കൊല്ലം: പതിനാറുകാരിയെ കാണാന്‍ ബന്ധുവീട്ടിലെത്തിയ യുവാവിനെ മര്‍ദിച്ചതായി പരാതി. പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് നഹാസിനാണ് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. രാത്രി പെണ്‍കുട്ടിയ്ക്ക് പിറന്നാള്‍ കേക്കുമായെത്തിയതായിരുന്നു ഇയാള്‍.
കൊല്ലം തേവലക്കരയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ യുവാവിനെതിരെ പോക്സോ കേസെടുത്തു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തേങ്ങ തുണിയില്‍ കെട്ടി തന്നെ അടിച്ചെന്നാണ് യുവാവ് പറയുന്നത്. കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിച്ചുവെന്നും ആക്ഷേപമുണ്ട്.
യുവാവിന്റെ ശരീരത്തില്‍ മര്‍ദ്ദനത്തില്‍ പരിക്കേറ്റതിന്റെ നിരവധി പാടുകളുണ്ട്. പൊലീസിന് യുവാവ് പരാതി കൊടുത്തുവെങ്കിലും കേസെടുത്തില്ല. ഇതും വിവാദമായിട്ടുണ്ട്. കേക്കുമായി വീട്ടിലെത്തിയാല്‍ എങ്ങനെ പോക്സോ കേസാകും എന്നതാണ് ഉയരുന്ന ചോദ്യം.