ലക്നൗ: രാമനെ വിട്ട് രാഹുലിന്റെ പേരിൽ വോട്ട് തേടി അമിത് ഷാ.രാമജൻമഭൂമിയും ശ്രീരാമനുമൊന്നും വേണ്ട രീതിയിൽ എറിക്കാതിരുന്നതോടെയാണ് അമിത് ഷാ രാഹുലിലേക്ക് തിരിഞ്ഞത്.
രാഹുലിനെ ഇറ്റലിയിലേക്ക് ഓടിക്കണം എന്നാണ് ആവശ്യം.രാഹുൽ റായ്ബറേലിയില്‍ വിജയിക്കുകയും ഇൻഡ്യ മുന്നണി അധികാരത്തിൽ എത്തുകയും ചെയ്താൽ രാമക്ഷേത്രത്തിന് പൂട്ടുവീഴുകയും പാക്കിസ്ഥാനിൽ വരെ പടക്കം പൊട്ടിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറയുന്നു.
ഉത്തർപ്രദേശിലെ റായ്ബറേലിയിൽ തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാമക്ഷേത്രം, മോദിയുടെ ഗ്യാരണ്ടികള്‍ തുടങ്ങിയ ആയുധങ്ങളൊക്കെ കൈയിലുണ്ടെങ്കിലും റായ്ബറേലിയില്‍ ബിജെപിയുടെ പ്രചാരണ വിഷയം രാഹുൽ തന്നെയാണ്.വയനാടിനെ രാഹുല്‍ ഗാന്ധി വഞ്ചിച്ചെന്ന പ്രചാരണവുമായാണ് റായ്ബറേലിയിലെ ബി ജെ പി സ്ഥാനാർത്ഥിയുടെ പര്യടനം.
റായ്ബറേലിയില്‍ മത്സരിക്കുമെന്ന വിവരം വയനാട്ടിലെ തെരഞ്ഞെടുപ്പ് കഴിയും വരെ മറച്ചുവച്ച രാഹുലിനെ എങ്ങനെ വിശ്വസിക്കുമെന്നാണ് സ്ഥാനാർത്ഥി ദിനേഷ് പ്രതാപ് സിംഗ് വോട്ടർമാരോട് ചോദിക്കുന്നത്. തുണി മാറുന്നത് പോലെ മണ്ഡലങ്ങള്‍ മാറുന്ന രാഹുല്‍ ഇക്കുറി റായ്ബറേലിയില്‍ തോല്‍ക്കുമെന്നും ദിനേഷ് പ്രതാപ് സിംഗ് പറയുന്നു.