KeralaNEWS

പാലക്കാട് 67 കാരന്റെ മരണം വെസ്റ്റ് നൈല്‍ പനി ബാധിച്ചെന്ന് സംശയം; ജാഗ്രതാനിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്

പാലക്കാട്: കാഞ്ഞിക്കുളം സ്വദേശി 67 കാരനായ സുകുമാരന്‍ മരിച്ചത് വെസ്റ്റ് നൈല്‍ ബാധിച്ചാണെന്ന് സംശയം. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സുകുമാരന്റെ മരണം. മെയ് 5ന് വീട്ടില്‍ വെച്ച് ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെ വടക്കന്‍ ജില്ലകളില്‍ ആരോഗ്യവകുപ്പ് നിരീക്ഷണം ഏര്‍പ്പെടുത്തി.

സംസ്ഥാനത്ത് ഈ മാസം ഏഴ് പേര്‍ക്കാണ് വെസ്റ്റ് നൈല്‍ പനി ബാധിച്ചത്. തൃശൂരില്‍ കഴിഞ്ഞ ദിവസം വെസ്റ്റ് ബാധിച്ചുള്ള മരണം സ്ഥിരീകരിച്ചിരുന്നു. കൂടാതെ പണ്ടു പേര്‍ പനിയുടെ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ജില്ലാ ഓഫീസര്‍മാര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഐസൊലേഷന്‍ വാര്‍ഡുകള്‍ നിലവില്‍ തുറക്കേണ്ടതില്ലെന്നുമാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: