Month: May 2024
-
Kerala
”മകള്‍ വരുമെന്ന തോന്നലില്‍ വാതില്‍ തുറന്നിടും, വല്ലപ്പോഴും ഒരിറ്റ് കഞ്ഞി കുടിക്കും”… വന്ദനയുടെ ഓര്‍മകളില്‍ മാതാപിതാക്കളുടെ ജീവിതം ഇങ്ങനെ
കോട്ടയം: ഈ വീട്ടില്‍ ഡോ.വന്ദനാദാസിന്റെ കളിയും ചിരിയും ഇപ്പോള്‍ കണ്ണീരോര്‍മ്മകളാണ്. ആ പുഞ്ചിരിയുടെ പൂമണം ശ്വാസമാക്കി ജീവിക്കുന്ന രണ്ട് പേര്‍. അച്ഛന്‍ മോഹന്‍ദാസും, അമ്മ വസന്തകുമാരിയും. കഴിഞ്ഞ വര്‍ഷം ഇന്നേ ദിവസമാണ് മകള്‍ക്കൊപ്പം അവര്‍ക്ക് സ്വന്തം ജീവിതവും നഷ്ടമായത്. പിന്നീടങ്ങോട്ട് മകള്‍ ആഗ്രഹിച്ചതൊക്കെ ചെയ്യുകയായിരുന്നു. വേദനയുടെ കനല്‍ച്ചൂടില്‍ നീതിക്കായി പോരാടി. കടുത്തുരുത്തി മുട്ടുചിറ നമ്പിച്ചിറക്കാലായിലെ വീട്ടുമതിലില്‍ ഇപ്പോഴും ഡോ.വന്ദനാ ദാസ് എന്ന ബോര്‍ഡുണ്ട്. ചുവരുകളില്‍ വന്ദനയുടെ ചിത്രങ്ങള്‍. വന്ദന ഉപയോഗിച്ച സാധനങ്ങള്‍ സൂക്ഷിക്കുന്ന നിത്യസ്മാരകം പോലൊരു മുറി. വന്ദന ഉറങ്ങുന്ന മണ്ണിലെ തുളസിച്ചെടികള്‍ തളിര്‍ത്തു. അവളുടെ ചിരിപോലെ തെളിഞ്ഞ് കത്തുന്നുണ്ട് മുറ്റത്തെ അസ്ഥിത്തറയിലെ തിരികള്‍. ഇരുവരുടേയും മനസില്‍ മകളുടെ ഓര്‍മ്മകള്‍ മാത്രം. എപ്പോഴെങ്കിലും ഒരിറ്റ് കഞ്ഞി കുടിക്കും. ഉറങ്ങിയെന്ന് വരുത്തും. അവള്‍ പതിവായി വിളിച്ചിരുന്ന സമയങ്ങളില്‍ നെഞ്ച് പിടയും. ഇടയ്ക്ക് ഞെട്ടും. മകള്‍ വരുമെന്ന തോന്നലില്‍ വാതില്‍ തുറന്നിടും. ഫോണില്‍ നോക്കി അവളുടെ കളിയും ചിരിയും പാട്ടും കാണും. പൊട്ടിക്കരയും. ഒരു…
Read More » -
Kerala
പൊലീസ് സംരക്ഷണത്തില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്താനുള്ള നീക്കം പാളി; ടെസ്റ്റിന് ആരും എത്തിയില്ല
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പൊലീസ് സംരക്ഷണത്തില്‍ പുനരാരംഭിക്കാനുള്ള നീക്കം ഫലം കണ്ടില്ല. ടെസ്റ്റിനായി സ്ലോട്ട് ലഭിച്ചയാളുകള്‍ പലയിടങ്ങളിലും എത്തിയില്ല. എറണാകുളം കാക്കനാട് അപേക്ഷിച്ചവര്‍ ആരും എത്താത്തതിനാല്‍ ടെസ്റ്റ് ഉപേക്ഷിക്കുകയാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരിഷ്‌ക്കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കിതോടെ സമരം കടുപ്പിക്കുകയാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍. തിരുവനന്തപുരം മുട്ടത്തറയില്‍ ടെസ്റ്റ് ഗ്രൗണ്ട് കവാടത്തിന് മുന്നില്‍ സമരക്കാര്‍ കിടന്ന് പ്രതിഷേധിച്ചു. കോഴിക്കോട് താമരശ്ശേരിയില്‍ കഞ്ഞി വെച്ചായിരുന്നു പ്രതിഷേധം. ചേവായൂര്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ ഒരാളാണ് ടെസ്റ്റിനെത്തിയത്. ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ കൊല്ലം ആശ്രാമത്ത് കഞ്ഞി വെച്ച് പ്രതിഷേധിക്കുകയാണ്. പ്രതിഷേധത്തിനിടയിലും കൊല്ലത്ത് ഡ്രൈവിംഗ് ടെസ്റ്റ് നടത്തി. സ്വന്തം വാഹനവുമായി എത്തിയയാള്‍ക്ക് റോഡ് ടെസ്റ്റ് നടത്തുകയായിരുന്നു. ടെസ്റ്റിനു ആളെ എത്തിച്ച ഡ്രൈവിംഗ് സ്‌കൂളിനു മുന്നിലും പ്രതിഷേധമുണ്ടായി. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കരുതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ.കെ ബാലന്‍ പറഞ്ഞു. എന്തെങ്കിലും പിശകുകള്‍ പറ്റിയാല്‍ തിരുത്തും എന്നാണ് കരുതുന്നത്.…
Read More » -
Kerala
പാലക്കാട് 67 കാരന്റെ മരണം വെസ്റ്റ് നൈല്‍ പനി ബാധിച്ചെന്ന് സംശയം; ജാഗ്രതാനിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്
പാലക്കാട്: കാഞ്ഞിക്കുളം സ്വദേശി 67 കാരനായ സുകുമാരന്‍ മരിച്ചത് വെസ്റ്റ് നൈല്‍ ബാധിച്ചാണെന്ന് സംശയം. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സുകുമാരന്റെ മരണം. മെയ് 5ന് വീട്ടില്‍ വെച്ച് ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെ വടക്കന്‍ ജില്ലകളില്‍ ആരോഗ്യവകുപ്പ് നിരീക്ഷണം ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് ഈ മാസം ഏഴ് പേര്‍ക്കാണ് വെസ്റ്റ് നൈല്‍ പനി ബാധിച്ചത്. തൃശൂരില്‍ കഴിഞ്ഞ ദിവസം വെസ്റ്റ് ബാധിച്ചുള്ള മരണം സ്ഥിരീകരിച്ചിരുന്നു. കൂടാതെ പണ്ടു പേര്‍ പനിയുടെ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലാ ഓഫീസര്‍മാര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഐസൊലേഷന്‍ വാര്‍ഡുകള്‍ നിലവില്‍ തുറക്കേണ്ടതില്ലെന്നുമാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്.
Read More » -
Kerala
”ആറ് ദിവസം പ്രപഞ്ചമുണ്ടാക്കിയിട്ട് ദൈവംപോലും വിശ്രമിച്ചു; പിണറായി പോയത് വിശ്രമിക്കാന്‍”
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്ര സംബന്ധിച്ച വിവാദങ്ങളില്‍ പ്രതികരിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലന്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ശേഷം വിശ്രമിക്കുന്നതിനാണ് പിണറായി വിജയന്‍ വിദേശയാത്രയ്ക്ക് പോയതെന്നും അതിലെന്താണ് പ്രശ്‌നമെന്നും അദ്ദേഹം ചോദിച്ചു. വിളിച്ചാല്‍ വിളികേള്‍ക്കുന്ന ദൂരത്തേക്കാണ് അദ്ദേഹം പോയത്. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെല്ലാം കെട്ടുകഥകളാണെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏകദേശം 30 ദിവസം മുഖ്യമന്ത്രി ഒരുദിവസം നാല് മണിക്കൂര്‍ വെച്ച് പ്രസംഗിച്ചു. ആ വിധത്തില്‍, താങ്ങാന്‍ പറ്റാത്തവിധം സ്ട്രെയിനെടുത്ത ഒരാളെ ഒന്നുവിശ്രമിക്കാന്‍ അനുവദിക്കുന്നതിന് എന്താണിത്ര ബുദ്ധിമുട്ട്? ആറ് ദിവസം പ്രപഞ്ചം ഉണ്ടാക്കിയിട്ട് ദൈവംപോലും ഒരുദിവസം വിശ്രമിച്ചു. ആ ദിവസമാണ് ഞായറാഴ്ച. അതുപോലും മുഖ്യമന്ത്രിക്ക് കഴിയില്ലെന്നാണോ പറയുന്നത്? മുഖ്യമന്ത്രിയുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെല്ലാം കെട്ടുകഥകളാണെന്നും ബാലന്‍ പറഞ്ഞു. ”ബഹിരാകാശത്തേക്കൊന്നുമല്ലല്ലോ മുഖ്യമന്ത്രി പോയത്. ഇത് നമ്മുടെ ഒരു വിളിപ്പാടകലെയുള്ള രാജ്യമല്ലേ. നമ്മുടെ ഇന്ത്യാ രാജ്യത്തിന്റെ തെക്കേ മുനമ്പായ കന്യാകുമാരിയേക്കാള്‍ മൂന്ന് ഡിഗ്രി ലോംഗിറ്റിയൂഡിലാണ് കാംപല്‍ ബേ എന്നുപറയുന്ന ഇന്ത്യാ രാജ്യത്തിന്റെ തെക്കേ…
Read More » -
Kerala
ഭൂമി തരംമാറ്റത്തിന് മാഫിയ; റവന്യു വകുപ്പില്‍നിന്നു വിരമിച്ച ഉദ്യോഗസ്ഥരും സംഘത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമി തരംമാറ്റ നടപടികളെ സ്വകാര്യ ഏജന്‍സികളും റവന്യു വകുപ്പില്‍നിന്നു വിരമിച്ച ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട മാഫിയ നിയന്ത്രിക്കുന്നതായി വിജിലന്‍സ് റിപ്പോര്‍ട്ട്. 10 മുതല്‍ 50 സെന്റ് വരെ തരം മാറ്റാന്‍ 3 ലക്ഷം രൂപ വരെ ഏജന്‍സികള്‍ ഫീസായി ഈടാക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ഒരു ഏജന്‍സിയുടെ മൊബൈല്‍ നമ്പറില്‍നിന്നു മാത്രം 700 അപേക്ഷകള്‍ വിവിധ റവന്യു ഡിവിഷനല്‍ ഓഫിസുകളില്‍ (ആര്‍.ഡി.ഒ) ലഭിച്ചതായി വിജിലന്‍സിന്റെ ‘ഓപ്പറേഷന്‍ കണ്‍വേര്‍ഷന്‍’ പരിശോധനയില്‍ കണ്ടെത്തി. സ്വകാര്യ ഏജന്‍സികളും വിരമിച്ച ഉദ്യോഗസ്ഥരും ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം ഒരു ഏജന്‍സിയാണു കൂട്ട അപേക്ഷകള്‍ സമര്‍പ്പിച്ചത്. ഡേറ്റ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമിയുടെ ഉടമകളെ ഏജന്‍സികള്‍ കണ്ടെത്തി ധാരണയിലേര്‍പ്പെട്ട ശേഷം ആര്‍ഡി ഓഫീസുകളില്‍ തരംമാറ്റത്തിന് അപേക്ഷ സമര്‍പ്പിക്കും. പിന്നീട് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ക്രമക്കേടുകള്‍ നടത്തും. ആര്‍.ഡി ഓഫീസുകളില്‍നിന്നു കൃഷി ഓഫിസിലേക്ക് എത്തുന്ന അപേക്ഷകളില്‍, ഉദ്യോഗസ്ഥരെയും പ്രാദേശികതല നിരീക്ഷണ സമിതി (എല്‍.എല്‍.എം.സി) അംഗങ്ങളെയും സ്വാധീനിച്ച് അര്‍ഹതയില്ലാത്ത ഭൂമി നിയമവിരുദ്ധമായി തരംമാറ്റും. തദ്ദേശ സ്ഥാപന പ്രസിഡന്റ്…
Read More » -
Crime
കാട്ടാക്കടയിലെ മായയുടെ മരണം കൊലപാതകം…? ഒപ്പം താമസിച്ചിരുന്ന വ്യക്തിയും വീട്ടിൽ വന്നുപോകാറുള്ള ആളും സംശയത്തിൻ്റെ നിഴലിൽ
തിരുവനന്തപുരം കാട്ടാക്കടയിൽ സുഹൃത്തുമൊത്ത്, വാടക വീട്ടിൽ താമസിച്ചിരുന്ന 39 കാരിയായ യുവതിയുടെ മരണം കൊലപാതകമെന്ന് നിഗമനം. പേരൂർക്കട ഹാർവിപുരം ഭാവന നിലയത്തിൽ മായ മുരളിയെ(39)യാണ് വാടക വീടിനു സമീപം റബർ പുരയിടത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ, ഒപ്പം താമസിച്ചിരുന്ന പേരൂർക്കട കുടപ്പനക്കുന്ന് സ്വദേശി രഞ്ജിത്തിനെയും (31) വീട്ടിൽ വന്നുപോകാറുള്ള മറ്റൊരാളെയും പൊലീസ് തിരയുന്നു. ഇന്നലെ രാവിലെ 11 മണിയേടെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. മൃതദേഹം കിടന്നിരുന്ന സ്ഥലത്തിനു സമീപത്ത് നിന്നും ഒരു താക്കോൽ കൂട്ടവും ബീഡിയും കണ്ടെടുത്തു. മൃതദേഹത്തിൽ മർദ്ദനത്തിന്റെ പാടുകൾ ഉണ്ടായിരുന്നു. കണ്ണിനും മൂക്കിനുമെല്ലാം ക്ഷതമേറ്റിരുന്നു. ജനുവരിയിലാണ് പേരൂർക്കട കുടപ്പനക്കുന്ന് സ്വദേശി ഓട്ടോ ഡ്രൈവർ രഞ്ജിത്തും മായയും മുതിയാവിള കാവുവിള തോട്ടരികത്ത് വീട്ടിൽ വാടകയ്ക്ക് താമസത്തിനെത്തിയത്. മായയുടെ ആദ്യ ഭർത്താവ് 8 വർഷം മുൻപ് മരിച്ചു. രണ്ട് പെൺമക്കളുണ്ട്. 8 മാസം മുൻപാണ് മക്കളെ ഉപേക്ഷിച്ച് രഞ്ജിത്തിനൊപ്പം മായ താമസമാകുന്നത്. മക്കളെ…
Read More » -
Kerala
മുക്കുപണ്ടം പണയം വെച്ച് വൻ തട്ടിപ്പ്; കോഴിക്കോട് യുവതിയും യുവാവും അറസ്റ്റില്‍
കോഴിക്കോട്: മുക്കുപണ്ടം പണയം വെച്ച് കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന സംഘം പിടിയില്‍. കോഴിക്കോട് കൂത്താളി ആയിഷ മൻസില്‍ അബ്ദുള്ള മനാഫ് (26), കണ്ണൂർ പള്ളിക്കുന്ന് ലിജാസ് ഹൗസില്‍ ലിജാ ജയൻ (27) എന്നിവരെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി സ്ഥാപനങ്ങളെ കബളിപ്പിച്ച് ലക്ഷക്കണക്കിന് രൂപയാണ് ഇരുവരും ചേർന്ന് തട്ടിയെടുത്തത്. വ്യാഴാഴ്ച നടുവിലെക്കണ്ടി ഗോള്‍ഡ് എന്ന സ്ഥാപനത്തില്‍ സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തുന്നതിനിടയിലാണ് ഇവർ പിടിയിലായത്. കൊയിലാണ്ടി സരയു ഗോള്‍ഡ് ലോണ്‍ എന്ന സ്ഥാപനത്തില്‍ നിന്നും മുക്കുപണ്ടം പണയം വെച്ച് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ തട്ടിപ്പ് നടത്തിയ കേസിലാണ് ഇവരെ പിടികൂടിയത്. കാട്ടിലെപീടികയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലും കോഴിക്കോട് ടൗണിലെ അഞ്ച് സ്ഥാപനങ്ങളിലും സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതായി ചോദ്യം ചെയ്യലിനിടെ പ്രതികള്‍ കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് പറഞ്ഞു
Read More » -
Kerala
ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവതി അറസ്‌റ്റിൽ
മാന്നാർ: പണം നിക്ഷേപമായി സ്വീകരിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവതിയെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ കുളഞ്ഞിക്കാരായ്മ വലിയകുളങ്ങര ശാന്തിഭവനത്തില്‍ രശ്മിനായർ (40) ആണ് അറസ്റ്റിലായത്. ചേർത്തല സ്വദേശി ത്രേസ്യാമ്മ സേവ്യറില്‍ നിന്ന് ഒൻപതര ലക്ഷം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പണം നിക്ഷേപിച്ച് ആദ്യത്തെ നാല് മാസം പലിശയായി കുറച്ച് പണം നല്‍കിയിരുന്നു. പിന്നീട് പണം ഒന്നും നല്‍കിയില്ല. തുടർന്ന് മാന്നാർ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ അന്വേഷണത്തിലാണ് എറണാകുളത്ത് നിന്ന് പ്രതിയെ പിടികൂടിയത്. കേരളത്തിന് പുറമെ തെലങ്കാനയില്‍ സമാന തട്ടിപ്പ് നടത്തിയതിന് രശ്മിനായർക്ക് എതിരെ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More » -
India
അദാനിക്കും അംബാനിക്കും ടെംപോ വാൻ നിറയെ കള്ളപ്പണം ഉണ്ടെന്ന് നരേന്ദ്ര മോദി;ഇ.ഡി എന്തേ നടപടി എടുക്കാത്തതെന്ന് ജയ്റാം രമേശ്
ന്യൂദല്‍ഹി: അദാനിയും അംബാനിയും ടെംപോ വാനില്‍ നിറയെ ചാക്ക് കണക്കിന് കള്ളപ്പണം കോണ്‍ഗ്രസിന് നല്‍കിയോ എന്ന മോദിയുടെ ആരോപണം ബി.ജെ.പിക്കെതിരെ ആയുധമാക്കി കോണ്‍ഗ്രസ്. കള്ളപ്പണം ഇല്ലാതാക്കാൻ നിങ്ങള്‍ നോട്ട് നിരോധിച്ചിട്ടും നിങ്ങളുടെ സുഹൃത്തുക്കളായ അദാനിക്കും അംബാനിക്കും എവിടെ നിന്നാണ് അത്രയും കള്ളപ്പണം കിട്ടിയതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് ചോദിച്ചു. കള്ളപ്പണം നിറച്ച ചാക്കുകള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കുണ്ടായിട്ടും എന്തുകൊണ്ട് ഇ.ഡി, ഐ.ടി, സി.ബി.ഐ എന്നിവ ഒരു നടപടിയും എടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പില്‍ തോല്‍വിയുറപ്പിച്ചതിന്റെ അസ്വസ്ഥതയിലാണ് നിങ്ങള്‍ ഇങ്ങനെ പലതും വിളിച്ചുപറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ജയ്റാം രമേശിന്റെ കുറിപ്പിന്റെ പൂർണരൂപം: തന്റെ സുഹൃത്തുക്കളായ അദാനിക്കും അംബാനിക്കും ടെംപോ വാൻ നിറയെ കള്ളപ്പണം ഉണ്ടെന്നാണ് നരേന്ദ്ര മോദി പറഞ്ഞത്. അത്തരമൊരു സാഹചര്യത്തില്‍ മൂന്ന് ചോദ്യങ്ങള്‍ ഉയർന്നുവരുന്നു: 1. കള്ളപ്പണം ഇല്ലാതാക്കാനാണ് നിങ്ങള്‍ നോട്ട് നിരോധിച്ചത്. പിന്നെ എവിടെ നിന്നാണ് നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് കള്ളപ്പണം ലഭിച്ചത്? 2. നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് കള്ളപ്പണച്ചാക്കുകള്‍ ഉണ്ടായിട്ടും…
Read More » -
India
രാമനെ വിട്ട് രാഹുലിന്റെ പേരിൽ വോട്ട് തേടി അമിത് ഷാ
ലക്നൗ: രാമനെ വിട്ട് രാഹുലിന്റെ പേരിൽ വോട്ട് തേടി അമിത് ഷാ.രാമജൻമഭൂമിയും ശ്രീരാമനുമൊന്നും വേണ്ട രീതിയിൽ എറിക്കാതിരുന്നതോടെയാണ് അമിത് ഷാ രാഹുലിലേക്ക് തിരിഞ്ഞത്. രാഹുലിനെ ഇറ്റലിയിലേക്ക് ഓടിക്കണം എന്നാണ് ആവശ്യം.രാഹുൽ റായ്ബറേലിയില്‍ വിജയിക്കുകയും ഇൻഡ്യ മുന്നണി അധികാരത്തിൽ എത്തുകയും ചെയ്താൽ രാമക്ഷേത്രത്തിന് പൂട്ടുവീഴുകയും പാക്കിസ്ഥാനിൽ വരെ പടക്കം പൊട്ടിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറയുന്നു. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമക്ഷേത്രം, മോദിയുടെ ഗ്യാരണ്ടികള്‍ തുടങ്ങിയ ആയുധങ്ങളൊക്കെ കൈയിലുണ്ടെങ്കിലും റായ്ബറേലിയില്‍ ബിജെപിയുടെ പ്രചാരണ വിഷയം രാഹുൽ തന്നെയാണ്.വയനാടിനെ രാഹുല്‍ ഗാന്ധി വഞ്ചിച്ചെന്ന പ്രചാരണവുമായാണ് റായ്ബറേലിയിലെ ബി ജെ പി സ്ഥാനാർത്ഥിയുടെ പര്യടനം. റായ്ബറേലിയില്‍ മത്സരിക്കുമെന്ന വിവരം വയനാട്ടിലെ തെരഞ്ഞെടുപ്പ് കഴിയും വരെ മറച്ചുവച്ച രാഹുലിനെ എങ്ങനെ വിശ്വസിക്കുമെന്നാണ് സ്ഥാനാർത്ഥി ദിനേഷ് പ്രതാപ് സിംഗ് വോട്ടർമാരോട് ചോദിക്കുന്നത്. തുണി മാറുന്നത് പോലെ മണ്ഡലങ്ങള്‍ മാറുന്ന രാഹുല്‍ ഇക്കുറി റായ്ബറേലിയില്‍ തോല്‍ക്കുമെന്നും ദിനേഷ് പ്രതാപ് സിംഗ് പറയുന്നു.
Read More »