KeralaNEWS

മകൻ പിതാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു; സംഭവം കോഴിക്കോട്

കോഴിക്കോട്: മകൻ പിതാവിനെ കെട്ടിയിട്ട് തല്ലിക്കൊന്നു.എകരൂല്‍ നീരിറ്റി പറമ്ബില്‍ ദേവദാസനാണ് (61) മകൻ അക്ഷയ് ദേവിന്‍റെ (28) മർദനമേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അക്ഷയ് ദേവിനെ ബാലുശ്ശേരി സി.ഐ. മഹേഷ്  അറസ്റ്റ് ചെയ്തു.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഏഴോടെയാണ് പരിക്കേറ്റ നിലയില്‍ ദേവദാസനെ മകൻ ബാലുശ്ശേരിയിലെ ആശുപത്രിയില്‍ എത്തിച്ചത്. അന്നു തന്നെ ദേവദാസ് മരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച്‌ നാട്ടുകാർ ബാലുശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതോടെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മകൻ അക്ഷയ് ദേവിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതിനെ തുടർന്നാണ് പിതാവിനെ വീട്ടിനുള്ളില്‍ കെട്ടിയിട്ട് ക്രൂരമായി മർദിച്ച വിവരം പുറത്തറിഞ്ഞത്.

Signature-ad

മർദനത്തില്‍ നെഞ്ചിലെ എല്ലും ഇടുപ്പെല്ലും തകർന്നിരുന്നു. കിഡ്നിക്കും വൃഷണത്തിനും ഗുരുതര പരിക്കുണ്ടായിരുന്നു.

അക്ഷയ് ദേവ് മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ്. ഇവരുടെ ബഹളം കാരണം ദേവദാസന്‍റെ ഭാര്യ മകളോടൊപ്പം ഡല്‍ഹിയിലും അമ്മ അവരുടെ വീട്ടിലും മാറി താമസിക്കുകയാണ്.

Back to top button
error: