KeralaNEWS

ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവതി അറസ്‌റ്റിൽ

മാന്നാർ: പണം നിക്ഷേപമായി സ്വീകരിച്ച്‌ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവതിയെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു.

മാന്നാർ കുളഞ്ഞിക്കാരായ്മ വലിയകുളങ്ങര ശാന്തിഭവനത്തില്‍ രശ്മിനായർ (40) ആണ് അറസ്റ്റിലായത്. ചേർത്തല സ്വദേശി ത്രേസ്യാമ്മ സേവ്യറില്‍ നിന്ന് ഒൻപതര ലക്ഷം തട്ടിയെടുത്തതുമായി ബന്ധപ്പെട്ട പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പണം നിക്ഷേപിച്ച്‌ ആദ്യത്തെ നാല് മാസം പലിശയായി കുറച്ച്‌ പണം നല്‍കിയിരുന്നു. പിന്നീട് പണം ഒന്നും നല്‍കിയില്ല. തുടർന്ന് മാന്നാർ പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ അന്വേഷണത്തിലാണ് എറണാകുളത്ത് നിന്ന് പ്രതിയെ പിടികൂടിയത്.

കേരളത്തിന് പുറമെ തെലങ്കാനയില്‍ സമാന തട്ടിപ്പ് നടത്തിയതിന് രശ്മിനായർക്ക് എതിരെ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: