Month: May 2024

  • Kerala

    ചുഴലിക്കാറ്റില്‍ കോട്ടയത്ത് വീടിന്റെ മേല്‍ക്കൂര പൂർണമായും തകർന്നുവീണു

    കോട്ടയം: ഗൃഹനാഥന്റെ സംസ്കാരച്ചടങ്ങുകള്‍ കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ചുഴലിക്കാറ്റില്‍ വീടിന്റെ മേല്‍ക്കൂര പൂർണമായും തകർന്നുവീണു. രണ്ടുപേർക്ക് പരിക്കേറ്റു.പെരുവ കാരിക്കോട് വെള്ളാരംകാലായില്‍ പരേതനായ രവിയുടെ വീടാണ് തകർന്നത്. രവിയുടെ മകള്‍ ഷീബ (42), ബന്ധുവായ പൂഞ്ഞാർ സ്വദേശി ലീല (66) എന്നിവർക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇരുവരെയും മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസുഖബാധിതനായ രവി ബുധനാഴ്ച വെളുപ്പിനാണ് മരിച്ചത്. സംസ്കാരച്ചടങ്ങുകള്‍ മൂന്നിന് അവസാനിച്ചു. വൈകീട്ട് ഏഴോടെ വേനല്‍മഴയ്ക്കൊപ്പമെത്തിയ കാറ്റില്‍ വീടിന്റെ മേല്‍ക്കൂരയും സംസ്കാരച്ചടങ്ങിനിട്ട പന്തലും തകരുകയായിരുന്നു. സമീപത്തുനിന്ന തെങ്ങും, പ്ലാവും വീടിന് മുകളിലേക്ക് ഒടിഞ്ഞുവീണു. വീടിനകത്തുണ്ടായിരുന്ന മറ്റ് ബന്ധുക്കള്‍ ഇറങ്ങി ഓടിയതിനാല്‍ രക്ഷപ്പെട്ടു.

    Read More »
  • Kerala

    കള്ളനോട്ട്: കണ്ണൂരിൽ ഒരു സ്ത്രീകൂടി അറസ്റ്റില്‍

    കണ്ണൂരില്‍ പിടികൂടിയ കള്ളനോട്ടുമായി ബന്ധപ്പെട്ട് ഒരു സ്ത്രീകൂടി അറസ്റ്റില്‍. പാടിയോട്ടുചാല്‍ ഏച്ചിലാംപാറയിലെ ശോഭ (50) യെയാണ് കണ്ണൂർ ടൗണ്‍ സിഐ സുഭാഷ് ബാബുവിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകുന്നേരത്തോടെ കസ്റ്റഡിയിലെടുത്ത ഇവരുടെ അറസ്റ്റ് ഇന്നലെ ഉച്ചകഴിഞ്ഞ് രേഖപ്പെടുത്തി. ഇതോടെ കള്ളനോട്ട് കേസില്‍ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. കണ്ണൂർ ടൗണ്‍ പോലീസും ചീമേനി പോലീസും ചെറുപുഴ പോലീസും ചേർന്ന് യുവതിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പ്രിന്‍റിംഗ് മെഷീൻ, ലാപ്ടോപ്, നിരോധിച്ച ആയിരത്തിന്‍റെ നോട്ട്, പിൻവലിച്ച രണ്ടായിരത്തിന്‍റെ നോട്ട്, അഞ്ഞൂറിന്‍റെയും പത്തിന്‍റെയും നോട്ടുകെട്ടുകള്‍, നിരവധി സീലുകള്‍ എന്നിവ കണ്ടെടുത്തു. കാസർഗോഡ് പടന്നയില്‍ ഡ്രൈവിംഗ് സ്കൂള്‍ നടത്തിവരികയായിരുന്നു ശോഭ. കള്ളനോട്ടുമായി ബന്ധപ്പെട്ട് പയ്യന്നൂർ സ്വദേശി ഷിജുവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണു ശോഭയെ പിടികൂടുന്നത്. ശോഭയാണ് ഷിജുവിന് കള്ളനോട്ട് നല്‍കിയതെന്നാണു വിവരം. ഇവർ കഴിഞ്ഞദിവസം പാടിയോട്ടുചാലിലെ പെട്രോള്‍ പന്പില്‍നിന്ന് ഇന്ധനം നിറച്ചശേഷം നല്‍കിയ…

    Read More »
  • Kerala

    തമിഴ്‌നാട്ടിലെ ആദ്യ ബിജെപി എം എല്‍ എ അന്തരിച്ചു

    ചെന്നൈ: തമിഴ്‌നാട് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ബിജെപി എംഎല്‍എ സി വേലായുധന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. കന്യാകുമാരിയില്‍ വെച്ചായിരുന്നു അന്ത്യം.സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായിരുന്ന അദ്ദേഹം പ്രമേഹവും വാര്‍ധക്യ സഹജമായ അസുഖങ്ങളെയും തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്ഥാനത്തെ രണ്ട് പ്രമുഖ ദ്രാവിഡ പാര്‍ട്ടികളുടെയും പിന്തുണയില്ലാതെ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക ബിജെപി എംഎല്‍എ എന്ന പദവി ഇന്നും വേലായുധന് സ്വന്തം. 1996ല്‍ കന്യാകുമാരി ജില്ലയിലെ പത്മനാഭപുരം മണ്ഡലത്തില്‍ നിന്ന് വിജയിച്ചാണ് അദ്ദേഹം നിയമസഭയിലെത്തിയത്. 1989ലും പത്മനാഭപുരം മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. അന്ന് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഇദ്ദേഹത്തിന് 18.26 ശതമാനം വോട്ടാണ് ലഭിച്ചത്. 1991ലും അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. അന്ന് 23 ശതമാനം വോട്ട് നേടാൻ കഴിഞ്ഞു. 1996ലെ തെരഞ്ഞെടുപ്പിലാണ് 31.76 ശതമാനം വോട്ട് നേടി ഡിഎംകെ സ്ഥാനാര്‍ത്ഥിയായ ബാല ജനതിപതിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഇദ്ദേഹം വിജയക്കൊടി പാറിച്ചത്.

    Read More »
  • India

    റെയില്‍വേ വികസനം: അശ്വിനി വൈഷ്ണവിന്റെ വാദം പൊളിച്ച്‌ വിവരാവകാശരേഖ

    ഇന്ത്യന്‍ റെയില്‍വേ അടിമുടി മാറ്റത്തിന്റെ പാതയിലാണെന്ന് റയിൽവെ മന്ത്രി.ഹിറ്റായി മാറിയ വന്ദേഭാരത് മുതല്‍ വൈദ്യൂതികരണം വരെയുള്ള കാര്യങ്ങളില്‍ ആധുനികവല്‍ക്കരണം പ്രകടമാണെന്ന് അശ്വനി വൈഷ്ണവ് പറയുന്നു. എന്നാല്‍ വിവരാവകാശ രേഖ പ്രകാരം പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ അവകാശവാദങ്ങളെ ഒരുപരിധി വരെ പൊളിക്കുന്നതാണ്. ഫെബ്രുവരിയില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പുറത്തുവിട്ട വിവരങ്ങളോട് പൂര്‍ണമായും ചേര്‍ന്ന് പോകാത്തതാണ് വിവരാവകാശം വഴി പുറത്തു വന്ന വിവരം. കഴിഞ്ഞ വര്‍ഷം മാത്രം 5,500 കിലോമീറ്റര്‍ പുതിയ ട്രാക്ക് പണിതെന്നായിരുന്നു മന്ത്രിയുടെ അവകാശവാദം. പക്ഷേ റെയില്‍വേ വിവരാവകാശപ്രകാരം നല്‍കിയ റിപ്പോര്‍ട്ടില്‍ 3,901 കിലോമീറ്റര്‍ ട്രാക്ക് നിര്‍മിച്ചെന്ന് മാത്രമാണ് പറയുന്നത്. ഇതില്‍ 473 കിലോമീറ്ററാണ് പുതുതായി നിര്‍മിച്ചത്. 3,185 കിലോമീറ്ററും പാതഇരട്ടിപ്പിക്കലിലാണ് വരുന്നത്. 2014ല്‍ പ്രതിദിനം 4 കിലോമീറ്റര്‍ മാത്രമായിരുന്നു പാതനിര്‍മാണമെങ്കില്‍ 2024ല്‍ 15 കിലോമീറ്ററെന്ന റെക്കോഡ് നേട്ടം കൈവരിക്കാന്‍ സാധിച്ചെന്നും ഫെബ്രുവരിയില്‍ മന്ത്രി അവകാശപ്പെട്ടിരുന്നു. 2018-19 സാമ്ബത്തികവര്‍ഷം 3,596 കിലോമീറ്റര്‍ പാത…

    Read More »
  • Kerala

    പ്രതിമാസ നിക്ഷേപം 500 രൂപയില്‍ താഴെ, റിട്ടേണ്‍സ് 4 ലക്ഷം വരെ

    പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍  നിങ്ങള്‍ക്ക് ആശ്രയിക്കാൻ സാധിക്കുന്ന ഏറ്റവും മികച്ച തിരഞ്ഞെടുപ്പായിരിക്കും. സർക്കാർ പിന്തുണയോടെ നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താൻ സാധിക്കുന്ന ഇത്തരം നിക്ഷേപ പദ്ധതികള്‍ ഉറപ്പായ റിട്ടേണ്‍സും ഉയർന്ന പലിശയും വാഗ്ദാനം ചെയ്യുന്നു. സാധാരണക്കാരന് പോലും പ്രയോജനപ്പെടുന്ന വിധത്തിൽ 500 രൂപയില്‍ താഴെ നിക്ഷേപം ആരംഭിക്കാൻ കഴിയുന്ന ചില പോസ്റ്റ് ഓഫീസ് സ്കീമുകളും അവയുടെ വിശദ വിവരങ്ങളും പരിശോധിക്കാം. പി.പി.എഫ്: പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവ പിപിഎഫ് ഒരു ദീർഘകാല നിക്ഷേപ പദ്ധതിയാണ്. ഈ സ്കീമില്‍, കുറഞ്ഞത് 500 രൂപയും പരമാവധി 1.5 ലക്ഷം രൂപയും പ്രതിവർഷം നിക്ഷേപിക്കുകയും 15 വർഷത്തേക്ക് നിക്ഷേപം നടത്തുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് വേണമെങ്കില്‍, കാലാവധി പൂർത്തിയാകുമ്ബോള്‍, 5 വർഷത്തേക്ക് ഒരു ബ്ലോക്കില്‍ അക്കൗണ്ട് നീട്ടാനും കഴിയും. ഈ സ്കീമില്‍ നിങ്ങള്‍ എല്ലാ മാസവും 500 രൂപയെങ്കിലും നിക്ഷേപിക്കുകയാണെങ്കില്‍, നിങ്ങള്‍ പ്രതിവർഷം 6,000 രൂപ നിക്ഷേപിക്കും. നിലവില്‍ 7.1 ശതമാനം നിരക്കിലാണ് പിപിഎഫിന് പലിശ നല്‍കുന്നത്. അത്തരമൊരു സാഹചര്യത്തില്‍,…

    Read More »
  • India

    ചായ കുടിച്ച്‌ കയറിയാല്‍ ഉച്ചഭക്ഷണം ശ്രീലങ്കയില്‍; ചെന്നൈ – ശ്രീലങ്ക കപ്പല്‍ യാത്ര വീണ്ടും

    ചെന്നൈ: ചെലവ് കുറഞ്ഞ വ്യത്യസ്ത യാത്രകള്‍ തേടുന്നവർക്കിതാ ഒരു സന്തോഷ വാർത്ത ! ഇന്ത്യയില്‍ നിന്നും അയല്‍ രാജ്യമായ ശ്രീലങ്കയിലേക്ക് ഇനി കപ്പലില്‍ പോകാം. രാവിലെ കാപ്പിയും കുടിച്ച്‌ യാത്ര തുടങ്ങിയാല്‍ ഉച്ചയ്ക്ക് ഊണു കഴിക്കാൻ നേരമാകുമ്ബോഴേക്കും എത്തുന്ന വിധത്തില്‍ സിംപിളാണ് യാത്ര. മേയ് 13 മുതല്‍ ചെന്നൈ – ശ്രീലങ്ക യാത്രാ കപ്പല്‍ സർവീസ് ആരംഭിക്കും. കപ്പല്‍ യാത്രയുടെ ഓണ്‍ലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. എല്ലാ ദിവസവും നാഗപട്ടണം- കങ്കേസന്തുറൈയിലേക്ക് സർവീസ് ഉണ്ടായിരിക്കും. നാഗപട്ടണം തുറമുഖത്തെ യാത്രാ ടെർമിനലില്‍ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യാം. എല്ലാ ദിവസവും രാവിലെ 8.00 മണിക്ക് നാഗപട്ടണത്ത് നിന്ന് യാത്ര ആരംഭിക്കും. വെറും നാല് മണിക്കൂർ സമയമേ ശ്രീലങ്കയിലെ ജാഫ്ന ജില്ലയിലെ കങ്കേസന്തുറൈയിയില്‍ എത്താൻ വേണ്ടൂ. ഉച്ചയ്ക്ക് 12 മണിയോടെ ഇവിടെയെത്തും. എക്കോണമി ക്ലാസില്‍ 4997 രൂപയാണ് ടിക്കറ്റ് നിരക്ക്.ഈ നിരക്കില്‍ യാത്രക്കാർക്ക് 60 കിലോഗ്രാം ബാഗ് വരെ കയ്യില്‍ കരുതാം.സ്ഥിരീകരിച്ച ടിക്കറ്റുകള്‍…

    Read More »
  • Kerala

    മേയർ – ഡ്രൈവർ തർക്കം; മന്ത്രി ഗണേഷ് കുമാറിന്റെ വാദങ്ങൾ പൊളിയുന്നു

    തിരുവനന്തപുരം: മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുളള വിഷയത്തില്‍ സത്യം അറിയാന്‍ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ വിളിച്ചതാരെ ? സംഭവത്തിന്റെ സത്യാവസ്ത അറിയാന്‍ ആ ബസില്‍ സീറ്റ് റിസര്‍വേഷന്‍ ചെയ്ത യാത്രക്കാരെ വിളിച്ചാണ് മന്ത്രി ഗണേഷ്‌കുമാര്‍ വിവരം തിരക്കിയതെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. മന്ത്രിയുടെ ഈ നീക്കം വലിയൊരു ഇടപെടലാണെന്നും, ഇതുവരെ ആരും ചെയ്തിട്ടില്ലെന്നുമൊക്കെ പറഞ്ഞ് പലരും അത് ആഘോഷിക്കുകയും ചെയ്തു. ഡ്രൈവറുടെ ഭാഗത്ത് തെറ്റില്ലെന്നും യാത്രക്കാര്‍ പറഞ്ഞുവെന്നാണ് മന്ത്രിയുടേതായി പുറത്തു വന്ന വാര്‍ത്തകളും.എന്നാൽ ആ സംഭവം നടക്കുമ്ബോള്‍ ഡ്രൈവര്‍ യദു ഓടിച്ച തൃശ്ശൂര്‍-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്ബസില്‍ റിസര്‍വേഷന്‍ ചെയ്തിരുന്ന ഒരു യാത്രക്കാരന്‍ പോലും തമ്ബാനൂരില്‍ ഇറങ്ങാന്‍ ഉണ്ടായിരുന്നില്ല. 12 പേരാണ് ആകെ റിസര്‍വേഷന്‍ ചെയ്തിരുന്നത്. ഇതില്‍ പത്തുപേര്‍ തിരുവനന്തപുരം ജില്ലയിലേക്ക് ബസ് കടക്കുന്നതിനു മുമ്ബുള്ള സ്റ്റോപ്പുകളില്‍ ഇറങ്ങിക്കഴിഞ്ഞിരുന്നു. ബാക്കി രണ്ടു പേരായിരുന്നു തിരുവനന്തപുരത്തേക്ക് റിസര്‍വേഷന്‍ നടത്തി യാത്ര ചെയ്തതെന്നാണ് റിസര്‍വേഷന്‍ ചാര്‍ട്ടിലെ വിവരം. ഈ രണ്ടു യാത്രക്കാരും ഒരേ മൊബൈല്‍ നമ്ബരില്‍ നിന്നുമാണ്…

    Read More »
  • India

    ആരുമില്ലെങ്കിലും ഇന്ത്യ ഒപ്പം നില്‍ക്കും, ആര്‍ക്കും തടയാനാകില്ല; ബൈഡനോട് നെതന്യാഹു

    ടെൽ അവീവ്: റഫ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേലിലേക്കുള്ള ആയുധവിതരണം താല്‍കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ച അമേരിക്കയ്ക്ക് മറുപടിയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. റഫയില്‍ അധിനിവേശം നടത്തിയാല്‍ ഇസ്രായേലിന് ആയുധങ്ങള്‍ നല്‍കില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. പിന്നാലെ ബൈഡന് മറുപടിയുമായി എത്തിയതായിരുന്നു  നെതന്യാഹു. ആരും കൂടെയില്ലെങ്കിലും ഞങ്ങൾക്കൊപ്പം ഇന്ത്യയുണ്ട്. ഒറ്റക്ക് നിന്ന് യുദ്ധം ചെയ്യാനും ഞങ്ങൾക്കറിയാം. എത്ര സമ്മർദ്ദമുണ്ടായാലും സ്വയം പ്രതിരോധിക്കുന്നതില്‍ നിന്ന് ഇസ്രായേലിനെ തടയാനാകില്ല. യുദ്ധലക്ഷ്യങ്ങള്‍ കൈവരിക്കും വരെ ആക്രമണം തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി. ഹോളോകോസ്റ്റിനെ അനുസ്മരിച്ചുകൊണ്ട് ഞായറാഴ്ച നടത്തിയ പ്രസംഗത്തിലായിരുന്നു ഈ പ്രതികരണം. ഇതിന്റെ വീഡിയോയും നെതന്യാഹു പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘എണ്‍പത് വർഷം മുമ്ബ് നടന്ന ഹോളോകോസ്റ്റില്‍ നശിപ്പിക്കാൻ വന്നവരുടെ മുന്നില്‍ യഹൂദ ജനത പ്രതിരോധമില്ലാത്തവരായിരുന്നു. അന്ന് ഒരു രാജ്യവും ഞങ്ങളുടെ സഹായത്തിനെത്തിയില്ല. ഈ ഹോളോകോസ്റ്റ് അനുസ്മരണ ദിനത്തില്‍ ഇന്ന് ജറുസലേമില്‍ നിന്ന് ഇവിടെ പ്രതിജ്ഞ ചെയ്യുന്നു. ഇസ്രായേല്‍ ഒറ്റയ്ക്ക് നില്‍ക്കാൻ നിർബന്ധിതരായാല്‍, ഇസ്രായേല്‍…

    Read More »
  • India

    ഇന്ത്യയിലെ തെരഞ്ഞെടുപ്പ് അന്തരീക്ഷം അട്ടിമറിക്കാൻ അമേരിക്ക ശ്രമിക്കുന്നുവെന്ന് ബിജെപി

    ദില്ലി: ഇന്ത്യയിലെ തെരഞ്ഞെടുപ്പ് അന്തരീക്ഷം അട്ടിമറിക്കാൻ അമേരിക്ക ശ്രമിക്കുന്നുവെന്ന് ബിജെപി. ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ചുളള അമേരിക്കൻ പ്രസ്താവന ഇതിന് തെളിവാണെന്നും  വിദേശകാര്യ വക്താവ് പറഞ്ഞു. അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതില്‍ നേരത്തെ അമേരിക്ക. യുകെ തുടങ്ങിയ രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയിലെ നിയമസംവിധാനത്തെക്കുറിച്ച്‌ മനസ്സിലാക്കാതെയാണ്  പ്രതികരണം എന്നാണ് വിദേശകാര്യമന്ത്രാലയം ഇതിന് മറുപടിയായി പറഞ്ഞത്.   അമേരിക്കയിലെ മതസ്വാതന്ത്യ കമ്മീഷൻ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ വിവേചനം നേരിടുന്നു എന്ന റിപ്പോർട്ടും അടുത്തിടെ പുറത്തു വിട്ടിരുന്നു. അമേരിക്കൻ ഭരണകൂടം ഇത്തരത്തിലുള്ള റിപ്പോർട്ടുകള്‍ തയ്യാറാക്കുന്നത് ഇന്ത്യയെക്കുറിച്ച്‌ അറിവില്ലാത്തതുകൊണ്ടാണെന്ന്  വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. അമേരിക്ക, കാനഡ, യുകെ , ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ മാധ്യമങ്ങളിലും മോദി സർക്കാരിനെതിരായ റിപ്പോർട്ടുകള്‍ നിരന്തരം വരികയാണ്. വിദേശത്ത് സർക്കാരിനെതിരെ കാണുന്ന വികാരം ബിജെപി തളളിക്കളയുകയാണുണ്ടായത്.

    Read More »
  • Sports

    ബ്ലാസ്‌റ്റേഴ്‌സിന്റെ ഭൂലോക തോൽവികൾ ഇവർ 

    എല്ലാ സീസണുകളും താരങ്ങൾക്ക് ഒരു പോലെയാവില്ല.ചില താരങ്ങൾക്ക് ചില സീസണുകൾ ഏറെ മികച്ചതാവാം.ചിലർ മോശമാവാം. മോശം പ്രകടനം നടത്തിയാൽ അതിനർത്ഥം അവർ മോശം താരങ്ങളാണ് എന്നല്ല, മറിച്ച് ഈ സീസൺ അവർക്ക് അനുകൂലമായിരുന്നില്ല എന്ന് സാരം.  എന്നാൽ വേണ്ടത്ര അവസരം ലഭിച്ചിട്ടും ഭൂലോക തോൽവികളായാലോ..? ഈന്തപ്പഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായ്പുണ്ണ് എന്ന് പറഞ്ഞ പോലെയായിരുന്നു ഗോൾകീപ്പർ കരഞ്ജിത്തിന്റെ അവസ്ഥ. ഒരുപാട് നാളുകൾക്ക് ശേഷം കിട്ടിയ  സുവാർണാവസരമായിരുന്നു ഇത്തവണ കരഞ്ജിത്തിന്റേത്.പക്ഷെ ടിയാൻ ഗോൾവല കാത്തപ്പോഴെല്ലാം ബ്ലാസ്റ്റേഴ്സ് തോറ്റു. ഒന്നാം ഗോളി സച്ചിൻ സുരേഷിന് പരിക്കേറ്റപ്പോൾ ടീമിന്റെ ഗോൾ കീപ്പിംഗ് ചുമതല ലഭിച്ച കരഞ്ജിത്തിന് പേരിനൊത്ത് ഉയരാനായില്ല.ഏഴ് മത്സരങ്ങളിൽ ഗോൾ വല കാത്ത സിങ്ങിന് ഒരൊറ്റ ക്ലീൻ ഷീറ്റ് പോലും നേടാനായില്ല.ഈ കളികളിലെല്ലാം ബ്ലാസ്റ്റേഴ്സ് നാണംകെട്ട തോൽവി ഏറ്റുവാങ്ങുകയും ചെയ്തു. മറ്റൊരാൾ മലയാളി താരം രാഹുൽ കെപിയാണ്.ഈ സീസൺ രാഹുലിനെ സംബന്ധിച്ച് അത്ര നല്ല സീസണായിരുന്നില്ല. 19 മത്സരങ്ങളിൽ ഈ സീസണിൽ ബൂട്ടണിഞ്ഞ രാഹുലിന് ഗോളൊന്നും…

    Read More »
Back to top button
error: