെക്കുന്നത്. ഇന്നലെ അന്തിമവാദം തുടങ്ങാൻ കേസ് സുപ്രീം കോടതി ലിസ്റ്റ് ചെയ്തിരുന്നെങ്കിലും പരിഗണിച്ചില്ല.

ജസ്റ്റിസുമായി സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചിലാണ് കേസ് ലിസ്റ്റ് ചെയ്‌തിരുന്നത്. മറ്റ് പല കേസുകളുടെയും വാദം നീണ്ടുപോയതിനാലാണ് ലാവലിൻ  കേസ് കോടതിക്ക്  പരിഗണിക്കാൻ കഴിയാതിരുന്നതെന്നാണ് വിവരം.

Signature-ad

ഈ മാസം ഒന്നാം തിയതിയും രണ്ടാം തിയതിയും കേസ് ലിസ്റ്റ് ചെയ്തിരുന്നു. അന്നും സമയക്കുറവ് മൂലമാണ് കേസ് മാറ്റിവെച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്ത് സിബിഐ സമർപ്പിച്ച ഹർജികളടക്കമാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

Back to top button
error: