ചെന്നൈ: ശിവകാശിക്ക് സമീപം പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് സ്ത്രീകള്‍ ഉള്‍പ്പടെ എട്ടുപേര്‍ മരിച്ചു.
ഉച്ചഭക്ഷണത്തിന് ശേഷം തൊഴിലാളികള്‍ വിശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. കനത്ത ചൂടിനെ തുടര്‍ന്ന് പടക്കങ്ങള്‍ക്ക് തനിയെ തീപിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തില്‍ സാരമായി പരിക്കേറ്റ 11 പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.