Month: May 2024
-
Crime
തൃശ്ശൂരില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം
തൃശ്ശൂര്‍: ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം യുവാവിന്റെ ആത്മഹത്യാശ്രമം. ചെമ്മണ്ട സ്വദേശി ഷാബു ഭാര്യ ദീപ്തിയുടെ തലയ്ക്കും കഴുത്തിലും കൈയ്ക്കും വെട്ടി പരിക്കേല്‍പിച്ചശേഷം വിഷം കഴിച്ചും കൈഞരമ്പ് മുറിച്ചും ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇരുവരേയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കുടുംബപ്രശ്നമാണ് ഇത്തരമൊരു സംഭവത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികനിഗമനം. നിലവിളിശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്. രണ്ടുപേരുടേയും നില ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തില്‍ കാട്ടൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Read More » -
Crime
കര്‍ണാടക അശ്ലീല വീഡിയോ വിവാദം; അന്വേഷണ സംഘത്തെ കുടുക്കി അപ്രതീക്ഷിത ട്വിസ്റ്റ്, വ്യാജ കേസെന്ന് മൊഴി
ബംഗളൂരു: ജെഡിഎസ് എംപിയും മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വല്‍ രേവണ്ണയുമായി ബന്ധപ്പെട്ട് ലൈംഗിക വിവാദക്കേസില്‍ ട്വിസ്റ്റ്. പൊലീസുകാരാണെന്ന് അവകാശപ്പെട്ട ഒരു സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്നാണ് പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ പരാതി നല്‍കിയതെന്ന് പരാതിക്കാരില്‍ ഒരാളായ യുവതി ദേശീയ വനിത കമ്മിഷന് മുമ്പാകെ മൊഴി നല്‍കി. ദേശീയ വനിത കമ്മിഷനാണ് ഇക്കാര്യം അറിയിച്ചത്. ഇതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെയും കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനുമെതിരെ മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രംഗത്തെത്തി. വേശ്യാവൃത്തിക്കെതിരെ കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പൊലീസ് മൊഴി എടുത്തതെന്ന് എച്ച്.ഡി കുമാരസ്വാമി പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാരിന് അനുകൂലമായി പ്രസ്താവന നടത്തിയില്ലെങ്കില്‍ വേശ്യാവൃത്തിക്കുറ്റം ചുമത്തുമെന്ന് എസ്ഐടി ഉദ്യോഗസ്ഥര്‍ ഇരകളെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. ‘കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ ഇരകളുടെ പടിവാതിലിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ഞങ്ങളോട് പറയൂ, പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥര്‍ ഇരകളെ വ്യാജ വേശ്യാവൃത്തിക്കേസുകള്‍ ചുമത്തി ഭീഷണിപ്പെടുത്തുന്നത് ഒരു വസ്തുതയല്ലേ? ഇങ്ങനെയാണോ ഒരു കേസില്‍ അന്വേഷണം നടത്തേണ്ടത്. തട്ടിക്കൊണ്ടുപോയ സ്ത്രീയെ…
Read More » -
Kerala
രാജ്യത്തെ 50 ശതമാനം വന്ദേ ഭാരത് ട്രെയിനുകളിലും പകുതി യാത്രക്കാർ; ഐആർസിടിസി ബുക്കിംഗ് വിവരങ്ങള്‍ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്
തിരുവനന്തപുരം: രാജ്യത്തെ പല വന്ദേ ഭാരത് ട്രെയിനുകളും കാലിയായാണ് ഓടുന്നതെന്ന് കോണ്‍ഗ്രസ്.കേരളത്തിൽ മാത്രമാണ് വന്ദേഭാരത് ലാഭകരമെന്നും അതിനാലാണ് കൂടുതൽ ട്രെയിനുകൾ ഇവിടെ ഓടിക്കാൻ ശ്രമിക്കുന്നതെന്നും അല്ലാതെ അത് ആരുടേയും ഔദാര്യമല്ലെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി. രാജ്യത്തെ 50 ശതമാനം വന്ദേ ഭാരത് ട്രെയിനുകളിലും പകുതി യാത്രക്കാർ മാത്രമാണുള്ളതെന്ന് ഐആർസിടിസി ബുക്കിംഗ് വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ വിമർശനം.അവധിക്കാലമായിരുന്നിട്ടുകൂടി വന്ദേ ഭാരതിലെ ബുക്കിംഗുകള്‍ വളരെ കുറവാണ്. സമ്ബന്നർക്ക് മാത്രമാണ് വന്ദേ ഭാരത് ടിക്കറ്റുകള്‍ വാങ്ങാനുള്ള ശേഷിയുള്ളതെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു. പല റൂട്ടുകള്‍ക്കും ഉയർന്ന നിരക്കാണ് ഈടാക്കുന്നതെന്നും ഇക്കാരണത്താലാണ് യാത്രക്കാർ കുറയുന്നതെന്നും കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ കുറിച്ചു. വന്ദേ ഭാരതിലെ സീറ്റുകള്‍ ധാരാളമായി ഒഴിഞ്ഞു കിടന്നിട്ടും മറ്റ് ട്രെയിനുകളുടെ വെയിറ്റിംഗ് ലിസ്റ്റ് വളരെ നീണ്ടതാണെന്ന് കോണ്‍ഗ്രസ് എക്‌സിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെ പറയുന്നു
Read More » -
India
ഹരിയാനയിൽ ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി; രാജിവെച്ച് കര്‍ണിസേന പ്രസിഡന്റ്
ചണ്ഡിഗഢ്: ഹരിയാന ബി.ജെ.പി വക്താവും കർണിസേന പ്രസിഡന്റുമായ സുരാജ് പാല്‍ അമു പാർട്ടിയില്‍ നിന്നും രാജിവെച്ചു. ക്ഷത്രിയ സമുദായത്തെ അപമാനിച്ച ഒരാള്‍ക്ക് പാർട്ടി ലോക്സഭ സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജി. രജ്പുത്ത് നേതാക്കളെ ബി.ജെ.പി ഒതുക്കിയെന്നും രാജിക്കത്തില്‍ ആരോപിക്കുന്നുണ്ട്. ബി.ജെ.പിയുടെ നേതൃത്വത്തില്‍ ക്ഷത്രിയസമുദായത്തിന്റെ പ്രാതിനിധ്യം കുറഞ്ഞ് വരികയാണ്. 2014ന് ശേഷമാണ് ഇത് സംഭവിച്ചത്. പ്രധാനപ്പെട്ട നേതാക്കള്‍ പോലും പാർട്ടിയില്‍ ഒതുക്കപ്പെടുകയാണെന്നും അമു ആരോപിച്ചു. ക്ഷത്രിയ സഹോദരിമാരേയും അമ്മമാരേയും അപമാനിച്ചയാള്‍ക്കാണ് ബി.ജെ.പി ഇപ്പോള്‍ സീറ്റ് നല്‍കിയിരിക്കുന്നത്. ഇത് രാജ്യത്തിന് തന്നെ നാണക്കേടാണെന്നും കത്തില്‍ ഇയാള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യുവമോർച്ചയുടെ ഡിവിഷണല്‍ പ്രസിഡന്റായി ബി.ജെ.പിയിലെത്തിയ അമു ഇപ്പോള്‍ പാർട്ടി സംസ്ഥാന വക്താവാണ്. 2018ല്‍ സഞ്ജയ് ലീല ബൻസാലിയുടെ പത്മാവത് സിനിമക്കെതിരായ പ്രതിഷേധങ്ങളില്‍ ഇയാള്‍ മുൻനിരയിലുണ്ടായിരുന്നു.
Read More » -
Crime
ഹെല്‍മറ്റിനെയും ഹെഡ്സെറ്റിനെയും ചൊല്ലി തര്‍ക്കം; കയ്പമംഗലത്ത് യുവാവിനെ വളഞ്ഞിട്ട് തല്ലി
തൃശൂര്‍: കയ്പമംഗലം മൂന്നുപിടിയില്‍ യുവാവിനെ വളഞ്ഞിട്ട് തല്ലി. അശ്വിന്‍ എന്ന യുവാവിനെയാണ് ഒരുകൂട്ടം ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനം തടയാന്‍ ശ്രമിച്ച ജിതിന്‍ എന്ന യുവാവിനും പരിക്കേറ്റു. കഴിഞ്ഞ ദിവസം വൈകുന്നേരം ആറരമണിയോടുകൂടിയായിരുന്നു സംഭവം. അശ്വിനെ യുവാക്കള്‍ തെരുവിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് പൊലീസ് ഇടപെട്ടത്. തമ്മില്‍ തല്ലിയവരെല്ലാം സുഹൃത്തുക്കളം പരിചയക്കാരുമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. നിസാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യുവാക്കള്‍ അശ്വിനെ മര്‍ദ്ദിച്ചത്. ഒരാളുടെ ഹെല്‍മറ്റും ഹെഡ്സെറ്റും മറ്റൊരാള്‍ എടുത്തതിനെച്ചൊല്ലിയുളള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. സംഭവത്തില്‍ അശ്വിന്‍ പരാതി നല്‍കിയിട്ടില്ലെങ്കിലും പൊലീസ് അന്വേഷണം നടത്തിവരികയാണ്. ആക്രമണം നടത്തിയ യുവാക്കള്‍ ലഹരി മാഫിയയുടെ കണ്ണികളാണോ അല്ലെങ്കില്‍ ലഹരി ഉപയോഗിക്കുന്നവരാണോയെന്ന തരത്തിലുളള അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Read More » -
Crime
പി.കെ നവാസിനെതിരായ ലൈംഗികാധിക്ഷേപ പരാതി ഒത്തുതീര്‍പ്പായെന്ന് നജ്മ തബ്ഷീറ
കൊച്ചി: എം.എസ്.എഫ് നേതാവ് പി.കെ നവാസിനെതിരായ ലൈംഗീക അധിക്ഷേപ പരാതി ഒത്തുതീര്‍പ്പായെന്ന് ഹരിത നേതാവ് നജ്മ തബ്ഷീറയുടെ സത്യവാങ്മൂലം.ലീഗിലെ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ വിഷയം ഒത്തുതീര്‍പ്പായെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുള്ളത്.നജ്മയുടെ സത്യവാങ്മൂലം പരിഗണിച്ച് പികെ നവാസിനെതിരായ കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. 2023 ജൂണ്‍ 22 ന് നടന്ന MSF നേതൃയോഗത്തില്‍ പി.കെ നവാസ് ലൈംഗിക അധിക്ഷേപം നടത്തിയെന്നായിരുന്നു ഹരിത നേതാക്കളുടെ പരാതി.വനിതാ കമ്മീഷന് നല്‍കിയ പരാതിക്ക് പിന്നാലെ വെള്ളയില്‍ പൊലീസ് സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കുകയും നടപടികള്‍ പൂര്‍ത്തിയാക്കി കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. കേസ് വിചാരണ നടപടികളിലേക്ക് കടക്കാനിരിക്കേയാണ് നവാസുമായി ഒത്തുതീര്‍പ്പിലെത്തിയെന്നും തുടര്‍നടപടികള്‍ ആവശ്യമില്ലെന്നുമുള്ള നജ്മ തബ്ഷീറയുടെ സത്യവാങ്മൂലം. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നവാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് നജ്മ തബ്ഷീറ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ലീഗിലെ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ പരാതി ഒത്തുതീര്‍പ്പായെന്നും പാര്‍ട്ടിയുടെ ഉന്നതിക്ക് വേണ്ടി ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കാന്‍…
Read More » -
NEWS
എയര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കല്‍: യുഎഇയില്‍ നിന്നുള്ള വിമാനനിരക്ക് മൂന്നിരട്ടിയായി ഉയര്‍ന്നു
അബുദാബി: ജീവനക്കാര്‍ പണിമുടക്കിയതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദായതോടെ ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നു. യുഎഇയില്‍ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയായി ഉയര്‍ന്നു. 10,000 രൂപയ്ക്ക് നേരത്തെ എയര്‍ ഇന്ത്യ എക്സ്പ്രസില്‍ നേരത്തെ ടിക്കറ്റ് എടുത്തവര്‍ക്ക് തുക പൂര്‍ണമായി മടക്കി കിട്ടിയാല്‍ പോലും ഇനി യാത്ര ചെയ്യണമെങ്കില്‍ രണ്ടിരട്ടി തുകയെങ്കിലും അധികം നല്‍കേണ്ടി വരും. യുഎഇയില്‍ നിന്നും ഇന്നലെ റദ്ദാക്കിയ 21 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലെ 3096 പേരുടെ യാത്രയാണ് പ്രതിസന്ധിയിലായത്. കേരളത്തിലേക്കുള്ള 12 വിമാനങ്ങളിലായി 2232 മലയാളികളും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസിലെ ഒരു വിഭാഗം കാബിന്‍ ക്രൂ അപ്രതീക്ഷിതമായി പണിമുടക്കിയത് ട്രാവല്‍, ടൂറിസം ഏജന്‍സികളേയും ബാധിച്ചു.
Read More » -
Kerala
മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം; കണ്ടക്ടറെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നു
തിരുവനന്തപുരം: മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കത്തില്‍ അന്വേഷണത്തിന്റെ ഭാ?ഗമായി കണ്ടക്ടറെ തമ്പാനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മെമ്മറി കാര്‍ഡ് കാണാതായതു സംബന്ധിച്ച് ചോദ്യംചെയ്യുന്നതിനായാണ് കണ്ടക്ടര്‍ സുബിനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടുറോഡിലുണ്ടായ തര്‍ക്കത്തില്‍ നിര്‍ണായകമായ തെളിവായിരുന്നു ബസിനുള്ളിലെ സിസിടിവി ക്യാമറയുടെ കാണാതായ മെമ്മറി കാര്‍ഡ്. കാര്‍ഡ് കാണാതായ വിഷയത്തില്‍ തമ്പാനൂര്‍ പോലീസാണ് അന്വേഷണം നടത്തുന്നത്. വിഷയത്തില്‍ കണ്ടക്ടറുടെ മൊഴി പോലീസ് നേരത്തെ എടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ച സാഹചര്യത്തിലാണ് കണ്ടക്ടറെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നാണ് സൂചന. കമ്മീഷണര്‍ ഓഫീസിലെത്തിച്ചാണ് സുബിനെ ചോദ്യം ചെയ്യുന്നതെന്നാണ് ലഭിക്കുന്ന വിവരം.
Read More » -
Crime
വിഷ്ണുപ്രിയ വധക്കേസില്‍ പ്രതി ശ്യാംജിത്ത് കുറ്റക്കാരന്‍; ഒന്നും പറയാനില്ലെന്ന് പ്രതി കോടതിയില്‍
കണ്ണൂര്‍: പ്രണയത്തില്‍ നിന്ന് പിന്‍വാങ്ങിയതിന്റെ വൈരാഗ്യത്തില്‍ പാനൂരിനടുത്ത് വള്ള്യായി കണ്ടോത്തുംചാല്‍ നടമ്മലില്‍ വിഷ്ണുപ്രിയ(25)നെ വീട്ടില്‍ക്കയറി കഴുത്തറത്തും കൈഞരമ്പുകളും മുറിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി. കൂത്തുപറമ്പിനടുത്ത് മാനന്തേരി താഴെകളത്തില്‍ വീട്ടില്‍ എം. ശ്യാംജിത്ത്(28) നെയാണ് ആണ് കോടതി കുറ്റാക്കാരനെന്ന് കണ്ടെത്തിയത്. ശിക്ഷാ വിധി ഉടനുണ്ടാവും. 2022 ഒക്ടോബര്‍ 22 ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ദാരുണമായ സംഭവം. വിഷ്ണുപ്രിയയും ശ്യാംജിത്തും പ്രണയത്തിലായിരുന്നെന്നും കൊലപാതകം നടക്കുന്നതിന് രണ്ടുമാസംമുന്‍പ് ഇവര്‍ തെറ്റിപ്പിരിഞ്ഞെന്നും ഇതാണ് കൊലപാതകത്തിന് കാരണമെന്നുമായിരുന്നു പോലീസ് പറഞ്ഞത്. ഖത്തറില്‍ ജോലിചെയ്യുന്ന വിനോദിന്റെയും ബിന്ദുവിന്റെയും മകളാണ് വിഷ്ണുപ്രിയ. കഴുത്തിന് ആഴത്തില്‍ മുറിവേറ്റ നിലയിലാണ് വിഷ്ണുപ്രിയയെ കണ്ടത്. ഇരുകൈകള്‍ക്കും വെട്ടേല്‍ക്കുകയും ചെയ്തിരുന്നു. കൈഞരമ്പ് മുറിച്ച് മരണം ഉറപ്പാക്കുകയും ചെയ്തു. 29 മുറിവുകളായിരുന്നു വിഷ്ണുപ്രിയയുടെ ശരീരത്തിലുണ്ടായിരുന്നത്. ഇതില്‍ പത്ത് മുറിവുകളും മരണശേഷമായിരുന്നു. പാനൂര്‍ ന്യൂക്ലിയസ് ക്ലിനിക്കില്‍ ഫാര്‍മസിസ്റ്റായിരുന്നു വിഷ്ണുപ്രിയ. കൊലപാതകം നടക്കുന്നതിന്റെ ആറുദിവസം മുന്‍പ് വിഷ്ണുപ്രിയയുടെ അച്ഛമ്മ മരിച്ചതിനാല്‍ ജോലിക്ക് പോയിത്തുടങ്ങിയിരുന്നില്ല. തൊട്ടടുത്തുതന്നെയായിരുന്നു അച്ഛമ്മയുടെ വീട്.…
Read More »