KeralaNEWS

വീട്ടില്‍ സോളാര്‍ വെക്കുമ്ബോള്‍ ഓണ്‍ ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകും:  മുന്‍ ഡിജിപി ശ്രീലേഖ

കെഎസ്‌ഇബിക്കെതിരെ മുന്‍ ഡിജിപി ശ്രീലേഖ.കെഎസ്‌ഇബിയുടെ കറന്റ് ബില്ലിന്റെ പേരില്‍ പല ആരോപണങ്ങളും ഉയർന്നു വരുന്നതിനിടയിലാണ് ഇപ്പോള്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയും  രംഗത്തെത്തിയിരിക്കുന്നത്.

വീട്ടില്‍ സോളാർ വെക്കുമ്ബോള്‍ ഓണ്‍ ഗ്രിഡ് ആക്കല്ലേ, KSEB കട്ടോണ്ട് പോകുമെന്ന് കറന്റ് ബില്ല് ഉള്‍പ്പെടെ കാണിച്ചാണ് ശ്രീലേഖ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. വീട്ടില്‍ സോളാർ ഓണ്‍ ഗ്രിഡാക്കി ഉപയോഗിക്കുകയാണെന്നും എന്നാല്‍ ബില്ല് വന്നപ്പോള്‍ സോളാർ വെക്കുന്നതിനു മുൻപത്തെക്കാള്‍ കൂടുതലാണെന്നും ശ്രീലേഖ പറയുന്നു.

ആര്‍ ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

Signature-ad

‘വീട്ടില്‍ സോളാർ വെക്കുമ്ബോള്‍ ഓണ്‍ ഗ്രിഡ് (ON GRID) ആക്കല്ലേ.. KSEB കട്ടോണ്ട് പോകും! രണ്ടു വർഷം മുമ്ബ് കണ്ണ് തള്ളിയപ്പോഴുള്ള കറന്റ്‌ ബില്ല് കണ്ടിട്ടാണ് സോളാർ വെക്കാമെന്ന് തീരുമാനിച്ചത്. വിദഗ്ധ ഉപദേശപ്രകാരം ഓണ്‍ ഗ്രിഡായി

ചെയ്തു. പിന്നീട് ബില്ല് മാസം തോറുമായെങ്കിലും പഴയ ₹20,000 ന് പകരം 700, 800 ആയപ്പോള്‍ സന്തോഷമായി. കഴിഞ്ഞ 5,6 മാസമായി പതിയെ പതിയെ അത് കൂടി കഴിഞ്ഞ മാസത്തെ bill ₹10,030. അതായത് സോളാർ വെക്കുന്നതിനു മുൻപത്തെക്കാള്‍ കൂടുതല്‍.

 

വൈദ്യുതി ഉപയോഗം ഒട്ടും കൂടിയിട്ടില്ല. അവരുടെ ബില്ല് കണ്ടാല്‍ ഒന്നും മനസ്സിലാവില്ല. എന്തെക്കെയോ മെഷീൻ വെച്ച്‌ എന്തെക്കെയോ കണക്കുകള്‍. മുൻപൊരു പരാതി നല്‍കിയിരുന്നു. അപ്പോള്‍ കുറെ ടെക്നിക്കല്‍ പദങ്ങള്‍ കൊണ്ടൊരു മറുപടിയല്ലാതെ ഒന്നും പിന്നെ സ്വയം ചിന്തിച്ചു മനസ്സിലാക്കി .മറ്റു സംസ്ഥാനങ്ങളെക്കാള്‍ ഇരട്ടി യൂണിറ്റിന് ചാർജ് ചെയ്യുന്ന KSEB, മീറ്ററില്‍ സമയനുസ്സരിച്ചു എന്തെക്കെയോ സെറ്റ് ചെയ്തിട്ടുണ്ട്. കാലത്തെ വൈദ്യുതിക്ക് ഒരു തുക, ഉച്ചക്കുള്ള ഉപയോഗത്തിന് വേറൊരു തുക, രാത്രി ഉപയോഗിക്കുന്നതിനു മറ്റൊരു തുക. എന്നാല്‍ നമ്മള്‍ ഉല്‍പാദിപ്പിക്കുന്ന സോളാറിനു അവർ തരുന്ന വിലയുടെ പകുതിയില്‍ താഴെ.

 

എന്റെ 5 KW സോളാർ മാസം 500 മുതല്‍ 600 unit വരെ KSEB ക്ക് കൊടുക്കുന്നു. എന്നാലത് 200, 300 unit ആയി മാത്രമേ അവർ കണക്കാക്കൂ. അവർക്കതിന്റെ വില അത്രയല്ലേ ഉള്ളൂ? അനധികൃത പവർ കട്ട്‌ സമയത്തും, ലൈൻ പണി എന്ന് പറഞ്ഞു ദിവസം 3,4 മണിക്കൂർ കറന്റ്‌ ഇല്ലാത്ത സമയവും നമ്മള്‍ സോളാറിലൂടെ കറന്റ്‌ ഉണ്ടാക്കി അവർക്ക് കൊടുത്തോണ്ടിരിക്കും. നമുക്കൊരു ഗുണവുമില്ല താനും.

 

അത് കൊണ്ട്, സോളാർ വെക്കുമ്ബോള്‍ ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വെക്കുന്നതാണ് നല്ലത്. അതാവുമ്ബോള്‍ നമ്മുടെ കറന്റ്‌ നമുക്ക് തന്നെ കിട്ടുമല്ലോ! ഇതിവിടെ എഴുതിയത് കൊണ്ട് പൊതുജനങ്ങള്‍ക്കെങ്കിലും ഗുണമുണ്ടാവട്ടെ! കാട്ടുകള്ളന്മാരായ KSEB എന്തെങ്കിലും ചെയ്യുമെന്ന് യാതൊരു പ്രതീക്ഷയുമില്ല! കഴിഞ്ഞ മാസത്തെ ബില്ല് താഴെയുണ്ട്. ആർക്കെങ്കിലും എന്തെങ്കിലും മനസ്സിലായാല്‍ പറയണേ?’ എന്നാണ് മുന്‍ ഡിജിപി ശ്രീലേഖയുടെ ഫേസ്ബുക്ക് പോസ്റ്റ്.

Back to top button
error: