CrimeNEWS

ടാര്‍ഗെറ്റ് നേടുന്നതില്‍ പരാജയപ്പെട്ടു; ബാങ്ക് ജീവനക്കാരെ ‘ഇടിച്ചുകൂട്ടി’ മേലുദ്യോഗസ്ഥര്‍

ബാങ്ക് ജീവനക്കാരെ മേലുദ്യോഗസ്ഥര്‍ മര്‍ദിക്കുകയും മോശമായ ഭാഷ ഉപയോഗിച്ച് ശാസിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചു. ബന്ധന്‍ ബാങ്കിലെയും കാനറ ബാങ്കിലെയും ഉദ്യോഗസ്ഥര്‍ തങ്ങളുടെ ജൂനിയര്‍ ജീവനക്കാരെ ടാര്‍ഗെറ്റ് നേടുന്നതില്‍ പരാജയപ്പെട്ടതിന് മോശമായ ഭാഷ ഉപയോഗിച്ച് ശാസിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. സംഭവം ചര്‍ച്ചയായതോടെ വിശദീകരണവുമായി ബാങ്കുകള്‍ രംഗത്തു വന്നു.

മെയ് 4 ന് പുറത്തുവന്ന ഒരു വീഡിയോയില്‍, ജോലിയേക്കാള്‍ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നു എന്ന് ആരോപിച്ച് കാനറ ബാങ്ക് ഉദ്യോഗസ്ഥന്‍ ലോകപതി സ്വെയിന്‍ ജീവനക്കാരെ ശകാരിക്കുന്നത് കാണാം. അവധി ദിവസങ്ങളില്‍ പോലും അധിക മണിക്കൂര്‍ ജോലി ചെയ്യാനും കുടുംബ ബാധ്യതകള്‍ ഉപേക്ഷിക്കാനും അദ്ദേഹം ജീവനക്കാരോട് ആക്രോശിക്കുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നതും വാഡിയോയില്‍ ഉണ്ട്.

Signature-ad

”ജോലി സമയങ്ങള്‍ നിങ്ങള്‍ വ്യക്തിപരമായ കാര്യങ്ങള്‍ ചെയ്യുവാനും കുടുംബത്തോടൊപ്പം യാത്ര ചെയ്യാനും ഉപയോഗിക്കുകയണെങ്കില്‍ അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ നിങ്ങള്‍ പണിയെടുക്കാന്‍ ബാധ്യസ്ഥരാണ്. ഞാന്‍ എന്റെ കുടുംബത്തെക്കാള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് കാനറ ബാങ്കിനാണ്. തിങ്കള്‍ മുതല്‍ ശനി വരെയുള്ള പ്രവര്‍ത്തി ദിവസങ്ങളില്‍ നിങ്ങളുടെ ജോലി പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങള്‍ ഞായര്‍ ഉള്‍പ്പെടെ മറ്റ് അവധി ദിവസങ്ങളില്‍ ജോലി ചെയ്യണം. ഇത് എല്ലവര്‍ക്കും ബാധകമാണ്. ഇത് അനുസരിക്കന്‍ തയ്യാറായില്ലെങ്കില്‍ കാര്യങ്ങള്‍ മാറും” -അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്.

സംഭവം വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചതോടെ പ്രതികരണവുമായി കനറാ ബാങ്ക് രംഗത്തു വന്നു. ജീവനക്കാരുടെയും അവരുടെ കുടുംബങ്ങളുടെയും സംഭാവനകളെ എല്ലായ്പ്പോഴും വിലമതിക്കുന്നു എന്നും വീഡിയോയില്‍ മോശമായി പ്രതികരുക്കുന്ന ഉദ്യേഗസ്ഥന്റെ പെരുമാറ്റം തീര്‍ത്തും വ്യക്തിപരമാണെന്നും അത് ബാങ്ക് അംഗീകരിക്കുന്നില്ലെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും ബാങ്ക് എക്‌സില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ മാസം പുറത്തുവന്ന മറ്റൊരു വീഡിയോയില്‍, ബന്ധന്‍ ബാങ്ക് ഉദ്യോഗസ്ഥനായ കുനാല്‍ ഭരദ്വാജ്, മാസത്തില്‍ നിശ്ചയിച്ചിട്ടുള്ള ടാര്‍ഗറ്റ് കൈവരിക്കാത്ത ഒരു ജൂനിയര്‍ ജീവനക്കാരനോട് നിലവിളിക്കുന്നത് കാണാം. ഇപ്പോള്‍ ഇല്ലാതാക്കിയ ക്ലിപ്പ്, ഭരദ്വാജ് അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയും ജീവനക്കാരന്റെ മോശം പ്രകടനത്തിന് അദ്ദേഹത്തെ കളിയാക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ജീവനക്കാരന്‍ മാപ്പ് ചോദിക്കുകയും തനിക്ക് പറ്റിയ തെറ്റ് തിരുത്താമെന്ന് ഉറപ്പ് നല്‍കുന്നതും വീഡിയോയില്‍ കാണാം.

സംഭവം ശ്രദ്ധിയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരം സമീപനത്തെ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ലെന്നും ബന്ധന്‍ ബാങ്ക് പ്രതികരിച്ചു. ബന്ധന്‍ ബാങ്കില്‍ ഞങ്ങള്‍ മൂല്യങ്ങള്‍ക്ക് ഉയര്‍ന്ന ഊന്നല്‍ നല്‍കുന്നുവെന്നും ഇത്തരം പെരുമാറ്റത്തെ അപലപിക്കുന്നുവെന്നും ഉദ്യോഗസ്ഥനെതിരെ നടപടികള്‍ കൈക്കൊള്ളുമെന്നും ബാങ്ക് പ്രതികരിച്ചു.

 

 

Back to top button
error: